Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ജന്മസാഫല്യത്തിന്റെ വരദാനം
കഥ ഗർഭം ജീവിതം ബന്ധങ്ങൾ മാതൃദിനം2025 യാത്ര വിവാഹം സ്ത്രീ

ജന്മസാഫല്യത്തിന്റെ വരദാനം

By Nishiba MMay 19, 2025Updated:July 16, 20258 Comments2 Mins Read172 Views
Bookmark Now
Please login to bookmark Close

No account yet? Register

“യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ മുതൽ മുംബൈ ലോകമാന്യതിലക് സ്റ്റേഷൻ വരെ പോകുന്ന ട്രെയിൻ നമ്പർ 16346 നേത്രാവതി എക്സ്പ്രസ്സ് അൽപ്പസമയത്തിനുള്ളിൽ പ്ലാറ്റ്ഫോം നമ്പർ രണ്ടിൽ എത്തിച്ചേരുന്നതാണ്. ”

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലേക്ക് കയറുമ്പോൾ ഹിമയുടെ കാതിൽ വീണ അനൗൺസ്മെന്റായിരുന്നു അത്. അവൾ കയ്യിലെ വാച്ചിൽ സമയം നോക്കി. 2:30PM. ഇനിയും സമയമുണ്ട്. ആശ്വാസത്തിന്റെ നിശ്വാസം ഉതിർന്നു. ടിക്കറ്റ് കൗണ്ടറിൽ നിന്നും അഞ്ചു മിനിട്ട് നേരത്തെ കാത്തുനിൽപ്പിനൊടുവിൽ ടിക്കറ്റെടുത്ത് പ്ലാറ്റ്ഫോറം രണ്ടിലേക്ക് നടന്നു. ജനറൽ കമ്പാർട്ട്മെന്റ് വരുന്ന ഭാഗത്തെ ഒഴിഞ്ഞ ഇരിപ്പിടത്തിൽ ഇരുന്നു. പതിനഞ്ചു മിനിട്ട് താമസിച്ചേ ട്രെയിൻ വരൂ എന്നു യാത്രക്കാരിലൊരാൾ പറയുന്നത് കേട്ടു.

ഇരിപ്പിടത്തിലേക്ക് ചാഞ്ഞിരുന്നപ്പോൾ ഓർമ്മകൾ ഏഴു വർഷം പിറകോട്ടു സഞ്ചരിച്ചു. വിവാഹം കഴിഞ്ഞു ആറുമാസം കഴിഞ്ഞപ്പോഴാണ് ഗർഭപാത്രത്തിൽ ഒരു മുഴ ശ്രദ്ധയിൽപ്പെടുന്നത്. കഠിനമായ വയറുവേദനയും ബ്ലീഡിംഗും മറ്റുഅസ്വസ്ഥതകളും വിട്ടുമാറാതായപ്പോഴുള്ള പരിശോധനയിൽ രോഗം തിരിച്ചറിഞ്ഞു. അർബുദത്തിന്റെ തുടക്കമായിരുന്നു. ശസ്ത്രക്രിയയിലൂടെ ഗർഭപാത്രം നീക്കം ചെയ്തു അർബുദചികിത്സയിലൂടെ മുന്നോട്ട് പോവുക മാത്രമേ മുന്നിൽ വഴിയായി തെളിഞ്ഞുള്ളൂ. തിരുവനന്തപുരം ആർസിസിയിൽ ചികിത്സ തുടരാനുള്ള തീരുമാനത്തിനൊപ്പം അവിടുത്തെ ഡോക്ടർമാർ മറ്റൊരു കാര്യം കൂടി ചെയ്തു. ഗർഭപാത്രം ഇല്ലാതാവുകയെന്നാൽ സ്വന്തമായൊരു കുഞ്ഞ് എന്ന സ്വപ്നമാണ് അവിടെ പൊലിയുന്നത്. അതുകൊണ്ട് അണ്ഡം ശീതികരിച്ച് സൂക്ഷിക്കാനുള്ള ഏർപ്പാട് കൂടി ചെയ്തു. എല്ലാത്തിനും കൂടെ നിന്നു കരുത്തു പകർന്നത് ഭർത്താവ് തന്നെയായിരുന്നു. ഒപ്പം കുടുംബത്തിന്റെ അകമഴിഞ്ഞ സ്നേഹവും. തീവ്രമായ ചികിത്സാനുഭവങ്ങളിലൂടെ ഒടുവിൽ സാധാരണ ജീവിതത്തിലേക്ക് കടന്നു വന്നു. ശരീരത്തിലെ മുറിവുകളും വേദനയുമകന്നു. പക്ഷേ മനസ്സ് അനപത്യതാദുഃഖത്തിന്റെ നെരിപ്പോടിലുരുകി.

അങ്ങനെയിരിക്കുമ്പോഴാണ് വാടകഗർഭപാത്രത്തിലൂടെ ഗർഭധാരണത്തിന്റെ സാധ്യതയെപ്പറ്റിയുള്ള ചിന്ത ഉടലെടുത്തത്. പിന്നെ അതിന്റെ നിയമസാധുതകളും അതിനുള്ള വ്യക്തിയെക്കുറിച്ചൊക്കെ അന്വേഷിച്ചു തുടങ്ങിയത്. ഒന്നു രണ്ടു വർഷത്തെ ശ്രമത്തിനൊടുവിൽ പ്രത്യേകസാഹചര്യവും പരിഗണിച്ച് അനുമതി കിട്ടി. പിന്നീട് ഗർഭവാഹകയ്ക്കു വേണ്ടിയുള്ള തിരച്ചിലായിരുന്നു. രണ്ടുവർഷം കൂടുമ്പോഴുള്ള പരിശോധന ആർ സി സിയിൽ നിന്നും കഴിഞ്ഞു വരുന്ന വഴി ട്രെയിനിൽ വച്ചാണ് കണ്ണൂർ സ്വദേശി സുമതിയെ പരിചയപ്പെടുന്നത്. അവർ ഭർത്താവിന്റെ അർബുദചികിത്സയുമായി ബന്ധപ്പെട്ട് ആർ സി സിയിൽ വന്നതായിരുന്നു. രോഗം ഭേദമായെങ്കിലും ജോലിക്കൊന്നും പോകാൻ പറ്റാത്ത ആരോഗ്യസ്ഥിതിയിലായിരുന്നു അവരുടെ ഭർത്താവ്. ഒപ്പം രണ്ടു കുട്ടികളും. കാര്യങ്ങൾ വിശദീകരിച്ചപ്പോൾ വാടകഗർഭധാരണത്തിനു സ്വമനസ്സാലെ അവർ തയ്യാറായി. പ്രതിഫലേച്ഛയോടെയല്ലെങ്കിലും ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും ഉള്ള മോചനത്തിനായി വേണ്ടുന്ന സാമ്പത്തികപരമായ എല്ലാ സഹായവും ചെയ്തു കൊടുക്കാമെന്ന തീരുമാനത്തിൽ കാര്യങ്ങൾ മുന്നോട്ട് പോയി. ഹിമയുടെ ശീതികരിച്ച അണ്ഡവും ഭർത്താവിന്റെ ബീജവും ലാബിൽ വച്ചു സംയോജിപ്പിച്ച് ഭ്രൂണമാക്കി സുമതിയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു. മൂന്നു തവണത്തെ ശ്രമത്തിനൊടുവിൽ ഫലം കണ്ടു. അങ്ങനെ സുമതിയുടെ വയറ്റിൽ ഇരട്ടക്കുട്ടികൾ ജന്മമെടുത്തു. തിരുവനന്തപുരത്തെ ആശുപത്രിവാസത്തിനു ശേഷം അഞ്ചു മാസം കഴിഞ്ഞപ്പോൾ അവളെ സ്വന്തം വീട്ടിൽ പോകാനനുവദിച്ചു. ഒപ്പം ചികിത്സയും പ്രസവവും കണ്ണൂരിൽ തന്നെയുള്ള ആശുപത്രിയിലേക്ക് മാറ്റി. നാളെയാണ് പ്രസവത്തിനുള്ള ഡേറ്റ് പറഞ്ഞിരിക്കുന്നത്. അവിടേക്ക് പോവാനാണ് ഇപ്പോൾ റയിൽവേസ്റ്റേഷനിൽ എത്തിയിരിക്കുന്നത്. ഇതേ ട്രെയിനിൽ തന്നെ ഭർത്താവുമുണ്ട്. ജോലിസ്ഥലമായ തിരുവനന്തപുരത്തുനിന്നും നേരിട്ട് വരികയാണ് അദ്ദേഹം.

ഒരിക്കലും സാധിക്കില്ലെന്നു കരുതിയ ആഗ്രഹത്തിന്റെ സാഫല്യത്തിനായുള്ള പ്രയാണത്തിന്റെ കാത്തിരിപ്പിനവസാനമായി പതിയെ ട്രെയിൻ സ്റ്റേഷനിലേക്കെത്തി ചേർന്നു. പ്രതീക്ഷാനിർഭരമായ മനസ്സോടെ ഹിമയുടെ യാത്ര ജീവിതപാളങ്ങളിലൂടെ മുന്നോട്ട് ചലിച്ചു കൊണ്ടിരിക്കുന്നു.

****നിഷിബ എം നിഷി ****

Post Views: 37
4
Nishiba M

ഞാൻ നിഷിബ.എം. കണ്ണൂർ ,ധർമ്മടം സ്വദേശി. വായനയും ഏറെ ഇഷ്ടപ്പെടുന്നു. "ജീവിതമാവുന്ന കവിതയിൽ ഞാനെന്ന വരിയുടെ അർത്ഥം തിരയുന്നവൾ..."

8 Comments

  1. Suma Jayamohan on May 23, 2025 10:09 PM

    നല്ലെഴുത്ത് നിഷി❤️👌🌹

    Reply
    • Joyce on May 30, 2025 6:26 AM

      നല്ല രചന.👌👏

      Reply
  2. Jalaja narayanan on May 20, 2025 3:48 PM

    മനോഹരമായ ഒരു രചന നിഷി ❤️❤️

    Reply
    • Nishiba M on May 21, 2025 4:54 PM

      സ്നേഹം😍

      Reply
  3. Syamala Haridas on May 20, 2025 11:20 AM

    കാലികപ്രസക്തിയുള്ള രചന

    Reply
    • Nishiba M on May 21, 2025 4:55 PM

      സ്നേഹം😍

      Reply
  4. sabira latheefi on May 19, 2025 10:48 PM

    👍🏻👍🏻

    Reply
    • Nishiba M on May 21, 2025 4:55 PM

      സ്നേഹം😍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.