Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മഷിത്തണ്ട്
അനുഭവം ഓർമ്മകൾ ജീവിതം

മഷിത്തണ്ട്

By Subitha subuAugust 23, 2025Updated:September 25, 20252 Comments2 Mins Read385 Views
A bunch of pepper elder plant or Peperomia pellucida used for herbal medicine
Bookmark Now
Please login to bookmark Close

No account yet? Register

 

നിൻ്റെ ഓർമ്മകൾ, ഒരു മഷിത്തണ്ട് പോലെ എൻ്റെ മനസ്സിൽ മായാതെ നിൽക്കുന്നു.

കാലം എത്ര വേഗമാണ് പറന്നുപോയതെന്നോർത്ത് ഞാൻ അത്ഭുതപ്പെടുന്നു. അഞ്ചാം ക്ലാസ്സിലെ ഓർമ്മകളിലേക്ക് എൻ്റെ മനസ്സ് പലപ്പോഴും ഒരു തുമ്പിയെപ്പോലെ പറന്നുചെല്ലാറുണ്ട്. നി ഓർക്കുന്നുണ്ടോ അന്ന് നീ 5-ഡിയിലും ഞാൻ5-എയിലും ആയിരുന്ന ആ കാലം? സ്കൂളിൽ നീ വളരെ കുറച്ചു കാലമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും നിൻ്റെഓർമ്മകൾ എൻ്റെ മനസ്സിൽ ഇപ്പോഴുമുണ്ട്. നീ പാടിയിരുന്ന ആ പാട്ട്, അതിൻ്റെ ഈണം എൻ്റെ കാതുകളിൽ ഇപ്പോഴുംമുഴങ്ങുന്നു.

‘’അറിയാതെ നിന്നെ അറിയുന്നുഞാൻ പ്രിയസഖി…”

നിൻ്റെ ആൻ്റിയുടെ മോളും എൻ്റെ സഹോദരനും ഒരേ സ്കൂളിലായിരുന്നു. അവരുടെ സ്ലെറ്റ് മായിക്കാൻ മഷിതണ്ടിനായി പോകുന്ന പോക്ക് നീ ഓർക്കുന്നുണ്ടോ. വീടിന്റപ്പുറത്തെ ജോസഫ് അണ്ണന്റെ വീടിന്റെ  സൈഡില്‍, അവിടെ സുലഭമായിരുന്നു ഈ ചെടി. അതിന്റെ തണ്ടില്‍ ധാരാളം വെള്ളം ഉള്ളതുകൊണ്ട് സ്ലേറ്റ് മായ്ക്കാന്‍ നല്ലഎളുപ്പമാണ്. നമ്മൾ കണ്ട ആദ്യത്തെ രക്തസാക്ഷികളായിരുന്നു ആ മഷിത്തണ്ടുകള്‍. അവരുടെ ഹൃദയരക്തംകൊണ്ടാണ് പലതെറ്റുകളും മായ്ക്കപ്പെട്ടത്.കുറച്ചു കാലംകഴിഞ്ഞു

എങ്ങോട്ടാണ് പോയതെന്നോ എന്തിനാണ് പോയതെന്നോ ചോദിക്കാൻ അന്നത്തെ പ്രായത്തിൽ അറിയില്ലായിരുന്നു. എങ്കിലും ആ യാത്ര, ആ ചിരികൾ, ആ കളികൾ… അതൊന്നും മനസ്സിൽ നിന്ന് മാഞ്ഞുപോയിട്ടില്ല.

മുപ്പത് വർഷങ്ങൾക്കിപ്പുറവും ഞാൻ നിന്നെ ഓർക്കുന്നു. ഒരുപാട് സൗഹൃദങ്ങൾ എൻ്റെ ജീവിതത്തിലൂടെകടന്നുപോയി, ചിലത് ഇപ്പോഴും എൻ്റെ കൂടെയുണ്ട്. എന്നിട്ടും ബാല്യകാലത്തിലെ ആ നിഷ്കളങ്കമായ സൗഹൃദം എൻ്റെമനസ്സിൽ ഒരു മായാത്ത ചായം പോലെ നിൽക്കുന്നു. സത്യം പറഞ്ഞാൽ, നിൻ്റെ മുഖം പോലും എനിക്ക് വ്യക്തമായിഓർമ്മയില്ല. എങ്കിലും ആ സൗഹൃദം ഒരു വേനൽക്കാലത്തെ ഓർമ്മപോലെ എൻ്റെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. മഷിത്തണ്ട് മുറിച്ച് കളിച്ചതും, തമാശകൾ പറഞ്ഞ് ചിരിച്ചതും, പിണങ്ങിയതും, ഇണങ്ങിയതുമെല്ലാം ഇന്നലെയെന്നപോലെ ഓർക്കുന്നു. ജീവിതത്തിലെ തിരക്കുകൾക്കിടയിലും ആ ഓർമ്മകൾ ഒരു കുളിർകാറ്റായി എന്നെ തലോടുന്നു.

നമ്മൾ ഇനിയൊരിക്കലും കണ്ടുമുട്ടുമോ എന്നെനിക്കറിയില്ല. എവിടെയാണ് എങ്ങനെയാണ് നിന്നെ തിരയേണ്ടതെന്ന്അറിയില്ല. എന്നിരുന്നാലും, ഒരു പഴയ ഫോട്ടോയിലെ മങ്ങിയ ചിത്രം പോലെ എൻ്റെ ഹൃദയത്തിൽ നീ ഇപ്പോഴുമുണ്ട്. “മഷിത്തണ്ടിന്റെ ആവശ്യക്കാരിടെ സഹോദരാ, ഇന്ന് നീ എവിടെയാണ് തെറ്റുകള്‍ക്ക് പകരം ശരികളെ പെറ്റുകൂട്ടി ജീവിക്കുന്നുണ്ടാവാം. നിനക്ക് ഈ മഷിത്തണ്ടുകളാവശ്യമുണ്ടാകില്ല.”

ഇന്ന് വഴിയില്‍ കണ്ട കരിഞ്ഞുണങ്ങിയ മഷിത്തണ്ട് എന്തൊക്കെയോ ഓര്‍മിപ്പിക്കുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ മഷിത്തണ്ടുകള്‍ മാത്രം വിളിക്കുന്നുണ്ട്. ആ പഴയകാലത്തേക്ക് തിരിഞ്ഞുനടക്കാന്‍.മ ഷിതണ്ടുകൾ ഇന്നും വേലിയിൽ സുലഭമായി കിളിർക്കുന്നു. .. ആ ഒരു കൂടിക്കാഴ്ച, മുപ്പത് വർഷം മുൻപുള്ള ആ സൗഹൃദത്തിൻ്റെ മധുരം വീണ്ടുംതിരികെ കൊണ്ടുവരുമെന്ന് ഞാൻ വിശ്വസിക്കുന്നു.

#മഷിത്തണ്ട്

#സുബുസുബി

ചിത്രത്തിന് കടപ്പാട് : ഗൂഗിൾ

Post Views: 41
3
Subitha subu

സുബിത സുബു: ഒരു principal , ഒരു എഴുത്തുകാരി ഏറ്റവും വലിയ കരുത്തും പിന്തുണയും, ഐബിഡി-ബിൽഡറായ ഭർത്താവ് സുബുവാണ്. മൂന്ന് മക്കളുടെ അമ്മയാണ്. അറിവിൻ്റെ വെളിച്ചം പകർന്നു നൽകി, സേവനരംഗത്തു ഇരുപത് വർഷമായി ഉപസന സ്കൂൾ ഓഫ് നഴ്‌സിംഗിൻ്റെ അമരക്കാരിയായി പ്രവർത്തിക്കുന്ന ഒരു അദ്ധ്യാപികയാണ് ഞാൻ. എം.എസ്.സി നഴ്‌സിംഗ് പൂർത്തിയാക്കിയ ശേഷം പ്രിൻസിപ്പൽ പദവിയിൽ എത്തിച്ചേർന്ന്നു. നഴ്‌സിംഗ് എന്നതിലുപരി സാഹിത്യത്തോട് ഏറെ താൽപ്പര്യമുണ്ട്. ചെറുപ്പം മുതലേ കഥകളും കവിതകളും ലേഖനങ്ങളും എഴുതാൻ ഇഷ്ടപ്പെട്ടിരുന്ന്നു. സമയം കിട്ടുമ്പോൾ ഒക്കെ എൻ്റെ തൂലികയ്ക്ക് ഇന്നും അവധി കൊടുത്തിട്ടില്ല.കുടുംബത്തിൻ്റെസ്നേഹവുംപിന്തുണയും ഏറ്റുവാങ്ങി, സ്വെന്തം താൽപ്പര്യങ്ങളെയും തൊഴിലിനെയും ഒരുപോലെ ചേർത്തുപിടിച്ച് മുന്നോട്ട് പോവുകയാണ്.

2 Comments

  1. Joyce Varghese on August 24, 2025 3:56 AM

    മനോഹരം.👌
    👏

    Reply
  2. SumaJayamohan on August 23, 2025 4:36 PM

    ♥️🌹👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.