Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മരണമെത്തുന്ന നേരത്ത്
ജീവിതം സാമൂഹ്യപ്രശ്നങ്ങൾ

മരണമെത്തുന്ന നേരത്ത്

By Shaheera K VMay 26, 2025Updated:July 25, 20256 Comments1 Min Read560 Views
Bookmark Now
Please login to bookmark Close

No account yet? Register

“എല്ലാം നേടിയോ?”

“ഉവ്വ്.”

“എന്തെല്ലാം നേടി?”

“പണം… പദവി… പ്രശസ്തി… അങ്ങനെ എല്ലാം.”

“എന്നാൽ യാത്രയാകാം?”

“എങ്ങോട്ട്?”

“അതു ശരി, ഇനിയങ്ങോട്ട് അനന്തതയിലേക്കുളള യാത്രയാണ്. ഇവിടത്തെ കാലം കഴിഞ്ഞു.”

“അയ്യോ, അതു പറ്റില്ല. എനിക്ക് നേടാനിനിയും ബാക്കിയുണ്ട്. ഈ സ്വത്തുക്കളൊന്നും പങ്കു വെക്കാനെനിക്കാരുമില്ല. ദയവു ചെയ്ത് കുറച്ചു സമയം കൂടി എനിക്കു തരൂ. ഇല്ലെങ്കിൽ അവയെല്ലാം സ്വപ്നങ്ങളായി തന്നെ അവസാനിക്കും.”

**********

“എല്ലാം നേടിയോ?”

“ഉവ്വ്.”

“എന്തെല്ലാം നേടി?”

“നല്ല ആരോഗ്യം…സ്നേഹം നിറഞ്ഞ കുടുംബം…സന്തോഷം നിറഞ്ഞ ജീവിതം…”

“എന്നാൽ യാത്രയാകാം?”

“ങ്ഹേ?”

“പിന്നല്ലാതെ? ഇവിടത്തെ സമയം കഴിഞ്ഞു. വേഗം തയ്യാറാകൂ.”

“അങ്ങനെ പറയല്ലേ. എന്റെ കുടുംബം ഞാൻ പോയാൽ അനാഥമാകും. അവർക്കാരുണ്ട് തുണ? അവർക്കാവശ്യത്തിനുളള സമ്പത്ത് നേടാനെനിക്കായില്ല. ഞാൻ പോയാൽ എല്ലാം നഷ്ടങ്ങളായി അവസാനിക്കും. എന്നോട് ദയയുണ്ടാകണം. കുറച്ചു സമയം കൂടി എനിക്ക് തരൂ.”

*******

“എല്ലാം നേടിയോ?”

“ഇല്ല, നേടാനൊന്നും നമുക്ക് സ്വന്തമല്ലല്ലോ?”

“പിന്നെന്താണ് ഇത്രയും കാലം നിങ്ങൾ ചെയ്തത്?”

“അറിവിന്റെ വഴികളന്വേഷിച്ചു ഞാനേറെ അലഞ്ഞു. എന്നാൽ അറിയുന്തോറും എന്നിലെ അറിവില്ലായ്മയും മുഴച്ചു നിന്നു. ഒടുവിൽ ഞാനൊരു കാര്യം മനസ്സിലാക്കി. ഈ പ്രപഞ്ചത്തിലെല്ലാം അനന്തമാണ്. സത്യമായത് നമുക്കിന്നും അജ്ഞാതമാണ്.”

“എന്നാൽ യാത്രയാകാം?”

“പിന്നല്ലാതെ, ഞാനെന്നേ തയ്യാർ. എന്റെ യാത്രകളത്രയും ഈയൊരു നിമിഷത്തിനു വേണ്ടി മാത്രമായിരുന്നു. ഈ മണ്ണിലെ ഓരോ പുല്ലിനും പുഴുവിനും ഓരോ നിയോഗമുണ്ട്. വേറെയൊന്നുമല്ല, സർവ്വചരാചരത്തോടും സ്നേഹം പങ്കു വെച്ച് മുന്നോട്ടുളള പ്രയാണം. അത് കണ്ടു പിടിച്ചു ജീവിക്കാൻ സാധിച്ചവൻ കൃതാർത്ഥൻ. എന്നാൽ എല്ലാം സാധിച്ചു ജീവിക്കാനാർക്കു കഴിയും? അങ്ങനെ കഴിഞ്ഞാൽ പിന്നെ എന്തർത്ഥം ഈ ജീവിതത്തിന്?”

“സ്വപ്നങ്ങളും നഷ്ടങ്ങളും ലാഭങ്ങളും സന്തോഷവും സങ്കടവും ഇല്ലാതെ എന്ത് ജീവിതം? എന്നിട്ടുമെന്താണ് കാര്യം? ഇതാ, അവസാനം എല്ലാവരും ഇവിടെ വന്നെത്തി നിൽക്കും. അത് സുനിശ്ചിതം. അത് മറന്നു ജീവിച്ചാൽ ഇവിടെ നിന്നും പോകാൻ പ്രയാസം നേരിടും. എന്നാലും പോകാതെ നിർവ്വാഹമില്ലല്ലോ? വരൂ, നമുക്ക് പോകാം.”

#നഷ്ടസ്വപ്നങ്ങൾ

Post Views: 28
6
Shaheera K V

തൃശൂർ ചാവക്കാട് എടക്കഴിയൂർ സ്വദേശിനി. ഓർമ വെച്ച കാലം മുതലേ പുസ്തകങ്ങളായിരുന്നു അടുത്ത കൂട്ടുകാർ. വായനക്കിടയിലെപ്പോഴോ എഴുതിത്തുടങ്ങി. എഴുത്തുകാരി എന്നറിയപ്പെടാൻ ആഗ്രഹമുണ്ടെങ്കിലും 'നീ അത്രക്കൊന്നുമായില്ലെന്ന' ഉൾവിളിക്കിടയിൽ വഴിതെറ്റി പോകുന്ന അക്ഷരങ്ങളേയും വാക്കുകളേയും ചേർത്തു പിടിച്ചു കഥകളാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

6 Comments

  1. Sunandha Mahesh on May 28, 2025 5:51 PM

    നല്ല മെസ്സേജ് 👍

    Reply
    • Rani Zain on May 28, 2025 9:16 PM

      നന്ദി ചേച്ചീ🙂

      Reply
  2. Suma Jayamohan on May 26, 2025 5:18 PM

    പണവും പദവിയും പ്രശസ്തിയും ജീവിത സുഖങ്ങളുമെല്ലാം നേടിയാലും മനുഷ്യൻ സംതൃപ്തനല്ല. അവൻ്റെ സ്വപ്നങ്ങളുടെ ലിസ്റ്റ് വീണ്ടും നീണ്ടു കിടക്കുകയാണ്.
    തൻ്റെ നിയോഗത്തേക്കുറിച്ചു മനസ്സിലാക്കി സർവ്വ ജീവികളേയും സ്നേഹിച്ചു ജീവിക്കാൻ സർവ്വപരിത്യാഗികൾക്കല്ലേ സാധിക്കൂ.
    നല്ലെഴുത്ത്👌❤️🌹

    Reply
    • Rani Zain on May 26, 2025 11:22 PM

      😊

      Reply
    • Joyce Varghese on May 28, 2025 4:40 AM

      നല്ല രചന👏

      Reply
      • Rani Zain on May 28, 2025 2:10 PM

        😊നന്ദി ട്ടോ

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.