ഇന്ന് പരീക്ഷ എഴുതാനായിട്ട് പോയപ്പോ ഇരുന്ന ഡെസ്കിൽ ഒരുപാട് കുത്തി കുറിച്ച് വെച്ചിരിക്കുന്നത് കണ്ടു. ഒരു 15 മിനിറ്റ്ഓളം വെറുതെ ഇരിക്കേണ്ടതുകൊണ്ട് അതൊക്കെ വായിച്ച് ഇരിക്കലാണ് മെയിൻ പണി.
അവ കണ്ടപ്പോ എനിക്ക് ഞാൻ 10ആം ക്ലാസ്സിൽ പഠിച്ചത് ഓർമ വന്നു.
അന്ന് ക്ലാസ് തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ ഏതാനും പുതിയ ഡെസ്കുകൾ കൊണ്ട് വന്നിരുന്നു. ക്രീം കളറിൽ നന്നായി പോളിഷ് ചെയ്തിട്ടുണ്ട്. പഴയ ഡെസ്കുകൾ എല്ലാം തന്നെ മാറ്റി പുതിയതായി കൊണ്ട് വന്നവ അവിടെ സ്ഥാനം പിടിച്ചിരുന്നു. അൽപ സമയത്തിന് ശേഷം HM വന്നു, ഒരാള് പോലും ഡെസ്കിൽ പടം വരക്കാനോ എഴുതാനോ പാടില്ല എന്ന കർശന നിർദേശത്തോടെ ആണ് പോയത്.
ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ ഡെസ്കിൽ അറിയാതെ ഒരു കുത്ത് വന്നാൽ പോലും അല്പം ഭയം ഉള്ളിൽ ഉണ്ടായിരുന്നു.
പിന്നീട് SSLC സർട്ടിഫിക്കറ്റ് വാങ്ങിക്കാൻ സ്കൂളിൽ പോയപ്പോ ഞാൻ പഴയ എൻ്റെ ക്ലാസ്സിലേക്ക് നടന്നു. അവിടെ എഴുതാത്ത,പടം വരക്കാത്ത ഒരു ഡെസ്ക് പോലും ഉണ്ടായിരുന്നില്ല….
എന്തോ എക്സാം തുടങ്ങുന്നത് വരെ ഒരു പിടി ഓർമകൾ പെട്ടെന്ന് മനസ്സിലൂടെ കടന്നു പോവുകയുണ്ടായി..
ഓരോ പരീക്ഷ എഴുതാൻ പോവുമ്പോഴും അവിടത്തെ ക്ലാസും ചുറ്റുപാടും നിരീക്ഷിക്കുന്നതും എനിക്ക് പ്രിയമുള്ളതായി മാറി..


3 Comments
❤️❤️
❤️🥰
💓