Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു പുനഃസമാഗമം
  • ചിന്തശകലം
  • തിരിച്ചറിവ്
  • സുനാമിത്തിരകൾ
  • അജ്ഞാതകാമുകി
  • ഒഡീസി, ഒരു ഓർമ്മപ്പെടുത്തൽ.
  • നിയതിയുടെ നിയോഗം
  • ലോകം മുഴുവൻ സ്വരം പകരാനായി.. എസ്.ജാനകിയും നായികമാരും!
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, July 29
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒഡീസി, ഒരു ഓർമ്മപ്പെടുത്തൽ.
ജീവിതം പുസ്‌തകം യാത്ര സിനിമ

ഒഡീസി, ഒരു ഓർമ്മപ്പെടുത്തൽ.

By Joyce VargheseJuly 28, 2026Updated:July 28, 20262 Comments5 Mins Read58 Views
Bookmark Now
Please login to bookmark Close

No account yet? Register

ഹോമർ രചിച്ച Odyssey യും Iliad ഉം ഗ്രീക്ക് സാഹിത്യത്തിലെ ഏറ്റവും വാഴ്ത്തപ്പെട്ട ഇതിഹാസങ്ങളാണ്. BC- 7 അല്ലെങ്കിൽ BC – 8 ൽ രചിക്കപ്പെട്ടവയാണെന്ന് അനുമാനിക്കുന്നു. ഇന്നും ഈ കൃതികൾ ചർച്ച ചെയ്യപ്പെടുന്നത് ആ കൃതികളുടെ മഹത്വം ലോകം അംഗീകരിക്കുന്നു എന്നതിന് തെളിവാണ്. ഒഡീസിയും ഇലിയഡും 24 പുസ്തകങ്ങളായി തിരിച്ചിരിക്കുന്നു.

Ithaca യിലെ ഹീറോ, ഒഡീസിയസ്  (Odysseus) എന്ന രാജാവിന്റെ കഥയാണ് ഒഡീസി. ധാരാളം ഉപകഥകളും വ്യാഖ്യാനങ്ങളും ഈ epic കളോടു ചേർന്നിട്ടുണ്ട്.

Odyssey movie. year 2026
Christopher Nolan, director.
Matt Damon, Anna Hathaway, Lupita Nyongo, Charlize Theron, Zendaya, Tom Holland ഇവരാണ് പ്രധാന അഭിനേതക്കാൾ. Himesh Patel, Eurylochus, എന്ന കഥാപാത്രം ചെയ്തിരിക്കുന്നു.

Trojan war നു ശേഷം Odysseus, Ithaca യിലേക്ക് തിരിച്ചു വരുന്ന സാഹസിക യാത്രയും യാത്രയിൽ നേരിടുന്ന ആപത്തുകളും വിവരിക്കുന്നു. ഇരുപത് വർഷമായി അയാളെ കാത്തിരിക്കുന്ന ഭാര്യ Penelope, മകൻ Telemachus ഇവരിലൂടെയാണ് കഥ പറയുന്നത്. Penelope, Ithaca യുടെ രാജ്ഞിയും Sparta യുടെ രാജകുമാരിയുമാണ്.

ധാരാളം mythical characters കഥയിലുണ്ട്. ദൈവങ്ങളും പ്രകൃതിയും മനുഷ്യരും യക്ഷികളും ഭൂതങ്ങളും രാക്ഷസന്മാരും നരഭോജികളും ഉൾപ്പെട്ടതാണ് Greek mythology.

Epic movie കളുടെ action thriller കാഴ്ചകളേക്കാൾ, പുതിയ സിനിമയിൽ പ്രാധാന്യം നൽകിയിരിക്കുന്നത് Odysseus സ്വയം തന്റെ പ്രവൃത്തികൾ വിലയിരുത്തുന്നതിലും പശ്ചാത്തപിക്കുന്നതിലുമാണ്.

2004 -ൽ പുറത്തിറങ്ങിയ Troy സിനിമയിൽ Brad Pitt അവിസ്മരണീയമാക്കിയ Achilles എന്ന കഥാപാത്രം പലരും ഓർക്കുന്നുണ്ടാകും.

അതിഥികളെ മാന്യമായി സ്വീകരിക്കണം, അവർ നൽകുന്ന സമ്മാനങ്ങൾ മാനിക്കണം എന്ന Zeus ദേവന്റെ നിയമം, Trojan war-ൽ തെറ്റിച്ചതാണ് ഒഡീസിയൂസിന്റെ പ്രധാന മനോവിഷമം. പലപ്പോഴും അയാൾ സ്വന്തം കഴിവിൽ അഹങ്കരിച്ചതും പിന്നീട് അയാളെ അസ്വസ്ഥനാക്കി.

Trojan horse-ൽ ഒളിച്ചിരുന്ന് കപടതന്ത്രത്തിലൂടെയാണ് Troy പട്ടണത്തിൽ, ഒഡീസിയൂസും പോരാളികളും പ്രവേശിക്കുന്നത്. Troyയിലെ നിരപരാധികളെ വധിച്ചതിനും അവരുടെ സംസ്ക്കാരവും പട്ടണവും നശിപ്പിച്ചതിനുമുള്ള ഉത്തരവാദിത്തം തനിക്കുമുണ്ടെന്ന് അയാൾ വിശ്വസിക്കുന്നതാണ്, കഥയുടെ കാതൽ. ആ കാഴ്ചപ്പാടിൽ സിനിമയെ പ്രേക്ഷകർ സമീപിക്കണം. . Odysseus ന്റെ ആന്തരിക സംഘർഷങ്ങളുടെ ആകത്തുകയാണ് ചിത്രം.

Plot:
ഇലിയഡ് കാവ്യത്തിൽ, സ്പാർട്ടയുടെ രാജാവായ Menelaus ന്റെ ഭാര്യ ഹെലനെ അതിഥിയായി എത്തിയ പാരിസ് രാജകുമാരൻ തട്ടിക്കൊണ്ടുപോകുന്നു. Zeus ദേവന്റെ മകളും ലോകത്തിൽ വെച്ചേറ്റവും സുന്ദരിയെന്ന് വിശേഷിപ്പിക്കപ്പെടുന്നവളുമായ ഹെലൻ പാരിസിനെ ഗൂഢമായി പ്രണയിച്ചിരുന്നു എന്നും കഥയുണ്ട്.

അപമാനിതനായ Menelaus, സഹോദരനും പ്രബലനുമായ Agamemnon രാജാവിനോടു സഹായം ചോദിക്കുന്നു. അതിശക്തരായ Troy പടയെ ആക്രമിക്കാൻ ലഭിച്ച അവസരം ഉപയോഗിച്ച്, Agamemnon യുദ്ധത്തിനിറങ്ങുന്നു. ഭാര്യയേയും കുഞ്ഞിനേയും Ithaca യിൽ വിട്ട് യുദ്ധത്തിൽ പങ്കെടുക്കുന്ന ഒഡീസിയൂസ്.

പത്തു വർഷം തുടരുന്ന യുദ്ധത്തിനൊടുവിൽ ഒഡീസിയൂസ്, Troy ക്ക് ഒരു സമ്മാനം എന്ന പേരിൽ, ഭീമൻ കുതിരയുടെ രൂപമുണ്ടാക്കി (Trojan horse) പേരാളികളെ അതിൽ ഒളിപ്പിച്ചിരുത്തുന്നു. Sinon എന്നയാൾ മാത്രം പുറത്തു നിൽക്കുകയും ഇത് Troy ജനതക്കുള്ള സമ്മാനമാണെന്ന് അവരെ ധരിപ്പിക്കുകയും ചെയ്യുന്നു. അയാൾ അവിടെ തന്നെ വധിക്കപ്പെടുന്നു.

ആദ്യം സംശയിച്ചെങ്കിലും സമ്മാനം നിരാകരിക്കാൻ സാധിക്കാതെ വലിയ ആഘോഷങ്ങളോടെ Trojan horse നെ Troy-യിൽ കൊണ്ടുവരുന്നു. അതിനുള്ളിൽ ഒളിച്ചിരുന്ന പേരാളികൾ Troy നഗരം ആക്രമിച്ച് പട്ടണം തീവെയ്ക്കുകയും ഏതൻസിന്റെ Patorn ദേവതയായ Athenaയുടെ പ്രതിമയുടെ തല തകർക്കുകയും അമ്പലത്തിലെ പൂജാരികളെ വധിക്കുകയും ചെയ്യുന്നു.

Agamemnon, യുദ്ധം ജയിച്ച് ഹെലനെ രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവരുന്നു. പക്ഷെ അയാളുടെ ഭാര്യ, ഹെലന്റെ സഹോദരി, Agamemnonനെ വധിക്കുന്നു. അയാൾ അവരുടെ സ്വന്തം മകളെ ബലി കൊടുത്തതിനുള്ള പ്രതികാരമായിരുന്നത്.

വീണ്ടും പത്തു വർഷം, ഒഡീസിയൂസും ബാക്കി സൈന്യവും വേഗത കുറഞ്ഞ വഴിയിലൂടെ Ithaca യിലേക്ക് നീളുന്ന മടക്കയാത്ര. Athena ദേവി പൂജാരിയുടെ വേഷത്തിൽ ഒഡീസിയൂസിനോടു സംസാരിക്കുന്നുണ്ട്.

ഈ യാത്രയിൽ ഭക്ഷണസാധനങ്ങൾ തിരഞ്ഞ് Cyclops Polyphemus ന്റെ ഗുഹയിൽ എത്തുന്നു. ഒററക്കണ്ണുള്ള Cyclops, ഭടന്മാരെ കൊന്നു തിന്നുന്നു. ആ ഭീകരനെ ഒഡീസിയൂസ്, കണ്ണിൽ വാൾ കുത്തിയിറക്കി അന്ധനാക്കുന്നു. Cyclops തന്റെ പിതാവായ സമുദ്രദേവൻ Poseidon നെ വിളിച്ച് അലറി കരയുന്നു.

തുടരുന്ന യാത്രയിൽ Aeaea ദ്വീപിൽ നരഭോജികളായ Laestrygonians, ഒഡിസിയൂസിന്റെ കൂടെയുള്ള കുറെ പേരെ കൊന്നൊടുക്കുന്നു. അപ്പോൾ ചിലർ ഒഡിസിയൂസിനോടു തർക്കിക്കാൻ ആരംഭിക്കുന്നു.

വീണ്ടും യാത്ര ചെയ്ത് അവർ Circe എന്ന witch ന്റെ ആതിഥ്യം സ്വീകരിക്കുന്നു. Circe അവർക്ക് ഭക്ഷണം നൽകുകയും ഭടന്മാരെ പന്നികളായി രൂപമാറ്റം നടത്തുകയും ചെയ്യുന്നു. അവരെ തിരഞ്ഞെത്തുന്ന ഒഡീസിയൂസ് Circe -ൽ നിന്നും ഭടന്മാരെ മനുഷ്യരാക്കി രക്ഷിച്ചെടുക്കുന്നു. അപ്പോൾ സ്വന്തം കഴിവിൽ അഭിമാനവും അഹങ്കാരവും അയാൾക്കുണ്ട്.

ഒഡീസിയൂസ്, Tiresias ന്റെ പ്രവചനം ശ്രവിക്കുന്നു. ഈ കൂട്ടത്തിൽ ഒരാൾ മാത്രമെ Ithaca യിൽ തിരിച്ചെത്തുകയുള്ളൂ എന്ന് അറിയുന്നുണ്ടെങ്കിലും അയാൾ മറ്റുള്ളവരിൽ നിന്നും സത്യം മറച്ചുവെയ്ക്കുന്നു.

മരിച്ചവരുമായി ഒഡീസിയൂസ് കടൽത്തീരത്ത് സംവദിക്കുന്നു. Sinon ന്റെ shade, Odysseusനെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും Antinous ന്റെ വഞ്ചനയെ പറ്റി അറിയിക്കുന്നു. Agamemnon ന്റെ shade ഉം ഭാര്യ Clytemnestraയാണ് തന്നെ വധിച്ചതെന്ന് പറയുന്നുണ്ട്.

Tiresias ന്റെ നിർദ്ദേശത്തിൽ Charybdis, Scylla, Sirens എന്നിവരുടെ ആക്രമണങ്ങളിൽ നിന്ന് ഒഡീസിയൂസും കൂട്ടത്തിൽ ശേഷിച്ചവരും രക്ഷപ്പെടുന്നു.

ചെവിയിൽ മെഴുകു തിരുകി വെച്ച്, കേൾവി തടസ്സപ്പെടുത്തി, മത്സ്യകന്യകകളായ Sirens ന്റെ പാട്ടു കേൾക്കാൻ മറ്റുള്ളവരെ അനുവദിക്കാതെ ഒഡീസിയൂസ് മാത്രം അവരുടെ പാട്ടു കേൾക്കുന്നു. അവരുടെ പാട്ടിനൊപ്പം മരണത്തിലേക്ക്, മനുഷ്യർ തുഴഞ്ഞുപോകും എന്നാണ് വിശ്വാസം. പിന്നീട് Sirens നെ അതിജീവിച്ച ഏക മനുഷ്യനെന്ന് സ്വയം പൊങ്ങച്ചം പറയുന്നുണ്ട്.

Tiresias പറഞ്ഞ പ്രകാരം ഒഡിസിയൂസ്, Sun god ന്റെ പശുക്കളെ കൊല്ലരുത് എന്ന് കൂട്ടാളികളോട് ആജ്ഞാപിക്കുന്നു. പക്ഷെ വിശന്നു വലഞ്ഞ ഭടന്മാർ, ദേവന്റെ പശുക്കളെ കൊന്നു തിന്നുന്നു. അതവരെ സർവ്വനാശത്തിലേക്ക് തള്ളിവിടുന്നു.

Poseidon സമുദ്രത്തിൽ കൊടുങ്കാറ്റ് അഴിച്ചു വിട്ട് കപ്പൽ തകർക്കുന്നു. ഒഡീസിയൂസ് ഒഴികെ എല്ലാവരും മരിക്കുന്നു.

ഒഡീസിയൂസ് ഒഴുകി, Ogygia ദ്വീപിൽ Calypso യുടെ അടുത്തെത്തുന്നു. Calypso അയാളെ ചികിത്സിക്കുകയും അയാളുടെ ഓർമ്മകൾ നശിക്കാൻ നീലത്താമര കഴിപ്പിക്കുകയും ചെയ്യുന്നു. Calypsoക്ക് അയാളോടു പ്രണയം തോന്നുന്നു. പക്ഷെ ഏഴു വർഷം അവിടെ കഴിഞ്ഞിട്ടും തിരിച്ച് Ithaca യിൽ പോകണമെന്ന് ആഗ്രഹിക്കുന്ന ഒഡീസിയൂസിനോടു ദയ തോന്നി, ചെറിയ ചങ്ങാടത്തിൽ, Ithaca യുടെ തീരത്ത് എത്തിക്കുന്നു. ഒഡീസി എന്ന വാക്കിന്റെ അർത്ഥം ദീർഘസാഹസികപര്യടനം എന്നായതിൽ അതിശയോക്തിയില്ല.

ഈ കാലഘട്ടത്തിൽ രാജകുടുംബത്തിലെ പലരും Penelope നെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നു. Antinous ആണ് ഏറ്റവും കൂടുതൽ നീചതന്ത്രങ്ങൾ മെനയുന്നത്.

Penelope, Telemachus, പാതി അന്ധനായ സേവകൻ Emaeus ഇവർ മാത്രം ഒഡിസിയൂസ് തിരിച്ചുവരുമെന്ന് വിശ്വസിക്കുന്നു. മകൻ അച്ഛനെ തിരക്കി യാത്ര തിരിക്കുന്നുമുണ്ട്. Menelaus, Helen ഇവർ ഒഡിസിയൂസിനെ കുറിച്ച് മകനോടു സംസാരിക്കുന്നു.

Ithaca യിൽ തിരിച്ചെത്തിയ ഒഡിസിയൂസ് ഒരു ഭിക്ഷക്കാരന്റെ വേഷം ധരിച്ച് താൻ Sinon ആണെന്ന് കള്ളം പറയുന്നു. സമയമെടുത്ത് തന്റെ identity വെളിപ്പെടുത്താനാണ് അയാൾ ആഗ്രഹിച്ചത്. Penelope ന്റെ പ്രതികരണം അയാൾ ഭയന്നിരുന്നു.

ഭിക്ഷക്കാരനും അതിഥിയാണെന്ന് കരുതി Penelope അയാളെ പുറത്താക്കുന്നില്ല. അയാളുടെ വൃദ്ധൻ നായ Argos, അയാളെ തിരിച്ചറിയുന്നു. മകൻ Telemachus, അച്ഛനെ മനസ്സിലാക്കുന്നുണ്ട്.

അന്നത്തെ വിരുന്നിൽ ഒഡീസിയൂസ്, Antinous ന്റെ വഞ്ചനയെ കുറിച്ച് തനിക്ക് അറിയാമെന്ന് പറയുന്നു. Antinous അയാളെ ഉപദ്രവിക്കുമ്പോൾ Penelope ഇടപ്പെടുന്നു.

Odysseus, Penelope നോടു തന്റെ കുറ്റങ്ങളും കുറവുകളും Zeus ദേവന്റെ നിയമം ലംഘിച്ച് Troy യിൽ പ്രവേശിച്ചതും Athena ദേവിയുടെ പ്രതിമ നശിപ്പിച്ചതും ഖേദത്തോടെ ഏറ്റുപറയുന്നു.

Penelope വീണ്ടും വിവാഹം ചെയ്യാനുള്ള തീരുമാനം സദസ്സിനെ അറിയിക്കുകയും പിറേറന്ന് വെളുപ്പിന് അവളെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നവരോടു
തിരിച്ചു വരാൻ പറയുകയും ചെയ്യുന്നു.

വില്ല് കുലച്ച് നിരയായി വെച്ചിരിക്കുന്ന axe head -ലൂടെ അമ്പയക്കുന്ന മത്സരം പ്രഖ്യാപിക്കുന്നു. എല്ലാവരും പരാജയപ്പെടുന്നിടത്ത് ആരാണ് വിജയിക്കുക എന്ന് വായനക്കാർക്ക് ഊഹിക്കാം (spoiler alert). കാരണം അത് ഒഡീസിയൂസിന്റെ വില്ല് തന്നെയായിരുന്നു.

യുദ്ധത്തിന് പുറപ്പെടുന്ന സമയത്ത്, കൈവെള്ളയിൽ ഒതുങ്ങുന്ന രൂപം Penelope, ഒഡീസിയൂസിന് നൽകിയിരുന്നു. ആ രൂപം അയാൾ അവളെ കാണിക്കുന്നു.

അവിടെ നടന്ന കലാപത്തിൽ Antinous അടക്കമുള്ള എതിരാളികളെ Odysseus ഉം Telemachus ചേർന്ന് വധിക്കുന്നു. ഒഡീസിയൂസ് തന്റെ മകൻ Telemachus നെ രാജാവാക്കുകയും ചെയ്യുന്നു.

ദൂരേക്ക് യാത്രപോകുന്ന രണ്ടുപേരുടെ ദൃശ്യങ്ങളോടെ ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഒഡീസി എന്ന ചിത്രം അവസാനിക്കുന്നു. ക്രിസ്റ്റഫർ നോളന്റെ കയ്യൊപ്പ് സിനിമയിലുണ്ട്

വിചിത്രവും നഷ്ടങ്ങൾ മാത്രം സംഭവിക്കുന്ന ഒഡിസിയൂസിന്റെ തിരിച്ചുള്ള കടൽയാത്രയിൽ, കടലും
Sail boatകളും കൊടുങ്കാറ്റും കപ്പൽച്ചേതവും കടൽ ചുഴികളും ദ്വീപുകളും സിനിമയിൽ വളരെ നന്നായി ചിത്രീകരിച്ചിട്ടുണ്ട്. പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കുന്ന രംഗങ്ങളാണ്.

ശാപവും ശാപമോക്ഷവും പ്രവചനങ്ങളും അതീന്ദ്രിയ കഴിവുകളും സാധാരണ മനുഷ്യരുടെ വിവേകത്തെ ചോദ്യം ചെയ്യുമെങ്കിലും ഒഡീസിയിലെ കെട്ടുകഥകളുടെ മട്ടും ഭാവവും ഭാവനയാൽ മനോഹരമാണ്. അനുവാചകനെ ത്രസിപ്പിക്കുന്ന മാന്ത്രികത ഒളിച്ചു വെയ്ക്കുന്ന കലാസൃഷ്ടിയാണിത്.

യുദ്ധം ബാക്കിവെയ്ക്കുന്ന ഭീതിയും ദുരിതവും മാനസികസംഘർഷങ്ങളും ആഖ്യാനമികവിൽ ആവിഷ്ക്കരിച്ചിരിക്കുന്നു.

ലോകത്തിന്റെ പല കോണുകളിൽ നടക്കുന്ന യുദ്ധം എത്ര മനുഷ്യരുടെ മനസ്സിൽ കറുത്ത പാടുകൾ വരയുന്നുണ്ടാകും എന്ന ഓർമ്മപ്പെടുത്തലാണ് ഒഡീസി.

 

 

1
Joyce Varghese

I am Joyce, presently living in Toronto Canada with family. Working as analytical chemist in Canada. Hobbies : reading, gardening and more…

2 Comments

  1. Rani Varghese on July 29, 2026 1:14 AM

    വളരെ വിശദമായ കുറിപ്പ് 🌹

    Reply
  2. Thara Subhash on July 28, 2026 10:24 PM

    വിശദമായ ആസ്വാദനക്കുറിപ്പ്👌 സിനിമ കാണണം. Troy ഒത്തിരി ഇഷ്ടപ്പെട്ട സിനിമയാണ്. Achilles ഉൾപ്പെടെ അതിലെ മിക്ക കഥാപാതങ്ങളുടെയും നിസ്സഹായത touching ആയി തോന്നി. ഉദാഹരണത്തിന് പാരിസിൻ്റെ പെണ്ണുകേസും തോറ്റോട്ടവും കാരണം Hector ന് അതിൽ ചെന്നു തല വെയ്ക്കേണ്ടി വരുന്നു. അക്കില്ലസും അയാൾക്കു വേണ്ടിയല്ലല്ലോ പോരാടുന്നത്. ഇതും അതുപോലെ രസകരമാണെന്നു തോന്നി, ജോയ്സിനെ വായിച്ചപ്പോൾ. സിനിമ കാണട്ടെ! ഇത്ര വിശദമായി എഴുതിയതിന് അഭിനന്ദനങ്ങൾ👌👏👏♥️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.