ജീവിച്ചിരിക്കുന്ന കാലത്തോളം നല്ലത് ചെയ്യണം എന്നാണ് അച്ഛൻ പറഞ്ഞത്. അതനുസരിച്ച് തന്നെയാണ് വളർന്നത്. പഠിച്ചത്. ഡിഗ്രിക്ക് റാങ്ക് വരെയുണ്ടായതിനാൽ നല്ല ജോലി ലഭിക്കുമെന്ന് ഉറപ്പായി. പക്ഷെ ഒരു ജോലിയും ഇഷ്ടപ്പെട്ടില്ല. അപ്പോഴാണ് വ്യത്യസ്തമായ ഒരു തൊഴിൽ കണ്ണിൽ പെട്ടത്. അഡ്വക്കേറ്റ്. അത് കൊണ്ട് ലോ പഠിക്കാൻ തയ്യാറായി. പഠിപ്പ് കഴിഞ്ഞ് ചില വലിയ അഡ്വക്കേറ്റുകളുടെ കീഴിൽ വർഷങ്ങൾ അസിസ്റ്റന്റ് ആയിക്കൂടി. ആയിടയ്ക്ക് ഒരു കണ്ടുപിടുത്തം കൂടി നടത്തി. ക്രൂരന്മാരായ പ്രതികൾക്ക് വേണ്ടി ഹാജരാവാൻ വക്കീലൻമാരില്ല. പ്രമുഖരായവരൊന്നും അവരുടെ വക്കാലത്ത് എടുക്കുകയില്ല. ക്രിമിനൽ അഭിഭാഷകൻ എന്ന പേര് ചാർത്തുന്നതിൽ പലർക്കും അതൃപ്തി. പിന്നെ കേസില്ലാ വക്കീലന്മാർ ഹാജരായാലും കേസ് തോറ്റുപോകുകയാണ്. അങ്ങനെയാണ് അഡ്വേക്കററ് ബി. സി. ചെങ്ങന്നൂർ എന്ന ബാബു ചെറിയാൻ ആ രംഗത്ത് എത്തുന്നത്. ആളുകളും മാധ്യമങ്ങളും എന്തും പറഞ്ഞോട്ടെ ഒരു കുഴപ്പവുമില്ല. തന്നെ വിശ്വസിച്ചു കേസ് കല്പിക്കുന്ന വരെ ചതിക്കില്ല. ജയിപ്പിക്കുകയും ചെയ്യും. അങ്ങനെ രമ്യകൊലക്കേസിൽ വഴിത്തിരിവ് ഉണ്ടായത്. തൂക്കിലേറ്റാൻ…
Author: Ramachandran TV
വർഷങ്ങൾക്ക് മുമ്പ് ഒരു പ്രത്യേക സാഹചര്യത്തിൽ ഉടലെടുത്ത ഒന്നാണ് അവളോടുള്ള എന്റെ പ്രണയം. അത് വരെ കാണും വല്ലപ്പോഴും എന്തെങ്കിലും സംസാരിക്കും എന്നതല്ലാതെ ഹൃദയത്തിൽ നിന്നും പൊട്ടി വിടരുന്ന ഒരു ഇഷ്ടം അല്ലെങ്കിൽ പ്രേമം അതൊന്നും ഉണ്ടായിരുന്നില്ല എന്നതാണ് ശരി. ഞങ്ങൾ രണ്ട് പേരും തൊട്ടടുത്ത അയൽക്കാർ ആണെങ്കിലും ഞങ്ങൾ തമ്മിൽ ഒരു ബന്ധവുമില്ല. ആരോ ഒരാൾ എന്ന നിലയിൽ മാത്രമാണ് അവൾ എന്നെ കാണുന്നത്. ആകെ ഒരു ബന്ധം എന്ന് പറയുന്നത് അവളുടെ വീട്ടിൽ നിന്നാണ് വീട്ടിൽ പാല് കൊണ്ട് വരുന്നത് എന്ന് മാത്രമാണ്. അത് ഒന്നുകിൽ അവളോ അല്ലെങ്കിൽ അനുജത്തിമാരോ കൊണ്ട് വന്ന് വച്ച് പോകും. പിന്നെ ശരിക്കുള്ള വഴി അല്ലെങ്കിലും ഞങ്ങളുടെ വീടിൻ്റെ മുന്നിൽ ഉള്ള ഇടവഴിയിൽ കൂടി ആണ് അവരുടെ യാത്ര. ഏറ്റവും രസം ഞങ്ങൾ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ ഒരേ ക്ളാസുകളിൽ പഠിച്ചു എന്നുള്ളതാണ്. പക്ഷേ ഈ…
നാം ജനിക്കുന്നത് തന്നെ ബന്ധങ്ങൾ കൊണ്ടാണ്. അച്ഛനും അമ്മയും തമ്മിലുള്ള സ്നേഹബന്ധത്തിൽ നിന്നും ഉടലെടുക്കുന്നതാണല്ലോ കുഞ്ഞുങ്ങൾ. ആധുനികശാസ്ത്രം അനുസരിച്ച് അങ്ങനെ ബന്ധങ്ങൾ ഒന്നും ഇല്ലാതെ തന്നെ അണ്ഡവും ബീജവും സംയോജിപ്പിച്ച് മറ്റൊരു ഗർഭപാത്രത്തിൽ അല്ലെങ്കിൽ അത് പോലെ സൗകര്യം ഉള്ള ലാബറട്ടറികളിൽ കുഞ്ഞിനെ സൃഷ്ടിക്കാൻ കഴിയും എന്നാണ്. അതി വിദൂര ഭാവിയിൽ അതെല്ലാം നടക്കാം. അമ്മയുടെ അണ്ഡം പോലും ഇല്ലാതെ പുരുഷന് തന്നെ കുഞ്ഞിനെ സൃഷ്ടിക്കാൻ കഴിയും എന്ന് അടുത്ത കാലത്ത് തന്നെ ചില ശാസ്ത്രജ്ഞന്മാർ പറയുന്നു. അപ്പോഴാണ് ഈ ബന്ധങ്ങൾ ആവശ്യമേയില്ല എന്നതിലേക്ക് എത്തിച്ചേരുന്നത്. പഴയകാലത്തെ കാര്യങ്ങളിലേയ്ക്ക് തന്നെ വരാം അമ്മയും കുഞ്ഞും. അമ്മയും അച്ഛനും അച്ഛനും കുഞ്ഞും. അങ്ങനെ സ്നേഹത്താൽ ബന്ധിക്കപ്പെട്ട ബന്ധങ്ങൾ. കാമുകി കാമുകന്മാരുടെ ബന്ധം. സ്നേഹം ഒന്നുമില്ലാതെ ശാരീരിക ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ട ബന്ധങ്ങൾ. ബന്ധങ്ങൾ തന്നെ അനേകം. ഇനി പഴയ തലമുറയിലെ മുത്തച്ഛൻ മുത്തശ്ശി ബന്ധങ്ങൾ. പേരക്കുട്ടികളും മുത്തശ്ശിയും ആയുള്ള ബന്ധങ്ങൾ മുത്തച്ഛനും പേരക്കുട്ടിയുമായുള്ള…
ഭൂമിയിലെ ഏറ്റവും മഹത്തായ അവസ്ഥയാണ് ഒരു സ്ത്രീ അമ്മയാവുക എന്നത്. സ്ത്രീകൾക്ക് മാത്രം കഴിയുന്ന ഒരവസ്ഥ. ആർക്കും ഗർഭം ധരിച്ചു പ്രസവിയ്ക്കാം. അത് സ്വാഭാവികമായ ഒരു പ്രക്രിയ തന്നെ. എന്നാൽ അമ്മയാകാൻ തീർച്ചയായും നല്ല തയ്യാറെടുപ്പ് തന്നെ ആവശ്യമാണ്. തീർച്ചയായും ഒരു വിധം എല്ലാ പെൺകുട്ടികളിലും ചെറുപ്പം മുതലുള്ള ഒരു തയ്യാറെടുപ്പ് പ്രകൃതി തന്നെ അതിനായ് ഒരുക്കുന്നുണ്ട്. ജനിക്കുമ്പോൾ തന്നെ ലക്ഷക്കണക്കിന് അണ്ഡങ്ങളുമായാണ് ഒരുക്കങ്ങൾ ആരംഭിക്കുന്നത്. പിന്നെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അവയുടെ എണ്ണം കുറഞ്ഞു വരുന്നു. ഓരോ മാസവും പക്വമായ ഒരോ അണ്ഡങ്ങളുമായാണ് ഓവുലേഷൻ തുടങ്ങുന്നത്. ബീജത്തെ സ്വീകരിക്കുകയാണെങ്കിൾ മാത്രം അടുത്ത നടപടികളിലേക്ക് കടന്നു ഭ്രൂണമായി വളരുന്നു. ഇല്ലെങ്കിൽ അവ നശിക്കുകയും അവശിഷ്ടങ്ങൾ ആർത്തവമായി പുറത്ത് പോകുകയും ചെയ്യുന്നു. ഭ്രൂണം വളരുകയും ശാരീരികമായി മാറ്റങ്ങൾ ഉണ്ടാവുകയും വളർച്ച പൂർത്തിയായി ഇരുന്നൂറ്റി എഴുപത് ദിവസങ്ങൾക്കുള്ളിൽ പ്രസവിക്കുകയും ചെയ്യുന്നു മാനസികമായും ശാരീരികമായും ഉള്ള വലിയ മാറ്റങ്ങളാണ് അമ്മയാകുന്നതിലൂടെ ഒരു സ്ത്രീ അനുഭവിക്കുന്നത്. തീർച്ചയായും മഹത്തായ അനുഗ്രഹമാണ് അവൾക്ക് ലഭിക്കുന്നത് എന്നതിൽ സംശയമില്ല. തന്റെ സ്വന്തം ശരീരത്തിലെ ഒരു ഭാഗം…
