#കൂട്ടക്ഷരങ്ങൾ
#കുഞ്ഞുകാര്യങ്ങൾ
#കഥ
#കുരുക്കിലകപ്പെട്ടപ്പോൾ
#വിഷയം_കുരുക്ക്
#രചന_രാമചന്ദ്രൻടിവി
യാദൃശ്ചികമായി പരിചയപ്പെട്ടതാണ് രേഷ്മയെ. ധാരാളം പ്രാവശ്യം കണ്ടിട്ടുണ്ട്. ശ്രദ്ധിച്ചിട്ടുണ്ട്. പലപ്പോഴും ഇവൾ തന്റെ സ്വന്തം ആയിരുന്നു എങ്കിലോ! അത്രയധികം മനോഹരിയായിരുന്നു അവൾ.
ഒരുമിച്ച് ഒരു യാത്രയിൽ ധാരാളം കാര്യങ്ങൾ രേഷ്മ സംസാരിച്ചു.”ഹസ്ബൻഡ് വന്ന് പോയിട്ട് രണ്ട് വർഷത്തോളമായി.ഇതുവരെ വന്നിട്ടില്ല. എനിക്കാണെങ്കിൽ ഒറ്റയ്ക്ക് ഇരുന്ന് ബോറടിച്ചിട്ട് വയ്യ.
ശ്രീജിത്തിന് ഒഴിവുള്ളപ്പോൾ വീട്ടിൽ വരൂ”
അങ്ങനെയാണ് രേഷ്മയുമായി അടുപ്പമായത്
ഇപ്പോൾ ശ്രീജിത്ത് ഇല്ലാതെ രേഷ്മയ്ക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയായി.
അങ്ങനെയിരിക്കെ ഒരു ദിവസം അത്യാവശ്യമായി രണ്ടു ലക്ഷം രൂപ വേണമെന്നും പെട്ടെന്ന് തിരിച്ചു തരാമെന്നും രേഷ്മ പറഞ്ഞു.
” അതിനെന്താ. ഒരു കുറി വിളിച്ചെടുക്കാനുണ്ട്. അത് കിട്ടിയാൽ തരാം. ഈ ആഴ്ച അവസാനം ആകുമ്പോഴേക്കും ശരിയാകും”
” അത് മതി. ഹസ്ബൻഡ് ഒരു ലോൺ എടുത്തിരുന്നത് പലിശയൊക്കെ കൂടി ആയതാണ്. അടുത്തമാസം ആദ്യം അദ്ദേഹം അത് അയച്ചു തരാം എന്ന് പറഞ്ഞിട്ടുണ്ട് ”
ശ്രീജിത്ത് പണം ശരിയാക്കി കൊടുത്തു.
പിന്നെയും ഓരോ ആവശ്യങ്ങൾ പറഞ്ഞു ലക്ഷങ്ങൾ വാങ്ങി.
തിരിച്ച് തരാൻ ഒരു ഉദ്ദേശ്യവും കാണാനുമില്ല.
അവസാനം തിരിച്ചു ചോദിച്ചപ്പോൾ അവൾ മൊബൈലിൽ ഒരു വീഡിയോ കാണിച്ചു.
അത് കണ്ട് അയാൾ ഞെട്ടി. തന്റേയും അവളുടെയും നഗ്നരംഗങ്ങൾ. ഇതൊക്കെ അവൾ റെക്കോർഡ് ചെയ്ത് വച്ചിരിക്കുകയായിരുന്നോ?
“ഞാൻ ആവശ്യപ്പെടുന്നത് തന്നാൽ മതി. ഇല്ലെങ്കിൽ ഇത് പല സൈറ്റുകളിലും വരും.. പിന്നെ എന്താകും എന്ന് അറിയാമല്ലോ ”
ഈ മായാസുന്ദരി വലിയൊരു കുരുക്കിലാണ് തന്നെ അകപ്പെടുത്തിയിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞത് അപ്പോഴാണ്.
