ഓർമ്മകളുടെ താളുകളിൽ അക്ഷരങ്ങൾ കൂട്ടിവായിക്കാൻ പഠിപ്പിച്ച എത്രയോ അധ്യാപകർ ജീവിതത്തിലൂടെ കടന്നുപോയിരിക്കുന്നു. എന്നാൽ, എൻ്റെയുള്ളിലെ എഴുത്തുകാരിക്ക് ആദ്യമായി ജീവൻ നൽകിയത് രഘുവരൻ സാറാണ്. അക്കാലത്ത്, ഒരു വിഷയം തന്നാൽ ബോർഡിൽ നോക്കി അതേപടി പകർത്തിയെഴുതുന്ന ഒരുതരം യാന്ത്രികമായ പഠനരീതിയായിരുന്നു സാധാരണ. എന്നാൽ, രഘുവരൻ സാർ തികച്ചും വ്യത്യസ്തനാരുന്നു. അദ്ദേഹം ഒരു വിഷയം തരും, എന്നിട്ട് പറയും: “നിങ്ങളുടെ മനസ്സിലുള്ളതെന്താണോ, അത് എഴുതൂ.” അതൊരു വിപ്ലവമായിരുന്നു. ആദ്യമൊക്കെ ഭയമായിരുന്നു. എഴുതിയത് എന്താകുമെന്ന്. എൻറെ കൈയക്ഷരം അച്ചടിച്ചത് പോലെ ആയിരുന്നു. അത് വായിച്ചിട്ട് സാർ എൻ്റെ രചന ഉറക്കെ വായിക്കാൻ ആവശ്യപ്പെട്ടപ്പോൾ ആ ഭയം കൂടി. എല്ലാരിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ഞാൻ എഴുതുന്നത്. സർനോടൊപ്പം ക്ലാസ്സിലെ എല്ലാരും അത് ആസ്വദിക്കാൻ തുടങ്ങി. എൻ്റെയുള്ളിലെ കഴിവ് ആദ്യമായി തിരിച്ചറിഞ്ഞത് അദ്ദേഹമായിരുന്നു. എട്ടാം ക്ലാസ്സിൽ പഠിച്ചിരുന്ന എനിക്ക് പോലും അറിയാത്തൊരു കഴിവ്. പിന്നീടത് ഒരു ശീലമായി. കിട്ടുന്ന ഒഴിവ് സമയങ്ങളിലെല്ലാം ഞാൻ എഴുതി. വാക്കുകൾ…
Author: Subitha subu
സ്ത്രീയും പുരുഷനും തുല്യരാണെന്ന് പറയുന്ന ഒരു ലോകം കെട്ടിപ്പടുക്കുന്നത് വെറും മുദ്രാവാക്യങ്ങളിൽഒതുങ്ങേണ്ടതല്ല. അത് നമ്മുടെ വീടുകളിലും തൊഴിലിടങ്ങളിലും സമൂഹത്തിന്റെ എല്ലാ കോണുകളിലുംപ്രാവർത്തികമാവണം. ഓരോ സ്ത്രീയുടെയും പുരുഷന്റെയും കഴിവുകൾക്ക് തുല്യമായ അംഗീകാരവും അവസരങ്ങളും ലഭിക്കുമ്പോഴാണ് ഒരു സമൂഹം യഥാർത്ഥത്തിൽ പുരോഗമിക്കുന്നത്. വീടിന്റെ അകത്തളങ്ങളിൽ നിന്ന് തുടങ്ങുന്ന സമത്വം സ്ത്രീ സമത്വത്തിന്റെ ആദ്യ പാഠങ്ങൾ ആരംഭിക്കേണ്ടത് കുടുംബങ്ങളിൽ നിന്നാണ്. അടുക്കളയിലെ ജോലികൾ, കുട്ടികളെ പരിപാലിക്കൽ, വീടിന്റെ കാര്യങ്ങൾ തീരുമാനിക്കൽ തുടങ്ങിയവയിൽ സ്ത്രീക്കും പുരുഷനും തുല്യഉത്തരവാദിത്തവും പങ്കാളിത്തവും ഉണ്ടാകണം. സ്ത്രീയുടെ അഭിപ്രായങ്ങളെ ബഹുമാനിക്കുകയും അവരുടെസ്വപ്നങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്യുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെടുമ്പോഴാണ് യഥാർത്ഥ തുല്യതയുടെവിത്ത് മുളയ്ക്കുന്നത്. സ്ത്രീകളെ ദുർബലരായി കാണാതെ, അവരും കുടുംബത്തിന്റെ ശക്തികേന്ദ്രങ്ങളാണെന്ന് തിരിച്ചറിയണം. തൊഴിലിടങ്ങളിലെ തുല്യത വീടിന് പുറത്തുള്ള ലോകത്തും തുല്യത അനിവാര്യമാണ്. തൊഴിൽ മേഖലയിൽ സ്ത്രീകളെ ചൂഷണം ചെയ്യുന്ന പ്രവണതകൾ അവസാനിപ്പിക്കണം. അവർക്ക് തുല്യ ജോലിക്ക് തുല്യ വേതനം, സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം, സ്ഥാനക്കയറ്റത്തിന് തുല്യ അവസരം എന്നിവ ഉറപ്പുവരുത്തേണ്ടത്…
സന്ധ്യയുടെ സ്വർണ്ണ വെളിച്ചം പോലെയാണ് വാർധക്യം. ജീവിതത്തിരക്കുകളുടെ ഊഷ്മാവിൽ തിളച്ചുമറിഞ്ഞ കാലം പിന്നിട്ട്, ശാന്തമായൊരൊഴുക്കിലേക്ക് ചേക്കേറുന്ന സമയം. പ്രായം കൂടുന്നത് ഒരു കുറ്റമായി കാണുന്നവരുണ്ട്. നഷ്ടപ്പെട്ട സൗന്ദര്യത്തെയും കരുത്തിനെയും ഓർത്ത് വിലപിക്കുന്നവർ. എന്നാൽ, യഥാർത്ഥത്തിൽ പ്രായം ഒരുകുറ്റമല്ല, മറിച്ച് ജീവിതത്തിന്റെ പൂർണതയാണ്. അത് കാലം നമുക്കായി കരുതിവെച്ച മനോഹരമായൊരു സമ്മാനമാണ്. ഇതുവരെ ചുമലിലേറ്റിയ ഭാരങ്ങൾ ഇറക്കിവെക്കാനുള്ള അവസരം. അതിരാവിലെ മണി മുഴങ്ങുമ്പോൾ ഞെട്ടി ഉണർന്ന്, തിരക്കിട്ട് ജോലിക്ക് പോകേണ്ടതില്ല. മക്കളുടെ കാര്യങ്ങൾക്കായി സ്വപ്‌നങ്ങൾ മാറ്റിവെക്കേണ്ടതില്ല. പ്രായം നൽകുന്ന സ്വാതന്ത്ര്യം ഒരു പുഴപോലെ ഒഴുകി നീങ്ങുന്നു. മനസ്സിന്റെ ഇഷ്ടങ്ങൾക്കൊത്ത് ചലിക്കാൻ ഇത് സുവർണ്ണാവസരമാണ്. സ്വപ്‌നങ്ങൾ തളിരിടുമ്പോൾ… ചെറുപ്പത്തിൽ മാറ്റിവെച്ച ആഗ്രഹങ്ങൾ വീണ്ടും പൊടിതട്ടിയെടുക്കാം. യാത്രകൾ പോകാം, പുതിയ ദേശങ്ങൾ കാണാം, അവിടത്തെ സംസ്കാരങ്ങളെ അടുത്തറിയാം. ഒരേ ചിന്താഗതിയിലുള്ള സൗഹൃദങ്ങൾ കണ്ടെത്താം. അവരുമായിചേർന്ന് ഒരു യാത്ര പോകാം, അല്ലെങ്കിൽ ഒരുമിച്ച് താമസിക്കാനായി ഒരു ഹോംസ്റ്റേ തുടങ്ങാം. ഓരോരുത്തരുടെയും കഴിവുകൾ പരസ്പരം പങ്കുവെച്ചും, സഹകരിച്ചും മുന്നോട്ട്…
നിൻ്റെ ഓർമ്മകൾ, ഒരു മഷിത്തണ്ട് പോലെ എൻ്റെ മനസ്സിൽ മായാതെ നിൽക്കുന്നു. കാലം എത്ര വേഗമാണ് പറന്നുപോയതെന്നോർത്ത് ഞാൻ അത്ഭുതപ്പെടുന്നു. അഞ്ചാം ക്ലാസ്സിലെ ഓർമ്മകളിലേക്ക് എൻ്റെ മനസ്സ് പലപ്പോഴും ഒരു തുമ്പിയെപ്പോലെ പറന്നുചെല്ലാറുണ്ട്. നി ഓർക്കുന്നുണ്ടോ അന്ന് നീ 5-ഡിയിലും ഞാൻ5-എയിലും ആയിരുന്ന ആ കാലം? സ്കൂളിൽ നീ വളരെ കുറച്ചു കാലമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും നിൻ്റെഓർമ്മകൾ എൻ്റെ മനസ്സിൽ ഇപ്പോഴുമുണ്ട്. നീ പാടിയിരുന്ന ആ പാട്ട്, അതിൻ്റെ ഈണം എൻ്റെ കാതുകളിൽ ഇപ്പോഴുംമുഴങ്ങുന്നു. ‘’അറിയാതെ നിന്നെ അറിയുന്നുഞാൻ പ്രിയസഖി…” നിൻ്റെ ആൻ്റിയുടെ മോളും എൻ്റെ സഹോദരനും ഒരേ സ്കൂളിലായിരുന്നു. അവരുടെ സ്ലെറ്റ് മായിക്കാൻ മഷിതണ്ടിനായി പോകുന്ന പോക്ക് നീ ഓർക്കുന്നുണ്ടോ. വീടിന്റപ്പുറത്തെ ജോസഫ് അണ്ണന്റെ വീടിന്റെ സൈഡില്‍, അവിടെ സുലഭമായിരുന്നു ഈ ചെടി. അതിന്റെ തണ്ടില്‍ ധാരാളം വെള്ളം ഉള്ളതുകൊണ്ട് സ്ലേറ്റ് മായ്ക്കാന്‍ നല്ലഎളുപ്പമാണ്. നമ്മൾ കണ്ട ആദ്യത്തെ രക്തസാക്ഷികളായിരുന്നു ആ മഷിത്തണ്ടുകള്‍. അവരുടെ ഹൃദയരക്തംകൊണ്ടാണ് പലതെറ്റുകളും മായ്ക്കപ്പെട്ടത്.കുറച്ചു കാലംകഴിഞ്ഞു…
