Author: Ramachandran TV

Ramachandran TV Writter Poet Literary Works Retaired from Department of Posts

  സമ്മാനങ്ങൾ കിട്ടുക എന്നത് എല്ലാവർക്കും വളരെ ഇഷ്ടമുള്ള കാര്യം തന്നെ. പക്ഷേ അങ്ങനെ എല്ലാവർക്കും സമ്മാനങ്ങൾ കിട്ടുമോ! കുട്ടിക്കാലത്ത് സ്കൂളിൽ പഠിക്കുമ്പോൾ ക്ളാസിൽ ടീച്ചർ ചോദ്യങ്ങൾ ചോദിയ്ക്കുമ്പോൾ ഉത്തരം പറയണം. കൃത്യമായി ഉത്തരം പറഞ്ഞാൽ സമ്മാനമുണ്ട്. ഇല്ലെങ്കിലും സമ്മാനമുണ്ട്, ചൂരൽ കൊണ്ട് നല്ല അടി. മിക്കവാറും പഠിക്കാൻ മിടുക്കനല്ലാത്ത എനിക്ക് കിട്ടാറുള്ള സമ്മാനം രണ്ടാമത്തെയാണ്.   എന്നാൽ പിന്നീട് പലതവണയായി ആ ടീച്ചർ തന്നെ എനിക്ക് സമ്മാനം തന്നപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. കളർ ചോക്ക് പെൻസിൽ. സ്ളേറ്റ് പെൻസിൽ. റബ്ബർ, റൂൾ പെൻസിൽ. പേന കിട്ടുക എന്നത് ഇന്നത്തെ ബംബർ ലോട്ടറി അടിക്കുന്ന പോലെയാണ്.   എന്തായാലും ഒമ്പതാം ക്ലാസ് വരെ തോറ്റില്ല. പത്തിലാണ് തോറ്റത്. പക്ഷേ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ അച്ഛൻ ഒരു സമ്മാനം തന്നു. ആദ്യമായും അവസാനമായും. ഒരു ഫേവർലൂബാ വാച്ച്. അന്ന് അതൊക്കെ വലിയ ആഡംബരം ആയിരുന്നു. അതൊക്കെ കെട്ടി സ്കൂളിൽ പോകുക…

Read More

പണ്ടത്തെ കാലത്ത് സ്ത്രീകളെ രണ്ടാം തരം പൗരന്മാരായി മാത്രമേ കാണാറുള്ളൂ എന്നത് ശരിയാണ്. എന്നാലിന്ന് ഇത്രയും ലോകം പുരോഗതി പ്രാപിച്ചിട്ടും മാറ്റങ്ങൾ സംഭവിച്ചിട്ടില്ലേ? സ്ത്രീകൾക്ക് ഇന്നും ആ പഴയകാലരീതികളിൽ നിന്നും മോചനം ഉണ്ടായിട്ടില്ലേ എന്ന് ചോദിച്ചാൽ വളരെ ഞെട്ടിക്കുന്ന മറുപടി തന്നെയാണ്, ഇന്നത്തെ വർത്തമാനപത്രങ്ങളും വാർത്താ മാധ്യമങ്ങളും നൽകുന്നത്. ഓരോ ദിവസവും വാർത്താചാനലുകൾ നോക്കൂ. അല്ലെങ്കിൽ വർത്തമാനപത്രം എടുത്തു നോക്കൂ. ശരിക്കും പണ്ടത്തേക്കാൾ അധികം പ്രശ്നങ്ങൾ സ്ത്രീകൾ നേരിടേണ്ടി വരുന്ന ഒരു അവസ്ഥയിലേക്ക് ചെന്നെത്തിയോ എന്നാണ് അതെല്ലാം നമ്മോട് പറയുന്നത്. അന്വേഷണങ്ങൾ ചെന്നെത്തുന്നത് പഴയകാലത്തേയ്ക്ക് തന്നെ. അന്ന് സ്ത്രീകൾ നേരിടേണ്ടി വന്ന പ്രശ്നങ്ങൾ. അവയ്ക്ക് ഇന്നത്തെ കാലത്ത് പരിഹാരമായോ? അതോ ഇന്നും പണ്ടത്തെ പോലെ പുരുഷ മേധാവിത്വം തന്നെയാണോ? പണ്ട് എന്ന് പറഞ്ഞാൽ ഒരു ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യദശകങ്ങളിലൊക്കെ ഇന്ത്യയും കേരളവുമൊക്കെ രാജാക്കന്മാരുടെ ഭരണകാലമായിരുന്നു. അവസാനദശകങ്ങളിലേക്ക് എത്തുമ്പോൾ ഭരണം ജനാധിപത്യമായി മാറി. സ്വതന്ത്രരായജനത. പക്ഷേ വീടുകളിൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. സ്ത്രീകൾക്ക്…

Read More

 വൈകുന്നേരം നടക്കാൻ പോകുന്നത് ഒരു ശീലമായിട്ട് വർഷങ്ങളായി. ജോലിയുള്ള സമയത്ത് നടക്കാൻ പോയിട്ട് വേറെ ഒരു കാര്യത്തിനും നേരമില്ലായിരുന്നു. എന്നിട്ടും വെളുപ്പിന് എഴുന്നേറ്റ് നാലഞ്ചു കിലോമീറ്റർ ദിവസവും നടക്കാറുണ്ട്. തെരുവ് പട്ടികൾ ആണ് ഒരു ശല്യം. അതിനാൽ വടി ഒരെണ്ണം എപ്പോഴും കയ്യിൽ വയ്ക്കണം. അങ്ങനെ ഒരു ദിവസം നടന്നപ്പോൾ പെട്ടെന്ന് തലചുറ്റി വീണതാണ്. ആശുപത്രിയിൽ പോയപ്പോൾ അത്ര കാലം ഇല്ലാതിരുന്ന കൊളസ്ട്രോൾ, ബ്ളഡ് പ്രഷർ ബ്ളഡ് ഷുഗർ എല്ലാമുണ്ട് കൂട്ടിന്. നടന്നിട്ട് വലിയ കാര്യമൊന്നുമില്ല എന്നാലും നടക്കുന്നത് നല്ലതാണ് എന്നാണ് ഡോക്ടർമാർ പറയുന്നത്. അതിൻ്റെ ഗുട്ടൻസ് എന്താണ് എന്നറിയില്ല. മരുന്നുകൾ മുടങ്ങാതെ കഴിക്കണം. റിട്ടയർ ചെയ്തു കഴിഞ്ഞശേഷം കാലത്തെ നടപ്പ് മാറ്റി വൈകിട്ട് ആക്കി. സായാഹ്ന കാഴ്ചകൾ കണ്ട് പ്രകൃതിരമണീയമായ സ്ഥലങ്ങളിൽ കൂടി ഇങ്ങനെ സഞ്ചരിക്കുന്നത് മനസ്സിന് ഒരു സന്തോഷമാണ്, സമാധാനവും. ഭാര്യയും കൂടെ ഉണ്ടാകും. കൊളസ്ട്രോൾ ഷുഗർ തുടങ്ങിയവ ആൾക്കും ഉണ്ട്. എന്നേക്കാൾ മുൻപ് തുടങ്ങിയതാണ്.    ഇന്ന്…

Read More

  അധ്യാപകന്റെ പങ്ക് എന്താണ് സമൂഹത്തിൽ? പലരും ചോദിക്കാറുണ്ട് ഈ ചോദ്യം. നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളസമൂഹത്തിൽ പണ്ട് മുതലേ അധ്യാപകർക്ക് ഒരു പ്രത്യേക സ്ഥാനവും, ബഹുമാനവും ഉണ്ട്. മറ്റ് ഏത് ജോലിയേപ്പോലല്ല, അധ്യാപനം. ഒരിക്കൽ അധ്യാപകവൃത്തിയിൽ ഏർപ്പെട്ടാൽ പിന്നെ, റിട്ടയർ ചെയ്താലും അദ്ദേഹം മാഷാണ്. ജീവിതകാലം മുഴുവൻ.അല്ലെങ്കിൽ ടീച്ചർ. അവരോട് എന്നും ബഹുമാനമാണ് നമുക്ക്. എത്രയോ വർഷങ്ങൾക്കു മുൻപ് പഠിപ്പിച്ചു എങ്കിലും ഇന്നും അവരെ കണ്ടാൽ ബഹുമാനത്തോടെ, ആദരവോടെ സംസാരിക്കുന്നത് പതിവാണ്. അത് ഹൃദയത്തിൽ നിന്നും വരുന്ന ഒരു ബഹുമാനമാണ്. എന്നെ സംബന്ധിച്ചിടത്തോളം അധ്യാപകരെ വളരെ ബഹുമാനമാണ് അന്നും ഇന്നും. അന്ന് പേടി കൂടി ഉണ്ടായിരുന്നു എന്ന് പറയാം. അന്ന് ഞങ്ങളുടെ പഠനകാലത്ത് അമ്പത് അറുപത് വർഷങ്ങൾക്ക് മുൻപ് അധ്യാപകർക്ക് ശിക്ഷിക്കാൻ ഉള്ള അധികാരം ഒക്കെ ഉണ്ടായിരുന്നു. തെറ്റുകൾ ചെയ്താൽ ശിക്ഷ ഉറപ്പ്. പഠിക്കാതെ വന്നാലും അടി, തീർച്ചയായും കിട്ടും. നന്നായി പഠിക്കുന്നവർക്ക് പേടിക്കേണ്ട കാര്യമില്ല.പക്ഷെ അങ്ങനെയുള്ളവർ മിക്ക ക്ളാസുകളിലും…

Read More

ഓർമ്മയിൽ എന്നെന്നും നിറഞ്ഞു നിൽക്കുന്ന ഓണങ്ങൾ അനേകം. കുട്ടിക്കാലത്തെ ഓണങ്ങൾക്ക് മധുരിമ കൂടും.നിഷ്കളങ്കമായ ബാല്യത്തിൽ എന്തിനും ജിജ്ഞാസയാണ്. ഓർമ്മ വച്ച കാലത്തൊക്കെ ഓണക്കാലമായാൽ മാത്രമാണ് പുറത്ത് നിന്നും പച്ചക്കറികളും നേന്ത്രക്കായ മുമ്പൊക്കെ വാങ്ങുന്നത്. ചേനയും ചേമ്പും പയറും, വെണ്ടയ്ക്ക വഴുതനങ്ങ തുടങ്ങിയവ അമ്മ തന്നെ വളപ്പിൽ കൃഷി ചെയ്തത് ഉണ്ടാകും. പയറ് കുത്താൻ ( പയറ് കൃഷിചെയ്യുന്നത്) ഞാനും സഹായിക്കാറുണ്ട്. പറമ്പിൽ വാരം കോരി ചാരം ഇട്ട് അതിന് മുകളിൽ പയർ ഇട്ട് മൂടും. പിന്നീട് പയർ മുളച്ചു ഇലകളാകുമ്പോൾ എന്തെങ്കിലും താങ്ങായി കുത്തിക്കൊടുക്കും. മുതിര അവിടെ കണ്ടത്തിൽ വിതയ്ക്കും. അതെല്ലാം ഉണങ്ങിയാൽ പറിച്ചു ചവിട്ടി മെതിച്ച് മുതിര എടുക്കും. ഓണക്കാലത്ത് ചെറാക്കുളം കുമാരൻ എന്നയാളുടെ വീട്ടിൽ നിന്നും നേന്ത്രകായയും അത് പോലെ കുമ്പളങ്ങ വെള്ളരിക്ക മത്തങ്ങ തുടങ്ങിയവ വാങ്ങും. ഞങ്ങളുടെ വീടിൻ്റെ പിന്നിലെ പാടത്ത് കൂടി പോകണം കുമാരന്റെ വീട്ടിലേക്ക്. കുറച്ചൊക്കെ വെറുതെ തരും.അത് പോലെ അമ്പാടൻ മാപ്ള എന്ന് പറയുന്ന…

Read More

സീനിയർ സിറ്റിസൺ ആയിക്കഴിഞ്ഞതിന് ശേഷമാണ് എന്റെ ജീവിതം വേറെ ഒരു വഴിയിലേക്ക് മാറി ഒഴുകിയത്. പണ്ടത്തെ കാലമായിരുന്നു എങ്കിൽ വിശ്രമിക്കാനുള്ള സമയം. രാമനാമം ജപിച്ച് പേരക്കുട്ടികളേയും നോക്കി, കുഴിയിലേക്ക് കാലും നീട്ടി ഇരിയ്ക്കുക.മരണം വന്ന് വിളിച്ചാൽ മുകളിലേക്ക് പോകുക. ആയ കാലത്ത് ജോലി ചെയ്തതല്ലേ ഇനി എന്ത് ജോലി? പണ്ടൊക്കെ വയസ്സായാൽ പിന്നെ ഒന്നും ചെയ്യില്ല. ഞാനും വിചാരിച്ചത് ഏകദേശം ഇത് പോലെ തന്നെ. രാമനാമവും പേരക്കുട്ടികളൊന്നുമില്ല, അല്പം പുരോഗമന ചിന്താഗതി ഉള്ളതിനാൽ തീർത്ഥാടനവും ഭക്തിമാർഗ്ഗവുമൊക്കെ എതിർപ്പുമാണ്. എന്നാൽ വിനോദയാത്രകളൊക്കെ പോകും. തീർത്ഥാടനം സ്ഥലങ്ങൾ കാണാൻ വേണ്ടിയും പോകും. ശരിക്കും പറയുകയാണെങ്കിൽ പത്ത് പതിനഞ്ച് വയസ്സിൽ തുടങ്ങിയ ജോലികൾ അറുപത് വയസ്സിൽ ആണ് നിർത്തിയത്. പതിനഞ്ച് വയസ്സ് മുതൽ ട്യൂഷൻ ക്ളാസുകൾ, സാക്ഷരതാ ഇൻസ്ട്രക്ടർ, അമ്പലത്തിൽ കഴകജോലി, ലൈബ്രേറിയൻ, എൽ.ഐ.സി ഏജൻ്റ്, ടൈപ്പിസ്റ്റ്, ഡിക്ഷണറി പകർത്തെഴുത്തുകാരൻ, ഹോട്ടലിൽ കാഷ്യർ, ചായക്കടയിലെ ജോലിക്കാരൻ, വീട്ടിലെ പാചകക്കാരൻ, പിയർലെസ് ഏജൻ്റ്, മുതൽ സബ് ഓർഗനൈസർ…

Read More

എന്റെ കൂട്ട്, കൂട്ടുകാർ എന്നത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്. അനേകം കൂട്ടുകാർ എന്റെ ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ട്. അവരിലെ കുറച്ചു പേർ ഇന്നും കൂട്ടുകാരായി തുടരുന്നു. വളരെ കുട്ടിക്കാലം മുതൽ തന്നെ ഉണ്ടായിരുന്ന കൂട്ടുകാർ രണ്ടു പേരാണ്. ഞാൻ ചെറിയ ക്ളാസുകളിൽ പഠിക്കുന്ന സമയം എന്നേക്കാൾ ചെറിയ രണ്ട് പേർ. ഒന്ന് ശ്രീക്കുട്ടി എന്ന് വിളിക്കുന്ന ശ്രീകുമാർ. മറ്റേത് വിദ്യ എന്ന് വിളിക്കുന്ന വിദ്യാസാഗർ. ഇതിൽ വിദ്യ അല്പം കുറുമ്പനാണ്. ഞാനായി തല്ല് കൂടാറുണ്ട്. ചീത്തയും പറയും. ഒരു ഏഴാം ക്ലാസിലൊക്കെ പഠിക്കുന്ന സമയത്ത് അവൻ അപ്പോൾ താമസിച്ചിരുന്ന തറവാട്ടിൽ നിന്നും അകലെ അച്ഛൻ വാങ്ങിയ വീട്ടിലേക്ക് മാറി. അതിൽ പിന്നെ സ്കൂളിൽ കാണാറുണ്ട്, മിണ്ടാറുണ്ട് എന്ന് മാത്രം. പിന്നെ വലുതായപ്പോൾ അവനുമായി അങ്ങനെ ബന്ധമൊന്നുമില്ല. കുറച്ചു വർഷങ്ങൾക്കു മുൻപ് അവൻ പെട്ടെന്ന് മരിച്ചു പോയി. വിവാഹമൊന്നും കഴിച്ചിരുന്നില്ല. എന്തോ അസുഖങ്ങൾ ഉണ്ടായിരുന്നുവത്രെ! പിന്നെ ശ്രീക്കുട്ടി. അവൻ തൊട്ട്…

Read More

രണ്ടായിരത്തി പതിനൊന്ന് നവംബർ26. അന്ന് ഞാൻ ഞങ്ങളുടെ അടുത്തുള്ള ഒരു പോസ്റ്റ് ഓഫീസിൽ ജോലി ചെയ്യുന്നു. ശരിക്കുള്ള പോസ്റ്റുമാസ്റ്റർ ലീവിലാണ്. ഹെഡ് ഓഫീസിൽ ഒരു ട്രെയിനിംഗ് ക്ളാസ്. ഞാനാണ് പോസ്റ്റ് മാസ്റ്റർ ഇൻചാർജ്. പോസ്റ്റ് മാസ്റ്റർ ഒരു സ്ത്രീയാണ്. അവർ അവിടെ ക്വാർട്ടേഴ്സിൽ തന്നെയാണ് സകുടുംബം താമസിക്കുന്നത്. ഭർത്താവിന് ജോലിയൊന്നും ഇല്ല. പക്ഷെ ഇരുപത്തിനാല് മണിക്കൂറും മദ്യം വേണം. അതിന് ഈ പാവം സ്ത്രീ തന്നെ പണം കൊടുക്കണം. അന്ന് ഈ ക്ലാസിന് വേണ്ടി പോകാൻ നില്ക്കുമ്പോൾ കാശ് ചോദിച്ചു. “കറൻ്റ് ബില്ല് അടക്കാനാണ് നൂറ്റമ്പത് രൂപ വേണം. ” അവരുടെ കയ്യിൽ ഇല്ലാത്തതിനാൽ ഞാൻ ആ തുക കൊടുത്തു. ” വളരെ ഉപകാരം മാഷേ” എന്ന് പറഞ്ഞ് അയാൾ പോയി.  ക്വാർട്ടേഴ്സിലേക്ക് ഉള്ള വാതിൽ അടച്ചിട്ടു. അവർ ഇവിടെ ഇല്ലല്ലോ. ഞാൻ ആണെങ്കിൽ ആളുകൾ ഇല്ലെങ്കിൽ, മറ്റ് സ്റ്റാഫുകൾ പുറത്ത് ഡ്യൂട്ടിക്ക് പോയാൽ വാതിലുകൾ അടച്ചിടും. ആവശ്യമുള്ളപ്പോൾ മാത്രം തുറക്കും.…

Read More

ഞങ്ങൾ ഇപ്പോൾ താമസിക്കുന്നത് മാടായിക്കോണം എന്ന സ്ഥലത്താണ്. തൃശ്ശൂർ ജില്ലയിലെ ഒരു സ്ഥലമാണത്. എന്റെ കുട്ടിക്കാലത്ത് എന്റെ അമ്മയും ഞാനും ഇവിടെ നിന്നും ഒരു പത്ത് പന്ത്രണ്ട് കിലോമീറ്റർ അകലെയുള്ള ചെമ്മണ്ട എന്ന സ്ഥലത്ത് താമസിച്ചിരുന്നു. എനിക്ക് ആറേഴ് വയസ് പ്രായമുള്ള സമയമാണ് അത്. അന്ന് വാഹനങ്ങൾ അധികം ഒന്നും ഇല്ല. ബസ്സിൽ യാത്ര ചെയ്യുന്നത് അന്ന് അപൂർവമാണ്. അവിടേയ്ക്ക് പോകണമെങ്കിൽ രണ്ട് വണ്ടി മാറിക്കയറി പിന്നെ നാലഞ്ചു കിലോമീറ്റർ നടക്കണം. എന്നെ നടത്തിക്കൊണ്ട് പോകും തറവാട്ടിൽ നിന്ന് ചെമ്മണ്ടവരെ. ഇടയ്ക്ക് അമ്മ എടുക്കുകയും ചെയ്യും. വളരെ മെലിഞ്ഞു കനം കുറഞ്ഞാൽ ഇരുന്നു ഞാൻ. അവിടെ അമ്മയുടെ വലിയമ്മയും വലിയച്ഛനുമാണ് താമസം. ഞാൻ മുത്തശ്ശി എന്നാണ് വിളിക്കുന്നത്. പശുവും കറവയും ഒക്കെയുണ്ട്. തൈരും മോരും വെണ്ണയും, ഉണ്ട്. അന്നൊക്കെ ഉറികളുണ്ട്. അതിലാണ് പാലും തൈരും വെണ്ണയും ഒക്കെ വയ്ക്കുക. മുത്തശ്ശി കടകോൽ ഉപയോഗിച്ച് തൈര് കടഞ്ഞ് വെണ്ണയുണ്ടാക്കുന്നത് ഓർമ്മയുണ്ട്. അപ്പോൾ അത്…

Read More

മകൾക്ക് ജർമ്മനിയിൽ ആണ് ജോലി. അവിടെ ഹീഡൽബർഗ് യൂണിവേഴ്സിറ്റിയിൽ സയൻ്റിസ്റ്റ് ആയി ജോലിചെയ്യുന്നു. പത്ത് വർഷത്തോളമായി അവിടെയാണ്. വിവാഹിതയുമായി. മരുമകൻ അവിടെ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു. ഞങ്ങളോട് എന്നേഅങ്ങോട്ട് ചെല്ലാൻ പറഞ്ഞതാണ്. ജോലിയിൽ ഇരിക്കുമ്പോൾ പോകാൻ ആയിരം രേഖകൾ വേണം. റിട്ടയർ ചെയ്ത ശേഷം പോകാമെന്ന് കരുതി.പ ക്ഷെ ആ സമയത്താണ് കോവിഡ്, ലോക്ക് ഡൗൺ തുടങ്ങിയ പ്രശ്നങ്ങൾ. അത് കാരണം യാത്ര നീട്ടി വച്ചു.നീട്ടിവച്ച് നീട്ടി വച്ച്, രണ്ടായിരത്തി ഇരുപത്തിമൂന്നിൽ പോകാൻ തീരുമാനിച്ചു. വിസിറ്റിംഗ് വിസ അപ്ളൈ ചെയ്യാൻ വേണ്ടി ഒരു ട്രാവൽ ഏജൻസിയേയാണ് സമീപിച്ചത്. അവർക്ക് കൊച്ചിയിൽ ഉള്ള ഓഫീസിൽ നിന്നാണ് അതിൻ്റെ കാര്യങ്ങൾ ഒക്കെ നടത്തുന്നത്. ഇവിടെ ഞങ്ങളുടെ അടുത്തുള്ള അവരുടെ ബ്രാഞ്ച് ഓഫീസിൽ രേഖകൾ ഒക്കെ കൊടുത്തു. എല്ലാം സ്കാൻ ചെയ്ത് അവിടേയ്ക്ക് അയച്ചു. അവരാണെങ്കിൽ ഒരു സ്പീഡുമില്ല. കൊടുത്ത് നാലഞ്ചു ദിവസം ആയിട്ടും അവർ അവിടെ നിന്നും അപ്പോയിൻ്റ്മെൻ്റ് ഡെയിറ്റ് എടുക്കുന്നില്ല. പിന്നെ…

Read More