Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു വട്ടം കൂടി
ഓർമ്മകൾ

ഒരു വട്ടം കൂടി

By Ramachandran TVJune 23, 20259 Comments2 Mins Read44 Views
Bookmark Now
Please login to bookmark Close

No account yet? Register

ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മകളാണ് കുട്ടിക്കാലത്തേക്കുറിച്ച് എനിക്ക് പറയാനുള്ളത്. ഒരു വിധം എല്ലാ മനുഷ്യരുടെയും കാര്യം അങ്ങനെത്തന്നെ. കുട്ടിക്കാലത്ത് നമ്മൾ ആഗ്രഹിക്കുന്നത് നേരെ മറിച്ചും. എങ്ങനെയെങ്കിലും വലുതായാൽ മതി, സ്വാതന്ത്ര്യം കിട്ടുമല്ലോ… അച്ഛനും അമ്മയും ചേട്ടനും ചേച്ചിയും പറയുന്നത് ഒന്നും കേൾക്കേണ്ട ആവശ്യം ഇല്ലല്ലോ. വലുതായാൽ പിന്നെ നമുക്ക് ഇഷ്ടം ഉള്ളത് പോലെ ജീവിക്കാം. ആരോടും ഒരു കണക്കും പറയേണ്ട. പിന്നെ ആരും അടിക്കുകയോ മറ്റ് ശിക്ഷകൾ കിട്ടുകയോ ഇല്ല.

പക്ഷേ അതെല്ലാം വെറും സ്വപ്നങ്ങൾ മാത്രം എന്ന് വലുതായപ്പോൾ ആണ് അറിയുന്നത്. ഉത്തരവാദിത്വങ്ങൾ അനേകം. പഠിക്കണം. ജോലി നേടാൻ വേണ്ടി എന്തെല്ലാം കാര്യങ്ങൾ ചെയ്യണം! അലഞ്ഞു തിരിയണം. പരീക്ഷകൾ എഴുതണം. നാട്ടിലും മറുനാട്ടിലും വിദേശത്തുമൊക്കെ പോയി കഷ്ടപ്പെടണം.ചിലപ്പോൾ പട്ടിണി കിടക്കേണ്ടി വരും.

മറ്റുള്ളവരുടെ ആട്ടും തുപ്പും സഹിച്ച് ജീവിക്കേണ്ടിവന്നേക്കാം.

മറ്റുള്ളവർ നമ്മളോട് മോശമായി പറയുന്നത് കേൾക്കേണ്ടി വന്നേക്കാം.

മേലാധികാരിയുടെ ആജ്ഞകൾ കേൾക്കേണ്ടി വരും. ശമ്പളം ഇല്ലാതെ ജോലി ചെയ്യേണ്ടി വരും.

അങ്ങനെ നൂറ് നൂറ് കഷ്ടപ്പാടുകൾ, ബുദ്ധിമുട്ടുകൾ, അവഹേളനങ്ങൾ… ഇതെല്ലാം വലുതായാൽ സഹിക്കേണ്ടി വരും എന്ന് സ്വപ്നത്തിൽ പോലും ഒരു കുട്ടിയും കരുതിക്കാണില്ല. ഞാനും അങ്ങനെ തന്നെ.

ഇപ്പോഴാണ് ആ കുട്ടിക്കാലത്ത് നാം അനുഭവിച്ച സ്വാതന്ത്ര്യം, ഉത്തരവാദിത്വം വേണ്ടായ്മ, ഒരു കിളിയേപ്പോലെ പാറി നടക്കാനുള്ള സ്വാതന്ത്ര്യം, കളിക്കാനും ചിരിക്കാനും സംസാരിക്കാനും ഉള്ള സ്വാതന്ത്രം എന്നിവ മനസ്സിലാവുന്നത്.

 

എനിക്ക് ആ കുട്ടിക്കാലത്തേയ്ക് തിരിച്ച് പോകാൻ കഴിഞ്ഞെങ്കിൽ എന്നാണ് ആഗ്രഹം.

 

ഞങ്ങളുടെ വീടിന്റെ തൊട്ടടുത്ത് താമസിക്കുന്ന ശ്രീകുട്ടി എന്ന ശ്രീകുമാർ ആയിരുന്നു എന്റെ ഏറ്റവും ഇഷ്ടപ്പെട്ട കൂട്ടുകാരൻ. അവനുമൊത്തുള്ള കളികൾ, വീണ്ടും കളിക്കാൻ ആഗ്രഹം.അത് പോലെ എന്നോട് ഏറ്റവും ഇഷ്ടം ഉണ്ടായിരുന്ന ചെറിയമ്മയോടൊപ്പം താമസിക്കാൻ, അവരുണ്ടാക്കുന്ന വളരെ രുചികരമായ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാൻ ആഗ്രഹം.

അച്ഛൻ തമിഴ്നാട്ടിൽ നിന്നും വാങ്ങിക്കൊണ്ട് വരുന്ന മധുരപലഹാരങ്ങൾ മൈസൂർ പാക്ക്, ഹൽവ, ലഡ്ഡു മിക്സ്ചർ ഇവയൊക്കെ വീണ്ടും തിന്നാൻ ആഗ്രഹം.

അത് പോലെ ഞങ്ങളുടെ അമ്പലക്കുളത്തിൽ നീന്തി തുടിച്ചു കുളിക്കാനും ചാടി മറിയാനുംഅത് പോലെ കുളത്തിന്റെ നടുവിൽ ഉള്ള പാറപ്പുറത്ത് കല്ലും ചളിയും കൊണ്ട് ഓരോ രൂപങ്ങൾ ഉണ്ടാക്കി അളുകളെ പേടിപ്പിക്കാനും കൊതി തോന്നുന്നു.

അതോടൊപ്പം ഞാൻ മനസ്സിൽ ഒളിപ്പിച്ച പ്രണയകഥയിലെ നായികയെ വീണ്ടും കാണാനും അവളോട് സംസാരിക്കാനും അന്ന് അവളോട് പറയാൻ പറ്റാതിരുന്ന പ്രണയം പറയാനും ആഗ്രഹം.

അമ്പലക്കുളത്തിൽ വച്ചാണ് ഞങ്ങളുടെ പ്രണയം മൊട്ടിട്ടത്. എന്ന് പറഞ്ഞാൽ എന്റെ മനസ്സിൽ മൊട്ടിട്ടത്.പക്ഷെ അതൊരു വൺവേ പ്രണയം ആയിരുന്നു എന്നത് സത്യം. പക്ഷെ അങ്ങനെയല്ലാതെ യഥാർത്ഥത്തിൽ വീണ്ടും പ്രണയമിഥുനങ്ങളായി നടക്കാനും അവളെ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാനും സാധിച്ചെങ്കിൽ!

( യഥാർഥത്തിൽ അവൾ വിവാഹിതയും മക്കളും അവരുടെ മക്കളുമായും ജീവിക്കുകയാണ് എന്നത് മറക്കണം).

അങ്ങനെ അനേകം ആഗ്രഹങ്ങൾ!

പക്ഷേ അവയൊന്നും ഒരിക്കലും നടക്കാത്ത സ്വപ്നങ്ങളാണെങ്കിലും സ്വപ്നങ്ങൾ കാണാൻ ചെലവില്ലല്ലോ!

#കൂട്ടക്ഷരങ്ങൾ

#എന്റെരചന_ബ്ളോഗ്_ മത്സരം

#ഒരുവട്ടംകൂടി

#രചന_രാമചന്ദ്രൻടിവി

Post Views: 38
4
Ramachandran TV

Ramachandran TV Writter Poet Literary Works Retaired from Department of Posts

9 Comments

  1. Shijiranjit on June 23, 2025 11:12 PM

    ഓർമ്മകൾ എന്നും മധുരം നല്കുന്നതാകട്ടെ. നന്നായി പറഞ്ഞിരിക്കുന്നു

    Reply
  2. Sayara Fathima Karu Kunnath on June 23, 2025 10:52 PM

    ഇനി ഒരിക്കലും നടക്കാത്ത കാര്യം ആണേലും.. അതൊക്കെ വീണ്ടും ഓർത്തു ഇരിക്കുന്നതി ന്റെ സുഖം വേറെ തന്നെയാ 👌🥰

    Reply
    • suresh on June 24, 2025 9:41 AM

      😎❤️❤️👌💯🙏💯

      Reply
  3. SHEEJITH C K on June 23, 2025 4:50 PM

    വെറുതെയീ മോഹങ്ങൾ
    അറിയാമതെങ്കിലും
    വെറുതേ മോഹിക്കുമല്ലേ?

    മോഹിച്ചതെല്ലാം
    വെറുതെയാണെങ്കിലും
    മോഹിക്കാനെന്തു രസമല്ലേ?

    മോഹിക്കണം. മോഹിക്കുന്നതിന് ആരോടും ചോദിക്കേണ്ടല്ലോ- ❤️👍

    Reply
  4. Suma Jayamohan on June 23, 2025 2:02 PM

    അങ്ങനെ എത്രയെത്ര ആഗ്രഹങ്ങൾ അല്ലേ.
    ഒരിക്കലും സാധിക്കില്ലെന്നറിഞ്ഞിട്ടും വീണ്ടും ആഗ്രഹിക്കാം
    നന്നായിരിക്കുന്നു👌🌹

    Reply
    • Ramachandran TV on June 23, 2025 3:33 PM

      എന്നെ വായിച്ചതിനും നല്ല അഭിപ്രായങ്ങൾ അറിയിച്ചതിനും നന്ദി സ്നേഹം.

      Reply
      • Joyce Varghese on June 24, 2025 7:24 AM

        പലതും തിരിച്ചു കിട്ടിയെങ്കിൽ എന്ന് മോഹിക്കാം, അതും ഒരു രസമല്ലെ? നന്നായി എഴുതി.👍👏

        Reply
  5. Sajna on June 23, 2025 12:17 PM

    നടക്കാത്ത ആഗ്രഹങ്ങളാണ് എന്നറിഞ്ഞാലും വീണ്ടും വീണ്ടും നാം മോഹിച്ചു കൊണ്ടേയിരിക്കും ആ കാലങ്ങളിലേക്കൊന്നു തിരികെപ്പോകാൻ..

    നന്നായി എഴുതി.

    Reply
    • Ramachandran TV on June 23, 2025 3:34 PM

      വായിച്ചതിനും നല്ല അഭിപ്രായമറിയിച്ചതിനും നന്ദിയും സ്നേഹവും അറിയിക്കുന്നു.

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.