Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇന്ന് ആതുര ശുശ്രൂഷാ ദിനം അഥവാ മാലാഖമാരുടെ ദിനം…..
അറിവുകൾ ആരോഗ്യം

ഇന്ന് ആതുര ശുശ്രൂഷാ ദിനം അഥവാ മാലാഖമാരുടെ ദിനം…..

By Muhammed‌ sageer Pandarathil RasheedMay 12, 20251 Comment2 Mins Read59 Views
Bookmark Now
Please login to bookmark Close

No account yet? Register

ആതുരസേവന രംഗത്തെ വിളക്കേന്തിയ മാലാഖയായ അനശ്വര ജ്വാലയാണ് ഫ്‌ളോളറൻസ് നൈറ്റിംഗേൽ. ആതുര സേവന രംഗത്തെ വിളക്കേന്തിയ മാലാഖയായ അവരുടെ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കാം.

ഫ്‌ളോറൻസ് നൈറ്റിംഗേൽ 1820 മെയ് 12 ആം തിയതി ഇറ്റലിയിലെ ഫ്‌ളോറൻസിലാണ് ജനിച്ചത്. ഇവരുടെ കുടുംബം സാമ്പത്തികമായും സാമൂഹികമായും ഉയർന്നവരായിരുന്നു.

ചെറുപ്രായത്തിൽ തന്നെ പാവപ്പെട്ടവരെ ശ്രുശ്രൂഷിക്കുന്നതിൽ ആതീവ തത്പരയായിരുന്നു. ദൈവം തന്നെ നിയോഗിച്ചത് ആതുരസേവനത്തിനാണെന്ന് അവർ ഉറച്ചു വിശ്വസിച്ചു.

നഴ്സിംഗിനോടുള്ള തന്റെ താത്പര്യം വീട്ടുകാരെ ഫ്‌ളോറൻസ് അറിയിച്ചു. അന്ന് ഒരു മോശം ജോലിയായാണ് നഴ്സിംഗിനെ സമൂഹം കണ്ടിരുന്നത്. അതുകൊണ്ടുതന്നെ വീട്ടുകാർ ശക്തമായി എതിർത്തു.

1844 ൽ ജർമ്മനിയിലെ ലൂതറൻ ആശുപത്രിയിൽ നഴ്സിംഗ് പഠനത്തിന് നൈറ്റിംഗേൽ ചേർന്നു. 1850 ൽ ലണ്ടനിലെത്തി ജോലി ചെയ്തുതുടങ്ങി. 1853 ൽ ഒക്ടോബറിൽ ക്രീമിയൻ യുദ്ധം ആരംഭിച്ചതോടെയാണ് നൈറ്റിംഗേലിന്റെ ജീവിതം മാറിമറയുന്നത്.

ബ്രിട്ടീഷ് പട്ടാളത്തിലെ നിരവധിപേർക്ക് യുദ്ധത്തിൽ പരിക്കേറ്റു. പ്രാഥമികചികിത്സപോലും കിട്ടാത്ത സ്ഥിതിയായിരുന്നു. ദുരന്തസമാനമായ ക്രീമിയയിലെ യുദ്ധരംഗത്തേക്ക് 34 പേരുടെ നഴ്സിംഗ് സംഘമുണ്ടാക്കി ഫ്‌ളോറൻസ് എത്തി.

മരണാസന്നരായ പട്ടാളക്കാരെ ഉപേക്ഷിക്കുന്നതും ചികിത്സയില്ലാതെ പട്ടാളക്കാർ വേദനതിന്നതുമായ കാഴ്ചകൾ നൈറ്റിംഗേലിനെ പിടിച്ചുലച്ചു.

പകർച്ചവ്യാധിപോലും പൊട്ടിപ്പുറപ്പെടാവുന്ന സാഹചര്യം. വൃത്തിയില്ലാത്തതും ആവശ്യത്തിന് ഉപകരണങ്ങളില്ലാത്തതു മായിരുന്നു ആശുപത്രി.

നൈറ്റിംഗേലും സംഘവും ആശുപത്രി ശുചീകരിച്ച് പരിക്കേറ്റ പട്ടാളക്കാർക്ക് ശുശ്രൂഷ നൽകി. രാത്രി പോലും അവർ വിശ്രമിച്ചില്ല. ഒരു വിളക്കുമേന്തി പരിക്കേറ്റവർക്ക് അടുത്തെത്തി പരിചരിച്ചു.

മരണത്തിനു മുന്നിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ നൈറ്റിംഗേലിനെ അവർ സ്‌നേഹപൂർവം വിളക്കേന്തിയ വനിത എന്നു വിളിച്ചു. മറ്റു ചിലർ ക്രീമിയയിലെ മാലാഖ എന്നും വിളിച്ചു. കഠിനപരിശ്രമം കൊണ്ട് മരണ നിരക്ക് വലിയ രീതിയിൽ തന്നെ കുറയ്ക്കാൻ ഫ്‌ളോറൻസിനും സംഘത്തിനും സാധിച്ചു.

ക്രീമിയയിൽ നിന്നും മടങ്ങിയ ഫ്‌ളോറൻസ് മിലിട്ടറി ആശുപത്രികളുടെ പരിഷ്‌കരണത്തിനു 830 പേജുള്ളറിപ്പോർട്ട് തയാറാക്കി സമർപ്പിച്ചു. വൻമാറ്റങ്ങൾക്ക് വഴിവച്ചു ആകുറിപ്പ്.

ഫ്‌ളോറൻസിന് ബ്രിട്ടീഷ് രാജ്ഞി പതകവും വലിയൊരു തുക ഗ്രാന്റും അനുവദിച്ചു. ഈ തുക ഉപയോഗിച്ച് സെന്റ് തോമസ് ആശുപത്രിയും നഴ്സിങ് സ്‌കൂളും ആരംഭിച്ചു.

ഉന്നതകുലത്തിൽ നിന്നുപോലും വനിതകൾ നഴ്സിംഗ് പഠനത്തിനായി അവിടയെത്തി. ആതുരശ്രൂശ്രൂഷ മേഖലയ്ക്ക് വലിയ അംഗീകാരം നേടികൊടുക്കുന്നതിൽ നൈറ്റിംഗേലിന്റെ പ്രവർത്തനത്തിന് സാധിച്ചു.

ആധുനിക നഴ്സിങ്ങിന്റെ വഴികാട്ടിയായി ഇവർ 1910 ആഗസ്റ്റ് 13 ആം തിയതി വിടവാങ്ങി. ആതുരസേവന രംഗത്തെ വിളക്കേന്തിയ മാലാഖയായി അനശ്വര ജ്വാലയായി മാറട്ടെ എല്ലാ നേഴ്സ്മാരും എന്നാശംസിക്കുന്നതോടൊപ്പം ഹൃദയം നിറഞ്ഞ ‘നേഴ്സസ് ഡേ’ ആശംസകൾ നേരുന്നു.

Post Views: 42
2
Muhammed‌ sageer Pandarathil Rasheed
  • Website

വായന, എഴുത്ത്, സഞ്ചാരം….. ❤️

1 Comment

  1. Suma Jayamohan on May 12, 2025 3:52 PM

    ഭൂമിയിലെ മാലാഖമാർക്ക്❤️🙏

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.