Author: Ramachandran TV

Ramachandran TV Writter Poet Literary Works Retaired from Department of Posts

“ഇന്ന് അമ്പലത്തിൽ നമ്മുടെ വക പൂജയാണ്. അതിന് എല്ലാവരും പോകണം. അന്നദാനവും നമ്മുടെ വക. വൈകുന്നേരം ചുറ്റുവിളക്കും നിറമാലയും.. പോരാത്തതിന് കൃഷ്ണനാട്ടം കളിയും. ” അച്ഛൻ പറഞ്ഞപ്പോൾ എല്ലാവരും കൂടി പോകാം എന്ന് പറഞ്ഞു തയ്യാറായി. കാലത്തും ഉച്ചയ്ക്കും ദേവിക അമ്പലത്തിൽ എല്ലാവരുടെ കൂടെ പോയി. വൈകുന്നേരം പോകാൻ തയ്യാറായി എല്ലാവരും. അതിനിടെ ദേവുവിന് ഒരു പ്രശ്നം. അവൾക്ക് പീരിയഡ് സ് ആയത്രെ! അതിന് വരാൻ പറ്റിയ ഒരു സമയം. ഇന്നത്തെ കഴിഞ്ഞ് മതിയായിരുന്നു. അമ്പലത്തിൽ പോയാൽ എന്തെല്ലാം മനോഹര കാഴ്ചകൾ! പോരാത്തതിന് മിഥുൻ ചേട്ടൻ അവിടെ വരും. ആരും കാണാതെ കാണാൻ സാധിക്കും. കൃഷ്ണനാട്ടം കണ്ട് മറ്റുള്ളവർ ഭക്തിയിൽ മുഴുകുമ്പോൾ മിഥുൻ ചേട്ടനുമായി സംസാരിച്ചിരിക്കാം “അല്ലെങ്കിൽ തന്നെ ദേവുവിനെ കാണാൻ ബുദ്ധിമുട്ടാണ്.. ഇങ്ങനെ അമ്പലത്തിലെ വിശേഷങ്ങൾ വരുമ്പോൾ എങ്കിലും കാണാമല്ലോ”എന്നാണ് മിഥുൻ ചേട്ടൻ പറയുക. “ഇനി ഇപ്പൊ എന്താ ചെയ്യാ? ദേവൂന് അമ്പലത്തിൽ പോകാൻ പറ്റില്ലല്ലോ.. നീ ഇവിടെ തന്നെ…

Read More

തീർച്ചയായും  എന്റെ അമ്മ തന്നെയാണ്, എനിക്ക് ജീവിതത്തിൽ പ്രചോദനമായിട്ടുള്ളത്.  അത് കഴിഞ്ഞേ മറ്റുള്ളവർ ഉള്ളൂ. ജീവിതത്തിൻ്റെ വഴികാട്ടിയും അമ്മയാണ്. എങ്ങനെ ലളിതമായി ജീവിക്കാം എന്ന് കാണിച്ചു തന്നതും പഠിപ്പിച്ചു തന്നതും അമ്മയാണ്. ഉള്ളത് കൊണ്ട് എങ്ങനെ ജീവിക്കണം? എങ്ങനെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ജീവിക്കണം? എങ്ങനെ വായിക്കണം? എത്ര പെട്ടെന്ന് വായിച്ചു തീർക്കാം? എങ്ങനെ രസകരമായി ഒരു കഥ പറയാം എന്നൊക്കെ അമ്മയുടെ ജീവിതമാണ് വഴികാട്ടി. അച്ഛനുണ്ടെങ്കിലും ഇല്ലാത്ത പോലെയായിരുന്നു ഞങ്ങൾക്ക്. ഞങ്ങൾ മൂന്ന് മക്കളെ വളർത്തിക്കൊണ്ടുവരിക എന്നത് നല്ല ബുദ്ധിമുട്ടുള്ള കാര്യമാണ്. അമ്മയ്ക്ക് എങ്ങനെ അതിന് കഴിഞ്ഞു എന്നത് ശരിക്കും ഒരു അത്ഭുതം തന്നെയാണ്.  ഞങ്ങൾ പണ്ട് മുതലേ തറവാട് വീട്ടിൽ ആയിരുന്നു താമസം. അവിടെ അമ്മയുടെ മുത്തശ്ശിയാണ് ഉള്ളത്. അമ്മയുടെ അമ്മ മരിച്ചു. മുത്തശ്ശിക്കാണെങ്കിൽ നടക്കാനൊക്കെ ബുദ്ധിമുട്ടുണ്ട് പിന്നീട് അവരും എന്റെ കുട്ടിക്കാലത്ത് തന്നെ മരിച്ചു.. അടുത്തുള്ള അമ്പലത്തിൽ കഴകം ഉണ്ടായിരുന്നു അമ്മയ്ക്ക്.  അടിച്ചു തളിക്കുക, മാലകെട്ടുക, പൂക്കൾ പുഷ്പാഞ്ജലിയ്ക്ക്…

Read More

ഒരു വീടിന് വേണ്ടി കാത്തിരുന്നത് ഒന്നും രണ്ടും വർഷമല്ല, അര നൂറ്റാണ്ട്! അത്രയധികം തടസ്സങ്ങൾ നേരിട്ടതിന് ശേഷമാണ് വേണു സ്വന്തമായ ഒരു വീട്ടിൽ താമസിക്കാൻ പോകുന്നത്. അമ്മയും അമ്മയുടെ മൂന്ന് മക്കളും ഒരുമിച്ച് ഒരു വീട്ടിൽ താമസിച്ചതല്ലേ! പിന്നെ എന്തിനാണ് അതൊക്കെ ഉപേക്ഷിച്ചു മറ്റൊരിടത്തേക്ക് പോയത്? ആ വീട് നിങ്ങൾ തന്നെ പണിതതല്ലേ? ആളുകളൊക്കെ ഇങ്ങനെ ചോദ്യങ്ങൾ ചോദിയ്ക്കാൻ തുടങ്ങിയപ്പോൾ വേണു ഒന്നും തന്നെ പറഞ്ഞില്ല.   സ്വന്തം വീട്ടിലെ കാര്യങ്ങൾ നാട്ടിൽ പാട്ടാക്കുമ്പോൾ അതിന്റെ നാണക്കേട് തനിക്കും കൂടിയാണല്ലോ അത് കൊണ്ട് ആര് ചോദിച്ചാലും ഒന്നും മിണ്ടിയില്ല വേണു. പക്ഷേ ആളുകൾക്ക് കാര്യമൊക്കെ മനസ്സിലാക്കാൻ അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. അവർ രഹസ്യമായി അതൊക്കെ അന്വേഷിച്ചു.   തറവാട് ആണ് എന്ന് അറിഞ്ഞിട്ടും അതിൻമേൽ കാശ് ഇറക്കിയ വേണുവിൻ്റെ മണ്ടത്തരം തിരിച്ചറിയുന്നു എല്ലാവരും.   ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീടല്ലേ? തനിക്കും കുടുംബത്തിനും കൂടി താമസിക്കേണ്ടതല്ലേ എന്നൊക്കെ മാത്രമേ അന്ന് കരുതിയുള്ളൂ. ഓട് വീട്…

Read More

ആറ്റ് നോറ്റ് ഒരു വിവാഹം ഒത്തു വന്നതാണ് രഘുവിന്. പലയിടത്തും പെണ്ണന്വേഷിച്ചു നടന്ന് അവസാനം ഞാൻ ഇനി വിവാഹമേ കഴിക്കില്ല എന്ന് പറഞ്ഞിരിയ്ക്കുമ്പോൾ ആണ് വിനീതയുടെ ആലോചന വരുന്നത്. ബ്രോക്കർമാരൊന്നുമില്ലാതെ, നേരെ വന്ന ആലോചന ആയതിനാൽ എല്ലാവരും സന്തോഷിച്ചു. രഘുവാണെങ്കിൽ വേണ്ട എന്ന് വച്ച പ്രതിജ്ഞ ഇനി എന്ത് ചെയ്യും എന്നാണ് ആലോചിച്ചത്. എന്തായാലും ഇറങ്ങി പുറപ്പെട്ടതല്ലേ, ഇനി ഇത് ചിലപ്പോൾ നല്ലതാണെങ്കിലോ, വിട്ടു കളയണ്ട എന്ന് മനസ്സ് പറയുന്നു. അങ്ങനെ പെണ്ണ് കാണാൻ പോയി. രണ്ട് കൂട്ടർക്കും ഇഷ്ടമായി. ഇത്രയും കാലം പോയിട്ടും ശരിയാവാത്തത് നന്നായി എന്നാണ് രഘുവിന്റെ മനസ്സിൽ. അത്രയും നല്ല ഒരു പെൺകുട്ടി ആയിരുന്നു വിനീത. തനിക്ക് കിട്ടിയ നിധി തന്നെയാണ് അവൾ എന്നാണ് രഘുവിന് തോന്നിയത് . പിന്നെ എല്ലാം പെട്ടെന്നായിരുന്നു. വിവാഹനിശ്ചയവും വിവാഹവും എല്ലാം ആർഭാടമായി തന്നെ നടന്നു.   വളരെയധികം സ്വപ്നങ്ങളുമായാണ് വിവാഹരാത്രി കടന്നു വന്നത്. അലങ്കരിച്ച മണിയറ. നിറയെപൂ മാലകൾ കൊണ്ട്…

Read More

#കൂട്ടക്ഷരങ്ങൾ #കുഞ്ഞുകാര്യങ്ങൾ #കഥ #കുരുക്കിലകപ്പെട്ടപ്പോൾ #വിഷയം_കുരുക്ക് #രചന_രാമചന്ദ്രൻടിവി യാദൃശ്ചികമായി പരിചയപ്പെട്ടതാണ് രേഷ്മയെ. ധാരാളം പ്രാവശ്യം കണ്ടിട്ടുണ്ട്. ശ്രദ്ധിച്ചിട്ടുണ്ട്. പലപ്പോഴും ഇവൾ തന്റെ സ്വന്തം ആയിരുന്നു എങ്കിലോ! അത്രയധികം മനോഹരിയായിരുന്നു അവൾ. ഒരുമിച്ച് ഒരു യാത്രയിൽ ധാരാളം കാര്യങ്ങൾ രേഷ്മ സംസാരിച്ചു.”ഹസ്ബൻഡ് വന്ന് പോയിട്ട് രണ്ട് വർഷത്തോളമായി.ഇതുവരെ വന്നിട്ടില്ല. എനിക്കാണെങ്കിൽ ഒറ്റയ്ക്ക് ഇരുന്ന് ബോറടിച്ചിട്ട് വയ്യ. ശ്രീജിത്തിന് ഒഴിവുള്ളപ്പോൾ വീട്ടിൽ വരൂ” അങ്ങനെയാണ് രേഷ്മയുമായി അടുപ്പമായത് ഇപ്പോൾ ശ്രീജിത്ത് ഇല്ലാതെ രേഷ്മയ്ക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയായി. അങ്ങനെയിരിക്കെ ഒരു ദിവസം അത്യാവശ്യമായി രണ്ടു ലക്ഷം രൂപ വേണമെന്നും പെട്ടെന്ന് തിരിച്ചു തരാമെന്നും രേഷ്മ പറഞ്ഞു. ” അതിനെന്താ. ഒരു കുറി വിളിച്ചെടുക്കാനുണ്ട്. അത് കിട്ടിയാൽ തരാം. ഈ ആഴ്ച അവസാനം ആകുമ്പോഴേക്കും ശരിയാകും” ” അത് മതി. ഹസ്ബൻഡ് ഒരു ലോൺ എടുത്തിരുന്നത് പലിശയൊക്കെ കൂടി ആയതാണ്. അടുത്തമാസം ആദ്യം അദ്ദേഹം അത് അയച്ചു തരാം എന്ന് പറഞ്ഞിട്ടുണ്ട് ” ശ്രീജിത്ത് പണം…

Read More

സിതാരയുടെ ഫോണിലേക്ക് ഒരു കോൾ വന്നതാണ്. പരിചയമില്ലാത്ത നമ്പറാണ്. അതിനാൽ അതെടുത്തില്ല. മൊബൈലിൽ ട്രൂ കോളർ ഉള്ളതിനാൽ തന്നെ, ആ കോൾ കട്ട് ചെയ്ത് കഴിഞ്ഞപ്പോൾ ആ പേര് തെളിഞ്ഞു. വിനീത് ശേഖർ. അതാരാണ്? അയാൾ എന്നെ എന്തിന് വിളിക്കണം. ഇനി വേറെ വല്ല ഉദ്ദേശ്യവുമുണ്ടോ? ഇതാണ് സിതാരയുടെ കുഴപ്പം. എന്തെങ്കിലുമൊരു പ്രശ്നം ഉണ്ടായാൽ പിന്നെ അതിന്റെ പിന്നാലെയാകും മനസ്സ്.   ഈ രാത്രി അയാൾ വിളിക്കാൻ കാരണം? ഇനി വല്ല അത്യാവശ്യവും ആണോ? ആർക്കെങ്കിലും എന്തെങ്കിലും അപകടം? വീട്ടിൽ വല്ലവർക്കുംവല്ല പ്രശ്നം? എന്തായാലും തിരിച്ചു വിളിക്കാം. അവൾക്ക് സമാധാനം ഇല്ലാത്തതിനാൽ വിളിച്ചു നോക്കി. ബെല്ലടിക്കുന്നുണ്ട്. പക്ഷെ എടുക്കുന്നില്ല. വീണ്ടും വിളിച്ചപ്പോൾ ” ഹലോ.. ആരാണ് ഇങ്ങനെ വിളിക്കുന്നത്? റോങ് നമ്പർ” എന്ന് പറഞ്ഞ് ഉടൻതന്നെ വച്ചു.  അപ്പോൾ ആവശ്യമുള്ള കോൾ അല്ല. ആണെങ്കിൽ കാര്യം പറയുമല്ലോ. അയാളാണ് ഇങ്ങോട്ട് വിളിച്ചത്. അത് ചോദിക്കാൻ വിളിച്ചപ്പോൾ റോങ് നമ്പർ!  കൂട്ടുകാരികൾ രണ്ട് പേരും…

Read More

തൻ്റെ ജീവിതത്തിനെപ്പോലെ ഇത്രയധികം കഷ്ടതകൾ അനുഭവിച്ച ആരെങ്കിലും ഉണ്ടാകുമോ? മറ്റുള്ളവരൊക്കെ ആണെങ്കിൽ എന്നേ ആത്മഹത്യ ചെയ്തേനെ! എന്നാൽ അവയൊക്കെ തരണം ചെയ്തു ഇന്നത്തെ നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ അതിന് ഒരു കാരണമേയുള്ളൂ. അത് “ഞാൻ തോല്ക്കില്ല ” എന്ന പിടിവാശിയാണ്. അതിന് നന്ദി പറയേണ്ടത് പൂച്ചയോടാണ്. ആര് എങ്ങനെ പൂച്ചയേ മുകളിലേക്ക് എറിഞ്ഞാലും അത് നാല് കാല് കുത്തിയേ താഴെ വീഴൂ.   സന്ദീപിൻ്റെ ചിന്തകളങ്ങനെ കാട് കയറി പോകുന്നത് പതിവാണ്. സത്യത്തിൽ തന്നെ ഇത് പോലെ ശക്തമാക്കി നില നിർത്തുന്നത് ആ ചിന്തകളാണല്ലോ! സന്ദീപ് ഓർമ്മകളിലേക്ക് പോയി. ജനിച്ചത് മുതൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ. സത്യത്തിൽ ആ ദുരനുഭവങ്ങളാണ് തന്നെ ഇങ്ങനെ ആക്കി ത്തീർത്തത്. വീട്ടിൽ അമ്മയും അമ്മൂമ്മയും മാത്രമേയുള്ളൂ. അച്ഛൻ വർഷങ്ങൾ കൂടുമ്പോൾ വരും അത്രമാത്രം. ഇത്രയും ഉത്തരവാദിത്തം ഇല്ലാത്ത ഒരാളെ തന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ഭാര്യയും മക്കളും എങ്ങനെ ജീവിക്കുന്നു? അവർക്ക് ജീവിക്കാൻ വല്ല വരുമാനവും ഉണ്ടോ? അവർക്ക്…

Read More

പരദൂഷണം മനുഷ്യന്റെ വലിയ ഒരു വിനോദോപാധിയാണ്. ഒരു ദിവസം പരദൂഷണം പറയാതിരുന്നാൽ ഉറക്കം വരാത്തവരുണ്ട്. ആരേയെങ്കിലും രണ്ട് കുറ്റംപറയാതെ ശ്വാസം മുട്ടുന്നവരുമുണ്ട്. പക്ഷേ അവർക്ക് അതിനിരയാവുന്നവരുടെ ജീവിതം തന്നെ നഷ്ടപ്പെടുന്നത് അറിയാൻ കഴിയുന്നില്ല എന്നതാണ് ദുരന്തം. ഇരയായപ്പെട്ടവർ പിന്നെ ജീവിക്കാൻ കഴിയാതെ ആത്മഹത്യയിൽ അഭയം പ്രാപിച്ചവർ ഈ കേരളത്തിൽ തന്നെ. എത്രയോപേർ സൈബറിടങ്ങളിൽ മറ്റുള്ളവരെ പിച്ചിച്ചീന്തി ഇല്ലാതാക്കുന്നവരില്ലേ, റീൽ ചെയ്തും ഇല്ലാത്ത വ്യാജസംഭവങ്ങൾ ഉള്ളതാണ് എന്ന് വരുത്തിയതും റീച്ച് കിട്ടാൻ ചെയ്യുന്നതിന്റെ തന്നെ മറ്റൊരു പഴയ പതിപ്പാണ് ഈ പരദൂഷണം എന്ന ഏർപ്പാട്. ഏദൻതോട്ടത്തിൽ ആദവും ഹവ്വയും സ്നേഹത്തോടെ സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടപ്പോഴാണ് ആദ്യമായി പരദൂഷണം പറഞ്ഞ് ആ ജീവിതം കുട്ടിച്ചോറാക്കാൻ സാത്താൻ ഒരു പാമ്പിൻ്റെ രൂപത്തിൽ എത്തിയത്! ഹവ്വയുടെ ചെവിയിൽ ആയിരുന്നു ആദ്യത്തെ ആ ദൗത്യം നിർവഹിച്ചത്.. ആ സാത്താൻ്റെ പിൻഗാമികൾ ഇന്നും ജീവിക്കുന്നു. അല്ലെങ്കിൽ പിന്നെ സേതുമാധവൻ്റെ ജീവിതം തകർക്കാൻ കച്ചകെട്ടി ഇറങ്ങിയ രമണിയും ലീലയും ഗൗരിയുമൊക്കെ സാത്താൻ്റെ…

Read More

നീതുവിൻ്റെ ഫോണിൽ അന്ന് രാത്രി പന്ത്രണ്ടിന് വന്നത് അയാളുടെ അവസാനത്തെ സന്ദേശമായിരുന്നു. നോട്ടിഫിക്കേഷൻ ശബ്ദം കേട്ട് ഒരുറക്കം കഴിഞ്ഞ് ഞെട്ടിയുണർന്നതായിരുന്നു നീതു. അങ്ങനെ അറുത്ത് മുറിച്ച് പറയേണ്ടായിരുന്നു. അതിന്റെ വിഷമത്തിൽ അയച്ചിരിക്കുന്നതാണ് ഈ മെസ്സേജ്. ” നീതൂ.. ഞാൻ ഇനി നിന്നെ ശല്യപ്പെടുത്താൻ വരില്ല.” ഉടനെ ആ നമ്പറിൽ വിളിച്ച് നോക്കി. ഫോൺ സ്വിച്ച് ഓഫ്. അപ്പോൾ ശരിക്കും ശ്രീയേട്ടൻ പിണങ്ങിയിട്ട് തന്നെയാണ് ഫോൺ ഓഫ് ചെയ്തു വച്ചിരിക്കുന്നത്. കാര്യമായിട്ടല്ല വഴക്ക് കൂടിയത്. ഇതിന് മുൻപ് പല തവണ ഇത് പോലെ വഴക്ക് കൂടി മിണ്ടാതിരുന്നിട്ടുണ്ട്. ചിലപ്പോൾ ഒന്നോ രണ്ടോ ദിവസം. അപ്പോഴേയ്ക്കും രണ്ടാൾക്കും വീർപ്പുമുട്ടലാകും. ചിലപ്പോൾ താൻ തന്നെ പോയി ശ്രീയേട്ടനെ കണ്ട് കാല് പിടിച്ച് വഴക്ക് സോൾവാക്കും. അല്ലെങ്കിൽ ഇവിടെ വീട്ടിലേക്ക് തള്ളിക്കയറി വന്ന് അമ്മയോട് വർത്തമാനം പറഞ്ഞു മടങ്ങിപ്പോകും. പോകുമ്പോൾ മുറിയിൽ വന്ന് എത്തി നോക്കും. പക്ഷേ മിണ്ടുകയില്ല. അവസാനം പിടിച്ചു വലിച്ച് മുറിയിലാക്കി ഒരു ഹഗ്ഗും ഒരു…

Read More

എല്ലാ വിധ സമത്വവും സ്വാതന്ത്ര്യവും നൽകിയാണ് ലീനയേയും നീതയേയും വളർത്തിയത്, വിശ്വനാഥനും ഭാര്യ സ്വപ്നയും. ഇത് പോലെ ഒരു അച്ഛനേയും അമ്മയേയും ആർക്കും കിട്ടില്ല. കൂട്ടുകാരേപ്പോലെയാണവർ. അച്ഛനും അമ്മയും രണ്ടു മക്കളും എന്തിനും കൂടും. അന്യോന്യം അടിയും കൂടും. അത് തമാശയ്ക്കാണേ! ലീന എഞ്ചിനീയറിംഗ് കോളേജിൽ അവസാനവർഷം. മെക്കാനിക്കൽ എഞ്ചിനീയറിംഗ് ആണ് പഠിക്കുന്നത്. അതെന്താണ് ഒരു പെൺകുട്ടി എടുക്കുന്നത് എന്ന് ചോദിച്ചാൽ അവൾക്ക് ചെറുപ്പം മുതലേ ഇഷ്ടം വണ്ടികളും യന്ത്രങ്ങളു മാണ്. പോരാത്തതിന് ഡ്രൈവിംഗിൽ മിടുക്കിയുമാണ്. റൈസിംഗിനൊക്കെ ഇഷ്ടം. ഓഫ്റോഡ് ഡ്രൈവിംഗിനൊക്കെ ജീപ്പുമായി അവൾ പോകുന്നത് കാണാം. ചുരുക്കിപ്പറഞ്ഞാൽ അഡ്വഞ്ചറാണ് പുള്ളിക്കാരിയുടെ ഫേവറിറ്റ്. അച്ഛൻ വിശ്വനാഥൻ അതിനൊക്കെ കൂട്ടും. എല്ലാവരും സ്കൂട്ടറിൽ പായുമ്പോൾ ലീനാവിശ്വനാഥ് ബുള്ളറ്റിലാണ് യാത്ര.  പഠിക്കാനും മോശമല്ല.  അനിയത്തി നീതയും ചേച്ചിയുടെ കൂട്ട് തന്നെ. അവൾ പ്ളസ് ടൂ ആയിട്ടേയുള്ളൂ. പതിനെട്ട് ആയിട്ട് വേണം വണ്ടി ഏത് വേണം എന്ന് തീരുമാനിക്കാൻ.  സിനിമ കാണാൻ ഫാമിലി ഒരുമിച്ചാണ് പോക്ക്.…

Read More