സുധീഷിൻ്റെ ജീവിതത്തിൽ ആദ്യമായി ഒരു വിഷുക്കൈനീട്ടം കിട്ടുന്നത്, അല്ല വിഷുക്കൈനീട്ടം അവന് കിട്ടിയത് ഓർമ്മയിൽ നിൽക്കുന്നത് അവന്റെ പത്താം വയസ്സിൽ ആണ്. അന്ന് അവന് അമ്മയും അച്ഛനും മുത്തച്ഛനും മുത്തശ്ശിയും ഒക്കെ നൽകിയ വിഷുക്കൈനീട്ടം അവൻ അവന്റെ സമ്പാദ്യപ്പെട്ടിയിൽ സൂക്ഷിച്ചു വച്ചതാണ്. ഒരു സൈക്കിൾ വാങ്ങണം. കൂട്ടുകാർ ഒക്കെ സൈക്കിളിൽ ആണ് സ്കൂളിൽ വരുന്നത്. അവന് ആ ആഗ്രഹം തോന്നി തുടങ്ങിയിട്ട് കുറച്ചു നാളായി. ഇപ്പോഴൊന്നും സൈക്കിൾ ചവിട്ടാറായിട്ടില്ല, വലുതാവട്ടെ എന്നിട്ട് വാങ്ങാം എന്ന് അച്ഛൻ പറഞ്ഞു. പക്ഷേ അത് വെറുമൊരു പറച്ചിലാണ് എന്ന് അവനറിയാം. അച്ഛൻ ജോലിക്ക് പോയി കൊണ്ട് വരുന്ന പണം വീട്ടിൽ ചിലവിന് തന്നെ വേണം. പിന്നെ സൈക്കിൾ വാങ്ങാൻ പണം എവിടെ നിന്ന് ഉണ്ടാകാൻ! സ്വയം വാങ്ങണമെന്നാണ് അവന്. അതിനായി കിട്ടുന്ന പൈസ യെല്ലാം ഭണ്ഡാരത്തിൽ ഇട്ട് വയ്ക്കുക, അതാണ് അവന്റെ പതിവ്. പോരാത്തതിന് കശുവണ്ടി കടയിൽ കൊടുത്ത് കുറച്ചു പണം. പിന്നെ കടയിൽ പോകുമ്പോൾ…
Author: Ramachandran TV
ഓരോരുത്തരുടേയും ജീവിതം വ്യത്യസ്തമാണെന്ന് പറഞ്ഞാലും അവർ അനുഭവിക്കുന്ന സുഖവും സന്തോഷവും സമാധാനവും സംതൃപ്തിയും ഒന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് ഓർക്കുമ്പോൾ വളരെ വിഷമം തോന്നുന്നു. മറ്റുള്ളവർക്ക് കിട്ടിയ സന്തോഷത്തിന്റെ ഒരംശം പോലും തനിക്ക് ലഭിയ്ക്കാത്തതെന്ത് എന്ന് ചിന്തിച്ചു തലപുകയ്ക്കാറുമുണ്ട്. മറ്റുള്ളവരുടെ തലേവര നമുക്ക് അതിന് വിധിച്ചിട്ടില്ല എന്നൊക്കെ വേണമെങ്കിൽ പറഞ്ഞ് ഒരു സമാധാനം കണ്ടെത്താം എന്ന് മാത്രം. ഗണേശൻ ജനിച്ചത് തന്നെ അങ്ങനെ ഒരു ദിവസമാണ്. കർക്കടകമാസത്തിലെ കറുത്തവാവ്. കോരിച്ചൊരിയുന്ന മഴ. അന്നൊന്നും പ്രസവത്തിനു വേണ്ടി ആരും ആശുപത്രിയിൽ ഒന്നും പോകാത്ത കാലമാണ്. വയറ്റാട്ടിമാരുടെ നല്ല കാലം. അങ്ങനെ പ്രസവിച്ചതാണ് ഗണേശനെ. നല്ല മഴ പുറത്ത് പെയ്യുമ്പോൾ അകത്തു നിന്നും ആ കരച്ചിൽ കേട്ടു. പുറത്ത് കാത്തിരിക്കുന്ന മുത്തശ്ശിയോടും ചെറിയമ്മമാരോടും വയറ്റാട്ടി വിളിച്ചു പറഞ്ഞു ” ആൺകുട്ടിയാണ്..” പിന്നീട് അവന്റെ ജീവിതത്തിൻ്റെ ഓരോ ഘട്ടത്തിലും അവൻ ആൺകുട്ടി ആയതിന്റെ വിഷമങ്ങൾ അനുഭവിക്കേണ്ടി വന്നു. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു വീട്ടിൽ…
രേണുകയ്ക്ക് പിടിവാശിയായിരുന്നു, വിവാഹമേ വേണ്ട എന്ന്. അവൾ വായിച്ച കഥകൾ, കണ്ട സിനിമകൾ ചാനലുകൾ തുറന്നാൽ കാണുന്ന ഗാർഹിക പീഡനങ്ങൾ, സ്ത്രീധനമരണങ്ങൾ, എന്തിന് അയൽവക്കത്തുള്ള കൂട്ടുകാരികൾ വിവാഹം കഴിച്ചു പോയി തിരിച്ചു വന്നു പറഞ്ഞ ഭീകരകഥകൾ. ” അമ്മേ എന്നോട് അല്പമെങ്കിലും സ്നേഹമുണ്ടെങ്കിൽ എന്നെ വിവാഹം കഴിപ്പിച്ച് അയക്കേണ്ട. ഇനി അങ്ങനെയല്ല എന്നെ കൊല്ലിച്ചിട്ടേ അടങ്ങൂ എന്നാണെങ്കിൽ ഞാൻ വേറെ വല്ലയിടത്തും പൊയ്ക്കൊള്ളാം” അവൾ അച്ഛനോട് അറുത്ത് മുറിച്ച് പറഞ്ഞു. ” നിങ്ങളൊക്കെ ഈ പത്തിരുപത് ഇരുപത്തി രണ്ട് വയസ്സ് വരെ എന്നെ വളർത്തി പഠിപ്പിച്ചു. സ്നേഹിച്ചു എന്നൊക്കെ പറയുന്നുണ്ടല്ലോ അല്ലേ?” ” സ്നേഹിച്ചു എന്നല്ല സ്നേഹിച്ചു കൊണ്ടിരിക്കുന്നു.. എന്നാണ് ശരി” അച്ഛൻ പറഞ്ഞു. ” എന്നിട്ടാണ് എന്നെ ബലി കൊടുക്കാൻ തിരക്കായത് അല്ലേ” രേണുകയ്ക്ക് കരച്ചിലാണ് വന്നത്.. ” അയ്യേ.. ഇങ്ങനെ കരയ്വേ.. മോശം. എംബിഎ ഒക്കെ എടുത്ത് ഒരു ബിസിനസ് മാഗ്നറ്റ് ആകാൻ പോകുന്ന രേണുക പണിക്കർ ഇങ്ങനെ…
ഗ്രീഷ്മയുടെ വിവാഹം കഴിഞ്ഞ് പ്രശോഭിന്റെ കൂടെ താമസമായതോടുകൂടി അവരുടെ രണ്ടു പേരുടെയും ജീവിതം ഒരുമിച്ച് ഒഴുകാൻ തുടങ്ങി. അത്ര കാലം അവർ അവരുടെ മാത്രം വഴികളിലായിരുന്നു. അമ്മയും അച്ഛനും നയിച്ച വഴിയിലൂടെ മാത്രം സഞ്ചരിച്ചിരുന്നവർ, അല്ലെങ്കിൽ സ്വന്തം ഇഷ്ടപ്രകാരം ജീവിച്ചിരുന്നവർ ഒന്നാകുമ്പോൾ നല്ല ദാമ്പത്യ ജീവിതം തന്നെയാണ് പ്രതീക്ഷിക്കുന്നത് എല്ലാവരും. പക്ഷെ ചിലർക്ക് ഒരിക്കലും ഒത്ത് പോകാൻ കഴിയാറില്ല. പിന്നെ ജീവിതം ഒരു സംഘർഷ ഭൂമിയായിരിക്കും. എന്നും യുദ്ധം തന്നെ. സമാധാനം എന്നത് ഡൈവോഴ്സിൽ നിന്നും തുടങ്ങും. എന്നാൽ ഗ്രീഷ്മയും പ്രശോഭും അന്യോന്യം അഡ്ജസ്റ്റ് ചെയ്തു ജീവിക്കാൻ അറിവുള്ള വരായിരുന്നു. ഒരിക്കലും അത്ര വലിയ സംഘർഷങ്ങൾ ഒന്നും അവരുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ഗ്രീഷ്മയ്ക്ക് വേറേയും പല സന്തോഷങ്ങൾ ഉണ്ട്. എന്ത് കാര്യവും ഗ്രീഷ്മയോട് ചോദിച്ചു മാത്രമേ പ്രശോഭ് ചെയ്യുകയുള്ളൂ. ആദ്യമൊക്കെ ഒരു അമ്പരപ്പ് ആയിരുന്നു ” അതൊക്കെ പ്രശോഭേട്ടന്റെ ഇഷ്ടം അനുസരിച്ച് അങ്ങോട്ട് ചെയ്താൽ പോരേ പ്രശോഭേട്ടാ.. ” ഗ്രീഷ്മ ചോദിച്ചു. …
“ഇന്ന് അമ്പലത്തിൽ നമ്മുടെ വക പൂജയാണ്. അതിന് എല്ലാവരും പോകണം. അന്നദാനവും നമ്മുടെ വക. വൈകുന്നേരം ചുറ്റുവിളക്കും നിറമാലയും.. പോരാത്തതിന് കൃഷ്ണനാട്ടം കളിയും. ” അച്ഛൻ പറഞ്ഞപ്പോൾ എല്ലാവരും കൂടി പോകാം എന്ന് പറഞ്ഞു തയ്യാറായി. കാലത്തും ഉച്ചയ്ക്കും ദേവിക അമ്പലത്തിൽ എല്ലാവരുടെ കൂടെ പോയി. വൈകുന്നേരം പോകാൻ തയ്യാറായി എല്ലാവരും. അതിനിടെ ദേവുവിന് ഒരു പ്രശ്നം. അവൾക്ക് പീരിയഡ് സ് ആയത്രെ! അതിന് വരാൻ പറ്റിയ ഒരു സമയം. ഇന്നത്തെ കഴിഞ്ഞ് മതിയായിരുന്നു. അമ്പലത്തിൽ പോയാൽ എന്തെല്ലാം മനോഹര കാഴ്ചകൾ! പോരാത്തതിന് മിഥുൻ ചേട്ടൻ അവിടെ വരും. ആരും കാണാതെ കാണാൻ സാധിക്കും. കൃഷ്ണനാട്ടം കണ്ട് മറ്റുള്ളവർ ഭക്തിയിൽ മുഴുകുമ്പോൾ മിഥുൻ ചേട്ടനുമായി സംസാരിച്ചിരിക്കാം “അല്ലെങ്കിൽ തന്നെ ദേവുവിനെ കാണാൻ ബുദ്ധിമുട്ടാണ്.. ഇങ്ങനെ അമ്പലത്തിലെ വിശേഷങ്ങൾ വരുമ്പോൾ എങ്കിലും കാണാമല്ലോ”എന്നാണ് മിഥുൻ ചേട്ടൻ പറയുക. “ഇനി ഇപ്പൊ എന്താ ചെയ്യാ? ദേവൂന് അമ്പലത്തിൽ പോകാൻ പറ്റില്ലല്ലോ.. നീ ഇവിടെ തന്നെ…
തീർച്ചയായും എന്റെ അമ്മ തന്നെയാണ്, എനിക്ക് ജീവിതത്തിൽ പ്രചോദനമായിട്ടുള്ളത്. അത് കഴിഞ്ഞേ മറ്റുള്ളവർ ഉള്ളൂ. ജീവിതത്തിൻ്റെ വഴികാട്ടിയും അമ്മയാണ്. എങ്ങനെ ലളിതമായി ജീവിക്കാം എന്ന് കാണിച്ചു തന്നതും പഠിപ്പിച്ചു തന്നതും അമ്മയാണ്. ഉള്ളത് കൊണ്ട് എങ്ങനെ ജീവിക്കണം? എങ്ങനെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ജീവിക്കണം? എങ്ങനെ വായിക്കണം? എത്ര പെട്ടെന്ന് വായിച്ചു തീർക്കാം? എങ്ങനെ രസകരമായി ഒരു കഥ പറയാം എന്നൊക്കെ അമ്മയുടെ ജീവിതമാണ് വഴികാട്ടി. അച്ഛനുണ്ടെങ്കിലും ഇല്ലാത്ത പോലെയായിരുന്നു ഞങ്ങൾക്ക്. ഞങ്ങൾ മൂന്ന് മക്കളെ വളർത്തിക്കൊണ്ടുവരിക എന്നത് നല്ല ബുദ്ധിമുട്ടുള്ള കാര്യമാണ്. അമ്മയ്ക്ക് എങ്ങനെ അതിന് കഴിഞ്ഞു എന്നത് ശരിക്കും ഒരു അത്ഭുതം തന്നെയാണ്. ഞങ്ങൾ പണ്ട് മുതലേ തറവാട് വീട്ടിൽ ആയിരുന്നു താമസം. അവിടെ അമ്മയുടെ മുത്തശ്ശിയാണ് ഉള്ളത്. അമ്മയുടെ അമ്മ മരിച്ചു. മുത്തശ്ശിക്കാണെങ്കിൽ നടക്കാനൊക്കെ ബുദ്ധിമുട്ടുണ്ട് പിന്നീട് അവരും എന്റെ കുട്ടിക്കാലത്ത് തന്നെ മരിച്ചു.. അടുത്തുള്ള അമ്പലത്തിൽ കഴകം ഉണ്ടായിരുന്നു അമ്മയ്ക്ക്. അടിച്ചു തളിക്കുക, മാലകെട്ടുക, പൂക്കൾ പുഷ്പാഞ്ജലിയ്ക്ക്…
ഒരു വീടിന് വേണ്ടി കാത്തിരുന്നത് ഒന്നും രണ്ടും വർഷമല്ല, അര നൂറ്റാണ്ട്! അത്രയധികം തടസ്സങ്ങൾ നേരിട്ടതിന് ശേഷമാണ് വേണു സ്വന്തമായ ഒരു വീട്ടിൽ താമസിക്കാൻ പോകുന്നത്. അമ്മയും അമ്മയുടെ മൂന്ന് മക്കളും ഒരുമിച്ച് ഒരു വീട്ടിൽ താമസിച്ചതല്ലേ! പിന്നെ എന്തിനാണ് അതൊക്കെ ഉപേക്ഷിച്ചു മറ്റൊരിടത്തേക്ക് പോയത്? ആ വീട് നിങ്ങൾ തന്നെ പണിതതല്ലേ? ആളുകളൊക്കെ ഇങ്ങനെ ചോദ്യങ്ങൾ ചോദിയ്ക്കാൻ തുടങ്ങിയപ്പോൾ വേണു ഒന്നും തന്നെ പറഞ്ഞില്ല. സ്വന്തം വീട്ടിലെ കാര്യങ്ങൾ നാട്ടിൽ പാട്ടാക്കുമ്പോൾ അതിന്റെ നാണക്കേട് തനിക്കും കൂടിയാണല്ലോ അത് കൊണ്ട് ആര് ചോദിച്ചാലും ഒന്നും മിണ്ടിയില്ല വേണു. പക്ഷേ ആളുകൾക്ക് കാര്യമൊക്കെ മനസ്സിലാക്കാൻ അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. അവർ രഹസ്യമായി അതൊക്കെ അന്വേഷിച്ചു. തറവാട് ആണ് എന്ന് അറിഞ്ഞിട്ടും അതിൻമേൽ കാശ് ഇറക്കിയ വേണുവിൻ്റെ മണ്ടത്തരം തിരിച്ചറിയുന്നു എല്ലാവരും. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീടല്ലേ? തനിക്കും കുടുംബത്തിനും കൂടി താമസിക്കേണ്ടതല്ലേ എന്നൊക്കെ മാത്രമേ അന്ന് കരുതിയുള്ളൂ. ഓട് വീട്…
ആറ്റ് നോറ്റ് ഒരു വിവാഹം ഒത്തു വന്നതാണ് രഘുവിന്. പലയിടത്തും പെണ്ണന്വേഷിച്ചു നടന്ന് അവസാനം ഞാൻ ഇനി വിവാഹമേ കഴിക്കില്ല എന്ന് പറഞ്ഞിരിയ്ക്കുമ്പോൾ ആണ് വിനീതയുടെ ആലോചന വരുന്നത്. ബ്രോക്കർമാരൊന്നുമില്ലാതെ, നേരെ വന്ന ആലോചന ആയതിനാൽ എല്ലാവരും സന്തോഷിച്ചു. രഘുവാണെങ്കിൽ വേണ്ട എന്ന് വച്ച പ്രതിജ്ഞ ഇനി എന്ത് ചെയ്യും എന്നാണ് ആലോചിച്ചത്. എന്തായാലും ഇറങ്ങി പുറപ്പെട്ടതല്ലേ, ഇനി ഇത് ചിലപ്പോൾ നല്ലതാണെങ്കിലോ, വിട്ടു കളയണ്ട എന്ന് മനസ്സ് പറയുന്നു. അങ്ങനെ പെണ്ണ് കാണാൻ പോയി. രണ്ട് കൂട്ടർക്കും ഇഷ്ടമായി. ഇത്രയും കാലം പോയിട്ടും ശരിയാവാത്തത് നന്നായി എന്നാണ് രഘുവിന്റെ മനസ്സിൽ. അത്രയും നല്ല ഒരു പെൺകുട്ടി ആയിരുന്നു വിനീത. തനിക്ക് കിട്ടിയ നിധി തന്നെയാണ് അവൾ എന്നാണ് രഘുവിന് തോന്നിയത് . പിന്നെ എല്ലാം പെട്ടെന്നായിരുന്നു. വിവാഹനിശ്ചയവും വിവാഹവും എല്ലാം ആർഭാടമായി തന്നെ നടന്നു. വളരെയധികം സ്വപ്നങ്ങളുമായാണ് വിവാഹരാത്രി കടന്നു വന്നത്. അലങ്കരിച്ച മണിയറ. നിറയെപൂ മാലകൾ കൊണ്ട്…
#കൂട്ടക്ഷരങ്ങൾ #കുഞ്ഞുകാര്യങ്ങൾ #കഥ #കുരുക്കിലകപ്പെട്ടപ്പോൾ #വിഷയം_കുരുക്ക് #രചന_രാമചന്ദ്രൻടിവി യാദൃശ്ചികമായി പരിചയപ്പെട്ടതാണ് രേഷ്മയെ. ധാരാളം പ്രാവശ്യം കണ്ടിട്ടുണ്ട്. ശ്രദ്ധിച്ചിട്ടുണ്ട്. പലപ്പോഴും ഇവൾ തന്റെ സ്വന്തം ആയിരുന്നു എങ്കിലോ! അത്രയധികം മനോഹരിയായിരുന്നു അവൾ. ഒരുമിച്ച് ഒരു യാത്രയിൽ ധാരാളം കാര്യങ്ങൾ രേഷ്മ സംസാരിച്ചു.”ഹസ്ബൻഡ് വന്ന് പോയിട്ട് രണ്ട് വർഷത്തോളമായി.ഇതുവരെ വന്നിട്ടില്ല. എനിക്കാണെങ്കിൽ ഒറ്റയ്ക്ക് ഇരുന്ന് ബോറടിച്ചിട്ട് വയ്യ. ശ്രീജിത്തിന് ഒഴിവുള്ളപ്പോൾ വീട്ടിൽ വരൂ” അങ്ങനെയാണ് രേഷ്മയുമായി അടുപ്പമായത് ഇപ്പോൾ ശ്രീജിത്ത് ഇല്ലാതെ രേഷ്മയ്ക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയായി. അങ്ങനെയിരിക്കെ ഒരു ദിവസം അത്യാവശ്യമായി രണ്ടു ലക്ഷം രൂപ വേണമെന്നും പെട്ടെന്ന് തിരിച്ചു തരാമെന്നും രേഷ്മ പറഞ്ഞു. ” അതിനെന്താ. ഒരു കുറി വിളിച്ചെടുക്കാനുണ്ട്. അത് കിട്ടിയാൽ തരാം. ഈ ആഴ്ച അവസാനം ആകുമ്പോഴേക്കും ശരിയാകും” ” അത് മതി. ഹസ്ബൻഡ് ഒരു ലോൺ എടുത്തിരുന്നത് പലിശയൊക്കെ കൂടി ആയതാണ്. അടുത്തമാസം ആദ്യം അദ്ദേഹം അത് അയച്ചു തരാം എന്ന് പറഞ്ഞിട്ടുണ്ട് ” ശ്രീജിത്ത് പണം…
സിതാരയുടെ ഫോണിലേക്ക് ഒരു കോൾ വന്നതാണ്. പരിചയമില്ലാത്ത നമ്പറാണ്. അതിനാൽ അതെടുത്തില്ല. മൊബൈലിൽ ട്രൂ കോളർ ഉള്ളതിനാൽ തന്നെ, ആ കോൾ കട്ട് ചെയ്ത് കഴിഞ്ഞപ്പോൾ ആ പേര് തെളിഞ്ഞു. വിനീത് ശേഖർ. അതാരാണ്? അയാൾ എന്നെ എന്തിന് വിളിക്കണം. ഇനി വേറെ വല്ല ഉദ്ദേശ്യവുമുണ്ടോ? ഇതാണ് സിതാരയുടെ കുഴപ്പം. എന്തെങ്കിലുമൊരു പ്രശ്നം ഉണ്ടായാൽ പിന്നെ അതിന്റെ പിന്നാലെയാകും മനസ്സ്. ഈ രാത്രി അയാൾ വിളിക്കാൻ കാരണം? ഇനി വല്ല അത്യാവശ്യവും ആണോ? ആർക്കെങ്കിലും എന്തെങ്കിലും അപകടം? വീട്ടിൽ വല്ലവർക്കുംവല്ല പ്രശ്നം? എന്തായാലും തിരിച്ചു വിളിക്കാം. അവൾക്ക് സമാധാനം ഇല്ലാത്തതിനാൽ വിളിച്ചു നോക്കി. ബെല്ലടിക്കുന്നുണ്ട്. പക്ഷെ എടുക്കുന്നില്ല. വീണ്ടും വിളിച്ചപ്പോൾ ” ഹലോ.. ആരാണ് ഇങ്ങനെ വിളിക്കുന്നത്? റോങ് നമ്പർ” എന്ന് പറഞ്ഞ് ഉടൻതന്നെ വച്ചു. അപ്പോൾ ആവശ്യമുള്ള കോൾ അല്ല. ആണെങ്കിൽ കാര്യം പറയുമല്ലോ. അയാളാണ് ഇങ്ങോട്ട് വിളിച്ചത്. അത് ചോദിക്കാൻ വിളിച്ചപ്പോൾ റോങ് നമ്പർ! കൂട്ടുകാരികൾ രണ്ട് പേരും…
