പണ്ടൊക്കെ ഇപ്പോഴത്തെ മഴയേക്കാളും അത്രയധികം നിർത്താതെ ദിവസങ്ങൾ പെയ്തിരുന്നു അതും അത്രയധികം. തുള്ളിക്കൊരു കുടം പേമാരി എന്നൊക്കെ പറയില്ലേ. എന്നിട്ടുമൊരു വെള്ളപ്പൊക്കവും ഉണ്ടാകാറില്ല ഇത് പോലെ.
അന്നത്തെ ആളുകൾ പറയാറുള്ളത് ആകെ ആ തൊണ്ണൂറ്റി ഒമ്പതിലെ വെള്ളപ്പൊക്കം മാത്രമാണ്.
അന്ന് വെള്ളം ഒഴുകിപോകാനുള്ള സ്ഥലങ്ങൾ ഉണ്ടായിരുന്നു. പാടങ്ങളും തോടുകളും കുളങ്ങളുംപുഴകളും കിണറുകളും പറമ്പുകളും ഒക്കെ എത്ര ജലം വന്നാലും ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നു. എന്നാണ് ഇന്ന് ആകെ തകിടം മറിഞ്ഞു. വെള്ളം ഒഴുകി പോകാൻ ഒരിടം ഇല്ലാതെയായി. അണക്കെട്ടുകൾ പണ്ടൊക്കെ കുറച്ചു വീതം പലദിവസങ്ങളിൽ തുറന്നിട്ട് ജലനിരപ്പ് ക്രമപ്പെടുത്തിയിരുന്നു. അപ്പോൾ ഒരുമിച്ച് വെള്ളം തുറന്ന് വിടേണ്ട ആവശ്യം വരാറില്ല. പക്ഷെ ഇന്ന് അങ്ങനെയല്ലാത്തത് കൊണ്ട് തന്നെ പ്രളയം എപ്പോൾ വരുമെന്ന് പറയാൻ പറ്റില്ല.
ഞാൻ ജോലിക്ക് പോയതായിരുന്നു. രണ്ട് ദിവസമായി നല്ല മഴ. വീടിനടുത്ത് വലിയ പാടവും പുഴയും തടാകവും എല്ലാം നിറഞ്ഞു കവിഞ്ഞു. എന്നാലും റോഡിലോ വീട്ടിലോ വെള്ളം കയറിയിട്ടില്ല. പക്ഷേ അന്ന് ഉച്ചയായപ്പോൾ വാട്സാപ്പ് മെസ്സേജുകൾ ഇങ്ങനെ വന്ന് കൊണ്ടിരിക്കുന്നു. ചാലക്കുടി ഭാഗത്തൊക്കെ വെള്ളം കയറിത്തുടങ്ങിയത്രേ! ഒരുമിച്ച് ജോലി ചെയ്യുന്നപലരുടേയുംവീട്ടിൽ വെള്ളം കയറി. അവർ ഉച്ചയ്ക്ക് തന്നെ ലീവെടുത്ത് പോയി.
വേറെ ഏതോ വീട്ടിലേക്ക് സുരക്ഷിതമായി പോകണമത്രേഅവർക്ക് ! ആ ഭാഗത്ത് ശക്തിയായ മഴയും ചുഴലിക്കാറ്റും വന്ന് വീടുകളുടെ മേൽക്കൂരകൾ പറന്നു പോയിരിക്കുന്നു. വൈകുന്നേരം ആയപ്പോൾ മറ്റ് ചില സ്ഥലങ്ങളും വെള്ളത്തിൽ മുങ്ങി.
ഞാൻ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ വീടിന്റെ തൊട്ട് മുമ്പിലുളള വഴിയിൽ വെള്ളം കയറിയിരിക്കുന്നു.തൊട്ടുള്ള മോഹനേട്ടന്റെ വീട്ടിൽ വെള്ളം കയറി. അവരൊക്കെ താമസം മാറി. ഇങ്ങനെ വെള്ളം കയറിയാൽ നാളെ ആകുമ്പോൾ തന്റെ വീട്ടിൽ വെള്ളം കയറാൻ സാധ്യതയുണ്ട്. അതിനാൽ എത്രയും വേഗം സഹോദരന്റെ വീട്ടിലേക്ക് പോകാൻ തയ്യാറായി. ആ വീട് ഉയർന്ന പ്രദേശത്താണ്.
നാട്ടിൽ എല്ലായിടത്തും പ്രളയം. അണക്കെട്ടുകൾ എല്ലാം ഒരുമിച്ച് തുറന്നിട്ടപ്പോൾ വെള്ളത്തിന് എവിടെ പോകാൻ കഴിയും?
സാധാരണ ഗതിയിൽ ലീവ് അനുവദിക്കുന്നതിന് കുറേ മാനദണ്ഡങ്ങൾ ഉണ്ടെങ്കിലും പൊതുവെ എല്ലാ സ്ഥാപനങ്ങളിലും വെള്ളം കയറിയതിനാൽ ലീവ് കിട്ടി.ചാർജും താക്കോലും സ്വന്തം കയ്യിലായതിനാൽ പൂട്ടി ഇടുക തന്നെ. സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
വീട്ടിൽ വെള്ളം കയറിയില്ല എങ്കിലും തറവാട്ടിൽ വെള്ളം കയറി ആകെ മുങ്ങിപ്പോയി.
ഞങ്ങളുടെ ഭാഗത്തെ ബണ്ടുകൾ തകർന്നു വെള്ളം വേറെ പ്രദേശത്തേക്ക് ഒഴുകി. കേരളം ഒട്ടാകെ പ്രളയം കുറേ ജീവനുകളുംകവർന്നു.
കുറേപേരെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. രണ്ടായിരത്തിപതിനെട്ട് മറക്കാൻ പറ്റാത്ത ഒന്നായി. ഞങ്ങളുടെ ഭാഗത്ത് വീടുകളിൽ കറന്റ് ഒരു ആഴ്ച മുമ്പ് തന്നെ മരങ്ങൾ വീണ് പോയിരുന്നു. ആർക്കും ഫോണിൽ ചാർജില്ല. പുറത്തെവിവരങ്ങൾ ഒന്നും അറിയുന്നില്ല.
#കൂട്ടക്ഷരങ്ങൾ
#എന്റെരചന
#മഴയോർമ്മകൾ
#രചന_രാമചന്ദ്രൻടിവി


3 Comments
🙏👍💯❤️👌💯
എൻെറ വീട് അഞ്ചരക്കണ്ടി പുഴയുടെ തീരത്താണ്. പണ്ടൊക്കെ മഴ നിർത്താതെ പെയ്യുമ്പോൾ പുഴ കവിഞ്ഞൊഴുകും. എൻെറ വീട് ഇരിക്കുന്ന സ്ഥലം ഉയർന്നതായതിനാൽ പറമ്പിൽ വെള്ളം കയറിയിട്ടില്ല. പക്ഷെ പറമ്പിന് ചുറ്റും വെള്ളം കയറാറുണ്ട്. അന്നൊക്കെ പുഴ കടന്നാണ് സ്കൂളിൽ പോവുക. തോണിയിൽ അക്കരെ കടക്കുന്നത് ഒരു സാഹസം തന്നെയായിരുന്നു. ചെറിയ ഒരു കടത്തു തോണി. നിറയെ ആളുകൾ ഉണ്ടാവും. തോണിയിൽ വെള്ളം കയറി- കയറിയില്ല എന്ന രീതിയിലാണ് ഉണ്ടാവുക. തോണിയിലെ ചെറിയ സുഷിരങ്ങളിലൂടെ വെള്ളം കയറുന്നുണ്ടാവും അത് യാത്രക്കാർ തന്നെ പാളകൊണ്ട് കോരി കളഞ്ഞുകൊണ്ടിരിക്കും. നല്ല ഒഴുക്കുള്ള പുഴയിൽ ഒഴുക്കിനെതിരെയുള്ള ഭാഗത്തേക്ക് തുഴഞ്ഞ് തുഴഞ്ഞാണ് അപ്പുറത്തെത്തിക്കുക. ഇപ്പോൾ ഓർക്കുമ്പോഴാണ് അതിൻെറ ഭീകരത മനസ്സിലാകുന്നത്. ഒരുപാട് മഴയോർമ്മകൾ എനിക്കുമുണ്ട്. നന്ദി
ആശംസകൾ നേരുന്നു