മധുരമാം സ്മരണകൾ നിറഞ്ഞൊരൻ ബാല്യകാലം
ഓർക്കുവാൻ ഉണ്ടൊരു ഇടവഴി ഓടിനടനൊരിടവഴി
ആ തൊടിയ്ക്ക് അപ്പുറം കായ്ക്കുന്ന തേൻമാവും
എൻ കൈകലുകളിൽ ചെളി പുരട്ടിയൊരു പാടവും
കൂടെ ഓടി നടന്നോരാ കളിതോഴരും
ഒന്നോടിയാൽ എത്തിയിടുന്നോരാ അമ്പലവും
പെരുന്നാളുകൾ ഘോഷമാക്കിയിരുന്ന പള്ളികളും
ഒന്നിച്ചും വീതം വച്ചിരുന്ന നല്ല് ആമ്പൽ പൂവും
കാത്തിരുന്നു കിട്ടിയിരുന്നോരാ ബാല മാസികയും
നിന്നെക്കാൾ കേമൻ ഞാനെന്ന വീമ്പു പറച്ചിലും
തെല്ലോന്നു പിണങ്ങാത്ത കളിവീടിന് അവകാശ വാദവും
അമ്മമ്മ തൻ വാത്സല്യം പുണർന്നൊരാ കൈനീട്ടവും
ഇനിയില്ല ഓർമ്മകളിൽ താലോലിക്കുന്നൊരാ ബാല്യകാലം
