Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എന്റെ പ്രണയം
ജീവിതം പ്രണയം

എന്റെ പ്രണയം

By Ramachandran TVMay 26, 20252 Comments2 Mins Read77 Views
Bookmark Now
Please login to bookmark Close

No account yet? Register

 

വർഷങ്ങൾക്ക് മുമ്പ് ഒരു പ്രത്യേക സാഹചര്യത്തിൽ ഉടലെടുത്ത ഒന്നാണ് അവളോടുള്ള എന്റെ പ്രണയം.

അത് വരെ കാണും വല്ലപ്പോഴും എന്തെങ്കിലും സംസാരിക്കും എന്നതല്ലാതെ ഹൃദയത്തിൽ നിന്നും പൊട്ടി വിടരുന്ന ഒരു ഇഷ്ടം അല്ലെങ്കിൽ പ്രേമം അതൊന്നും ഉണ്ടായിരുന്നില്ല എന്നതാണ് ശരി.

 

ഞങ്ങൾ രണ്ട് പേരും തൊട്ടടുത്ത അയൽക്കാർ ആണെങ്കിലും ഞങ്ങൾ തമ്മിൽ ഒരു ബന്ധവുമില്ല.

ആരോ ഒരാൾ എന്ന നിലയിൽ മാത്രമാണ് അവൾ എന്നെ കാണുന്നത്. ആകെ ഒരു ബന്ധം എന്ന് പറയുന്നത് അവളുടെ വീട്ടിൽ നിന്നാണ് വീട്ടിൽ പാല് കൊണ്ട് വരുന്നത് എന്ന് മാത്രമാണ്.

അത് ഒന്നുകിൽ അവളോ അല്ലെങ്കിൽ അനുജത്തിമാരോ കൊണ്ട് വന്ന് വച്ച് പോകും.

പിന്നെ ശരിക്കുള്ള വഴി അല്ലെങ്കിലും ഞങ്ങളുടെ വീടിൻ്റെ മുന്നിൽ ഉള്ള ഇടവഴിയിൽ കൂടി ആണ് അവരുടെ യാത്ര.

 

ഏറ്റവും രസം ഞങ്ങൾ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ ഒരേ ക്ളാസുകളിൽ പഠിച്ചു

എന്നുള്ളതാണ്. പക്ഷേ ഈ പെൺകുട്ടികളേ ഒന്ന് നോക്കുക എന്ന ഒരു പരിപാടിയേയില്ല എന്നതാണ്.

 

ഞങ്ങളുടെ പറമ്പിൽ കൂടി ആണ് അമ്പലക്കുളത്തിലേയ്ക്ക് കുളിക്കാൻ പോകുക. അതും ശ്രദ്ധിക്കാറില്ല. പഠിക്കാൻ പോയി വന്ന് വൈകുന്നേരം ട്യൂഷൻ ക്ലാസിലേക്ക് പോകുന്നത് മുന്നിൽ ഉള്ള ഇടവഴിയിൽ കൂടി തന്നെ.

 

അപ്പോഴൊന്നും ഇല്ലാത്ത പ്രണയം വന്ന വഴിയാണ് രസം. യാദൃച്ഛികമായി കുളിക്കാൻ പോയപ്പോൾ മറ്റേ കടവിൽ അവൾ കുളിക്കാൻ വന്നതായിരുന്നു. സാധാരണ അങ്ങോട്ട് ഒന്നും നോക്കാറേയില്ല.

പക്ഷേ നോക്കിപ്പോയി.

പഴയകാലത്തെ കാര്യങ്ങൾ വളരെ രസകരമാണ്. പരസ്യമായി കുളത്തിൽ കുളിക്കാൻ ഇന്ന് ആരും തയ്യാറല്ല. എന്നാൽ ഏകദേശം ഒരു അമ്പത് വർഷങ്ങൾക്ക് മുമ്പ് എല്ലാവരും കുളങ്ങളിലും പുഴകളിലും ആണ് കുളിച്ചിരുന്നത്. ഒരു കടവിൽ ആണുങ്ങൾ മറ്റേ കടവിൽ പെണ്ണുങ്ങൾ.

ചിലർ ചെറിയ ഒരു തോർത്ത് മുണ്ട് മാത്രമേ ധരിക്കൂ. ചിലർ അത്ര പോലും ഇല്ലാതേയും.

നമ്മുടെ നായിക ആരെങ്കിലും നോക്കുന്നുണ്ടോ എന്ന് പോലും നോക്കാതെ അർദ്ധനഗ്നയായി കുളിച്ചു തോർത്തി കയറിപ്പോയി.

അത്ഭുതസ്തബ്ധനായി ഞാനും.

അതൊക്കെ സാധാരണയാണ് അവർക്ക്. പക്ഷെ അന്നത്തെ പ്രായം പന്ത്രണ്ടോ പതിമൂന്നോ  ആണ് എന്നതോർമ്മ വേണം. കുട്ടികൾ തന്നെ.

പക്ഷേ മനസ്സ് പുതിയ ചിന്തകളും അനുഭവങ്ങളും നിറഞ്ഞു പുതിയ ഒരു വികാരം ഉറവെടുത്തു

എതോ ഒരു ഇഷ്ടം അത് വരെ തോന്നാത്തത് ആ സംഭവം കാരണം ഉണ്ടായി.

 

പിന്നെയുള്ള ദിവസങ്ങളിൽ ശരിക്കും പ്രേമമായി മാറി. അവൾ എവിടെയുണ്ടോ അവിടെ ഞാൻ ഉണ്ടാകും. ആരുമറിയാതെ അവൾ പോലുമറിയാതെ എൻ്റെ പ്രണയം വളർന്നു.

പല സ്വപ്നങ്ങൾ കണ്ടു.

പക്ഷേ പേടി കാരണം ഈ കാര്യമൊന്നും തുറന്നു പറയാൻ പറ്റിയതേയില്ല ഒരിക്കലും.

കാണും എന്തെങ്കിലും സംസാരിക്കും, എന്നല്ലാതെ പ്രേമം മനസ്സിൽ നിറഞ്ഞു കവിഞ്ഞു നിൽക്കുകയാണെങ്കിലും പറഞ്ഞതേയില്ല. അങ്ങനെ വർഷങ്ങൾ കഴിഞ്ഞ് പോയി. പത്താം ക്ളാസ് കഴിഞ്ഞ് ആ അവധിക്കാലത്ത് അവളുടെ വിവാഹം കഴിഞ്ഞു. ആലോചനകൾ വന്നതും അവളടക്കം അവളുടെ വീട്ടുകാർ ഇഷ്ടപ്പെട്ടതും അറിഞ്ഞിരുന്നു.

വിവാഹത്തിന് മുൻപ് വീട്ടിൽ വന്ന് ക്ഷണിച്ചു.

അവൾ വന്ന് എല്ലാവരോടും വരണം എന്നൊക്കെ പറഞ്ഞു.

എന്നോടും. എന്റെ മനസ്സിൽ ഉള്ളത് പറയാൻ കഴിയാത്തതിന് അവളെ കുറ്റം പറയാൻ പറ്റുമോ?

അഥവാ പറഞ്ഞാലും അന്നത്തെ സാഹചര്യത്തിൽ ഞങ്ങൾക്ക് വിവാഹം ചെയ്യാൻ പറ്റുമായിരുന്നില്ല

ഒന്നാമത് എന്നേക്കാൾ ഒരു വയസ്സ് മൂത്തതാണ് അവൾ. അത് പോട്ടെ എന്ന് വയ്ക്കാം. പതിനേഴോ പതിനെട്ടോ വയസ്. പെണ്ണിന് കുഴപ്പമില്ല. പക്ഷെ ആണുങ്ങൾ പതിനെട്ടു വയസ്സ് വളരെ ചെറുപ്പമാണ്. പിന്നെ ജാതി സമുദായം. അതൊക്കെ പോകട്ടെ

അവൾക്ക് ഈ വിവാഹം വളരെ ഇഷ്ടമായി. വിവാഹം കഴിഞ്ഞു. ഞാൻ വിവാഹത്തിന് പോയതേയില്ല. എങ്ങനെ പോകും? മറ്റൊരാൾ താലി കെട്ടുന്നത് എങ്ങനെ കണ്ട് നിൽക്കും.

വർഷങ്ങൾ കഴിഞ്ഞിട്ടും ആ സ്വപ്നങ്ങളും പ്രതീക്ഷകളും എന്റെ ഹൃദയത്തിലങ്ങനെ കിടന്നു. അവളെ പിന്നെ കണ്ടിട്ടേയില്ല. അവളുടെ വീട്ടിൽ വന്നിരിക്കാം പക്ഷേ ഞാൻ കാണാനേ പോയില്ല.

നഷ്ടം സ്വപ്നങ്ങളുമായി അങ്ങനെ ജീവിക്കുന്നു.

അവൾ അമ്മയും അമ്മൂമ്മയും ആയി മാറിക്കാണണം. എനിക്ക് അതേക്കുറിച്ച് ഒന്നും അറിയാൻ കഴിഞ്ഞില്ല.

അന്വേഷിച്ചതേയില്ല.

#കൂട്ടക്ഷരങ്ങൾ

#ബ്ളോഗ്_നഷ്ടസ്വപ്നങ്ങൾ

#രചന_രാമചന്ദ്രൻടിവി

Post Views: 16
5
Ramachandran TV

Ramachandran TV Writter Poet Literary Works Retaired from Department of Posts

2 Comments

  1. Joyce Varghese on May 28, 2025 4:43 AM

    നഷ്ടപ്രണയം, പഴയ കാലത്തെ സാഹചര്യങ്ങളിൽ നന്നായി എഴുതി.👍

    Reply
  2. Suma Jayamohan on May 26, 2025 5:10 PM

    ചെറുപ്പത്തിൽ തോന്നിയ ഒരു പ്രണയനഷ്ടത്തേക്കുറിച്ച് നന്നായി എഴുതി. പഴയ കാലത്ത് ഇങ്ങനെ എത്രയോ വൺവേ പ്രണയങ്ങൾ. പലപ്പോഴും കല്യാണത്തിന് ആദ്യാവസാനം അവരും കാണും.
    ❤️🌹👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.