Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  •    🌊 ലയനം 🌊
  • “എന്നെ തിരയാൻ ഞാനെത്ര വൈകിയെന്നോ!”
  • കത്ത്
  • ഐസ്ക്രീം..
  • സാറെ.. ഇവൻ പിള്ളാരെ പിടുത്തക്കാരനാ
  • ആരതിമാർ ഇനിയും ആവർത്തിക്കപ്പെടാതിരിക്കാൻ…
  • ബ്യൂട്ടിവ്ലോഗ്ഗിങ്ങിനു പിന്നിലെ ചതികൾ…
  • ബാലന്റെ അമ്മ ടോക്സിക് അല്ല!
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, July 2
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs »    🌊 ലയനം 🌊
കഥ ജീവിതം

   🌊 ലയനം 🌊

By Sreekumari SJuly 2, 2026No Comments7 Mins Read3 Views
Bookmark Now
Please login to bookmark Close

No account yet? Register

ഫോർട്ട് കൊച്ചിയുടെ ഹൃദയഭാഗത്തുള്ള പള്ളി. അവിടെ ഒരു വിവാഹം നടക്കുന്നു ആൽബിന്റെയും മേബിളിന്റെയും. ആൽബിൻ പോർട്രസ്റ്റ് ജീവനക്കാരനും മേബിൾ ഒരു സ്വകാര്യ ആശുപത്രിയിലെ നേഴ്സുമാണ്.

വളരെ ചെറുപ്പത്തിൽ തന്നെ ജോലി സമ്പാദിച്ച ആൽബിന് ജീവിതത്തിലെ വലിയൊരു ആഗ്രഹമായിരുന്നു താൻ സ്വന്തമായി അധ്വാനിച്ച പണം കൊണ്ട് നിർമിച്ച പോർച്ചുഗീസ് പൈതൃക രീതിയിലുള്ള ഗൃഹത്തിലേക്ക് തന്റെ വധുവിനെ കൈപിടിച്ച് കയറ്റണമെന്ന്.. ചുവന്ന ഓടിട്ട ചരിഞ്ഞ മേൽക്കൂരകളും വലിയ മരജാലകങ്ങൾ. മുൻപിൽ വിശാലമായ വരാന്ത. മുറ്റത്ത് ഭംഗിയുള്ള ഒരു പൂന്തോട്ടം. കടൽക്കാറ്റ് എപ്പോഴും വീട്ടിലേക്ക് ഒഴുകിയെത്തും. പുറത്ത് ചുവരുകളിൽ ബോഗൺ വില്ലയുടെ പിങ്ക്പൂക്കൾ പടർന്നു കയറിയിരുന്നു. 

പള്ളിയുടെ മണിനാദത്തിനൊപ്പം പഴക്കം ചെന്ന മരവാതിൽ സാവധാനം തുറന്നു. വെള്ളഗൗണിൽ അതിസുന്ദരിയായ മേബിൾ വളരെ സാവധാനം നടന്നുവരുന്നു. വർണ്ണക്കണ്ണാടിയിൽ തട്ടിവരുന്ന സൂര്യകിരണങ്ങൾ അവളുടെ തുടുത്ത മുഖത്ത് സ്വർണ്ണനിറം പരത്തി. കടലിലെ ഉപ്പുരസം കലർന്ന തണുത്ത കാറ്റ് പള്ളികളിലേക്ക് മന്ദമായി ഒഴുകിയെത്തി. നൂറ്റാണ്ടുകളുടെ ചരിത്രം ഉറങ്ങി കിടക്കുന്ന പള്ളിയിൽ ആൽബിൻ ഡിസൂസയും മേബിൾ ഡിസൂസയും തമ്മിലുള്ള വിവാഹം നടക്കുന്നു. ആൽബിൻ മേബിളിന്റെ മനോഹരമായ വിരലിൽ വിവാഹമോതിരം അണിയിച്ചു. ഗൗണിന്റെ തലപ്പ് പിടിച്ചു നടന്ന രണ്ട് സുന്ദരിക്കുട്ടികൾ ആൽബിന്റെയും മേബിളന്റെയും കൂടി കേക്ക് കട്ട് ചെയ്യുവാനായി സ്റ്റേജിലേക്ക് പതുക്കെ നടന്നു.

സ്റ്റേജിന്റെ മുന്നിൽ അതിഥികളെ വരവേൽക്കാനായി നിന്ന പെൺകുട്ടിയിൽ ഒരു നിമിഷം സദസ്സിൽ നിന്നിരുന്ന എല്ലാവരുടെയും കണ്ണുകൾ എത്തി. സുന്ദരിയായ അവളുടെ നീണ്ട മുടിയഴകൾ കടൽക്കാറ്റിൽ മെല്ലെ ഇളകുന്നു. ഇളം നീലയും വെള്ളയും കലർന്ന മനോഹരമായ ഗൗണിൽ അവൾ അതിവ സുന്ദരിയായി. മൈക്രോഫോൺ കയ്യിൽ പിടിച്ച് അതിഥികളെ സ്വാഗതം ചെയ്യുമ്പോൾ അവളുടെ ശബ്ദത്തിന്റെ മൃദുലത ഒരു സംഗീതം പോലെ ഒഴുകി. ആൽബിനും മേബിളും സ്റ്റേജിലേക്ക് കയറി. അവൾ അവരെ ഹാർദ്ദവമായി സ്വാഗതം ചെയ്തു

Under the grace of the devine, we joyfully welcome that newly weds to this blessed the stage to begin there beautiful journey together with their parents. 

കേക്ക് കട്ട് ചെയ്തു തുടങ്ങുമ്പോൾ തന്നെ താഴെ ആംഗ്ലോ ഇന്ത്യൻ സുന്ദരന്മാരും സുന്ദരികളും നിരയായി നിന്ന് ഭ്രൂണോ മാക്സിന്റെ കൃതിയായ

When I see your face, there is not a thing that I would change/because you are amazing…… Just The Way you are…. 

എന്ന ഗാനം ഒഴുകിയെത്തി. അതിനൊപ്പം അവർ നൃത്തം തുടങ്ങി ചിലരുടെ കൈകളിൽ വൈനും ചിലരുടെ കൈകളിൽ മദ്യവും ഗാനത്തിന്റെ താളത്തിൽ അവർ മതിമറന്ന് നൃത്തം ചെയ്തു. വിവാഹ സൽക്കാരങ്ങളും ആരവങ്ങളും ഒതുങ്ങിയപ്പോൾ അതിഥികൾ ഓരോരുത്തരായി യാത്രയായി. ആൽബിന്റെയും മേബിളിന്റെയും പേരൻസും ബന്ധുക്കളും ചേർന്ന് ആൽബിന്റെ പുതിയ വീട്ടിലേക്ക് അവരെ എത്തിച്ചു. മേബിളിന്റെ കൈ പിടിച്ച് വീട്ടിലേക്ക് കയറുമ്പോൾ ആൽബിന് വലിയ ആത്മാഭിമാനം തോന്നി. അന്ന് രാത്രിയിൽ ആൽബിൻ മേബിളിനോട് ചോദിച്ചു

Hope you feel comfort dear?

മേബിൾ വളരെ മൃദുവായി പറഞ്ഞു

Yes yes a little nervous but happy. 

വൈകുന്നേരങ്ങളിൽ മേബിൾ ജോലി കഴിഞ്ഞ് എത്തിയാൽ രണ്ടു കപ്പ് കോഫിയുമായി വരാന്തയിൽ എത്തും. ആൽബിൻ ചെടിക്ക് നനച്ചു കഴിഞ്ഞു വന്നാൽ രണ്ടുപേരും കൂടി വരാന്തയിലെ മേശയ്ക്ക് അഭിമുഖം ഇരുന്ന് കോഫിയും ബിസ്ക്കറ്റും കഴിക്കും. അകലെ കടലിൽ കപ്പലുകളുടെ വെളിച്ചം തെളിയുമ്പോൾ അവരുടെ കൊച്ചു കൊച്ചു സന്തോഷം വീടിനുള്ളിൽ നിറയും. 

കാലം കടന്നുപോയി ഒരിക്കൽ ആൽബിൻ മേബിളിനോട് ചോദിച്ചു “നമുക്ക് ഇങ്ങനെ നടന്നാൽ മതിയോ ഒരു കൊച്ച് ആൽബിനോ മേബിളോ ഒക്കെ വീട്ടിലേക്ക് വരാനുള്ള സമയം കഴിഞ്ഞിരിക്കുന്നു.”

മേബിൾ വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിലെ ഡോക്ടർ അരുന്ധതി യുടെ ട്രീറ്റ്മെന്റിന്റെ ഫലമായി മേബിൾ പ്രഗ്നൻറ് ആയി. നീണ്ട എട്ടു വർഷം കഴിഞ്ഞിരുന്നു. ആ സന്തോഷവാർത്ത അറിയിക്കാനായി മേബിൾ ആൽബിന്റെ അടുത്തേക്ക് ഓടിയെത്തി. അതറിഞ്ഞ നിമിഷം മുതൽ ആൽബിൻ മേബിളിനെ വളരെയധികം കേയർ ചെയ്തു. വേണ്ട മരുന്നുകളും മറ്റും സമയത്തിന് കഴിപ്പിക്കുകയും പോഷകാഹാരങ്ങൾ സമയാസമയങ്ങളിൽ കഴിപ്പിക്കുകയും ചെയ്തു. പ്രസവം അടുത്തുവരും തോറും മേബിളിന് ക്ഷീണം കൂടിക്കൂടി വന്നു. ആൽബിന്റെ പേരൻസ് അവളെ നോക്കാനായി വീട്ടിലെത്തി. ഡേറ്റ് പറഞ്ഞതിന് ഒരാഴ്ച മുമ്പ് തന്നെ ഹോസ്പിറ്റൽ അഡ്മിറ്റ് ചെയ്തു. മേബിളിനെ ലേബർ റൂമിലേക്ക് കൊണ്ടുപോകുമ്പോൾ പ്രാർത്ഥനയോടുകൂടി ആൽബിൽ ലേബർ റൂമിന്റെ വാതുക്കൽ നിന്നു. രണ്ടു മണിക്കൂർ കഴിഞ്ഞിട്ടുണ്ടാവും നേഴ്സ് പ്ലാനലിൽ പൊതിഞ്ഞ ഒരു ആൺകുഞ്ഞിനെ ആൽബിന്റെ കയ്യിൽ കൊടുത്തു. പഞ്ഞിക്കെട്ടു പോലെ ഒരു കുഞ്ഞ്. ഉണ്ണിയേശുവിൻ്റെ നിഷ്കളങ്ക മുഖം ആൽബിൻ അവനിൽ കണ്ടു. വീട്ടിൽ തിരികെ എത്തിയ അവർക്ക് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. ദിവസങ്ങൾ കടന്നുപോയി. മാമോദിസ നടത്തുവാനുള്ള ദിവസം അടുത്തു. ആൽബിന്റെയും മേബിളിന്റെയും പേരൻസും ബന്ധുക്കളും ചേർന്ന് പള്ളിയിൽ കുഞ്ഞിൻ്റെ മാമോദിസ ചടങ്ങ് ഭംഗിയായി നിർവഹിച്ചു. 

ആൽബിന്റെ ഡാഡിയുടെ പേരായ മാർട്ടിൻ എന്ന പേരാണ് കുട്ടിക്ക് ഇട്ടത്.  കുട്ടിയെ അടുത്തുള്ള Daycare ആക്കി. അവർ രണ്ടാളും ജോലിക്ക് പോയി തുടങ്ങി. അവൻ പിച്ചവെച്ച് നടക്കുമ്പോൾ അവർ രണ്ടാളും കൂടി കടലോരകാഴ്ചകൾ കാണിക്കുവാൻ കൊണ്ടുപോകും അവിടെ പഞ്ചസാര മണലിൽ അവൻ കളിക്കുന്നത് കണ്ട് അവർ ഇരിക്കും നാളുകൾ കടന്നുപോയി. മാർട്ടിൽ 10th standard പാസായിരിക്കുന്നു. ഉയർന്ന മാർക്ക് വാങ്ങി പാസായ അവനെ ആൽബിൻ ചേർത്തുപിടിച്ചു. മോനെ ഇനി എന്ത് പഠിക്കാനാണ് ആഗ്രഹം. അവൻ പറഞ്ഞു പ്ലസ് ടു കഴിയട്ടെ. അതു കഴിഞ്ഞാൽ എനിക്ക് മറൈന്‍ എൻജിനീയറിങ്ങിന് പോകണം. വളരെ ചെറുപ്പം മുതൽ കപ്പൽ അവന് ഇഷ്ടമായിരുന്നു കപ്പലിൽ അവന് ജോലി നേടണം എന്നുള്ള ആഗ്രഹം വളരെ ചെറുപ്പത്തിൽ തന്നെ മനസ്സിൽ ഉറപ്പിച്ചിരുന്നു. 

പ്ലസ് ടു കഴിഞ്ഞപ്പോൾ അവന് പഴയ മോഹം വീണ്ടും ശക്തമായി. കൊച്ചിയിലെ വില്ലിങ്ടൺ ഐലൻഡിന്റെ അടുത്തുള്ള മറൈൻ പരിശീലന സ്ഥാപനത്തിൽ മറൈൻ എൻജിനീയറിങ്ങ് കോഴ്സിന് പ്രവേശനം ലഭിച്ച ദിവസം അവൻ്റെ ജീവിതത്തിലെ വലിയ സ്വപ്നങ്ങളിൽ ഒന്ന് സാക്ഷാത്കരിക്കപ്പെട്ടു. തുറമുഖത്ത് നങ്കുരമിട്ട കപ്പലുകളെ നോക്കി നിൽക്കുമ്പോൾ ഒരിക്കൽ താനും ഒരു മറൈൻ എഞ്ചിനീയർ ആകുമെന്നും കപ്പലിൽ ലോകം മുഴുവൻ സഞ്ചരിക്കുമെന്നും അവൻ സ്വപനം കാണും. അവന് ആദ്യമായി മമ്മയോടും ഡാഡയോടും ഒത്തിരി ഇഷ്ടവും ബഹുമാനവും തോന്നി. തന്റെ ഇഷ്ടങ്ങൾ മാനിച്ച് അവർ തരുന്ന സ്വാതന്ത്ര്യം അവന് വല്ലാത്തൊരു അനുഭവമായിരുന്നു. അവൻ പരീക്ഷകൾ എല്ലാം നല്ല മാർക്കോടുക്കൂടി ജയിച്ചു ജോലിക്കായി ആപ്ലിക്കേഷൻ അയച്ച് കാത്തിരുന്നു. അധികം വൈകാതെ തന്നെ Malaysian based shipping companyയിൽ ജോലി കിട്ടി. മമ്മയും ഡാഡയും സങ്കടം ഉള്ളിൽ ഒതുക്കി അവനെ യാത്രയാക്കി. ആദ്യം ഒക്കെ ഏതു പോർട്ടിൽഎത്തുമ്പോഴും അവൻ വിളിക്കുമായിരുന്നു. അവൻ്റെ വിളിക്കായി രണ്ടാളും കാത്തിരുന്നു. മിക്കവാറും സിഗ്നൽ കട്ടായി പോകുന്നുകൊണ്ട് അവനോട് ഒന്നും ചോദിക്കാൻ സാധിച്ചിരുന്നില്ല. ഒരിക്കൽ കുറച്ച് സമയം സംസാരിക്കാൻ അവസരം ലഭിച്ചപ്പോൾ അവർ മോനോട് ചോദിച്ചു :ഭക്ഷണം ഒക്കെ കഴിച്ചോ മോനെ?”

“ഡ്യൂട്ടി ദാ ഇപ്പോൾ കഴിഞ്ഞതേയുള്ളൂ ഇനി പോയി കുളിച്ചിട്ട് വേണം കഴിക്കാൻ”

“എങ്ങനെയുണ്ട് മോനെ?”

“I am perfect mama. “

ഞായറാഴ്ചകളിൽ മാത്രം പള്ളിയിൽ പോയിരുന്ന മേബിൾ ഇപ്പോൾ എല്ലാ ദിവസവും പള്ളിയിൽ പോയി മകനുവേണ്ടി മെഴുകുതിരി കൊളുത്തി പ്രാർത്ഥിക്കും.

” ഈ മെഴുകുതിരിയുടെ വെളിച്ചം പോലെ എൻ്റെ മകൻ്റെ ജീവിതവും പ്രകാശമാകണമേ. അവൻ പോകുന്ന വഴികളിൽ ഇരുട്ട് വന്നാൽ വെളിച്ചമായി കൂടെ ഉണ്ടാകണമേ. അവൻ സുരക്ഷിതമായി തിരിച്ചെത്തുവാനും. ഒരു അമ്മയുടെ ഹൃദയത്തിലെ ഈ പ്രാർത്ഥന അങ്ങ് കേൾക്കുമാറാകണം. ആമേൻ”

ഒരിക്കൽ പള്ളി കഴിഞ്ഞു തിരികെ പോരുമ്പോൾ ഒരു ഫോൺകോൾ മാർട്ടിനാണ് ഞാൻ ഉടനെ തന്നെ നാട്ടിലേക്ക് എത്തും. മകൻ വരുമെന്ന് കേട്ടപ്പോൾ അവർ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അവൻ ഒരാഴ്ച കഴിഞ്ഞ് നാട്ടിൽ എത്തി. മമ്മക്ക് പെർഫ്യൂം ജാക്കറ്റും അവൻ ഇറങ്ങിയ പോർട്ടിൽ നിന്നും മേടിച്ചു കൂട്ടിയ സാധനങ്ങൾ എല്ലാം മമ്മയ്ക്കായി സമ്മാനിച്ചു. അതെല്ലാം കണ്ടു സന്തോഷത്തിൽ നിന്ന ആൽബിന്റെ കയ്യിലേക്ക് അവൻ ഒരു വലിയ scotch bottle വെച്ചുകൊടുത്തു. ഒരു വാച്ചും സമ്മാനിച്ചു. അന്നത്തെ അത്താഴം വിഭവസമൃദ്ധം ആയിരുന്നു മാർട്ടിന് ഇഷ്ടമുള്ള എല്ലാ ഭക്ഷണവും മേബിൾ തീൻ മേശയിൽ നിരത്തിയിരുന്നു. അവൻ്റെ അവധി കഴിയും വരെ വീട്ടിൽ ഉത്സവ പ്രതീധിയായിരുന്നു. ലീവ് കഴിഞ്ഞ് പോകുന്ന സമയം അടുക്കുംതോറും ആൽബിനും മേബിളിനും സങ്കടമായി തുടങ്ങി. അടുത്ത ആറുമാസം കൂടി കാത്തിരുന്നാൽ മതി മമ്മ ഞാൻ ഓടിയെത്തില്ലേ അവൻ മമ്മയെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു. 

എന്തായാലും മോനെ അടുത്ത പ്രാവശ്യം നിൻ്റെ വിവാഹം ഞങ്ങൾ നടത്തും. അതൊന്നു ഉടനെ വേണ്ട മമ്മ. രാവിലെ പള്ളിയിൽ ചെന്നപ്പോൾ ഫാദറും ചോദിച്ചു നിനക്ക് ഒരു വിവാഹം ഒക്കെ വേണ്ടേ മാർട്ടിൻ ? അടുത്ത പ്രാവശ്യം വരുമ്പോൾ നമുക്ക് നോക്കാം അച്ഛോ. 

അവൻ പോയി കഴിഞ്ഞപ്പോൾ വീട് വീണ്ടും ശൂന്യമായി. ആൽബിൻ ജോലിയിൽ നിന്ന് വിരമിച്ചു. ഒറ്റയ്ക്കിരുന്ന് ബോറടിയായി മെല്ലെ മെല്ലെ മദ്യം അയാൾക്ക് ഒരു കൂട്ടായി. അത് ശരിയാകില്ല എന്ന് തോന്നിയ മേബിൾ

ജോലി രാജി വയ്ക്കുകയും അവർ രണ്ടാളും കൂടി ചെറിയൊരു ബിസിനസ് തുടങ്ങുകയും ചെയ്തു. 

കാലം എത്ര പെട്ടെന്നാണ് കടന്നു പോകുന്നത്. ഇതിനോടകം അവരുടെ മാതാപിതാക്കൾ ലോകത്തുനിന്നും വിടപറഞ്ഞു കഴിഞ്ഞിരുന്നു. രണ്ടു വർഷത്തിനുശേഷമാണ് മാർട്ടിൻ പിന്നെ ലീവിന് വന്നത്. ഒരു സായാഹ്നത്തിൽ മമ്മിയുടെ മടിയിൽ തലചായ്ച്ചു കിടക്കുന്ന മാർട്ടിനോട് തലമുടിയിൽ തഴുകികൊണ്ട് അവർ ചോദിച്ചു

Dear are you happy?.. 

പെട്ടെന്ന് അവൻ മമ്മയുടെ മുഖത്തേക്ക് നോക്കി

Why you ask like that mom. 

അവൻ്റെ മുഖം ഇരുകൈകളിലും ചേർത്ത് പിടിച്ച് അവർ പറഞ്ഞു

Every time you come here with a smile in your face. But now your face seems to be cloudy

വിദൂരതയിലേക്ക് നോക്കി അവൻ പറഞ്ഞു

life at sea make changes in people mom, sometimes I get tired… Nostalgic like that… 

അവൻ കണ്ണുകൾ അടച്ചു. മമ്മയുടെ കണ്ണുകളിൽ നിറയുന്നുണ്ടെന്ന് അവന് മനസ്സിലായി. ഒരു ചെറിയ വിറയലോടെ അവർ പറഞ്ഞു

In your childhood you sleep here in my lap and say that you will never go far away from me. 

അവൻ അമ്മയുടെ കൈകൾ ചേർത്ത് പിടിച്ചു. 

Now also I am a child mom. 

എല്ലാം കേട്ടുകൊണ്ട് ഗാർഡൻ നനച്ച് നിന്ന ആൽബിൻ പെട്ടെന്ന് പറഞ്ഞു രണ്ടുപേരുടെയും സെന്റിമെന്റ്സ് ഒക്കെനിർത്തിക്കെ എനിക്ക് കുറച്ചു വെള്ളം കുടിക്കാൻ എടുക്കു. അതോടുകൂടി അവരുടെ സംഭാഷണം അവിടെ നിലച്ചു.. 

എല്ലാം ദൈവനിശ്ചയം അല്ലേ ഒരിക്കൽ ടിവിയിൽ ന്യൂസ് കണ്ടുകൊണ്ടിരുന്ന ആൽബിൻ പെട്ടെന്ന് ഉറക്കെ മേബിളിനെ വിളിച്ചു. മാർട്ടിൻ ജോലിചെയ്യുന്ന ഷിപ്പ് കാറ്റിലും കോളിലും മുങ്ങി എന്ന വാർത്ത ടിവിയിലൂടെ അറിഞ്ഞ ആൽബിൻ മാർട്ടിനെ ബന്ധപ്പെടാൻ ശ്രമിച്ചു. പക്ഷേ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. അടുത്ത പോലീസ് സ്റ്റേഷൻ വഴിയും മന്ത്രി വഴിയും ഒക്കെ അതിൻ്റെ സത്യാവസ്ഥ അറിയാൻ അവർ ശ്രമിച്ചു കപ്പലിലെ ജീവനക്കാർ മിക്കവരും മുങ്ങിപ്പോയി എന്നാണ് അറിയാൻ കഴിഞ്ഞത്. ഓരോ ദിവസവും മാർട്ടിന്റെ എന്തെങ്കിലും വിവരമുണ്ടോ എന്ന് അറിയാൻ അവർ പല സ്ഥലങ്ങളിലും അന്വേഷിച്ചു. അവരുടെ രണ്ടാളുടെയും മാനസിക നില വളരെ മോശമായി തുടങ്ങി. ഭക്ഷണം പോലും കഴിക്കാതെയായി. ആൽബിൻ കൊടുക്കുന്ന ധൈര്യത്തിൽ അവൾ ജീവിച്ചു. മോൻ വരും എന്ന് അവർ ഉറച്ചു വിശ്വസിച്ചു. കർത്താവിനോട് അവർ പ്രാർത്ഥിച്ചു എൻ്റെ കുഞ്ഞിനെ തിരികെ തരാൻ കനിവുണ്ടാകണമേ എന്ന്. 

വർഷങ്ങൾ കടന്നുപോയി ഓരോ കപ്പലും തുറമുഖത്ത് എത്തുമ്പോഴും ഓരോ ഫോൺ ബൽ മുഴങ്ങുമ്പോഴും അവരുടെ മകനാകും എന്ന് പ്രതീക്ഷയോടെ അവർ കാത്തിരുന്നു. പക്ഷേ ഒരു വാർത്ത പോലും വന്നില്ല. കാത്തിരിപ്പിന്റെ ഭാരം താങ്ങാൻ ആവാതെ ആൽബിൻ ഒരു ദിവസം നിശബ്ദമായി ലോകത്തോട് വിട പറഞ്ഞു. അതിനു ശേഷം ആ പഴയ വീട് അതിലെ മുറികളും പൂർണമായും ശൂന്യമായി. എന്നിട്ടും മേബിൾ പ്രതീക്ഷ കൈവിടാതെ കാത്തിരുന്നു. എല്ലാ സായാഹ്നവും വീടിൻ്റെ വരാന്തയിൽ വഴിക്കണ്ണുമായിരിക്കും. ഗേറ്റിനു മുന്നിലൂടെ ആരെങ്കിലും വന്നാൽ അവരുടെ ഹൃദയം ഒന്ന് പിടയും. രാത്രിയിൽ മകൻ്റെ പഴയ ചിത്രം നെഞ്ചോട് ചേർത്തുവച്ചവർ ഉറങ്ങും ഒരു സന്ധ്യയിൽ പതിവുപോലെ അവർ വരാന്തയിൽ ഇരുന്നു. കാറ്റിൽ ഇളകുന്ന തെങ്ങോലകളും ദൂരെ നിന്ന് എത്തുന്ന കടലിന്റെ ഇരമ്പലും മാത്രമായിരുന്നു കൂട്ടിന്. കൈകളിൽ മകൻ്റെ പഴയ ഒരു ഫോട്ടോ. നീ വരും…. എനിക്കറിയാം…. ഒരുനാൾ നീ വരും മോനെ…. എന്ന് പതുക്കെ പറഞ്ഞുകൊണ്ട് ആ ചിത്രത്തിൽ അവൾ വിരൽ ഓടിച്ചു. അസ്തമയ സൂര്യൻ്റെ അവസാന വെളിച്ചം അവരുടെ മുഖത്ത് വീണു. കാത്തിരിപ്പുകൾക്ക് വയസ്സ് ആകുമോ? എന്ന് ആരെങ്കിലും ചോദിച്ചാൽ അതിൻ്റെ ഉത്തരമായിരുന്നു “അമ്മ”. അവരുടെ അരികിലെ ബെഞ്ചിൽ ആരുമുണ്ടായിരുന്നില്ല ഒരുകാലത്ത് ഭർത്താവ് ഒപ്പം ഇരുന്നിരുന്നു. പിന്നെ ഓർമ്മകൾ മാത്രം കൂട്ടായി. പാറിപ്പറക്കുന്ന അവരുടെ വെള്ള മുടികൾ അവർ പതുക്കെ പാടി ഒതുക്കി. പിറ്റേന്ന് രാവിലെ അയൽക്കാർ കണ്ടത് ബെഞ്ചിൽ ചാരിയിരിക്കുന്ന അവരെയായിരുന്നു. മുഖത്ത് ഒരു ശാന്തമായ പുഞ്ചിരി വർഷങ്ങളായുള്ള കാത്തിരിപ്പുകൾക്കും പ്രാർത്ഥനക്കും ഒടുവിൽ വിശ്രമം കിട്ടിയതുപോലെ. നെഞ്ചോട് ചേർത്ത് പിടിച്ചിരുന്ന ആ ഫോട്ടോയിൽ വർഷങ്ങൾക്കു മുമ്പ് കപ്പലിലേക്ക് പോയ മകൻ പുഞ്ചിരിച്ചു നിൽക്കുന്നു. 

അങ്ങ് അകലെ ഒരിടത്ത് കപ്പലിന്റെ ഹോൺ മുഴങ്ങി. അത് അവർ കാത്തിരുന്ന മകൻ്റെ വരവായിരുന്നോ അതോ അവളെ മറ്റൊരു യാത്രയിലേക്ക് വിളിച്ച ശബ്ദമായിരുന്നോ എന്ന് ആർക്കും അറിയില്ല. പക്ഷേ ഒരു കാര്യം ഉറപ്പായിരുന്നു. ആ അമ്മയുടെ കാത്തിരിപ്പ് അവിടെ അവസാനിച്ചു……. 

വിഷയം : കാത്തിരിപ്പ്

 

        

 

Post Views: 6
1
Sreekumari S

ഞാൻ ആലപ്പുഴക്കാരി വീട്ടമ്മ, ചെറിയ തോതിൽ വായനയും എഴുത്തും, സിനിമയും പാട്ടുകളും ഇഷ്ടപ്പെടുന്നു, പാചക കലയോട് താല്പര്യം, യാത്രകളോട് ഇഷ്ടം.....

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.