“ഇത്രയും നേരമായിട്ടും റെഡിയായില്ലേ..”
“അല്ല ഞാനെങ്ങോട്ട് പോവാൻ റെഡി ആവുന്ന കാര്യമാ നീയീ പറയുന്നെ”
“എനിക്ക് ഇവിടെ നിന്ന് ബോറടിക്കുന്നു നമുക്ക് ചുമ്മാ റൗണ്ട് വരെ ഒന്ന് പോയാലോ ഒരു കട്ടനും അടിക്കാം കൂടെ വടക്കുനാഥനേം കാണാം..എന്തെ.. ഇന്ന് എന്തായാലും നമുക്ക് രണ്ടു പേർക്കും ഓഫ് അല്ലെ പോയി റെഡി ആവൂ വേഗം പോ പോ”
സമയം ഏതാണ്ട് ഏഴരയോടടുത്തു
“അമ്മൂ നമ്മൾ ഇവിടെ വന്നിട്ട് കുറച്ചധികം നേരമായിട്ടോ.. പോവണ്ടെ..?”
” ആഹ് പോവാം നമുക്ക് കുറച്ച് നേരം കൂടി ഇരുന്നിട്ട് പോവാം അരുണേട്ടാ..”
“അല്ല, എനിക്കെയറിയമ്മേലാഞ്ഞിട്ട് ചോദിക്കുവാ, എല്ലാ മാസവും ഈ ഒരു പതിവ് ഉണ്ടല്ലോ? അതും കറക്റ്റ് ആദ്യത്തെ ഞായറാഴ്ച..
എന്തെങ്കിലും പ്രത്യേകത ഉണ്ടോ..
അതോ വല്ല നേർച്ചയും ഉണ്ടോ ഇവിടെ വന്നു ഇരുന്നോളാം എന്ന്..??”
“എന്തെ അങ്ങനെ ചോദിച്ചേ..?”
“വേറെ ഒന്നും അല്ല. നീ വലിയ നിരീശ്വരവാദി അല്ലെ. അതോണ്ട് ചോദിച്ചതാ..”
“വേറെ ഒന്നും ഇല്ല അരുൺ ഏട്ടാ, പണ്ട് ഞാൻ ഒരുപാട് വരണന്ന് ആഗ്രഹിച്ച സ്ഥലാർന്നു ഇത്. ഞാൻ അവിടെ കണ്ണൂർ അല്ലെ അപ്പോ ഈ സ്ഥലം എനിക്ക് ഭയങ്കര സ്പെഷ്യൽ ആണ്. അതുകൊണ്ടാ..
വൈകുന്നേരം ഇതിലൂടെ ഒന്ന് നടക്കണം ഇവിടുത്തെ കാറ്റും അന്തരീക്ഷവുമെല്ലാമൊന്ന് ആസ്വദിക്കണം അത്രേ ഉള്ളൂ…”
“ഓകെ ഓകെ എന്ന എൻ്റെ മോൾ ഇരുന്ന് ആസ്വദിക്ക് ഞാൻ വല്ലതും കഴിക്കാൻ മേടിച്ചോണ്ട് വരാം..”
വീണ്ടും ഇത്തിരി നേരം കൂടെ അവിടെ ഇരുന്നു അവൾ. ഒരു ദീർഘ നിശ്വാസം വിട്ട് ഒന്ന് പുഞ്ചിരിച്ചു. അതിലുണ്ടായിരുന്നു എല്ലാം..
കാലം ഇത്രയായിട്ടും ഒരു മുടക്കും വരുത്താതെ എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ച വൈകുന്നേരം ഈ വടക്കുംനാഥൻ്റെ മുന്നിൽ വന്നിരിക്കുന്നത്…
അവള് അവളോട് തന്നെ മന്ത്രിച്ചു.
“എൻ്റെ വാക്കു ഞാൻ പാലിച്ചു.. നീയോ…??”


3 Comments
👌🌹
💗🥰
👍❤️💯🙏