കാലയവനികയുടെ പുറകിലെ ഷെൽഫിൽ സൂക്ഷിച്ചു വെച്ച ഓർമ്മയുടെ പുസ്തകത്തിലെ ഏടുകൾ മറിച്ചു നോക്കിയപ്പോൾ, ഇന്നലെ കണ്ട പകൽ കിനാവ് പോലെ ആ ഹോസ്പിറ്റൽ ദിനങ്ങൾ എന്റെ കണ്മുന്നിൽ ഓടിവന്നു.
പലപ്പോഴും നമ്മുടെ മക്കൾക്കും വീട്ടുകാർക്കും വേണ്ടി നമ്മൾ മതി മറന്നു ജീവിക്കുമ്പോൾ, ഒരു നിമിഷം നമുക്ക് വേണ്ടി ജീവിക്കാൻ മറന്നു പോകുo
ഓർമയുടെ ചിറകിലേറി മൂന്നു വര്ഷം പിറകിലേക്ക് ഞാൻ ഒന്ന് സഞ്ചരിച്ചു
പതിവിലും ഉത്സാഹത്തോടെ നടന്ന ഞാൻ ചവിട്ടു പടിയിൽ ഒന്ന് ഇടറി വീണു. ഒരു പക്ഷെ അവിടെ നിന്നാവാം എല്ലാത്തിന്റെയും ഒരു തുടക്കം. ആ വീഴ്ചയിൽ എന്റെ ഇടതു കാലിൻറെ രണ്ടു ചെറു വിരലുകൾ ഒന്ന് പൊട്ടി. അസഹനീ യമായ വേദന എനിക്ക് കാൽ അനക്കാൻ പറ്റാതെ ആയി. കാൽ മുട്ട് വരെ പ്ലാസ്റ്റർ ഇടേണ്ടി വന്നു, അന്നു മുതൽ വീൽച്ചെയറിലൂടെ ആയി തീർന്നു എന്റെ ചലനം. എനിക്ക് സ്വാതന്ത്ര്യം നഷ്ടപ്പെട്ടത് പോലെ തോന്നി. എന്റെ എല്ലാ ആവശ്യങ്ങൾക്കും വീട്ടുകാരെ കാത്തിരിക്കേണ്ട അവസ്ഥ.
ഏതായാലും, എനിക്ക് വിശ്രമിക്കാൻ വേണ്ടി അള്ളാഹു തന്ന ദിനങ്ങൾ ആയിരുന്നു പിന്നീട് അങ്ങോട്ട്, അതും ഒന്നര മാസം. ഒന്നര മാസത്തെ വിശ്രമം ഒക്കെ കഴിഞ്ഞു. വീണ്ടും എന്റെ ദിനചര്യകൾ പൂർവ്വാധികം ശക്തിയോടെ തന്നെ ആരംഭിച്ചു. അങ്ങനെ ഇരിക്കെ ആണ്, എന്റെ ചലനങ്ങൾക്ക് പെട്ടെന്ന് വേഗത കുറയുന്നതായി അനുഭവപ്പെടാൻ തുടങ്ങിയത്. സ്വാഭാവികമായും അത് എന്റെ ഒരു തോന്നൽ മാത്രം ആകും എന്ന് കരുതി അതിനെ അവഗണിച്ചു.
ദിവസങ്ങൾ കഴിഞ്ഞതും ചെറുതായി ക്ഷീണവും നല്ല ചുമയും കിതപ്പും ശ്വാസ തടസ്സവും സംസാരിക്കുമ്പോൾ വാചകങ്ങൾ മുറിഞ്ഞു പോകുന്നതായും എനിക്ക് അനുഭവപ്പെട്ടു. കൂട്ടത്തിൽ അസഹനീയമായ പുറം വേദനയും വന്നു. ഇത് എന്റെ പടച്ചതമ്പുരാൻ എനിക്ക് കാണിച്ചു തന്ന ഒരു മുന്നറിയിപ്പ് ആയിരുന്നു. ഇനി കാത്തു നിൽക്കുന്നതിൽ അർഥം ഇല്ല പെട്ടെന്ന് തന്നെ ഒരു ഡോക്ടർടെ അടുത്തേക്കു പോവുക തന്നെ. അങ്ങനെ വീട്ടിൽ നിന്നും ഹോസ്പിറ്റലിലേക്ക് യാത്ര തിരിച്ചു
ഒട്ടും വൈകാതെ തന്നെ ഒരു ഡോക്ടറെ കണ്ടു തിരിച്ചു എത്താം എന്നു വിചാരിച്ചു ആണ് ഹോസ്പിറ്റലിൽ പോയത് . പക്ഷെ സംഭവിച്ചത് നേരെ തിരിച്ചു ആയിരുന്നു അങ്ങനെ ഹോസ്പിറ്റലിൽ എത്തി, ബ്ലൂഡ് ടെസ്റ്റ് റിപ്പോർട്ട് കൊണ്ട് ഡോക്ടറുടെ മുറിയുടെ മുന്നിൽ ഞങ്ങളുടെ ഊഴവും കാത്ത് പുറത്തു ഇരുന്നു. കുറച്ചു സമയം കഴിഞ്ഞതും ഞങ്ങളെ ഡോക്ടറുടെ അടുത്തേക്ക് വിളിപ്പിച്ചു.
ആദ്യം പോയത് ഒരു HEMETTOLOGY ഡോക്ടർനെ കാണാൻ.. അദ്ദേഹം പരിശോധിച്ചു കഴിഞ്ഞു ഒരു പാട് മെഡിക്കൽ ടെസ്റ്റുകൾ നടത്താൻ വേണ്ടി ഞങ്ങളെ പുറത്തേക്കു വിട്ടു. അവിടെ നിന്നും നേരെ ഒരു കാർഡിയോളജി ഡോക്ടറെ കാണാൻ ഞങ്ങൾ പോയി. ആദ്ദേഹത്തിന്റെ കുറെ ചോദ്യങ്ങൾക്കു മറുപടി പറഞ്ഞു കൊണ്ട്. ഇതുവരെ ഉണ്ടായ സംഭവ വികാസങ്ങൾ വിശദമായി വിവരിച്ചു കൊടുത്തു. കുറെ ടെസ്റ്റുകൾ അവിടെ നിന്നും ചെയ്യാൻ പറഞ്ഞു. അങ്ങനെ ഇസിജി യും ഇക്കോ യും ചെയ്തു
പിന്നീട് ഉള്ള ഓരോ നിമിഷവും എന്നിൽ ആകെ ഒരു ആശയകുഴപ്പം ഉളവാക്കി. പരിശോധനകൾ ഓരോന്നു ആയി കഴിഞ്ഞു തുടങ്ങിയതും ഡോക്ടർടെ മുഖഭാവം മാറി വരുന്നത് ആയി എനിക്ക് തോന്നി. എന്നോട് ചോദിച്ചു മുന്നേ എപ്പോയെങ്കിലും കോവിഡു വന്നിട്ട് ഉണ്ടോ എന്ന്, ഇല്ല എന്ന് ഞാൻ മറുപടിയും പറഞ്ഞു. എന്നാലും ഇയാള് ഇത്രയും ദിവസം ഇതൊക്കെ വെച്ചോണ്ട് എങ്ങനെ നടന്നു, മനസ്സിന് ഉള്ളിലെ ആശങ്ക പുറത്തു കാണിക്കാതെ ഞാൻ ഒന്ന് പുഞ്ചിരിച്ചു.
അപ്പോൾ ഡോക്ടർ എന്നോട് ചോദിച്ചു, ഇന്ന് എന്തായാലും ഇവിടെ അഡ്മിറ്റ് ആകാൻ റെഡി ആയിട്ടു തന്നെ അല്ലെ വന്നത് എന്ന്. അത് കേട്ടതും ഒരു നിമിഷം പകച്ചു പോയി. (എന്തിനാ ഇപ്പോൾ അഡ്മിറ്റ് ആകുന്നെ ഞാൻ എന്നോട് തന്നെ സ്വയം ചോദിച്ചു) ഡോക്ടറുടെ ചെക്ക് അപ്പ് കഴഞ്ഞില്ലേ എനിക്ക് വീട്ടിൽ പോകാൻ പറ്റില്ലേ എന്നായി ഞാൻ. അപ്പോഴാണ് ഞങ്ങളോട് കാര്യങ്ങൾ എല്ലാം വിവരിച്ചു തന്നത്. എന്റെ നെഞ്ചിൻറെ ഉള്ളിൽ ഹൃദയത്തിനും,Lungs നുചുറ്റും നിറയെ ഫ്ലൂയിഡ് നിറഞ്ഞു നിക്കുന്നുണ്ടു ( മാസ്സ് പെരികാർഡിൽ എഫ്യുഷൻ ) എന്ന്. അത് കുത്തി എടുത്ത് കളയണം ഇനിയും വെച്ചോണ്ട് ഇരുന്നാൽ കാര്യം കൂടുതൽ കുഴപ്പത്തിൽ ആകും, അതുകൊണ്ട് എത്രയും പെട്ടെന്ന് കോവിഡ് ടെസ്റ്റ്നു ശേഷം നേരെ കാർഡിയാക് ICU യിൽ അഡ്മിറ്റ് ആകണം എന്ന് പറഞ്ഞു
അങ്ങനെ കോവിഡ് ടെസ്റ്റിന് ശേഷം, ശരീരത്തിൽ ഘടിപ്പിച്ച ഉപകരണങ്ങളുടെ അകമ്പടിയോടെ, നാലു പുറവും കർട്ടൻ കൊണ്ട് മറച്ച ഐസിയുവിൽ എന്നെ അഡ്മിറ്റ് ചെയ്തു. ആ രാത്രിയിൽ മുറിയിലെ അതി തീവ്രമായ തണുപ്പ് കാരണം എന്റെ രണ്ടു കണം കാലുകളിലും മസിലുകൾ മാറി മാറി കേറാൻ തുടങ്ങി. ഒരു വിധത്തിൽ ആണ് ഞാൻ അന്ന് ഉറങ്ങി എന്ന് വരുത്തി തീർത്തത്. അതിനു ശേഷം, ദിവസവും രാവിലെയും വൈകുന്നേരവും എന്റെ നെഞ്ചിൽ ഒരു തുളയിട്ട് സിറിഞ്ച് കൊണ്ട് രക്തം കലർന്ന ഫ്ലൂയിഡ് കുത്തി എടുത്ത് കളഞ്ഞു കൊണ്ടിരുന്നു. അത് കുത്തി എടുക്കുന്ന സമയം മുഴുവൻ എനിക്ക് എന്റെ ജീവൻ അവസാനിക്കാറായപ്പോലെ തോന്നി,അത് എടുത്തു ലാബിൽ പരിശോധനക്ക് അയച്ചപൊൾ അവിടെ ഉളളവരിലും ഭയം ഉളവാക്കി. അവരും ആദ്യമായിട്ട് ആണ് ഇങ്ങനെ കാണുന്നത്.പിന്നീട് അങ്ങോട്ടുള്ള ഓരോ ദിനരാത്രങ്ങളും എനിക്ക് വേദനാജനകമായിരുന്നു, മൂന്നര ദിവസം ഐസിയുവിലും, ബാക്കിയുള്ള നാലു ദിവസം വാർഡിലും ആയി കഴിച്ചു കൂട്ടി, ഡോക്ടർ മാർ എല്ലാ സമയത്തും റൗണ്സിനു വന്നു പോയ്ക്കൊണ്ടിരുന്നു. ഇടവേളയിൽ എന്നെ കാണാൻ എൻറെ ഇഷ്ടപ്പെട്ട വരും വന്നു കൊണ്ടിരുന്നു.
ആഴ്ചകൾ തോറും ഡോക്ടർനെ കാണിക്കാൻ വരണം എന്ന നിബന്ധനയോടെ കവർ, നിറയെ മരുന്നുകളും ആയി എന്നെ ഡിസ്ചാർജ് ചെയ്തു വീട്ടിലേക്ക് വിട്ടു. ഓരോ ദിവസവും എനിക്ക് വല്ലാത്ത ശാരീരിക ബുദ്ധിമുട്ടുകൾ കൂടി കൂടി വന്നു. തിരിയാനോ, എണീറ്റു ഇരിക്കാനൊ കഴിയാത്ത ഒരു അവസ്ഥ. നെഞ്ചത് ഭാരം കയറ്റി വച്ചതു പോലെ, വേദനയും തടസ്സവും അനുഭവപ്പെടാൻ തുടങ്ങി. ഇനി എന്റെ മുമ്പിൽ എണ്ണപ്പെട്ട ദിവസങ്ങൾ മാത്രമേ ബാക്കി യൂള്ളൂ എന്ന് വരെ എനിക്ക് തോന്നി തുടങ്ങി
അതു മാത്രമല്ല കുറേ ഉപകരണങ്ങൾക്കു ഉള്ളിലൂടെ കേറി ഇറങ്ങേണ്ടി വന്നു രോഗ കാരണം അറിയാൻ വേണ്ടി. പക്ഷെ ഇപ്പോഴും അത് അവ്യക്തമായി തന്നെ നിക്കുന്നു. യാ അള്ളാ എനിക്ക് നല്ല ക്ഷമ തരണേ എന്ന് കരഞ്ഞു പ്രാർത്ഥിച്ചു. കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലങ്ങൾ കാരണം എപ്പോഴും ക്ഷീണം തന്നെ ആയിരുന്നു ഓരോ ദിവസവും യുഗങ്ങൾ പോലെ എനിക്ക് അനുഭവപ്പെട്ടു. അങ്ങനെ മാസങ്ങൾ പലതും കടന്നു പോയി
ഒന്നിനോടും ഒരു താല്പര്യവും ഉണ്ടായില്ല
അൽഹംദുലില്ലാഹ് അങ്ങനെ കുറച്ചു മാസങ്ങൾ കഴിഞ്ഞതും ഞാൻ മെല്ലെ മെല്ലെ സുഖം പ്രാപിച്ചു പൂര്ണ്ണ ആരോഗ്യത്തിലേക്ക് തിരിച്ചു വന്നു. വീണ്ടും ഒരുപുനർജ്ജന്മം കിട്ടിയതു പോലെ, കടുത്ത വരൾച്ച ബാധിച്ച തരിശുഭൂമിയിലേക്ക് മഴ പെയ്തു ഇറങ്ങുമ്പോൾ പുൽ നാമ്പുകൾ മുളച്ചു വരുന്നതു പോലെ ഒരു പ്രതീതി. ഇങ്ങനെ തന്നെ ആയിരിക്കില്ലേ പലരും പല പ്രതിസന്ധി ഘട്ടങ്ങളും തരണം ചെയ്തു പ്രതീക്ഷകൾക്കു ചിറകു മുളച്ചു പുതിയൊരു ജീവിതത്തിലേക്കു പ്രവേശിച്ചു കാണുക. കാലം മായ്ച്ചു കളയാത്ത മുറിവുകൾ ഇല്ല എന്ന് പറയുമ്പോഴും കഴിഞ്ഞു പോയത് എല്ലാം ഇന്നലെ നടന്നതു പോലെ അനുഭവപ്പെടുന്നു. എല്ലാവർക്കും എപ്പോഴും ആയുസ്സും ആരോഗ്യവും നൽകണേ റബ്ബേ എന്ന പ്രാർത്ഥനയോടെ ഞാൻ നിർത്തുന്നു.
സയറ ഫാത്തിമ കാരു കുന്നത്ത്.
#എന്റെരചന ( അതിജീവിതർ )


12 Comments
Beautifully written…I still remember that incident in your life Sayara.. you fought the disease bravely
Alhamdulillah you are back into your health again 🤲
ഹൃദമായ. രചന…..👍🏻👍🏻👍🏻👍🏻….. 💗
മനോഹരമായ രചന 👏👏👏👏👏👏👏
അതിജീവനം ഹൃദ്യമായി എഴുതി 👌👌
Thank you
നന്നായി എഴുതി ❣️
എല്ലാ ബുദ്ധിമുട്ടുകളും ദൈവം മാറ്റിത്തന്നല്ലോ.🙏
Thank you
Thank you
ഇനിയും ഒരു പരീക്ഷണത്തിന് ഇടവരുതാതെ നിക്കട്ടെ ആമീൻ🤲🤲
Thank you
രോഗവും ബുദ്ധിമുട്ടുകളും ആധിയും അതിജീവനവും വായനക്കാരിൽ എത്തുന്ന രചന.
👍👏