Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • മഴയെത്തും മുമ്പേ
  • ഒരു പഴയ മഴ ദിവസം
  • ഒരിക്കൽ ….. ഒരിക്കൽ മാത്രം
  • “അവർക്കു വേണ്ടായിരുന്നെങ്കിൽ…”
  • ബ്ലാക്ക് ഡാലിയ -18
  • ചൊവ്വാദോഷം
  • വാരണാസി🪷 ഒരു യാത്ര, രണ്ട് പേർ ( അവസാനഭാഗം)
  • വാരണാസി 🪷ഒരു യാത്ര, രണ്ട് പേർ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Monday, June 1
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ചൊവ്വാദോഷം
കഥ ജീവിതം വിവാഹം സാമൂഹ്യപ്രശ്നങ്ങൾ

ചൊവ്വാദോഷം

By Ramachandran TVJune 1, 2026No Comments5 Mins Read14 Views
Bookmark Now
Please login to bookmark Close

No account yet? Register

കാലത്ത് തന്നെ കുറച്ചകലെയുള്ള നഗരത്തിൽ എത്തിയതാണ് സുരേഷും സുഹൃത്ത് പ്രവീണും. 

“ഒരു ചായ കുടിച്ചു പോകാം” എന്ന് സുരേഷ് പറഞ്ഞപ്പോൾ പ്രവീൺ ചോദിച്ചു. ” ഇപ്പോഴെന്തിനാ ഒരു ചായകുടി? ചായകുടിക്കാനും പലഹാരം തിന്നാനുമല്ലേ ഈ പോകുന്നത് തന്നെ” തമാശയായി പറഞ്ഞതാണെങ്കിലും സുരേഷിന് അത് കൊണ്ടു. 

കുറച്ചു നാളായി ഇത് തുടങ്ങിയിട്ട്. 

ബ്രോക്കർമാരും മാര്യേജ് ബ്യൂറോകളുമൊക്കെ ചൂണ്ടിക്കാട്ടിയവരെ കാണാനായി പലയിടത്തും പോയെങ്കിലും ഇത് വരെ ഒന്നും ശരിയായില്ല. അതാണല്ലോ ഇന്നും ഇറങ്ങിത്തിരിച്ചതിന്റെ ഉദ്ദേശ്യം. 

 

എന്തെങ്കിലും പ്രശ്നം ഉണ്ടായിരിക്കും എന്നും. ഒന്നുകിൽ ജാതകം ചേരില്ല. അല്ലെങ്കിൽ പെണ്ണിൻ്റെ എന്തെങ്കിലും കുറവ്. അല്ലെങ്കിൽ അവർക്ക് സുരേഷിനെ ഇഷ്ടപ്പെടാത്തത്. 

 

വിദേശരാജ്യങ്ങളിൽ ഇങ്ങനെ ഒരു ചുറ്റിക്കളിയൊന്നും കാണില്ല. നമ്മുടെ ഇന്ത്യൻ സമ്പ്രദായമാണ് ഈ പെണ്ണുകാണലും ജാതകം നോക്കലും, വീട്ടുകാർ എന്തോ മഹത്തായ ഒരു കാര്യം ചെയ്യുന്ന പോലെ വിവാഹാഘോഷങ്ങളും  ചടങ്ങുകളും. 

 

“ബ്രോക്കർ എത്തിച്ചേരാൻ സമയമെടുക്കും. അപ്പോഴേക്കും ഒരു ചായയൊക്കെ കുടിച്ച് സമയം കളയാം എന്നേയുള്ളൂ”

രണ്ട് പേരും വഴിയരികിൽ കണ്ട റസ്റ്റോറൻ്റിൽ കയറി. 

 

അപ്പോഴേക്കും ബ്രോക്കർ എത്തി. പിന്നീട് മൂന്ന് പേരും കൂടി പെണ്ണിൻ്റെ വീട്ടിൽ എത്തി പെണ്ണ് കാണൽ ചടങ്ങ് നടത്തി. 

നല്ല കുടുംബം. നല്ല പെൺകുട്ടി. രേഷ്മ എന്നാണ് പേര്. ന ല്ല വിദ്യാഭ്യാസവും ഉണ്ട്. ഡിഗ്രിയൊക്കെ കഴിഞ്ഞതാണ്. തുടർന്ന് പഠിക്കണമെന്നുമുണ്ടത്രെ. 

സുരേഷിനാണെങ്കിൽ എത്രയും വേഗം വിവാഹം നടത്തണം. ഇനി അധികം ലീവില്ല. രണ്ട് മൂന്ന് മാസത്തെ ലീവിന് ഗൾഫിൽ നിന്നും വന്നതാണ്. ഒരു മാസം ഇപ്പൊഴേ കഴിഞ്ഞു. 

 

പതിവിന് വിപരീതമായി രണ്ട് കൂട്ടർക്കും അന്യോന്യം ഇഷ്ടമായി. 

എല്ലാവർക്കും ഇഷ്ടമായ നിലയ്ക്ക് ഇനി പ്രശ്നം ഒന്നുമില്ലല്ലോ എന്ന് ആശ്വസിച്ചു നിൽക്കുമ്പോൾ ആണ് പറയുന്നത്, “ജാതകം നോക്കിയിട്ട് ബാക്കി കാര്യങ്ങളെല്ലാം തീരുമാനിക്കാം ” എന്ന്. 

“അപ്പോൾ അതൊന്നും നോക്കിയില്ലേ? ബ്രോക്കർ ചോദിച്ചു.

” എല്ലാവരും ആദ്യമേ തന്നെ അത് നോക്കുമല്ലോ. അത് ശരിയായാൽ മാത്രം പെണ്ണിനെ കാണാൻ പോയാൽ മതിയല്ലോ.  വെറുതെ പോയി വട്ടം തിരിയേണ്ട കാര്യമില്ലല്ലോ”

സുരേഷ് ചോദിച്ചു. 

 

” ശരിയായാൽ മാത്രം ജാതകം നോക്കിയാൽ മതിയല്ലോ എന്ന് വിചാരിച്ചു” പെണ്ണിൻ്റെ അച്ഛൻ പറഞ്ഞു. 

 

” ഇപ്പോൾ ശരിയായല്ലോ.  ഇനി വീട്ടുകാർ അങ്ങോട്ടും ഇങ്ങോട്ടും വരവും പോക്കും. അത്ര മതിയല്ലോ “

 

അങ്ങനെയൊക്കെ പറഞ്ഞ് പോന്നിട്ട് പെണ്ണിൻ്റെ വീട്ടുകാർ ജാതകം നോക്കിയപ്പോൾ പെണ്ണിൻ്റെ ജാതകത്തിൽ ചൊവ്വാദോഷം ഉണ്ടത്രേ.  അത് അവർക്ക് നേരത്തെ അറിയുന്നതുമാണ്.  ഇനി ചെക്കന്റെ ജാതകവുമായി വല്ല പൊരുത്തവും ഉണ്ടോ, യോജിപ്പിക്കാൻ പറ്റുമോ?വിവാഹം നടത്താൻ കഴിയുമോ എന്ന് കരുതിയാണ് ഒരു പരീക്ഷണത്തിന് മുതിർന്നത്. 

” ജാതകം ശരിയായില്ലെങ്കിൽ പിന്നെ ഈ ബന്ധം ശരിയാവില്ല” സുരേഷിന്റെ അച്ഛനും അമ്മാവനും ഒക്കെ ഇതിലൊക്കെ വലിയ വിശ്വാസം ഉള്ള കൂട്ടത്തിലാണ്. 

അതോടെ സുരേഷിന് ആകെ നിരാശയായി. 

എത്രയോ കാലമായി ഈ നടപ്പ് തുടങ്ങിയിട്ട്. 

വീട്ടുകാരുടെ വിശ്വാസങ്ങളും ആചാരങ്ങളും ഒക്കെ നോക്കിയിരുന്നാൽ ഈ ജന്മം വിവാഹം നടക്കാൻ സാധ്യതയില്ല. 

 

ഇതിപ്പോൾ ഈ ബന്ധം വളരെ നല്ലതായിരുന്നു. എല്ലാവർക്കും ഇഷ്ടമായതുമാണ്.  വെറുതെ ആവശ്യമില്ലാത്ത ഓരോ വിശ്വാസങ്ങൾ. എത്രയോ ഇന്ത്യൻ പെൺകുട്ടികളുടെ ജീവിതം തുലച്ചതാണ് ഈ ചൊവ്വാദോഷം! ഭൂമിയിൽ നിന്നും എത്രയോ ദൂരെ കിടക്കുന്ന ഈ ഗ്രഹം ഭൂമിയിലെ സ്ത്രീകളുടെ വിവാഹം മുടക്കാൻ വേണ്ടി മാത്രം ഉണ്ടായതാണാവോ! ഏതോ കാലത്ത് ഏതോ വിവരമില്ലാത്തവർ ഉണ്ടാക്കിയ ഓരോ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും. 

രണ്ട് പേരുടേയും ജാതകം നോക്കിയിട്ട് ജ്യോത്സ്യൻ പറഞ്ഞത് സുരേഷും കേട്ടതാണ്. 

 

“ജാതകത്തിൽ ലഗ്നം രണ്ട് നാല് ഏഴ് എട്ട് പന്ത്രണ്ട് എന്നീ ഭാവങ്ങളിലുള്ള ചൊവ്വയുടെ സ്ഥിതി ദാമ്പത്യജീവിതത്തിൽ പ്രാധാന്യം ഉള്ളതാണ്. ലഗ്നത്തിൽ ചൊവ്വ നിൽക്കുന്നത് ആയുസ്സിനും ആരോഗ്യത്തിനും ദോഷമുണ്ടാക്കും. ചൊവ്വയുടെ ഏഴിലേക്കുള്ളദൃഷ്ടി അഷ്ടമത്തിലേക്കാണ്. 

അഷ്ടമം സ്ത്രീയ്ക്ക് മംഗല്യസ്ഥാനവും പുരുഷനും സ്ത്രീയ്ക്കും ആയൂർസ്ഥാനവുമായതിനാൽ അത് ആയൂർ ദോഷം വരുത്തും.. മനസ്സിലായല്ലോ.. ഇനി ഇത് തുടരണോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം. ” ജ്യോത്സ്യൻ പറയുന്നത് ആർക്കും മനസ്സിലായില്ലെങ്കിലും എല്ലാവർക്കും മനസ്സിലായപോലെ തലയാട്ടി. 

 

ഇവരൊക്കെ എന്നാണ് സത്യം മനസ്സിലാക്കി മറ്റുള്ള രാജ്യങ്ങളിലെ ആളുകളെപ്പോലെ വിവരമുള്ള വരായി മാറുക! അവർക്ക് അന്യോന്യം ഇഷ്ടപ്പെട്ടാൽ വിവാഹം നടത്തും. വീട്ടുകാരുടെ ഇഷ്ടം പോലും പ്രശ്നമല്ല. അവർ അതിൽ വല്ലാതെ ഇടപെടുകയുമില്ല. 

 

ചൊവ്വ സൗരയൂഥത്തിലെ വെറും ഒരു ഗ്രഹം മാത്രം. ഭൂമിയേപ്പോലെ മണ്ണും കല്ലും പാറയും എല്ലാം നിറഞ്ഞ ഒരു ഗ്രഹം. അവിടെ വെള്ളമോ വായുവോ ഒന്നും ഇല്ലാത്തതിനാൽ മനുഷ്യനോ മറ്റ് ജീവജാലങ്ങൾക്കും ജീവിക്കാൻ കഴിയില്ല. അല്ലാതെ ആ ഗ്രഹത്തിന് ഭൂമിയിലെ മനുഷ്യൻ്റെ ഒരു കാര്യവും നിയന്ത്രിക്കാൻ കഴിയുകയുമില്ല. ഭൂമിയുടെ പോലെ ആകർഷണത്തിനുള്ള ഗുരുത്വം, ഭൂഗുരുത്വം പോലെ ശക്തവുമല്ല. ആണെങ്കിൽ തന്നെ അവയ്ക്ക് മനുഷ്യരിലും മറ്റ് ജീവജാലങ്ങളിലും എന്തെങ്കിലും സ്വാധീനം ചെലുത്താനും കഴിവില്ല. 

എന്നിട്ടും മനുഷ്യരെ പറ്റിക്കാൻ എത്രയോ ജ്യോത്സ്യൻമാർ! അത് കേട്ട് മനുഷ്യൻ്റെ ജീവിതം തുലയ്ക്കുന്ന അന്ധവിശ്വാസികൾ!

 

സുരേഷിന് അത്തരം വിശ്വാസങ്ങൾ ഒന്നും ഇല്ലായിരുന്നു. പിന്നെ വീട്ടുകാരെ പിണക്കേണ്ട എന്ന് കരുതി മാത്രം ഒന്നും മിണ്ടാറില്ല എന്ന് മാത്രം. 

 

എന്തായാലും ഈ ബന്ധം വിട്ട് കളയാൻ സുരേഷിന് മനസ്സ് വന്നില്ല. ഇനി എന്താണ് ആ പെൺകുട്ടി രേഷ്മയെ കാണാൻ ഒരു മാർഗ്ഗം? അവൾ എന്തായാലും വിദ്യാഭ്യാസവും വിവരവും ഉള്ള ഒരു കുട്ടിയാണ്. അത് അന്ന് നേരിട്ട് സംസാരിച്ചപ്പോൾ മനസ്സിലായതാണ്. 

പക്ഷേ അവളെ വീണ്ടും ഒരു പ്രാവശ്യം കൂടി കാണുക അവളുടെ മനസ്സ് അറിയുക എന്നതാണ് അത്യാവശ്യം. 

ഭാഗ്യത്തിന്, ഇഷ്ടമാണ് എന്ന് അറിഞ്ഞപ്പോൾ സംസാരിക്കാൻ വേണ്ടി ഫോൺനമ്പർ വാങ്ങി വച്ചിരുന്നു. 

 

അങ്ങനെയാണ് രേഷ്മയെ സുരേഷ് വിളിക്കുന്നത്. 

അയാളുടെ മനസ്സിലുള്ള കാര്യങ്ങൾ അവളോട് പറഞ്ഞു. ” നമുക്ക് നേരിട്ട് സംസാരിക്കണം. രേഷ്മ വരുമോ! നിങ്ങൾ പഠിച്ച കോളേജ് കാൻ്റീനിൽ തന്നെയാകാം. കോളേജിലേക്ക് വരാൻ എന്തായാലും ബുദ്ധിമുട്ട് കാണില്ലല്ലോ”

” ഞാൻ വരാം സുരേഷേട്ടാ.. നാളെ കാലത്ത് പത്ത് മണിക്ക്”

 

പറഞ്ഞ പോലെ കൃത്യമായി രേഷ്മ കോളേജ് കാൻ്റീനിൽ എത്തി. 

” ഈ ചൊവ്വാദോഷം എന്ന് പറഞ്ഞ് ഇരുന്നാൽ ഒരിക്കലും രേഷ്മയുടെ വിവാഹം നടക്കില്ല എന്ന് അറിയാമല്ലോ” സുരേഷ് ചോദിച്ചു. 

” അതിന് എനിക്ക് ഈ ചൊവ്വാദോഷത്തിലൊന്നും വിശ്വാസമില്ല. വീട്ടുകാർ ഓരോന്നും പറയുമ്പോൾ ഞാൻ എതിർക്കാറാണ് പതിവ്. എത്രയോ നല്ല നല്ല ആലോചനകൾ വന്നതാണ്. ഇങ്ങനെ ഒരു പ്രശ്നം ഉണ്ട് എന്ന് പറയുമ്പോൾ തന്നെ എല്ലാവരും ഓടിയൊളിക്കും. നമ്മുടെ നാട്ടിലെ എത്രയെത്ര പെൺകുട്ടികളുടെ ജീവിതമാണ് ഈ ജ്യോതിഷക്കാർ തകർത്തത്! വേറെ വല്ല രാജ്യത്തും ആണെങ്കിൽ അവരെയൊക്കെ പിടിച്ച് വധശിക്ഷ നടപ്പാക്കിയേനെ!

നമ്മുടെ കേരളം മുൻപൊക്കെ എത്ര ഭേദമായിരുന്നു. ഇത്തരം അന്ധവിശ്വാസങ്ങൾ തള്ളിക്കളഞ്ഞ് പുരോഗമനത്തിലായതാണ്. എന്നാൽ ചിലർ പഴയകാലത്തേക്ക് തിരിച്ചു നടക്കുകയാണ്. മറ്റുള്ളവരെക്കൂടി അതിനടിമകളാക്കുകയാണ്. ചില വിപ്ളവരാഷ്ട്രീയ പാർട്ടികൾ വരെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്നു. നമ്മെ വിഡ്ഢികളാക്കുന്നു. “

രേഷ്മ പറഞ്ഞു. 

 

” അപ്പോൾ വിചാരിച്ച പോലെ ഒരു പാവം പെൺകുട്ടിയല്ല രേഷ്മ. ഇതൊക്കെയായിരുന്നു മനസ്സിൽ അല്ലേ!

 

നമ്മുടെ വീട്ടുകാർ, ബന്ധുക്കൾ അവരൊക്കെ അന്ധവിശ്വാസങ്ങളുടെ അടിമകളാണ്. ബന്ധുക്കളും, നാട്ടുകാരും എല്ലാം. 

രേഷ്മ അതെല്ലാം ഉപേക്ഷിച്ച് “പോരുന്നോ എന്റെ കൂടെ’?”

സുരേഷ് ചോദിച്ചു. “നമുക്ക് ഒന്നാകാം. “

 

” ഈ അന്ധവിശ്വാസങ്ങൾ ആചരിച്ചിരുന്നാൽ ഞാനും എന്നേപ്പോലുള്ളവരും ഇങ്ങനെ ഇരിയ്ക്കുകയേയുള്ളൂ.  അതിന് എന്തായാലും ഞാൻ തയ്യാറല്ല. സുരേഷേട്ടൻ എന്ന് വിളിക്കുമോ ഞാൻ ഇറങ്ങിപ്പോന്നിരിക്കും.  അഥവാ വീട്ടുകാർ സമ്മതിക്കുകയാണെങ്കിൽ അതൊന്നും വേണ്ടി വരില്ലല്ലോ”

 

എന്തായാലും വീട്ടിൽ ഈ കാര്യം രണ്ട് പേരും പറഞ്ഞു. ഒളിച്ചോടിപ്പോകേണ്ട കാര്യമില്ലല്ലോ. 

പക്ഷേ വീട്ടുകാർക്ക് ഭയമാണ്. പ്രത്യേകിച്ച് സുരേഷിന്റെ വീട്ടിൽ. കാരണം പെൺകുട്ടിയുടെ ചൊവ്വാദോഷം ഭർത്താവിൻ്റെ ജീവൻ അപഹരിക്കും എന്നാണല്ലോ പ്രമാണം. 

അത് ഒഴിവാക്കാൻ ആദ്യം ഒരാളെ വിവാഹം കഴിപ്പിക്കുക, അത് കഴിഞ്ഞ് അത് ഉപേക്ഷിച്ച് മറ്റൊന്ന് കഴിക്കുക. 

വരന് പകരം വാഴയെ വിവാഹം കഴിക്കുക. അങ്ങനെ എന്തെല്ലാം! സിനിമകളിലും കഥകളിലുമൊക്കെ കണ്ടിട്ടുണ്ട്. 

 

വീട്ടിൽ എതിർപ്പ് പറഞ്ഞപ്പോൾ സുരേഷ് പറഞ്ഞു. ” എന്തായാലും ഞാൻ രേഷ്മയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഞാനല്ലേ മരിയ്ക്കുന്നത്? ഞാൻ സഹിച്ചു. ഞങ്ങൾ എന്തായാലും രജിസ്റ്റർ വിവാഹം കഴിക്കാൻ തീരുമാനിച്ചു. നിങ്ങൾക്ക് പങ്കെടുക്കുകയോ പങ്കെടുക്കാതിരിക്കുകയോ ചെയ്യാം. 

വിവാഹത്തിന് അപേക്ഷ കൊടുത്തു. ഒരു മാസം കഴിഞ്ഞ് ആർക്കും എതിർപ്പില്ല എങ്കിൽ വിവാഹം അനുവദിക്കും. “

 

മനസ്സിൽ വിവാഹത്തിന് എതിരാണെങ്കിലും അതൊന്നും പുറമേ കാണിക്കാതെ സുരേഷിൻ്റെ വീട്ടുകാരും, രേഷ്മയുടെ വീട്ടുകാരും വിവാഹത്തിൽ പങ്കെടുത്തു. സാക്ഷികളായി. വിവാഹം കഴിഞ്ഞ് ചെറിയ ഒരു സല്ക്കാരവും അടുത്ത ബന്ധുക്കൾ സുഹൃത്തുക്കൾ എന്നിവർക്ക് നൽകി. നാട് നീളെ സദ്യയും, ആഭരണം പ്രദർശനവും ഒന്നും ഉണ്ടായിരുന്നില്ല. ചടങ്ങുകളും. 

 

സുരേഷിന്റേയും രേഷ്മയുടേയുംവിവാഹം കഴിഞ്ഞ് ഇപ്പോൾ എത്രയോ വർഷങ്ങളായി. രണ്ട് പേരുടേയും മക്കൾ ഇപ്പോൾ വലുതായി. അവരുടെ വിവാഹം വരെ നടത്താറായി. അതെന്തായാലും ജാതകമൊന്നും നോക്കിയിട്ടാകില്ല. ജാതകം അവർ ഉണ്ടാക്കിയിട്ടുമില്ല. സ്വതന്ത്രരായാണ് അവർ വളരുന്നത്. 

 

ഇത് വരെ ചൊവ്വാദോഷം മൂലം സുരേഷ് മരിച്ചിട്ടില്ല. 

ചൊവ്വാഗ്രഹം സൂര്യന് ചുറ്റും ഇപ്പോഴും കറങ്ങുന്നുമുണ്ട്. ജ്യോത്സ്യൻമാരുടെ വിടുവായത്തം ഒരു പെൺകുട്ടികളും ഇപ്പോൾ കേൾക്കുന്നുമില്ല അനുസരിക്കുന്നുമില്ല. ഇത് ഇരുപത്തി ഒന്നാം നൂറ്റാണ്ടാണ്!

 

#കൂട്ടക്ഷരങ്ങൾ

#എന്റെരചനാമത്സരം

#ബ്ളോഗ്

#വിഷയം_പോരുന്നോ എന്റെകൂടെ. 

#കഥ_ചൊവ്വാദോഷം

#രചന_രാമചന്ദ്രൻടിവി

 

Post Views: 15
1
Ramachandran TV

Ramachandran TV Writter Poet Literary Works Retaired from Department of Posts

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.