“ചായയല്ല, ചാരായം!” – നമ്മുടെ നാട്ടിലെ കഥ
“ഇത് last peg ആണ്!” – എന്നു പറഞ്ഞു glass പിടിക്കുന്നവർ നമ്മുടെ നാട്ടിൽ ഒട്ടും കുറവല്ല.
അവിടെ വീട്ടിൽ ഭാര്യ കരയുന്നു… കുട്ടി വാതിൽക്കൽ നിന്ന് നോക്കുന്നു… അയൽക്കാർ ഗോസിപ്പ് mode-ലേക്ക് പോകുന്നു.
എന്തിനാ കുടിക്കുന്നത്?
ചിലർ പറയും – “stress relief”, “job tension”, “friends”…
പക്ഷേ, സത്യം പറയട്ടെ, ആദ്യം സുഹൃത്തിനെ പോലെ തോന്നിച്ചാലും പിന്നെ slowly slowly, life-ന്റെ master ആയി മാറും – അതാണ് മദ്യം.
എന്തുകൊണ്ട് struggle?
കാരണം brain-നെ fool ചെയ്യുന്ന ഒന്നാണ് മദ്യം.
“എനിക്ക് കണ്ട്രോൾ ചെയ്യാം” എന്നു വിചാരിക്കുമ്പോഴേക്കും അത് തന്നെയാണ് നമ്മെ control ചെയ്യുന്നത്.
എങ്ങനെ മാറാം?
ആദ്യം, “എനിക്ക് പ്രോബ്ലം ഉണ്ട്” എന്ന് മനസിലാക്കണം.
Will power മാത്രം പോരാ – counselling, treatment, support group ഇവയും വേണം.
“ഒരു peg മാത്രം” എന്ന്ക്കു വിളിക്കുന്ന കൂട്ടുകാരെ avoid ചെയ്യണം.
കുടുംബത്തിന്റെ support ആണ് main medicine.
കുടുംബത്തിന്റെ role എന്ത്?
അധികം ശകാരിച്ചാൽ കാര്യമില്ല – അതുകൊണ്ട് ആളുകൾ മാറില്ല.
Support, patience, care – ഇതാണ് main.
“ഞങ്ങൾക്ക് നീ വേണം” എന്ന് constantly പറയണം – പക്ഷേ സ്നേഹത്തോടെ, കോപം കൂടാതെ.
പലപ്പോഴും family-ക്കാണ് hardest struggle, പക്ഷേ അവർ ആണ് silent heroes.
അവസാനം…
ഒരു അച്ഛൻ drunk ആയി വീണു കിടക്കുമ്പോൾ, 6 വയസ്സുകാരൻ quietly പറഞ്ഞു:
“അച്ഛാ, നിങ്ങൾ ഇല്ലെങ്കിൽ ഞാൻ ആരെ ‘അച്ഛാ’ എന്ന് വിളിക്കും?”
ആ ചോദ്യം therapy-യിലും, medicine-ലും കിട്ടാത്ത biggest treatment ആയിരുന്നു.
Alcoholism-ൽ നിന്ന് മാറാം.
പക്ഷേ അത് ഒരു ആളിന്റെ മാത്രം പോരാട്ടമല്ല – കുടുംബവും, സമൂഹവും ചേർന്നുള്ള പോരാട്ടം.
✍️Written by
Psy. Jithin Abraham


1 Comment
സ്വയം തോന്നാതെ ഒന്നിനും പരിഹാരമില്ല
👌🌹