മകൾക്ക് ജർമ്മനിയിൽ ആണ് ജോലി. അവിടെ ഹീഡൽബർഗ് യൂണിവേഴ്സിറ്റിയിൽ സയൻ്റിസ്റ്റ് ആയി ജോലിചെയ്യുന്നു. പത്ത് വർഷത്തോളമായി അവിടെയാണ്. വിവാഹിതയുമായി. മരുമകൻ അവിടെ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു. ഞങ്ങളോട് എന്നേഅങ്ങോട്ട് ചെല്ലാൻ പറഞ്ഞതാണ്. ജോലിയിൽ ഇരിക്കുമ്പോൾ പോകാൻ ആയിരം രേഖകൾ വേണം. റിട്ടയർ ചെയ്ത ശേഷം പോകാമെന്ന് കരുതി.പ ക്ഷെ ആ സമയത്താണ് കോവിഡ്, ലോക്ക് ഡൗൺ തുടങ്ങിയ പ്രശ്നങ്ങൾ. അത് കാരണം യാത്ര നീട്ടി വച്ചു.നീട്ടിവച്ച് നീട്ടി വച്ച്, രണ്ടായിരത്തി ഇരുപത്തിമൂന്നിൽ പോകാൻ തീരുമാനിച്ചു. വിസിറ്റിംഗ് വിസ അപ്ളൈ ചെയ്യാൻ വേണ്ടി ഒരു ട്രാവൽ ഏജൻസിയേയാണ് സമീപിച്ചത്. അവർക്ക് കൊച്ചിയിൽ ഉള്ള ഓഫീസിൽ നിന്നാണ് അതിൻ്റെ കാര്യങ്ങൾ ഒക്കെ നടത്തുന്നത്. ഇവിടെ ഞങ്ങളുടെ അടുത്തുള്ള അവരുടെ ബ്രാഞ്ച് ഓഫീസിൽ രേഖകൾ ഒക്കെ കൊടുത്തു. എല്ലാം സ്കാൻ ചെയ്ത് അവിടേയ്ക്ക് അയച്ചു.
അവരാണെങ്കിൽ ഒരു സ്പീഡുമില്ല. കൊടുത്ത് നാലഞ്ചു ദിവസം ആയിട്ടും അവർ അവിടെ നിന്നും അപ്പോയിൻ്റ്മെൻ്റ് ഡെയിറ്റ് എടുക്കുന്നില്ല. പിന്നെ വീണ്ടും വിളിച്ചു പറഞ്ഞപ്പോൾ ആണ് നോക്കുന്നത്. ഡെയിറ്റ് കിട്ടുന്നത് ആഗസ്റ്റ് മാസത്തിൽ. ഏപ്രിൽ മാസത്തിൽ ആണ് ഇങ്ങനെ അപേക്ഷിക്കുന്നത്.
ജൂലൈ മാസത്തിൽ പോകണം. അപ്പോഴാണ് അവിടെ സമ്മർ. ബാക്കി എല്ലായ്പ്പോഴും കഠിനമായ തണുപ്പാണ്. ആഗസ്റ്റിൽ അപ്പോയിൻ്റ്മെൻ്റ് കിട്ടിയാൽ തന്നെ വിസ കിട്ടുന്നത് രണ്ട് മാസം ഒക്കെ കഴിഞ്ഞാകും. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ ഭയങ്കര തണുപ്പാണ്.അത് കൊണ്ട് തല്ക്കാലം പോകണ്ട എന്ന് വച്ചു.
പിന്നീട് വീണ്ടും ഇത് പോലെ പോകാൻ ആ നവംബർ മാസത്തിൽ ആണ് തീരുമാനിക്കുന്നത്.
ഇത്തവണ ട്രാവൽ ഏജൻസിയേയൊന്നും കാണാൻ പോയില്ല. മകൾ തന്നെ ഡയറക്ട് ഓൺലൈൻ ആയി അപ്പോയിൻ്റ്മെൻ്റ് ഡെയിറ്റ് എടുത്തു. കൊച്ചിയിലും കോയമ്പത്തൂരുമൊക്കെ പോകുമ്പോൾ ഒരു മാസം മുൻപേ ഓൺലൈനിൽ സൈറ്റ് ഓപ്പനാകൂ. പെട്ടെന്ന് ബുക്ക് ചെയ്യണം. തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന പോലെ. പക്ഷേ ബാംഗ്ലൂർ ആറ് മാസം മുൻപ് തന്നെ ഓപ്പൺ ആണ്. അപ്പോൾ ജനുവരി അഞ്ചിന് ഡെയിറ്റ് കിട്ടി. ഇനി അവിടെ പോയി ആ തിയ്യതിയിൽ രേഖകൾ സമർപ്പിച്ചു ഫീസ് അടയ്ക്കണം. ഇൻ്റർവ്യൂ ഉണ്ട്. അതിനൊക്കെ മറുപടി പറയണം. പാസ്പോർട്ട്, അപേക്ഷ, ഫോട്ടോ, പോകുന്ന സ്ഥലത്തെ സർക്കാരിൻ്റെ അനുമതിപത്രം. അവിടെ താമസിക്കാൻ വീടിന്റെ ഡീറ്റെയിൽസ്. സ്പോൺസർഷിപ്പ്, ബന്ധു ആണെങ്കിൽ അവരുടെ ഡീറ്റെയിൽസ്, ബാങ്ക് സ്റ്റേറ്റ്മെൻ്റ്, ബ്ളൂ കാർഡ്, വാടകച്ചീട്ട് പാസ്പോർട്ട് ഇതിനൊക്കെ പുറമേ ട്രാവൽ ഇൻഷുറൻസ്, എടുത്തു അതിൻ്റെ മൂന്ന് മാസത്തെ പ്രീമിയം അടക്കണം. ഫ്ളൈറ്റ് ടിക്കറ്റും റിട്ടേൺ ടിക്കറ്റും നേരത്തെ ബുക്ക് ചെയ്ത് അതിൻ്റെ ഡീറ്റെയിൽസ് അങ്ങനെ ഒരായിരം കൂട്ടം കാര്യങ്ങൾ. പിന്നെ പോകുന്ന ആളുടെ പാസ്പോർട്ട് ഫോട്ടോ പണം ഡെപ്പോസിറ്റുള്ള ബാങ്ക് സ്റ്റേറ്റ്മെൻ്റ്, പെൻഷണർ ആണെങ്കിൽ അതിൻ്റെ ഫോട്ടോ, വിവാഹിതർ എങ്കിൽ മാര്യേജ് സർട്ടിഫിക്കറ്റ് .
പത്ത് നാല്പതോ അമ്പതോ കടലാസ് ഓരോരുത്തർക്കും വേറെ വെറെ. ആധാർ കാർഡ് പാൻകാർഡ് വേണമെങ്കിൽ കൈവശം വയ്ക്കാം. ഞങ്ങൾക്ക് രണ്ടു പേർക്കും വിസ വേണമല്ലോ. ബാംഗ്ലൂർ ഹോട്ടലിൽ മുറി എടുത്തു താമസിച്ചു. ഇൻറർവ്യൂവിന് പോയി. എല്ലാം സമർപ്പിച്ചു ഫീസ് അടച്ചു. പാസ്പോർട്ട് അവിടെ കൊടുത്ത് പോന്നു. അതിൽ വിസ സ്റ്റാമ്പ് ചെയ്തു തിരിച്ചയക്കും. അവിടെ ഒറ്റയ്ക്ക് പോകണം. സീനിയർ സിറ്റിസൺ ആണെങ്കിൽ കൂടെ ആൾ വരാൻ അനുവദിക്കും. എനിക്ക് ഒറ്റയ്ക്ക് പോകാൻ കുഴപ്പമില്ല. ഭാര്യക്ക് ഇംഗ്ലീഷ് അത്ര വശമില്ല.അതിനാൽ തന്നെ മകനെ കൂടെ അയക്കാം എന്ന് കരുതി. പക്ഷേ സമ്മതിച്ചില്ല. സ്പെഷ്യൽ ലൗഞ്ച് ഒക്കെയുണ്ട് കൂടുതൽ പണമടച്ച് അങ്ങനെ ചെയ്തു അത് കൊണ്ട് പ്രത്യേകിച്ച് കാര്യമില്ല. പരിശോധന ഇല്ലാതെ പോകാം എന്ന് മാത്രം.
ഞങ്ങളുടെ മകൻ ബാംഗ്ലൂർ പഠിക്കുകയായിരുന്നു അതിനാൽ ബാംഗ്ലൂർ ചുറ്റിക്കറങ്ങി. ആദ്യമായി മെട്രോയിലും കയറി. ലിഫ്റ്റിൽ കയറിയിട്ടുണ്ടെങ്കിലും എസ്കലേറ്ററിൽ ആദ്യമായാണ് കയറുന്നത്. അവിടെ വിസ സെൻ്ററിൽ ആണെങ്കിലും മെട്രോ സ്റ്റേഷനുകൾ ആണെങ്കിലും മാളുകൾ ആണെങ്കിലും എസ്കലേറ്ററിൽ കയറണം. നെഹ്റു പ്ളാനറ്റോറിയം, വിധാൻ സൗധ, കുറേ പാർക്കുകൾ, മാളുകൾ തുടങ്ങിയവ കണ്ടു. മൃഗശാലയിൽ ചെറിയ രണ്ട് മൂന്ന് ആനക്കുട്ടികളേയും കണ്ടു. മൂന്ന് ദിവസം കഴിഞ്ഞ് ഞങ്ങൾ നാട്ടിലേക്ക് മടങ്ങി. വിസയൊക്കെ കിട്ടി. ഞങ്ങൾ ഏപ്രിൽ മാസം പത്തിനുള്ള ഫ്ളൈറ്റിൽ ഞങ്ങൾ ജർമ്മനിയിലേക്ക് പോയി.( ആ കഥ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു)
#കൂട്ടക്ഷരങ്ങൾ
#എന്റെരചന
#ബ്ളോഗ്
#വിസിറ്റിംഗ് വിസ അപേക്ഷിക്കാനൊരുയാത്ര
#രചന_രാമചന്ദ്രൻടിവി


1 Comment
Pingback: വിമാനത്തിൽ കയറി ജർമ്മനിയിലേക്ക് - By Ramachandran TV - കൂട്ടക്ഷരങ്ങൾ