മന്ത്ര
യുവ എഴുത്തുകാരി
തൃശൂർ
നവമാധ്യമങ്ങളിൽ എഴുതുന്നു
2 Comments
Laila M P on
താന്തോന്നിക്ക് എന്നോ തോന്നിയതാണ് കാശ്മീർ യാത്ര. അത് നടക്കാത്ത സ്വപ്നമായി മനസ്സിൽ കൊണ്ട് നടക്കുകയായിരുന്നു. കിട്ടിയ അവസരം ചാടി കയറി അങ്ങ് പോയി. പോവാൻ നേരം കാശ്മീർ മുല്ലയോട് പറഞ്ഞു. നീ ഇവിടെ പൂക്കാതിരുന്നോ. ഞാൻ കാശ്മീരിൽ പോയി വരാം അന്നേക്ക് പൂവിടുന്നതാ നിനക്ക് നല്ലത് ട്ടോ അല്ല പിന്നെ.
നീ പോയേച്ചും വാ ഞാനിവിടെത്തന്നെ കാണും സുരക്ഷിതനായിട്ട്. തരുന്ന പൂവൊന്നും നിനക്ക് പോരെ.ഓ പിന്നെ പോകുമ്പോൾ തണുപ്പിനുള്ളതൊക്കെ കരുതിക്കോ മറക്കണ്ട. വാൽനട്ട് ബദാം കുങ്കുമം ഒക്കെ വാങ്ങി വരണം, നിനക്ക് തന്നെ കഴിക്കാൻ. അതെ ഞാനൊരു കാര്യം പറയാം അവിടുത്തെ സാഹചര്യത്തിലാണ് എന്റെ ശരിയായ വളർച്ചയും പൂവിടലും. അല്ലെങ്കിലും നിങ്ങൾ പേര് ഇടാൻ സൂപ്പറാ കാശ്മീർമുല്ല മൈസൂർ മുല്ല, പിന്നെ കാഞ്ചീപുരം, ബനാറസ് സാരി സ്വന്തം സാരിയുടുത്ത് കേരള സാരി എന്ന് വീമ്പു പറയുന്നോർ ..നീ ഇവിടെ നടക്കും പോലെ അനക്ക് അവിടെ നടക്കാൻ പറ്റുമോ? ഇല്ലല്ലോ? നോക്കിക്കോ ഹൊ ഹൊ ഹൊ ഹു ഹു അവിടെ ചെന്നാൽ തണുപ്പ് സഹിക്കുക വയ്യാതെ നീ പാടും.
താന്തോന്നി ചാടി കളിച്ചുകൊണ്ട് നമുക്ക് കാണാട്ടോ.ഭൂമിയിലെ സ്വർഗത്തിലേക്കാ ഞാൻ പോകുന്നത്. പൈങ്കിളി വരുമ്പോൾ പറഞ്ഞേക്കണം. അവളെന്നും നിന്നെ കാണാൻ വരുമല്ലോ പൂവ് നോക്കി.
ഒന്നാം കിളി രണ്ടാം കിളി മൂന്നാംകിളി
സ്വർഗ്ഗത്തിലേക്കോ അതോ..
ബാക്കി ഞാൻ ഒളിപ്പിച്ചോളാം അല്ലേ മുല്ലേ…
ഓ പൂരിപ്പിക്കേണ്ട നിനക്ക് പാടാൻ അറിയാഞ്ഞിട്ടാണെന്ന് ഞാൻ വിചാരിച്ചോളാം. പിന്നെ ഓരോ ദിവസത്തെ യാത്രാവിവരണങ്ങൾ വള്ളി പുള്ളി വിടാതെ പോസ്റ്റിയേക്കണം. പൈങ്കിളി വായിക്കട്ടെ..
ആയിക്കോട്ടെ അക്ഷരങ്ങൾ കുറഞ്ഞാലും വള്ളിയും പുള്ളിയും ഒന്നും ഡിലീറ്റ് ആക്കൂല മുല്ലേ.. പിന്നൊന്ന് പറയാനുണ്ട് അവിടുത്തെ കാഴ്ചകൾ കണ്ട് ആസ്വദിക്കുമ്പോൾ എഴുത്ത് വല്ലാതെ ഒന്നും പ്രതീക്ഷിക്കേണ്ട.
ഞാനും കൂട്ടുകാരും വിമാനത്താവളത്തിൽ എത്തി. ആദ്യം ഡൽഹിയിലേക്കുള്ള വിമാനം ഇതാ കയറി ഇരുന്നതും ഉയർന്നുപൊങ്ങുന്നു. വിമാനത്തുനിന്ന് നമ്മുടെ പതിവ് കൊറിയ്ക്കല് തന്നെ കടല, മിക്ച്ചർ, അവിൽ വറുത്തത് അങ്ങനെ പോണു, പൈങ്കിളീ വിമാനത്താവളത്തിൽ ഭക്ഷണത്തിന് എന്താ വില എത്ര ഇരട്ടിയാണ് ഞാൻ പറയുന്നില്ല.വില കണ്ടതല്ല കേട്ടതാണ്, കേട്ടപാതി ഓടി അതാര് ഇടുന്ന വിലയാണ്, എനിക്കറിയില്ല. ഒക്കൂല നമുക്ക് ഒക്കൂല വല്ലാണ്ട് പ്രയാസപ്പെടുന്ന വിശപ്പ് ആണെങ്കിൽ വാങ്ങിപ്പോകും. രാത്രി യാത്രയിൽ ഉറക്കം വരാത്തത് കൊണ്ട് മടുപ്പ്, പുറത്തൊന്നും കാണാനില്ലല്ലോ, കണ്ണടച്ചും അങ്ങോട്ടുമിങ്ങോട്ടും നോക്കിയും പിന്നെ കുറച്ച് സമയം മൊബൈലിൽ നോക്കിയും സമയം ചെലവഴിച്ചു. അതാ വരുന്നു അനൗൺസ്മെന്റ് അങ്ങനെ ഞങ്ങൾ ഡൽഹിയിൽ! അതായത് നമ്മുടെ തലസ്ഥാനനഗരിയിലെ “ഡൽഹി” വിമാനത്താവളത്തിൽ,യാത്രക്കാർ എല്ലാവരും സീറ്റിൽ നിന്ന് ഉയർന്നു ഡൽഹിയിൽ ഇറങ്ങാൻ ആയപ്പോൾ എന്റെ സീറ്റിൽ ഇരുന്നവർ എന്നെ നോക്കി ചിരിച്ചു എന്നെ എന്റെ കൂട്ടുകാരിയുടെ അടുത്തുനിന്ന് മാറ്റി അവർ ഭാര്യയും ഭർത്താവും ഒന്നിച്ചിരുന്നു, അതിന്റെ നന്ദിയാണോ എന്തോ. കൈകാലുകൾ കുടഞ്ഞു അവനവന്റെ ലഗേജുകൾ തിരഞ്ഞു തൂക്കി പുറത്തേക്ക്. പൈങ്കിളിയെ വലിയ തണുപ്പ് ഒന്നും ഇവിടെ ഇല്ലല്ലോ? ഞാൻ ഫോൺ വയ്ക്കട്ടെ.
താന്തോന്നീ വാ ചൂടല്ലേ…ഇവിടെ ചൂടാണ് തണുപ്പിലേക്കാണ് പോണത് കൂടെയുള്ളവർ വിളിച്ചു പറഞ്ഞു. അടുത്ത വിമാനത്താവളം ശ്രീനഗർ! തണുപ്പിനുള്ള ഡ്രസ്സ് ഒക്കെ എടുത്തു വെക്കാൻ കൂട്ടുകാരി കിലുക്കി പറഞ്ഞു. ഇപ്പോൾ നമ്മൾ പോകുന്നത് ബസ് കയറാനാണ്, വിമാനത്താവളത്തിന്റെ തന്നെ മറ്റൊരു സൈഡിലാണ് ശ്രീനഗറിലേക്കുള്ള വിമാനം നിൽക്കുന്നത്. പൈങ്കിളി എത്ര വലിയ വിമാനത്താവളം ആണ് ഡൽഹി. നിറയെ ബസുകൾ വന്ന് യാത്രക്കാർ കയറുന്നു പല ദിക്കിലേക്കും. ബസ്സിൽ കയറി നാലുപാടും നോക്കിയപ്പോൾ നിറയെ വിമാനങ്ങൾ. പിന്നെ ഒരുപാട് സമയം വിമാനത്താവളത്തിൽ ഇരുന്നു, വിമാനത്താവളത്തിന് പുറത്തിറങ്ങാൻ പറ്റില്ല പോലും. അവിടെനിന്ന് ചായ സ്നാക്സ് കഴിച്ചു. ഒരു കാര്യം നട്ട പാതിരാക്ക് യാത്രക്കാരെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് എത്രതരം ഭാഷകൾ സംസാരിക്കുന്നവർ അതിൽ സ്വദേശിയും വിദേശികളും. കേട്ടോ പൈങ്കിളി കോഴിക്കോട് കണ്ടപോലെയല്ല വിമാനത്താവളത്തിൽ പാവപ്പെട്ടവനും ഉണ്ട് പണക്കാരനും ഉണ്ട്. നോക്കുമ്പോൾ കുറെ പേര് നിലത്ത് കിടക്കുന്നു ചിലർ കസേരയിൽ ചിലർ നിലത്തിരുന്ന് ചായ ഒഴിച്ച് കുടിക്കുന്നു. മണിക്കൂറിന് പൈസക്ക് റൂം കിട്ടും അങ്ങോട്ട് പോകുന്ന ചിലർ. പെട്ടെന്ന് കണ്ട ഒരു കാര്യം പറയട്ടെ ഫുൾ ഷൂട്ടിൽ ഒരുത്തനും 75% കീറി പഞ്ചറായ ജീൻസ് ഇട്ട ഒരു പെണ്ണും,പല സൈഡിലും കീറി തൂങ്ങിയിട്ടുണ്ട്. ഞാൻ ഓർക്കുകയാണ് കുപ്പായക്കൈ കൊളുത്തിൽ തട്ടി കീറിയിട്ട് സ്കൂളിൽ പോകാൻ മടിച്ച കാലം. ഇത് ഫുള്ള് കീറൽ സ്റ്റൈൽ.
താന്തോന്നി വാ
കിലുക്കി നമ്മൾ ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയിട്ട് ഡൽഹിയിലെ ഒരു സ്ഥലവും കാണാൻ പറ്റാതെ പോവുകയാണല്ലോ? സങ്കടം ണ്ട് ട്ടോ.
ഇപ്പം നീ വാ അനൗൺസ്മെന്റ്! നമുക്ക് ശ്രീനഗറിൽ പോയി ബാക്കി പറയാം. ശ്രീനഗർ ഭൂമിയിലെ സ്വർഗം എല്ലാവരും സന്തോഷത്തോടെ വിമാനത്തിൽ കയറി. മേഘപാളിയിൽക്കിടയിലൂടെ വിമാനം പോകുന്നത് എന്ത് രസമാണ് അതാ മഞ്ഞുമലകൾ കണ്ടു തുടങ്ങി പൈങ്കിളി പുറത്ത് നോക്കിയുള്ള കാഴ്ച അത് ഒന്നര കാഴ്ചയാ നേർക്കാഴ്ചകൾ കണ്ടു തന്നെ ആസ്വദിക്കണം. മഞ്ഞിൽ കുളിച്ചതാണോ ഐസിൽ കുളിച്ചതാണോ അതായത് മഞ്ഞുകൊണ്ട് മൂടപ്പെട്ടത് ആണോ? മലകളും താഴ് വരകളും നോക്കി നോക്കി അങ്ങനെ ഇരുന്നു. ശ്രീനഗറിൽ ഇറങ്ങാറായി തുടങ്ങി പൈങ്കിളീ കിലുക്കിയും മറ്റെല്ലാവരും സന്തോഷത്തിൽ ബാഗുകൾ തിരയുന്നു. ബാക്കി അടുത്ത ദിവസം എഴുതാട്ടോ.
ഒരു വാക്കിന്റെ മൊഴിമാറ്റം
മലബാറിൽ നിന്നും പ്രകൃതിരമണീയമായ ഒരു സ്കൂളിലേക്കുള്ള യാത്രയിലാണ് ഞാനും കൂട്ടുകാരും. കളിയും ചിരിയും കഥപറച്ചിലും ആയി സ്കൂളിനടുത്ത് എത്താറായി. കൊച്ചിയിൽ നിന്ന് ഉള്ളിലേക്ക് ഉള്ള ഒരു സ്ഥലം. പട്ടണം കണ്ട് ഗ്രാമത്തിലേക്കുള്ള യാത്രയിൽ കാഴ്ചകൾ മനസ്സിന് കുളിരു കോരുന്നത് തന്നെ.. കായലിന്റെ നടുക്ക് കൂടെ പൊട്ടിപ്പൊളിഞ്ഞ റോഡിലേക്ക് കടന്നു, കാണാൻ ചന്തം ഉണ്ടെങ്കിലും മൂക്കിലേക്ക് ഇരച്ചു കയറുന്ന മണം ചിലർ മുക്കുപൊത്തി, പറയാൻ വന്ന വാക്കുകൾ പലരും വിഴുങ്ങി ഞാൻ തുടക്കത്തിൽ തന്നെ വെറുക്കേണ്ട എന്നു കരുതിയാവും.
. വരാന്തയിൽ കുറെ ടീച്ചേഴ്സ് കാത്തു നിൽക്കുന്നുണ്ടായിരുന്നു. എല്ലാവരും ഓഫീസിലേക്ക് കടന്നു കൂടെ ഞാനും. കുറച്ച് സമയത്തേക്ക് ഞാൻ വായുവിൽ ആയിരുന്നു. ഞാൻ ഇരുന്നു, ഒപ്പിട്ടു,കൂടെ വന്നവരെല്ലാം യാത്ര പറഞ്ഞ് പിരിഞ്ഞു.
ഓഫീസിൽ എത്തിയപ്പോൾ സ്കൂൾ ചുറ്റിക്കാണാനായി ഒരു ടീച്ചർ എന്നെ ക്ഷണിച്ചു. ആദ്യം എൽ പി ക്ലാസിന്റെ അടുത്തേക്കാണ് പോയത്, തറയോടൊപ്പം വെള്ളമുള്ള ഓടിട്ട കെട്ടിടങ്ങൾ, വെള്ളത്തിലൂടെ നടക്കുന്ന കുട്ടികൾ എന്നെ കണ്ട് അത്ഭുതത്തോടെ നോക്കി. തട്ടമിട്ട ഒരു കുട്ടിയോ ഒരു ടീച്ചറോ ആ സ്കൂളിൽ അന്നില്ല.
കുട്ടികളെ നോക്കിയെങ്കിലും എന്റെ കണ്ണ് മുഴുവൻ സ്കൂൾ മുറ്റത്ത് ഓടിക്കളിക്കുന്ന നെറ്റി മാൻ(നെറ്റിൽ വെള്ളം പൊട്ടുള്ള കുഞ്ഞു മത്സ്യം) പരൽ മീനുകൾക്ക് പുറകിലായിരുന്നു. അതുകൊണ്ട് കുട്ടികൾ കൈയിൽ മീൻ പിടിച്ചു എനിക്ക് കാണിച്ചു തന്നു. അധികസമയം അങ്ങനെ നടക്കാനായില്ല വായിൽ നിന്ന് വെള്ളം ഊറി വരുകയും വയറിനകത്ത് എന്തോ ഉരുണ്ടുമറയുന്നതുപോലെ, ബാക്കി പിന്നെ കാണാം എന്ന് പറഞ്ഞ് ഓഫീസിലേക്ക് പോയെങ്കിലും അവിടെയും ഇരിക്കാൻ കഴിഞ്ഞില്ല. ഒരാഴ്ച കൊണ്ട് അതൊക്കെ മാറുമെന്ന് പറഞ്ഞ് അവർ സമാധാനിപ്പിച്ചു.
പിന്നീടുള്ള രണ്ടാഴ്ച കാലം പുത്തൻ അറിവുകളുടെയും,സങ്കടങ്ങളുടെയും സന്തോഷത്തിന്റെയും, തിരിച്ചറിവിന്റെ കൂടെ നാളുകളായിരുന്നു. കുട്ടികൾ എന്നെ എച്ച്മ്മേ
എന്ന് വിളിച്ചു ഓടി വരും ഞാൻ ചിരിച്ചു കാരണം ആദ്യത്തിൽ എനിക്ക് അച്ഛമ്മേ എന്ന് തോന്നി, ടീച്ചേഴ്സ് പറഞ്ഞു എച്ച് എം എന്നാണ് വിളിക്കുന്നത്. നാട്ടിൽ ഒന്നും ഇങ്ങനെയുള്ള ഒരു വിളി ഞാൻ കേട്ടിട്ടില്ല, എച്ച് എം ആയാലും ടീച്ചർ എന്നാണ് വിളിക്കുക.
ഒരു ദിവസം ഉച്ചക്ക് ഒഴിവുസമയത്ത് കുട്ടികൾ എന്നെ വന്നു വിളിച്ചു. എച്ചമ്മേ ഒരു കുട്ടി ‘തീട്ടി ‘വീണു വേഗം വാ.
ഏതോ കുട്ടി അപ്പി ഇട്ടതാണ് അതിൽ ചവിട്ടി വീണ കുട്ടിയെ കാണാൻ വേണ്ടിയാണ് അവർ വിളിക്കുന്നത് എന്ന് ഞാൻ കരുതി അവരോടൊപ്പം മൂക്ക് പിടിച്ചു നടന്നു.
പക്ഷേ അപ്പി/തീട്ടം കണ്ടില്ല .. വെള്ള ടൈൽസിൽ നിറയെ ചളിയാണ് അതിൽ ഒരു വര കാണിച്ചു തന്നു കാൽ വഴുതിയതിന്റെ അടയാളം. തെന്നി അല്ലെങ്കിൽ വഴുതി എന്നതിനാണ് തീട്ടി എന്ന് ഇവർ പറയുന്നത്. ഇവിടെ രസകരമായ സംഭവം നടക്കുമ്പോൾ അവിടെ കുട്ടിയെ മരുന്നു വെച്ച് കെട്ടുകയായിരുന്നു ടീച്ചർ.