Author: Sreekumari S

ഞാൻ ആലപ്പുഴക്കാരി വീട്ടമ്മ, ചെറിയ തോതിൽ വായനയും എഴുത്തും, സിനിമയും പാട്ടുകളും ഇഷ്ടപ്പെടുന്നു, പാചക കലയോട് താല്പര്യം, യാത്രകളോട് ഇഷ്ടം.....

ഏപ്രിൽ 19 എന്റെ വിവാഹം നടന്ന ദിവസം. കാലം എത്ര പെട്ടെന്നാണ് ഓടി പോകുന്നത്. ഹരിയെ നന്നെ ചെറുപ്പത്തിലേ തന്നെ അറിയാം. പക്ഷേ എപ്പോഴ മനസ്സുകൾ തമ്മിൽ അടുത്തത് എന്ന് ഓർമയില്ല. ഏതായാലും പതിനെട്ടാം വയസ്സിൽ എൻ്റെ വിവാഹം തീരുമാനിച്ചു. വിവാഹ ശേഷം അധികവും കൂടേ ഉണ്ടായിരുന്നില്ല. ആകെ കഷ്ടിച്ച് രണ്ടു വർഷം ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ പോയി താമസിച്ചു. പത്തു വർഷത്തെ കാല അളവിൽ രണ്ട് ആൺകുട്ടികളെ ഞങ്ങൾക്ക് ദൈവം നൽകി. പത്താംമത്തെ വിവാഹ വാർഷികം ആകുന്നു. ഹരി അറിയാതെ സിൽക്ക് ജുബ്ബയും അതിനു ചേരുന്ന വേഷ്ടിയും വാങ്ങി വച്ചു. ഹരി ഓർത്ത് എനിക്ക് എന്താ തരുന്നത് എന്നു നോക്കണം. ഉച്ചയ്ക്ക് ചെറിയ മയക്കം പതിവാണ്. കോളിങ് ബിൽ ശബ്ദം കേട്ട് പെട്ടെന്ന് ഉണർന്നു. വാതിൽ തുറന്നപ്പോൾ ഹരിയുടെ ഒരു സുഹൃത്ത്. ഒരു കവർ എൻ്റെ കയ്യിൽ തരുമ്പോൾ അദ്ദേഹം പറഞ്ഞു ഹാപ്പി ആനിവേഴ്സറി. എൻ്റെ കണക്കുകൂട്ടൽ തെറ്റിച്ചു എനിക്കു…

Read More

സമയം നാലുമണികഴിഞ്ഞിട്ടും. വെയിലിന്റെ കാഠിന്യം ഒട്ടും കുറഞ്ഞിട്ടില്ല,  സാവിത്രിക്കുട്ടി ബാഗ് ഒന്നുകൂടി തോളിലേക്ക് കേറ്റിയിട്ട് വേഗം നടന്നു.  വയൽ വരമ്പിലൂടെ നടക്കുമ്പൾ പലതരം ചിന്തകൾ മനസ്സിനെ മദിക്കുന്നു, തന്നെ ഒറ്റക്ക് കാണുമ്പോൾ മുത്തശ്ശി എന്തായാലും ചോദിക്കും, എന്താ മോളെ നീ തനിച്ചു വന്നത്, മുത്തശ്ശിയോട് എന്താപറയുക.  എന്തുമായിക്കൊള്ളട്ടെ മുത്തശ്ശിയോട് എല്ലാം തുറന്നുപറയണം. മനസ്സിൽ ഉറച്ച തീരുമാനം എടുത്തു. പടിപ്പുര എത്തിയത് അറിഞ്ഞില്ല, ദൂരെ നിന്ന് തന്നെ മുത്തശ്ശിയെ കണ്ടു ഉമ്മറത്ത് മുറ്റത്ത് എന്തോ ഉണക്കാനിട്ടത് എടുക്കുകയാണ്.  പടിപ്പുര തുറക്കുന്ന ശബ്ദം കേട്ട് മുത്തശ്ശി തിരിഞ്ഞു നോക്കി, ആളെ ദുരെനിന്നും മനസ്സിലായില്ല എന്ന് നോട്ടം കാണുമ്പോഴെ അറിയാം. ഒന്നു കൂടി അടുത്തുചെന്നപ്പോൾ അതിശയത്തോടെ ഇതാര് സാവിത്രികുട്ടിയോ, എന്താ മോളെ ഈ നേരതെത്, മേനോൻ വന്നില്ലേ, എന്താ വിശേഷം എല്ലാം ഒറ്റ ശ്വാസത്തിൽ മുത്തശ്ശി ചോദിച്ചു.  ഒന്നും മിണ്ടാതെ മുത്തശ്ശിയുടെ കൈയ്യിൽ പിടിച്ച് ഉമ്മറപ്പടിയിൽ ഇരുന്നു. മൂത്തശ്ശി എനിക്ക് വല്ലാതെ വിശക്കുന്നു ഏന്തെങ്കിലും കഴിക്കാൻ…

Read More