Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ജീവിതപാഠങ്ങൾ
അനുഭവം അറിവുകൾ ജീവിതം

ജീവിതപാഠങ്ങൾ

By Mahalekshmy ManojJune 5, 20252 Comments2 Mins Read52 Views
Bookmark Now
Please login to bookmark Close

No account yet? Register

ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നത് ഒരു സമാധാനപൂർണ്ണമായ ജീവിതമാണ്. പൈസക്ക് നല്ലപോലെ ബുദ്ധിമുട്ടിയിരുന്നപ്പോഴും, ആഗ്രഹിച്ചതൊന്നും തന്നെ കിട്ടാതിരുന്നപ്പോഴും, “സമാധാനം തരേണമേ, സന്തോഷം തരേണമേ”, എന്ന് പ്രാർത്ഥിച്ചത് പോലെ വേറെ ഒന്നിന് വേണ്ടിയും ഞങ്ങളുടെ കുട്ടിക്കാലത്തു ഞങ്ങൾ പ്രാർത്ഥിച്ചിരുന്നില്ല. ഒരുപാട് കാലം ക്ഷമയോടെ, അതിലേറെ അക്ഷമയോടെ ഞങ്ങൾ ആ മനോഹരമായ കാലഘട്ടം ഞങ്ങൾക്ക് എത്തിച്ചേരുന്നതിന് വേണ്ടി കാത്തിരുന്നിട്ടുണ്ട്. ദൈവങ്ങളോട് പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു നേടിയ, സന്തോഷത്തിനും സമാധാനത്തിനും കുറവില്ലാത്ത ഒരു അവസ്ഥയോടെ ഇന്ന് ജീവിക്കുമ്പോൾ ഒരുപാട് കാര്യങ്ങളാണ് കാലം പഠിപ്പിച്ചു തന്നത്.

പണം – “പണം ഒക്കെ ഒരു വലിയ കാര്യമാണോ?, അത് കുറവാണെങ്കിലും എങ്ങനേലും ജീവിക്കാം” – ഇങ്ങനെ പലരും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്, പക്ഷെ ഞാൻ അങ്ങനെ ചിന്തിക്കുകയോ വിശ്വസിക്കുകയോ ചെയ്യുന്ന ആളല്ല, പണം വേണം – ഒരുപാട് സ്വത്തുക്കൾ, സമ്പാദ്യങ്ങൾ – അങ്ങനെയല്ല – എന്നാൽ അത്യാവശ്യങ്ങൾക്ക്, ആവശ്യങ്ങൾക്ക്, വേണ്ടപ്പെട്ടവർക്ക് സഹായങ്ങൾ ചെയ്യുന്നതിന്, എല്ലാറ്റിനും പണം തന്നെ വേണം, ആരുടേയും മുൻപിൽ ഒരു ആവശ്യങ്ങൾക്കും കൈ നീട്ടാൻ ഇട വരരുത്. ഡിഗ്രി കഴിഞ്ഞയുടനെ തന്നെ ലഭിച്ച, അല്ലെങ്കിൽ നിലനിൽപ്പിനു വേണ്ടി നേടിയെടുത്ത ജോലിയുടെ പച്ചയിലാണ് ഞാൻ ഇന്നുമിരിക്കുന്നത്, ദൈവാനുഗ്രഹത്താൽ അന്ന് തൊട്ടിന്നു വരെ ഓരോ ആവശ്യങ്ങൾ വന്നപ്പോഴും വല്ലാതെ ഞെരുങ്ങിയിട്ടില്ല, ഒരു വഴി അല്ലെങ്കിൽ മറ്റൊരു വഴിയിൽ കൂടി സർവ്വേശ്വരൻ അതെല്ലാം നടത്തിത്തന്നു, ഇനിയും അങ്ങനെ തന്നെ മുന്നോട്ട് പോകാൻ കഴിയണേ എന്നാണ് പ്രാർത്ഥന, “money is not everything” എന്നല്ല “money is in everything” എന്നാണ് എന്ന് ഞാൻ പഠിച്ചു.

ബന്ധങ്ങൾ – എല്ലാ ബന്ധങ്ങളെയും എപ്പോഴും വിളിച്ചന്വേഷിച്ചിരുന്ന ഒരാളാണ് ഞാൻ, എന്നെ വിളിച്ചില്ലെങ്കിലും, എന്നെയോ എന്റെ കുടുംബത്തെയോ അന്വേഷിച്ചില്ലെങ്കിലും, വേണ്ടപ്പെട്ടവരെയെല്ലാം ആവശ്യത്തിനും അനാവശ്യത്തിനും അന്വേഷിച്ചിരുന്ന ഒരാൾ, പക്ഷെ നമ്മുടെ അന്വേഷണം മാത്രമേയുള്ളു എന്നും ഒരിക്കൽ പോലും അവരാരും തന്നെ നമ്മളോട് സ്നേഹാന്വേഷണം നടത്താതിരുന്നപ്പോഴുമാണ് മനസ്സിലായത് കൊടുക്കുന്നവൻ എപ്പോഴും കൊടുത്തു കൊണ്ടിരിക്കുമെന്നും, വാങ്ങുന്നവൻ എക്കാലവും വാങ്ങിക്കൊണ്ടിരിക്കുമെന്നും, അതിനി പണമായിക്കോട്ടെ, സ്നേഹമായിക്കോട്ടെ, കരുതലായിക്കോട്ടെ. അധികം കാലമെടുത്തു ഈ സത്യം മനസിലാക്കാൻ, അങ്ങനെ ഞാൻ തീരുമാനിച്ചു, എന്നോട് എങ്ങനെയാണോ അങ്ങനെ മാത്രം മതി ഇനി അങ്ങോട്ടും, അത് എത്ര തന്നെ ഡീപ് ആയിരുന്ന ബന്ധങ്ങൾ ആണെങ്കിലും ശരി.

എന്റെ സർക്കിൾ ഓഫ് പീപ്പിൾ ചെറുതാക്കാൻ തീരുമാനിച്ചതാണ് ഞാനീയിടെ എടുത്ത ഏറ്റവും വലിയ നല്ല തീരുമാനം. എനിക്ക് നെഗറ്റിവിറ്റി തരുന്ന, എന്ത് വേണമെങ്കിലും എപ്പോ വേണമെങ്കിലും വായിൽ തോന്നുന്നത് പോലെ പറഞ്ഞു കളയാം എന്ന് കരുതുന്ന ഒരു ബന്ധങ്ങളും എനിക്ക് വേണ്ട. ഒരു കണ്ടിഷൻസും ഇല്ലാതെ, നമ്മുടെ നല്ലതു മാത്രം ആഗ്രഹിക്കുന്ന, നമ്മളെ സ്നേഹിക്കുന്ന വളരെ കുറച്ചു ബന്ധങ്ങൾ ഞങ്ങൾക്കുണ്ട്, അത് നഷ്ടമാവാതെ ഞാൻ നോക്കും. എന്റെ സന്തോഷം, എന്റെ കുടുംബത്തിന്റെ സന്തോഷം, ഞങ്ങളുടെ ആരോഗ്യം, ഇത് മാത്രമാണ് എന്റെ പ്രയോറിറ്റി, ഇതൊക്കെ കെടുത്തിക്കളയുന്ന ഒരു ടോക്സിക് റിലേഷനും എനിക്ക് വേണ്ട, ഒരു ഷോ ഓഫും വേണ്ട, ആരെയും തൃപ്തിപ്പെടുത്താനുമില്ല, ആരെയും ഒന്നും ബോധിപ്പിക്കാനുമില്ല, I am at peace with where I am and who I am.

ആരോഗ്യത്തിനും, മാനസിക സന്തോഷത്തിനും, സമാധാനത്തിനുമൊക്കെ ഊന്നൽ കൊടുത്ത് കൊണ്ട്, ജീവിതം സിമ്പിളായി, ബഹളങ്ങളില്ലാതെ, തർക്കങ്ങളില്ലാതെ മുന്നോട്ട് കൊണ്ട് പോവുക, രാവിലെ എഴുന്നേൽക്കുമ്പോൾ സമാധാനത്തോടെ എഴുന്നേൽക്കുക, രാത്രി കിടക്കാൻ പോകുമ്പോൾ സ്വസ്ഥമായ മനസ്സുമായി പോകുക, ഇതാണ് ഇപ്പോഴത്തെ പ്രധാന ജീവിതലക്ഷ്യം, ഈ സ്വസ്ഥതയും സമാധാനവും ഇല്ലാതെയാക്കുന്ന സാഹചര്യങ്ങൾക്ക്, ബന്ധങ്ങൾക്ക് എല്ലാം ഞാൻ വിരാമമിടുകയാണ്, as I still believe “Peace is the greatest wealth — when we have it, everything else will eventually fall into place”.

മഹാലക്ഷ്മി മനോജ്

Post Views: 27
2
Mahalekshmy Manoj

Medical Secretary by Profession. Loves to read and write. Author of books named "Peythozhinja Varshangal" published by Kairali books in 2022, "Makalkk" and "Fragrance of Memories" in 2023.

2 Comments

  1. Suresht Thazhathethil (h) on June 6, 2025 12:59 PM

    വളരെ നല്ല കാഴ്ചപ്പാട് mല്ല രചനയും🙏💯👍❤️👌

    Reply
  2. Joyce Varghese on June 6, 2025 3:37 AM

    വളരെ ശരിയാണ്. സമാധാനവും സ്വസ്ഥതയും തരുന്ന ബന്ധങ്ങൾ മാത്രമായി മുന്നോട്ടു പോകട്ടെ..
    നല്ല രചന.👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.