ജോലിക്ക് പോകാൻ ഒട്ടും ഇഷ്ടമുണ്ടായിട്ടല്ല, യമുന അവിടെ ജോലിയ്ക്ക് പോയത്. അവിടത്തെ രേണുചേച്ചിയ്ക്ക് അത്യാവശ്യമായി ലീവ് എടുക്കേണ്ടി വന്നപ്പോൾ, അതും വളരെ നിർബന്ധിച്ചപ്പോൾ പോയതാണ് അവൾ. വിവാഹം കഴിഞ്ഞ് വീട്ടിൽ വന്നതിന് ശേഷം, ഭർത്താവും അമ്മായി അമ്മയും വളരെ നിർബന്ധിച്ചതാണ് എന്തെങ്കിലും ജോലിക്ക് പോകാൻ. മടി പിടിച്ചു വീട്ടിലിരിയ്ക്കാനൊന്നും പറ്റില്ല. ഭർത്താവിൻ്റെ മെഡിക്കൽ റെപ്രസൻററ്റീവിന്റെ ജോലി കൊണ്ട് കിട്ടുന്ന ശമ്പളം ഒന്നിനും തികയില്ല എന്ന് അവൾക്കും അറിയാം. തറവാട് വീട്ടിൽ അമ്മയും അച്ഛനും അനിയനും ഉണ്ട്. അവർക്ക് ആർക്കും ഒരു വരുമാനവും ഇല്ല. ആനന്ദൻ ചേട്ടൻ ഒരു പാവമായതിനാൽ തന്നെ ഇവരെയൊക്കെ തീറ്റിപ്പോറ്റുകയാണ്. എപ്പോഴും പറയും വീട് മാറാമെന്ന്. അപ്പോൾ സ്വന്തം കാര്യം മാത്രം നോക്കിയാൽ മതിയല്ലോ. എവിടെ കേൾക്കാൻ! അച്ഛനേയും അമ്മയേയും അനിയനേയുമൊന്നും വിട്ടു പോകാൻ പറ്റില്ല. അങ്ങനെയാണ് യമുന എവിടെയെങ്കിലും താല്ക്കാലിക ജോലിയ്ക്ക് പോകാൻ തയ്യാറായത്. പലയിടത്തും അങ്ങനെ താല്ക്കാലിക ജോലിയ്ക്ക് ആളെ എടുക്കും. ഡെയിലി വേജസ്…
Author: Ramachandran TV
ആരാണ് പഴയവരെന്നോ? അവർ തന്നെ. ഒരു പത്ത് നാല്പത് വർഷം മുമ്പ് ഇവിടെ ജീവിച്ചവർ. എന്നിട്ടും മനസ്സിലായില്ല അല്ലേ. ഒടിയൻ, യക്ഷി, മറുത, പ്രേതം, പിശാച്, കുട്ടിച്ചാത്തൻ, കാളി കൂളി ഭൂതം… ഇതിൽ ഒടിയൻ മനുഷ്യൻ വേഷം കെട്ടി വരുന്നതാണ് എന്ന് സകലർക്കും അറിയാം. എന്നിട്ടും അവയെ കണ്ട് പേടിച്ച് മരിച്ചു പോയി എന്ന് പറയുന്നുണ്ട്. അല്ല കൊന്നതാണ് എന്നും പറയുന്നുണ്ട്. ഒടിച്ച് കൊല്ലുക എന്നല്ലേ പറയുക! അത് കേൾക്കുമ്പോൾ ചില സിനിമകളിൽ വില്ലൻമാരെ നായകർ കാലും കൈയ്യും ഒക്കെ ഒടിച്ചു കൊല്ലുന്നതാണ് ഓർമ്മവരുന്നത്! അതല്ലത്രെ ഒടിച്ചു കൊല്ലൽ!നാം ഒരിക്കലും പ്രതീക്ഷിക്കാത്ത സ്ഥലത്ത് പ്രതീക്ഷിക്കാത്ത ഒരു ക്രൂരമൃഗം പ്രത്യക്ഷപ്പെടുന്നു. അത് കണ്ട് ഭയപ്പെട്ട് ഹൃദയാഘാതം മൂലം അവർ മരിയ്ക്കുന്നു എന്നാണ് പറയുന്നത്. ബോധം കെടുന്നതോടെ ഒടിയൻ വേഷം കെട്ടി വന്നവൻ ചെയ്യുന്ന കൊലപാതകം ആണ് എന്നും പറയപ്പെടുന്നു. അല്ലെങ്കിൽ മറ്റാരെങ്കിലും. അതായിരിക്കാനാണ് സാധ്യത. കുറ്റം ചാർത്താതിരിയ്ക്കാൻ ഒരു ഒഴികഴിവും. ഒടിയൻ…
നിവിൻ തന്റെ പുതിയ കാർ ഷോറൂമിൽ നിന്ന് എടുത്തു വരികയായിരുന്നു. ടാറ്റ ടിയാഗോ ഇ. വി. വലിയ കുഴപ്പമില്ലാത്ത കാറാണ് എന്ന് കേട്ടാണ് വാങ്ങിയത്. എട്ട് എട്ടര ലക്ഷം ചെലവായി. തനിക്ക് ഇത് ധാരാളം. വീട്ടിൽ അമ്മയും അച്ഛനും മാത്രമല്ലേയുള്ളൂ. ടാറ്റയുടെ തന്നെ നെക്സോൺ വാങ്ങണമെന്നായിരുന്നു അച്ഛന്. എന്തിനാണ് ഇത്രയധികം പണം ചെലവഴിക്കുന്നത് എന്ന് പറഞ്ഞാണ് ഈ ചെറിയ കാർ ആക്കിയത്. അതിന്റെ പിണക്കത്തിലാണ് അച്ഛൻ കാർ വാങ്ങാൻ കൂടെ വരാതിരുന്നത്. കയ്യിലുള്ളതെല്ലാം ചെലവാക്കി, പിന്നെ ലോണുമെടുത്ത് വട്ടം തിരിയേണ്ട കാര്യമുണ്ടോ! ഓരോന്നും ആലോചിച്ചാണ് വണ്ടി ഓടിച്ചിരുന്നത്. ഇടയ്ക്ക് ആ വഴി പോകുന്ന ബസ് പാഞ്ഞു പോയി. വേറെ ഒരു വണ്ടി മുന്നിൽ പോയതേയുള്ളൂ. അതിനെ മറികടക്കാൻ ഉള്ള പാഞ്ഞു പോക്കാണ്. ഇതൊക്കെ നിർത്താൻ ആരുമില്ല. ആവശ്യമില്ലാതെ ഫൈൻ അടപ്പിക്കാൻ ആർ. ടി. ഓയ്ക്കുള്ള മിടുക്ക് ഈ ബസ്സുകളുടെ മത്സര ഓട്ടം നിർത്താൻ ഒട്ടുമില്ല. വീടിനടുത്തുള്ള കവലയിൽ എത്തിയപ്പോൾ അവിടെ ഒരു…
രണ്ടാമനായി ജനിച്ചപ്പോൾ ആശ്വസിച്ചു. തന്റെ മുന്നിൽ ഒരാളുണ്ടല്ലോ. അയാൾക്കാണല്ലോ എല്ലാറ്റിനും ഉത്തരവാദിത്വം! തനിയ്ക്ക് പുറകെ അങ്ങനെ തൊട്ടും പിടിച്ചും നിന്നാൽ മതി. കയ്യിൽ നിന്നും ഒന്നും എടുത്തു ചിലവ് ചെയ്യേണ്ട കാര്യമില്ല. അമ്മയേയും അച്ഛനേയും നോക്കണം എന്നൊക്കെ നാട്ട് നടപ്പ് പറയുന്നത് കാര്യമാക്കേണ്ട. അവരെ നോക്കുമ്പോൾ അവരുടെ പേരിലുള്ളതും കൂടി അടിച്ചെടുക്കാമല്ലോ! പിന്നെ ഒരു തീർത്ഥാടനം. രണ്ട് പേരേയും രണ്ട് അമ്പലങ്ങളിൽ ആക്കി സൂത്രത്തിൽ മുങ്ങണം. പിന്നീട് നാട്ടിൽ പൊങ്ങാതിരുന്നാൽ മതിയല്ലോ! ഇതൊക്കെ വെറും ചിന്തകളാണ്. ജനിച്ച ഉടനെ ഇങ്ങനെയൊക്കെ ചിന്തിച്ചു തലപുണ്ണാക്കിക്കളയും എന്നൊന്നും ആരും ധരിച്ചു കളയരുത്. രണ്ടാമൂഴമായി ജനിച്ച നിത്യനിരാമയന് വയസ് ഇരുപത്. അതിലും മൂത്ത ദശാവതാരരൂപന് വയസ് ഇരുപത്തിയെട്ട്. ടിയാൻ ബുദ്ധിമുട്ടി പഠിച്ച് ഡിഗ്രിയും പോസ്റ്റ് ഗ്രാജ്വേഷനുമൊക്കെ എടുത്തു. ഇപ്പോൾ ഗവണ്മെൻ്റ് സർവ്വീസിൽ ജോലി കിട്ടി. നല്ല ശമ്പളവും കിമ്പളവും ഉണ്ടെന്നാണ് കേൾവി. അസൂയയും കുശുമ്പും ആണെന്ന് പറയുന്നവരുമുണ്ട്. എന്തായാലും ദശാവതാരൻ സ്വന്തം കാര്യം നന്നായി നോക്കുന്നുണ്ട്.…
ശ്രീരാമൻ ജനിച്ചത് മേടമാസത്തിലെ മൂലം നക്ഷത്രത്തിൽ. അന്ന് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ വലിയവിളക്കാണ്. കഥകളിയേക്കുറിച്ച് ഒന്നും അറിയില്ലെങ്കിലും പട്ടാഭിഷേകം കഥകളി കാണാൻ ആളുകൾ കൂട്ടത്തോടെ അമ്പലത്തിലേക്ക് എഴുന്നെള്ളും. അവിടെ കഥകളി നടക്കുന്ന വേദിയ്ക്ക് താഴെ പന്തലിൽ പോയി കിടക്കും ആളുകൾ. വെളുപ്പിന് പട്ടാഭിഷേകം തുടങ്ങുമ്പോൾ സദസ്സിലേയ്ക്ക് ഹനുമാനും മറ്റ് വാനരന്മാരുമൊക്കെ വന്ന് ആകെ ഒരു ബഹളമാകുമ്പോൾ ആണ് ആളുകൾ ഞെട്ടി ഉണർന്നു കഥകളി കാണുന്നത്. ആധുനിക ഗാനമേളയിൽ സദസ്സിലേയ്ക്ക് ഇറങ്ങിവന്നു പെർഫോം ചെയ്യുന്നവർ പണ്ടും ഉണ്ടായിരുന്നു ഇത് പോലെ. അല്ലാ ഇതെന്തിനാ ഇവിടെ പറയുന്നത്, കഥാനായകൻ ജനിച്ചു എന്ന് പറഞ്ഞ ശേഷം ഈ കഥകളി പുരാണമൊക്കെ പറയുന്നത് എന്ന് ആലോചിച്ചിരിക്കും നിങ്ങൾ എന്ന് മനസ്സിലായി. പുള്ളിക്കാരൻ ജനിച്ച സമയത്ത് അച്ഛൻ ഗോവിന്ദൻ മാഷ് ഉൽസവം കാണാൻ എല്ലാവർഷവും എത്തും. വൈകിട്ട് ഉത്സവത്തിന് പോയാൽ വെളിച്ചമായിട്ടേ തിരിച്ചു വരൂ. അങ്ങനെ ശ്രീരാമ പട്ടാഭിഷേകം നടന്ന് കൊണ്ടിരിക്കുന്ന സമയത്താണ് മകൻ ഭൂജാതനായത്. അപ്പോൾ…
പഴയകാല ഓർമ്മകൾ എന്നും നമുക്ക് ഗൃഹാതുരത്വം തുളുമ്പുന്നവയാണ്. ഓണത്തേക്കുറിച്ചാണെങ്കിൽ പ്രത്യേകിച്ചും. കാരണം ഓണം നമ്മൾ മലയാളികൾക്ക് ഒരു വികാരമാണ്, മനസ്സിലെന്നും കൊണ്ട് നടക്കുന്ന മഹത്തായ ഒരു വികാരം. ഓണം എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ പഴയകാലത്തെ ഓണമാണ് ഓർമ്മകളായി ഇങ്ങനെ വരുന്നത്. എന്റെ കുട്ടിക്കാലത്തെ ഓണമാണ്, വലുതായശേഷം ആഘോഷിയ്ക്കുന്ന ഓണത്തേക്കാൾ ഗംഭീരമായത് എന്ന് തീർച്ചയായും പറയാം. അന്ന് പഴയ തറവാട്ടിലാണ് താമസിക്കുന്നത്. ഞാനും അമ്മയും മുത്തശ്ശിയും മാത്രം. അച്ഛൻ ജോലിസ്ഥലത്ത് ആയതിനാൽ ചിലപ്പോൾ ഓണത്തിന് വന്നു എന്ന് വരാം. അങ്ങനെ വീട്, കുടുംബം, കുട്ടികൾ, എന്ന ചിന്ത ഇല്ലാത്തവർക്ക് എന്ത് ഓണം. എന്റെ ഓർമ്മയിൽ ഒന്നോ രണ്ടോ തവണ മാത്രമേ അച്ഛൻ ഓണത്തിന് വന്നിട്ടുള്ളത്. ഓണക്കോടിയൊക്കെ പ്രതീക്ഷിച്ചിരുന്നു കുട്ടിയായ ഞാൻ. എവിടെ? ഓണക്കോടി പോയിട്ട് സാധാരണ സമയത്ത് പോലും അച്ഛന്റെ കയ്യിൽ നിന്നും ഒരു ഡ്രസ്സ് കിട്ടിയിട്ടേയില്ല. അച്ഛൻ വന്നാലും ഇല്ലെങ്കിലും ഓണത്തിന് അന്നൊക്കെ അമ്മയാണ് ഓണക്കോടി എടുത്തു തരുന്നത്. അധികം…
നമ്മുടെ നാട്ടിലെ നാട്ടുനടപ്പ് പ്രകാരം പെൺകുട്ടികൾക്ക് പതിനെട്ട് വയസ്സ് കഴിഞ്ഞാൽ തുടങ്ങി, വിവാഹാലോചനകൾ. പിന്നെ ബ്രോക്കർമാരുടെ വരവായി. മാട്രിമോണിയൽ സൈറ്റുകളിൽ നിന്നും ഫോൺവിളിയായി. ബന്ധുക്കളെ ക്കൊണ്ട് പിന്നെ പൊറുതി മുട്ടും. അവരുടെയൊക്കെ വർത്തമാനം കേട്ടാൽ എങ്ങനെയെങ്കിലും മകളെ വിവാഹം കഴിച്ചയച്ചാൽ മതി എന്നാകും. പെൺകുട്ടികളായാലും ആൺകുട്ടികളായാലും അവർക്ക് സ്വന്തമായി അഭിപ്രായങ്ങൾ ഉണ്ട്. സ്വന്തം ജീവിതത്തെക്കുറിച്ച് സ്വപ്നങ്ങൾ ഉണ്ട്. ഒരു ജോലി നേടി സ്വന്തം കാലിൽ നിൽക്കാൻ കഴിയണം. എന്നിട്ട് സാവകാശം ആലോചിച്ചു തീരുമാനിക്കേണ്ട ഒന്നാണ് വിവാഹം. പക്ഷേ അതൊന്നും അല്ല നടക്കുന്നത്. ആർക്കോ വേണ്ടി ചെയ്യുന്ന ഒരു കാര്യം. ” എനിക്ക് ഇത്ര പെട്ടെന്ന് വിവാഹമൊന്നും വേണ്ട. ജോലിയൊക്കെ ആയിട്ട് മതി” നീതു പറഞ്ഞതാണ്. അവളുടെ ഗ്രാജ്വേഷൻ കഴിഞ്ഞേയുള്ളൂ. പക്ഷേ നല്ല ഒരു ബന്ധമാണ് എന്ന് എല്ലാവരും കരുതിയതാണ് സുമേഷുമായുള്ള വിവാഹബന്ധം. ആളുകൾക്ക് നല്ല അഭിപ്രായം. നല്ല ജോലി. കാണാൻ സുന്ദരൻ. സാമ്പത്തികമായി ഉയർന്ന നിലയിലുള്ള കുടുംബം. …
കഴിഞ്ഞ നൂറ്റാണ്ടിൽ ജനിച്ച് ഈ നൂറ്റാണ്ടിൽ വളർന്നു വന്നതിനാൽ ഇന്നത്തെ ഡിജിറ്റൽ ലോകവും അതൊന്നുമില്ലാത്ത വെറും ലോകവും ഒരു പോലെ അനുഭവിക്കാൻ കഴിഞ്ഞു അനൂപിന്. ഇന്നത്തെ പോലെ എല്ലാസൗകര്യങ്ങളും ഒരിക്കലും ഉണ്ടാകുമെന്ന് അനൂപ് മാത്രമല്ല ഒരു ശാസ്ത്രജ്ഞൻ പോലും അന്ന് ചിന്തിച്ചു കാണില്ല. ഇന്നത്തെ ലോകത്തേയ്ക്ക് വരുന്നവർക്ക് പഴയ കാര്യങ്ങൾ ഒന്നും അറിയേണ്ട ആവശ്യവുമില്ല. അതിനാൽ പഴയ കാലത്തെ ജീവിതം എങ്ങനെ ആയിരുന്നു എന്ന് ഇന്നത്തെ ജെൻസികൾക്ക് അറിയില്ല. അതിന് ഒരു ശ്രമം പോലും ആരും നടത്താറുമില്ല. എന്നാൽ പഴയതലമുറയിലുമല്ല, പുതിയ തലമുറയിലുമല്ലാതെ അതിനിടയ്ക്ക് വന്ന് പെട്ട് പോയ അനൂപിന് അക്കാലം ഓർമ്മിക്കാതിരിക്കാൻ കഴിയില്ലല്ലോ. അന്ന് നിലവിളക്കും മണ്ണെണ്ണ വിളക്കുമേ ഉള്ളൂ. വീട്ടിൽ ചിമ്മിനി ഉള്ള വിളക്കാണ് ഉള്ളത്. അവന്റെ കൂട്ടൂകാരുടെ വീട്ടിൽ ഓട് കൊണ്ട് ഉണ്ടാക്കിയ ചിമ്മിനി ഇല്ലാത്ത വിളക്കുകളും. നാട്ടിൽ വൈദ്യുതി ഒന്നും ഇല്ലാത്ത കാലം. നഗരങ്ങളിൽ വൈദ്യുതി വിളക്കുകൾ ഉണ്ടെങ്കിലും നാട്ടിൻ പുറത്ത് അവ…
യു.കെയിൽ താമസിക്കാൻ കഴിഞ്ഞത് കൊണ്ട് മാത്രമാണ്, തനിക്ക് ഇഷ്ടം പോലെ ജീവിക്കാൻ കഴിയുന്നത്. കാരണം ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലല്ലോ. ആരും ഒരു നിയമവും പറഞ്ഞ് വരില്ല. ആരേയും അനുസരിക്കേണ്ട ഒരു കാര്യവുമില്ല. പക്ഷേ ഇവിടുത്തെ നിയമങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്. സർക്കാരിൻ്റെ നിയമങ്ങൾ, പിന്നെ ഇവിടുത്തെ സാമൂഹികമായ നിയമങ്ങൾ. അത് തീർച്ചയായും ഇന്ത്യൻ സദാചാര സങ്കൽപ്പങ്ങൾക്ക് എതിരാണ്. അല്ലെങ്കിൽ തന്നെ ലോകത്തിൽ ഇന്ത്യയിലും കേരളത്തിലും ഉള്ള വല്ല സദാചാരനിയമങ്ങൾക്കും വല്ല അർത്ഥവുമുണ്ടോ? അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തി വാഴുന്ന ഒരു രാജ്യമാണ് ആനയുടേയും പാമ്പുകളുടേയും നാടാണ് എന്നൊക്കെ വിദേശികൾ പറഞ്ഞത് എത്രയോ നൂറ്റാണ്ടുകൾക്ക് മുൻപാണ്. അതിൽ നിന്ന് അല്ലറ ചില്ലറ വ്യത്യാസങ്ങൾ വന്നു കാണും. എന്നാലും ആ പറയുന്നത് ഇന്നും ശരിയാണ്. ഇടക്കാലത്ത് വച്ച് കേരളമൊക്കെ അല്പം പുരോഗമനത്തിൻ്റെ പാതയിലൂടെ സഞ്ചരിച്ച് നന്നായി വന്നതായിരുന്നു. എന്നാൽ ഇന്ന് അതൊക്കെ മാറി. വയസ്സായവർ പോകട്ടെ ചെറുപ്പക്കാർ വരെ അന്ധവിശ്വാസികൾ ആയി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചകൾ ആണ്…
ഒരു കണക്കിന് ഓർമ്മകൾ ഇല്ലാതിരിക്കുന്നതാണ് നല്ലത്. എത്രയോ ജീവിതമുഹൂർത്തങ്ങൾ അവയെല്ലാം വ്യർത്ഥമായിപ്പോയല്ലോ എന്ന് ആലോചിച്ചു വിഷമിക്കേണ്ട കാര്യമില്ലല്ലോ. മറവിയുടെ മാറാല വന്ന് മൂടുന്നത് അനുഗ്രഹമാണ്. സോമന്റെ ജീവിതം തുടങ്ങുന്നത്, അമ്മ അവനെ പ്രസവിയ്ക്കുമ്പോൾ അല്ല. അതിന് ശേഷം അവനെ അനാഥാലയത്തിൽ നിന്നും ഗോപിയും സുമയും കൂടി അവനെ ഏറ്റെടുക്കുന്നതോടെയാണ്. കുട്ടികളില്ലാത്ത അവർക്ക് നിയമപരമായി ദത്തെടുക്കാൻ അത്ര ബുദ്ധിമുട്ട് ഉണ്ടായില്ല. അങ്ങനെ ഒരു ദത്തു പുത്രനാണ് എന്ന് താൻ അറിയുന്നത് തന്റെ പതിനെട്ടാമത്തെ വയസ്സിൽ ആണ്. ” നീ പ്രായപൂർത്തിയായ ആൺകുട്ടിയാണ് ഇന്ന് മുതൽ. നിനക്ക് ഇഷ്ടമുള്ള പോലെ ജീവിക്കാൻ അനുവാദം തരുന്നു എന്നത് കൊണ്ട് നിന്നെ ഞങ്ങൾ ഉപേക്ഷിച്ചുകളയുകയാണ് എന്ന് അർത്ഥമില്ല. ഏതെങ്കിലും ഒരു സമയത്ത് ഞങ്ങൾ നിന്നോട് സത്യം തുറന്നു പറഞ്ഞില്ല എന്ന് പറയാൻ ഇടവരരുത് എന്ന് കരുതി മാത്രം. അത് കൊണ്ട് ഇന്നലെ വരെ കഴിഞ്ഞത് പോലെ തന്നെയായിരിക്കും ഇനിയും. ” ” അച്ഛൻ ഇങ്ങനെ മുഖവുര…
