“ഇത്രയും നേരമായിട്ടും റെഡിയായില്ലേ..” “അല്ല ഞാനെങ്ങോട്ട് പോവാൻ റെഡി ആവുന്ന കാര്യമാ നീയീ പറയുന്നെ” “എനിക്ക് ഇവിടെ നിന്ന് ബോറടിക്കുന്നു നമുക്ക് ചുമ്മാ റൗണ്ട് വരെ ഒന്ന് പോയാലോ ഒരു കട്ടനും അടിക്കാം കൂടെ വടക്കുനാഥനേം കാണാം..എന്തെ.. ഇന്ന് എന്തായാലും നമുക്ക് രണ്ടു പേർക്കും ഓഫ് അല്ലെ പോയി റെഡി ആവൂ വേഗം പോ പോ” സമയം ഏതാണ്ട് ഏഴരയോടടുത്തു “അമ്മൂ നമ്മൾ ഇവിടെ വന്നിട്ട് കുറച്ചധികം നേരമായിട്ടോ.. പോവണ്ടെ..?” ” ആഹ് പോവാം നമുക്ക് കുറച്ച് നേരം കൂടി ഇരുന്നിട്ട് പോവാം അരുണേട്ടാ..” “അല്ല, എനിക്കെയറിയമ്മേലാഞ്ഞിട്ട് ചോദിക്കുവാ, എല്ലാ മാസവും ഈ ഒരു പതിവ് ഉണ്ടല്ലോ? അതും കറക്റ്റ് ആദ്യത്തെ ഞായറാഴ്ച.. എന്തെങ്കിലും പ്രത്യേകത ഉണ്ടോ.. അതോ വല്ല നേർച്ചയും ഉണ്ടോ ഇവിടെ വന്നു ഇരുന്നോളാം എന്ന്..??” “എന്തെ അങ്ങനെ ചോദിച്ചേ..?” “വേറെ ഒന്നും അല്ല. നീ വലിയ നിരീശ്വരവാദി അല്ലെ. അതോണ്ട് ചോദിച്ചതാ..” “വേറെ ഒന്നും ഇല്ല അരുൺ…
Author: Greeshma Sujith
ഇന്ന് ഒരു കല്യാണം ഉണ്ടായിരുന്നു. അതു കഴിഞ്ഞ് വന്ന് ഒരു നല്ല ഉറക്കവും കഴിഞ്ഞു എണീറ്റ് വന്നപ്പോ ചുറ്റുപാടും മൊത്തത്തിൽ ഒന്നു നോക്കി. ഇന്ന് ഉച്ചയ്ക്ക് കണ്ടതിനേക്കാൾ മാറിയിരിക്കുന്നു പ്രകൃതി. ഉച്ചയ്ക്ക് കല്യാണ വീട്ടിൽ ഇരിക്കുന്നത് ഞാൻ ഓർത്തു. സഹിക്കാൻ പറ്റാത്ത ചൂട് ആയിരുന്നു. ഇപ്പൊ നോക്കുമ്പോ ആകെ മൊത്തത്തിൽ മാറിട്ടുണ്ട്. ഞാൻ മുറ്റത്തേക്കിറങ്ങി. കാർമേഘങ്ങൾ ഉരുണ്ട് മൂടി കിടക്കുന്നുണ്ട്. ഒരു വലിയ മഴ പെയ്യാനുള്ള എല്ലാ അവസ്ഥകളിലും കാണാൻ പറ്റുന്നുണ്ട്. മഴ വരുന്നത് കണ്ടിട്ടാവണം പക്ഷികളെല്ലാം തിടുക്കത്തിൽ കൂടണയുന്നുണ്ട്. വീടിലെ കോഴികളെല്ലാം കോഴിക്കൂടിൻ്റെ മുകളിൽ കേറി ഇരിപ്പായിട്ടുണ്ട്. ആടുകൾ ആണെങ്കിൽ മഴയെ തടുക്കാനെന്നവണ്ണം കൊമ്പ് കൂർപ്പിച്ച് ഇരിക്കുന്നതും കാണാം. പുതുതായി പ്രസവിച്ച തള്ളയാട് ചാടിക്കളിക്കുന്ന തൻ്റെ ആട്ടിൻകുട്ടികളെ എങ്ങനെയെങ്കിലും കൂട്ടിലേക്ക് ആക്കാനുള്ള ശ്രമത്തിലാണ്. ഞാൻ അവരുടെ ഓട്ടവും ചാട്ടവും കണ്ട് കുറച്ച് നേരം ഇങ്ങനെ ഇരുന്നു. അപ്പോഴാണ് ഒന്ന് രണ്ട് മൂന്ന് അങ്ങനെ മുഖത്തേക്ക് മഴ തുള്ളികൾ ഇറ്റിറ്റു വീഴാൻ…
നീ എപ്പോഴാ ഏറ്റവും കൂടുതൽ സന്തോഷിച്ചിട്ടുള്ളത്..? നമ്മുടെ ഓർമകളിൽ.. അതിൽ മാത്രമോ? ഉം.. ഏറ്റവും കൂടുതൽ വിഷമിക്കുന്നതോ..? അതും നമ്മുടെ ഓർമകളിൽ.. അപ്പോ.. അപ്പോ ബാക്കിയെല്ലാം? ബാക്കിയെല്ലാം ചുറ്റും ഇരുട്ടാണ്.. Greeshma sujith
ഇന്ന് പരീക്ഷ എഴുതാനായിട്ട് പോയപ്പോ ഇരുന്ന ഡെസ്കിൽ ഒരുപാട് കുത്തി കുറിച്ച് വെച്ചിരിക്കുന്നത് കണ്ടു. ഒരു 15 മിനിറ്റ്ഓളം വെറുതെ ഇരിക്കേണ്ടതുകൊണ്ട് അതൊക്കെ വായിച്ച് ഇരിക്കലാണ് മെയിൻ പണി. അവ കണ്ടപ്പോ എനിക്ക് ഞാൻ 10ആം ക്ലാസ്സിൽ പഠിച്ചത് ഓർമ വന്നു. അന്ന് ക്ലാസ് തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ ഏതാനും പുതിയ ഡെസ്കുകൾ കൊണ്ട് വന്നിരുന്നു. ക്രീം കളറിൽ നന്നായി പോളിഷ് ചെയ്തിട്ടുണ്ട്. പഴയ ഡെസ്കുകൾ എല്ലാം തന്നെ മാറ്റി പുതിയതായി കൊണ്ട് വന്നവ അവിടെ സ്ഥാനം പിടിച്ചിരുന്നു. അൽപ സമയത്തിന് ശേഷം HM വന്നു, ഒരാള് പോലും ഡെസ്കിൽ പടം വരക്കാനോ എഴുതാനോ പാടില്ല എന്ന കർശന നിർദേശത്തോടെ ആണ് പോയത്. ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ ഡെസ്കിൽ അറിയാതെ ഒരു കുത്ത് വന്നാൽ പോലും അല്പം ഭയം ഉള്ളിൽ ഉണ്ടായിരുന്നു. പിന്നീട് SSLC സർട്ടിഫിക്കറ്റ് വാങ്ങിക്കാൻ സ്കൂളിൽ പോയപ്പോ ഞാൻ പഴയ എൻ്റെ ക്ലാസ്സിലേക്ക് നടന്നു. അവിടെ എഴുതാത്ത,പടം വരക്കാത്ത…
നീളുന്നവീഥികൾ തുടരുന്നയാത്രകൾ ബാല്യങ്ങൾ കൗമരങ്ങൾ… കിതച്ചെത്തും യൗവ്വന വാർധക്യങ്ങൾ ഉടലിനപ്രാപ്യമാം അജയ്യമാമവസ്ഥയിൽ വീണ്ടും നീളുന്നു വീഥികൾ തുടരുന്ന യാത്രകൾ.. Greeshma sujith
