മോഹങ്ങളും മോഹഭംഗങ്ങളും പേറി
മോഹനവാഗ്ദാനങ്ങളിലോ മയങ്ങി
മോഹിച്ചതൊന്നുമേ കിട്ടാതെ
സ്വയമേ മനസ്സത് നീറിയോ ജീവിച്ചിടുന്നൊരു
മോഹിനിമാരേ തിരിച്ചറിഞ്ഞീടൂ
നിങ്ങൾ ജീവിത സായാഹ്നമെത്തിടുമ്പോൾ
എന്തു ഞാൻ ചെയ്തെന്നു ചിന്തിച്ചിടുമ്പോൾ
ഉത്തരം മുട്ടി മനം മടുത്തീടാതെ
വ്യർത്ഥമെൻ ജീവിതമെന്നു നിനയ്ക്കാതെ
വ്യക്തതയുള്ളൊരു മാർഗ്ഗം കണ്ടെത്തിടൂ
ഉത്തമയായൊരു വ്യക്തിയായ് ജീവിക്കൂ.
