Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തെറ്റിദ്ധാരണയുടെ രാത്രി
അനുഭവം കഥ ജീവിതം

തെറ്റിദ്ധാരണയുടെ രാത്രി

By Ramachandran TVMarch 1, 20268 Comments4 Mins Read467 Views
Bookmark Now
Please login to bookmark Close

No account yet? Register

ആറ്റ് നോറ്റ് ഒരു വിവാഹം ഒത്തു വന്നതാണ് രഘുവിന്. പലയിടത്തും പെണ്ണന്വേഷിച്ചു നടന്ന് അവസാനം ഞാൻ ഇനി വിവാഹമേ കഴിക്കില്ല എന്ന് പറഞ്ഞിരിയ്ക്കുമ്പോൾ ആണ് വിനീതയുടെ ആലോചന വരുന്നത്. ബ്രോക്കർമാരൊന്നുമില്ലാതെ, നേരെ വന്ന ആലോചന ആയതിനാൽ എല്ലാവരും സന്തോഷിച്ചു.

രഘുവാണെങ്കിൽ വേണ്ട എന്ന് വച്ച പ്രതിജ്ഞ ഇനി എന്ത് ചെയ്യും എന്നാണ് ആലോചിച്ചത്. എന്തായാലും ഇറങ്ങി പുറപ്പെട്ടതല്ലേ, ഇനി ഇത് ചിലപ്പോൾ നല്ലതാണെങ്കിലോ, വിട്ടു കളയണ്ട എന്ന് മനസ്സ് പറയുന്നു.

അങ്ങനെ പെണ്ണ് കാണാൻ പോയി. രണ്ട് കൂട്ടർക്കും ഇഷ്ടമായി. ഇത്രയും കാലം പോയിട്ടും ശരിയാവാത്തത് നന്നായി എന്നാണ് രഘുവിന്റെ മനസ്സിൽ. അത്രയും നല്ല ഒരു പെൺകുട്ടി ആയിരുന്നു വിനീത. തനിക്ക് കിട്ടിയ നിധി തന്നെയാണ് അവൾ എന്നാണ് രഘുവിന് തോന്നിയത് .

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. വിവാഹനിശ്ചയവും വിവാഹവും എല്ലാം ആർഭാടമായി തന്നെ നടന്നു.

 

വളരെയധികം സ്വപ്നങ്ങളുമായാണ് വിവാഹരാത്രി കടന്നു വന്നത്. അലങ്കരിച്ച മണിയറ. നിറയെപൂ മാലകൾ കൊണ്ട് അലങ്കരിച്ചിരുന്നു. കിടക്കയിൽ നിറയെ മുല്ലപ്പൂക്കൾ.

 

കൂട്ടുകാരുമൊത്ത് സംസാരിച്ചിരിയ്ക്കുകയായിരുന്നു രഘു. ” ഇന്ന് ആദ്യരാത്രിയാണ് വെറുതെ ഇവിടെ ഉറക്കമൊഴിച്ച് ഇരിയ്ക്കേണ്ട. അവിടെ നിന്റെ നവവധു കാത്തിരിപ്പുണ്ട്” അരുൺ പറഞ്ഞു.

ലാലും നിതിനും അലക്സുമെല്ലാം നല്ല രീതിയിൽ മിനുങ്ങിയിട്ടുണ്ടായിരുന്നു.

” എടാ പേടിയുണ്ടോ എന്നാൽ ഒരു രണ്ടു പെഗ് കഴിച്ചോ..” കയ്യിലുള്ള ഗ്ളാസ് അവന്റെ നേരെ നീട്ടി അലക്സ്.

” പോടാ, അവന് അവിടെ ചെന്ന് പാല് കുടിക്കാനുള്ളതാണ്. ഇത് കഴിച്ചു പോയാൽ പിരിയും.. അത് ഇങ്ങോട്ട് താ..” എന്ന് പറഞ്ഞു ഗ്ളാസ് വാങ്ങി വായിൽ കമഴ്ത്തി നിതിൻ.

 

മണിയറയിൽ എത്തിയപ്പോൾ വിനീതയും എത്തി. സെറ്റ് സാരിയിൽ വളരെ സുന്ദരിയായി വിനീത. മുടിയിൽ നിറയെ മുല്ലപ്പൂക്കൾ.

” ഇവിടെ ആകെ മുല്ലപ്പൂ പ്രളയമാണല്ലോ” രഘു പറഞ്ഞു. അവളുടെ ചുണ്ടിൽ മനോഹരമായ ഒരു ചിരി വിരിഞ്ഞു.

” ഇന്ന് നമ്മുടെ ആദ്യരാത്രിയാണ് കൂട്ടുകാർ എന്നെ തള്ളിവിട്ടിരിയ്ക്കുകയാണ്. നാളെ എനിക്ക് റിപ്പോർട്ട് കൊടുക്കണം” രഘുവിൻ്റെ വർത്തമാനം കേട്ട് വിനീത എന്താണ് പറയേണ്ടത് എന്ന് അറിയാതെ നിന്നു.

” രഘുച്ചേട്ടാ ഇവിടുത്തെ കാര്യങ്ങളൊന്നും അവിടെ പോയി പറയേണ്ട.. ആകെ വയ്യാതായി. ദേ.. ഈ പാല് കുടിയ്ക്കൂ.. അമ്മായി തന്നയച്ചതാണ്.. “

” ആയിക്കോട്ടെ, ചടങ്ങ് മുടങ്ങേണ്ട… ” രഘു പാൽ കുടിക്കുന്നത് വിനീത നോക്കി നിന്നു.

” മുഴുവൻ കുടിക്കേണ്ട ബാക്കി ഞാൻ കുടിച്ചേക്കാം അതാണല്ലോ നാട്ടുനടപ്പ്.”

അവൾ ചിരിച്ചു.

ബാക്കി അവൾ കുടിച്ചു.

“ഇന്നലെയും മിനിഞ്ഞാന്നും ഒന്നും ഉറങ്ങിയിട്ടില്ല. ഇന്നും ഉറങ്ങാൻ പറ്റിയില്ലെങ്കിൽ വയ്യാതാകും. രഘുച്ചേട്ടന് വയ്യായ്ക തോന്നുന്നില്ലേ” അവൾ ചോദിച്ചു.

” പിന്നെ.. ഞാനും അങ്ങനെ തന്നെ.. ഉറക്കം വരുന്നുണ്ട്.. ലൈറ്റ് കെടുത്തട്ടെ… വിനീത കിടന്നു കൊള്ളൂ”

ലൈറ്റ് കെടുത്തി കിടന്നു രഘു.വല്ലാത്ത ക്ഷീണം മൂലം പെട്ടെന്ന് തന്നെ ഉറങ്ങി.

ഒരു ഉറക്കം കഴിഞ്ഞ് പെട്ടെന്ന് ഞെട്ടി ഉണർന്നു രഘു. വിനീതയുടെ കരച്ചിൽ അല്ലേ കേൾക്കുന്നത്?

വേഗം രഘു എഴുന്നേറ്റ് ലൈറ്റ് ഇട്ടു.

കിടക്കയിൽ എഴുന്നേറ്റിരുന്നു വയർ പൊത്തിപ്പിടിച്ചു കരയുകയാണ് വിനീത.

” അയ്യോ.. എന്ത് പറ്റി വിനീത? ” അവൾക്ക് ഒന്നും പറയാൻ പറ്റാതെ നിൽക്കുകയാണ്.

എന്ത് പറ്റി എന്ന് അറിയാതെ രഘു ആകെ പകച്ച് നിൽക്കുമ്പോൾ ആരോ വാതിൽക്കൽ മുട്ടുന്ന ശബ്ദം.” എടാ രഘൂ വാതിൽ തുറക്ക് “

വേഗം വാതിൽ തുറന്നു രഘു.

പുറത്ത് അച്ഛനും അമ്മയും, അമ്മായിയും എല്ലാം ഉണ്ട്.

അമ്മയും അമ്മായിയും വേഗം വന്ന് വിനീതയുടെ അടുത്ത് എത്തി അവളേ ആശ്വസിപ്പിച്ചു” എന്ത് പറ്റി മോളേ.. ഇവൻ വല്ലതും ചെയ്തോ?”

എന്നിട്ട് രഘുവിൻ്റെ നേരെ ഒരു നോട്ടം നോക്കി അമ്മ.

രഘു തലകുനിച്ച് നിന്നപ്പോൾ എല്ലാവർക്കും വലിയ സംശയമായി.

രഘു അവളോട് എന്തോ മോശമായി പെരുമാറി. അതാണ് അവൾ കരയുന്നത് എന്നാണ് എല്ലാവരും കരുതിയത്.

അച്ഛൻ രഘുവിനെ വിളിച്ചു കൊണ്ട് പോയി

” എന്താണ് പറ്റിയത്?” എന്ന് എല്ലാവരും കൂടി ചോദിച്ചപ്പോൾ ഒന്നും അറിയാത്ത രഘുവിന് ആകെ ചിന്താകുഴപ്പമായി.

ബെഡിൽ ആണെങ്കിൽ ബ്ളഡ് ഒഴുകുന്നു. അവളുടെ ഡ്രസ്സിലും.” എന്തോ വയ്യായ്ക ഉണ്ട്.ആശുപത്രിയിൽ പോകാം നമുക്ക്” എന്ന് അമ്മ പറയുന്നത് രഘു കേട്ടു. അതിനിടെ അമ്മായി വന്ന് രഘുവിനെ രൂക്ഷമായി നോക്കി.

” വേഗം കാറെടുക്ക് നമുക്ക് ആശുപത്രിയിൽ പോകാം..” എന്ന് അച്ഛനോട് പറഞ്ഞു അമ്മ.

” വേണ്ട അമ്മേ.. എനിക്ക് പിരിയഡ്സ് ആയതാണ്.. കല്യാണസമയത്ത് ആകാതിരിക്കാൻ മരുന്ന് കഴിച്ചതായിരുന്നു.

ആവില്ല എന്ന് കരുതി. എനിക്കാണെങ്കിൽ സഹിക്കാൻ പറ്റാത്ത വേദനയാണ്.. ഒന്നും മിണ്ടാൻ വരെ പറ്റില്ല.” വിനീത പറഞ്ഞത് കേട്ടപ്പോൾ എല്ലാവർക്കും ആശ്വാസമായി.

രഘുവിന് പ്രത്യേകിച്ച്. തന്നെ എല്ലാവരും തെറ്റിദ്ധരിച്ചല്ലോ എന്ന ചിന്തയും  നാണക്കേടും എല്ലാം കൂടി അയാൾക്ക് എന്താണ് ചെയ്യേണ്ടത് എന്ന ബോധം പോലും ഇല്ലാതെയാണ് അവിടെ നിന്നത്.

” മോള് ഡ്രസ് മാറ്.. പാഡ് ഇല്ലെങ്കിൽ ഞാൻ തരാം..” അമ്മ അവളെ കൂട്ടിക്കൊണ്ടു പോയി.

അമ്മായിയും അച്ഛനും എല്ലാവരും മുറിയിൽ നിന്ന് പുറത്തേക്ക് പോയപ്പോൾ ആണ് രഘുവിന് അല്പം സമാധാനമായത്.

ഇവർക്ക് എന്നെ ഒരു ക്രൂരനായി കാണാൻ കഴിഞ്ഞല്ലോ എന്നതാണ് ദുഃഖം.താൻ വല്ല ബലാൽസംഗവീരനോ പീഡകനോ ആണോ?

അവളെ ഒന്ന് തൊട്ടത് പോലുമില്ല. പിരിയഡ്സ് വരാൻ പറ്റിയ ഒരു സമയം.

 

കുറച്ചു കഴിഞ്ഞപ്പോൾ വിനീത മുറിയിലേക്ക് തിരിച്ചു വന്നു. അയാൾ ഒന്നും മിണ്ടിയില്ല.

” സോറി രഘുച്ചേട്ടാ.. എനിക്ക് വേദന കാരണം ഒന്നും മിണ്ടാൻ പറ്റിയില്ല. വളരെയധികം വേദനയായിരുന്നു. കല്യാണ സമയത്ത് വരാതെ നീട്ടി വച്ചപ്പോൾ കൂടുതൽ പ്രശ്നമായി. അതാണ് വേദന കൂടിയത്. വേദനയ്ക്ക് ഒരു മരുന്ന് തന്നു അമ്മ. പാഡ് വച്ചിരുന്നില്ല അങ്ങനെ വരുമെന്ന് അറിയില്ലല്ലോ.”

” സാരമില്ല.ഇപ്പോൾ വേദന കുറവുണ്ടോ? എന്നാലും ആ കുറച്ചു സമയം എല്ലാവരും എന്നെ ബലാത്സംഗവീരനും ക്രൂരനുമൊക്കെ ആക്കി എന്ന ഒരു കുഴപ്പമേയുള്ളൂ. ഇനി നാളെ ഇവരുടെ മുഖത്ത് എങ്ങനെ നോക്കും എന്ന് ആലോചിച്ചാണ് വിഷമം. ” അയാൾ പറഞ്ഞു.

” അയ്യോ വിഷമമായോ രഘുച്ചേട്ടാ.. സോറി.. സോറി” വിനീത രഘുവിന്റെ തോളിൽ കൈവച്ചു.പോരാതെ രഘുവിൻ്റെ കവിളിൽ ഒരു ചുംബനവും നൽകി.

” സാരമില്ല.. നിന്റെ കുഴപ്പമല്ലല്ലോ…. പോട്ടെ..

കിടന്നുറങ്ങാൻ നോക്ക്.. നേരം എത്രയായി എന്നറിയുമോ?

അങ്ങനെ വിവാഹരാത്രി കുളമായത് ഇനി ആരോടും പറയാതെ ഇരുന്നാൽ മതിയായിരുന്നു.”

” ആരും പറയില്ല രഘുച്ചേട്ടാ “

അയാൾക്ക് അപ്പോൾ അവളെ ആലിംഗനം ചെയ്യാനും ഒരു ചുംബനം നൽകാനും തോന്നി.

#കൂട്ടക്ഷരങ്ങൾ

#എന്റെരചനാമത്സരം

#ബ്ളോഗ്

#വിഷയം_വിവാഹരാത്രി

#കഥ_തെറ്റിദ്ധാരണയുടെരാത്രി

#രചന_രാമചന്ദ്രൻടിവി

Post Views: 629
5
Ramachandran TV

Ramachandran TV Writter Poet Literary Works Retaired from Department of Posts

8 Comments

  1. Nishiba M on March 22, 2026 10:41 PM

    മനോഹരം

    Reply
  2. haripulloor on March 22, 2026 9:38 PM

    😄😄

    Reply
  3. Sunandha on March 22, 2026 8:05 PM

    നന്നായി എഴുതി 👌

    Reply
  4. SHEEJITH C K on March 7, 2026 4:28 PM

    അങ്ങനെയും ഒരു ആദ്യ രാത്രി- 😄👌❤️👍

    Reply
    • Joyce Varghese on March 22, 2026 9:00 PM

      തെറ്റിദ്ധാരണകൊണ്ടു പേടിച്ച വരൻ.
      നന്നായി എഴുതി
      👏

      Reply
  5. Joyce Varghese on March 3, 2026 1:40 AM

    നന്നായി എഴുതി.👏

    Reply
  6. Electa Joeboy on March 2, 2026 9:09 PM

    Nice one 👏👏👏

    Reply
  7. Suma Jayamohan on March 1, 2026 7:12 PM

    👌🌹

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.