Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എൻ്റെ അച്ഛൻ..🧡🌹🙏
ജീവിതം പിതൃദിനം2025

എൻ്റെ അച്ഛൻ..🧡🌹🙏

By Letha KJune 13, 20258 Comments3 Mins Read105 Views
Bookmark Now
Please login to bookmark Close

No account yet? Register

“പിതൃദിനം”… ഞാൻ ആലോചിക്കാറുണ്ട് നമ്മുടെ അച്ഛനെ ഓർക്കാൻ ഇങ്ങനെ ഒരു ദിവസത്തിന്റെ ആവശ്യം ഉണ്ടോന്ന്?

ഇന്നത്തെ തലമുറക്ക് ഇത് ആവശ്യം ആണെന്ന് തോന്നുന്നു. കാരണം അവർക്ക് അവരുടെ കാര്യം മാത്രമാണ് വലുത്. അവിടെ അച്ഛനും അമ്മയും ഒന്നും അല്ല.
എൻ്റെ അച്ഛൻ എന്നെ വിട്ട് പിരിഞ്ഞിട്ട് ഇരുപത്തിയഞ്ച് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും അച്ഛനെ പറ്റിയുള്ള ഓർമ്മകൾ ഇന്നും മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നുണ്ട്.
കാരണം ആ ഓർമ്മകളിൽ കൂടുതൽ സങ്കടങ്ങൾ ആണെങ്കിലും അതൊക്കെ അതിജീവിച്ച് ഞങ്ങൾ ആറ് മക്കളെ വളർത്തി വലുതാക്കിയ അച്ഛൻ ഇന്നും എൻ്റെ അഭിമാനമാണ്🤍

അച്ഛൻ റയിൽവേയിൽ ടി.ടി.ആർ ആയിരുന്നു. അന്ന് അച്ഛൻ നാട്ടിൽ വരുന്നത് കാണാൻ എന്ത് ഭംഗി ആണെന്നോ? വെള്ള ഷർട്ടും പാൻ്റും ടൈയ്യൊക്ക കെട്ടി വയൽ വരമ്പിലൂടെ നടന്നു വരുന്ന ചിത്രം ഇന്നും മനസ്സിലുണ്ട്. അന്നൊക്കെ ഞങ്ങളുടെ വീടിന് അടുത്ത് ഇംഗ്ലീഷ് അറിയുന്ന ഒരാൾ അച്ഛനായിരുന്നു. അച്ഛൻ ഭയങ്കര ഗൗരവക്കാരനായിരുന്നു.

പക്ഷേ.. നാട്ടിൽ വന്നാൽ തനി നാട്ടിൻപുറത്തുകാരനാവും. രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി അടുത്തുള്ള ചായക്കടയിൽ നിന്ന് ചായയൊക്കെ കുടിച്ചു വയലിലൊക്ക പോയി എന്നിട്ടാണ് വരുന്നത്.

ഞങ്ങളെയും യാതൊരു ആഡംബരമില്ലാത്ത സാധാരണക്കാരായ കുട്ടികൾ ആയാണ് വളർത്തിയത്. തെറ്റ് കണ്ടാൽ നന്നായി അടിക്കുമായിരുന്നു. ഞങ്ങളുടെ ആവശ്യം അമ്മ വഴിയാണ് അച്ഛനറിയൂന്നത്. അന്നൊക്കെ അച്ഛനോട് ദേഷ്യം തോന്നുമായിരുന്നു.

പക്ഷെ… ഇന്ന് അതോർക്കുമ്പോൾ സന്തോഷം തോന്നുന്നു കാരണം ഞങ്ങളുടെ നല്ലതിന് വേണ്ടിയായിരുന്നു എന്നോർത്ത്…

ഇന്നത്തെ കാലത്ത് കുട്ടികളെ ഒന്നടിച്ചാൽ, ചീത്ത പറഞ്ഞാൽ ഉടൻ വീടു വിടുക, അല്ലെങ്കിൽ ആത്മഹത്യ….

ഇങ്ങനെ ഒക്കെ ആണെങ്കിലും ചില രസകരമായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതിലൊരു സംഭവം ഞാൻ പറയാം.

ഞാൻ സ്കൂളിൽ പഠിക്കുന്ന കാലം. ആറിലോ ഏഴിലാണെന്ന് തോന്നുന്നു.

അന്ന് അച്ഛൻ കർക്കടക വാവിന് ബലി ഇടാറുണ്ടായിരോന്നു. അന്നൊക്കെ വീട്ടി ലാണല്ലോ വാവുബലി ഇടുന്നത്. തലേദിവസം തുടങ്ങും അതിനു ള്ള ഒരുക്കങ്ങൾ..
വീടൊക്കെ അടിച്ചു തുടച്ച് വൃത്തി യാക്കണം. അന്ന് ഒരു നേരം മാത്രമേ അരി ഭക്ഷണം കഴിക്കുള്ളു.

പിന്നെ എൻ്റെ അച്ഛന് ഒരു പ്രത്യേകതയുണ്ട് . ഒന്നും അരോടും പറയില്ല.. ആത് സന്തോഷമായാലും സങ്കടമായാലും സ്നേഹമായാലും.

അപ്പോൾ പറഞ്ഞു വന്നത് വാവ് ബലിയുടെ കാര്യമല്ലേ? അങ്ങനെ അമ്മ കണ്ടറിഞ്ഞ് എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കും .

അങ്ങനെ അച്ഛനും ഒരു ഏച്ചിയും രാവിലെ കുളിച്ചു ബലിക്ക് വേണ്ട ഒരുക്കം തുടങ്ങും.

അപ്പോഴാണ് രസം… എനിക്ക് ഇതൊക്കെ കാണാൻ നല്ല ഇഷ്ട്ടാണ്. ഈ സമയം ആവു മ്പോൾ ഞാൻ കോലായിൽ നിൽക്കും. അപ്പോള് അമ്മ പറയും അടങ്ങി നിന്നോളണമെന്ന്… കാരണം എന്താണെന്നോ?

അച്ഛന് ആ സമയത്ത് ആരും ശബ്ദിക്കരുത്, അവരുടെ അടുത്ത് പോവരുത്, എന്നൊക്കെ യാണ് നിബന്ധനകൾ 😀

ഞാൻ ഒരു മൂലയിൽ നിന്ന് ഇതൊക്കെ നോക്കും.
അപ്പോഴായിരിക്കും ഏച്ചിയോട് ചെയ്യുന്ന കാര്യത്തിൽ എന്തെങ്കിലും തെറ്റുന്നത്. അപ്പൊ അച്ഛന് മിണ്ടാൻ പാ ടി ല്ലാല്ലോ? അത് കൊണ്ട് ഒന്ന് തുറിച്ചു നോക്കും. ആ നോട്ടം കണ്ടാൽ ഏച്ചി മൂത്രം ഒഴിക്കാത്തത് അച്ഛൻ്റെ ഭാഗ്യം.. അല്ലെങ്കിൽ പിന്നെയും കുളിക്കണ്ടേ?😝

ഏച്ചി ഇടംകണ്ണിട്ട് എന്നെ ഒന്ന് നോക്കി, എനിക്ക് ആണെങ്കിൽ ചിരി വന്നിട്ട് വയ്യ… പക്ഷേ ചിരിച്ചൂടല്ലോ😛

അങ്ങനെ ബലിയൊക്ക കഴിഞ്ഞു കാക്ക വന്ന് ചോറൊക്ക തിന്നുന്നത് സംതൃപ്തിയോടെ  അച്ഛൻ നോക്കി നിൽക്കുമ്പോഴാണ് എൻ്റെ രംഗപ്രവേശം. ആ കാലത്ത് കർക്കടക വാവിന് സ്കൂളിന് ലീവില്ല . അങ്ങനെ ഞങ്ങൾ സ്കൂളിൽ പോകാൻ മുറ്റത്തേക്ക് ഇറങ്ങി നടക്കുമ്പോൾ അച്ഛൻ്റെ വിളി…
ഞങ്ങൾ അച്ഛൻ്റെ അടുത്തേക്ക് ചെന്നു. ഉടനെ അവിടെ ഉണ്ടായിരുന്ന ഇലയിൽ നിന്ന് ചന്ദനവും കരിയും കൂടി ഞങ്ങളുടെ നെറ്റിയിൽ നീളത്തിൽ കുറി വരച്ചു.

ഞങ്ങൾ ആകെ വിഷമിച്ചു പോയി. ഇതും കൊണ്ട് എങ്ങിനെ സ്കൂളിൽ പോവും? കുട്ടികൾ കളിയാക്കി ല്ലേ? അച്ഛനോട് പറയാനും വയ്യ?

അവിടുന്ന് ഇറങ്ങി ഇടവഴിയിൽ ഇറങ്ങി നിന്ന് അവൾ എൻ്റെ നെറ്റി അവളും അവളുടെ നെറ്റി ഞാനും തുടച്ചു. സ്കൂളിൽ എത്തുവോളം അച്ഛനെ പറ്റിച്ചതോർത്ത് ഞങ്ങൾ ചിരിച്ചു…😀😀

ഈ കാര്യം പറഞ്ഞു ഞങ്ങൾ പലപ്പോഴും ചിരിക്കാറുണ്ട്

ഈ സംഭവം പലതിൽ ഒന്ന് മാത്രം സ്നേഹം ഉള്ളിൽ വെച്ച് എല്ലാ വരോടും പരുക്കനായ ഭാവിച്ച എൻ്റെ അച്ഛൻ….

എൻ്റെ അച്ഛനും അമ്മയും അവരുടെ സുഖം നോക്കാതെ മക്കൾക്ക് വേണ്ടി ജീവിച്ചു അവരുടെ ഭാവി ഭദ്രമാക്കി തന്നവരാണ്.

റെയിൽവേ യിൽ വല്ല്യ ഉദ്യോഗസ്ഥൻ ആയിട്ട് കൂടി തനി നാട്ടുംപുറക്കാരനായ എൻ്റെ അച്ഛൻ ഒരു വില്ലൊടിഞ്ഞ കാലൻ കുടയും ചൂടി വയൽ വരമ്പിലൂടെ നടന്നു വരുന്ന ആ ചിത്രം ഇന്നും എൻ്റെ മനസ്സിൽ മായാതെ നിൽക്കന്നു…🧡🧡
അങ്ങനെ ഉള്ള എൻ്റെ അച്ഛന്ഒന്നും തിരിച്ചു കൊടുക്കാൻ എനിക്കായില്ല….😪

ഈ ദിവസത്തിൽ എൻ്റെ അച്ഛൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു….🙏🙏🌹🌹😪
**********
#കൂട്ടക്ഷരങ്ങൾ #പിതൃദിനം2025

Post Views: 29
3
Letha K

8 Comments

  1. മിനി സുന്ദരേശൻ on July 1, 2025 1:21 AM

    വരികളിൽ തുളുമ്പുന്നു അച്ഛൻ സ്നേഹം❤️👍

    Reply
  2. Nishiba M on June 29, 2025 11:04 PM

    ഓർമ്മകളുടെ തണൽ..

    Reply
  3. Letha K on June 13, 2025 3:07 PM

    Thank you💛

    Reply
    • Joyce Varghese on June 14, 2025 5:30 AM

      നല്ല ഓർമ്മകൾ. അച്ഛനോടുള്ള സ്നേഹം എഴുത്തിൽ ഉടനീളം വായിച്ചു.
      👍👏

      Reply
    • Shreeja R on June 30, 2025 8:04 AM

      👌

      Reply
  4. Suma Jayamohan on June 13, 2025 11:48 AM

    സ്നേഹം തുളുമ്പുന്ന ഓർമ്മകൾ❤️👌👌

    Reply
    • Suresht Thazhathethil (h) on June 13, 2025 12:26 PM

      🙏👌

      Reply
    • Letha K on June 13, 2025 3:06 PM

      Thank you💛

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.