Author: Letha K

“പിതൃദിനം”… ഞാൻ ആലോചിക്കാറുണ്ട് നമ്മുടെ അച്ഛനെ ഓർക്കാൻ ഇങ്ങനെ ഒരു ദിവസത്തിന്റെ ആവശ്യം ഉണ്ടോന്ന്? ഇന്നത്തെ തലമുറക്ക് ഇത് ആവശ്യം ആണെന്ന് തോന്നുന്നു. കാരണം അവർക്ക് അവരുടെ കാര്യം മാത്രമാണ് വലുത്. അവിടെ അച്ഛനും അമ്മയും ഒന്നും അല്ല. എൻ്റെ അച്ഛൻ എന്നെ വിട്ട് പിരിഞ്ഞിട്ട് ഇരുപത്തിയഞ്ച് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും അച്ഛനെ പറ്റിയുള്ള ഓർമ്മകൾ ഇന്നും മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നുണ്ട്. കാരണം ആ ഓർമ്മകളിൽ കൂടുതൽ സങ്കടങ്ങൾ ആണെങ്കിലും അതൊക്കെ അതിജീവിച്ച് ഞങ്ങൾ ആറ് മക്കളെ വളർത്തി വലുതാക്കിയ അച്ഛൻ ഇന്നും എൻ്റെ അഭിമാനമാണ്🤍 അച്ഛൻ റയിൽവേയിൽ ടി.ടി.ആർ ആയിരുന്നു. അന്ന് അച്ഛൻ നാട്ടിൽ വരുന്നത് കാണാൻ എന്ത് ഭംഗി ആണെന്നോ? വെള്ള ഷർട്ടും പാൻ്റും ടൈയ്യൊക്ക കെട്ടി വയൽ വരമ്പിലൂടെ നടന്നു വരുന്ന ചിത്രം ഇന്നും മനസ്സിലുണ്ട്. അന്നൊക്കെ ഞങ്ങളുടെ വീടിന് അടുത്ത് ഇംഗ്ലീഷ് അറിയുന്ന ഒരാൾ അച്ഛനായിരുന്നു. അച്ഛൻ ഭയങ്കര ഗൗരവക്കാരനായിരുന്നു. പക്ഷേ.. നാട്ടിൽ വന്നാൽ തനി നാട്ടിൻപുറത്തുകാരനാവും.…

Read More