Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഗുരുസ്മരണ
അനുഭവം ജീവിതം പ്രചോദനം സ്‌കൂൾ / കോളേജ്

ഗുരുസ്മരണ

By Subitha subuSeptember 10, 20252 Comments1 Min Read39 Views
Bookmark Now
Please login to bookmark Close

No account yet? Register

 

ഓർമ്മകളുടെ താളുകളിൽ അക്ഷരങ്ങൾ കൂട്ടിവായിക്കാൻ പഠിപ്പിച്ച എത്രയോ അധ്യാപകർ ജീവിതത്തിലൂടെ കടന്നുപോയിരിക്കുന്നു. എന്നാൽ, എൻ്റെയുള്ളിലെ എഴുത്തുകാരിക്ക് ആദ്യമായി ജീവൻ നൽകിയത് രഘുവരൻ സാറാണ്. അക്കാലത്ത്, ഒരു വിഷയം തന്നാൽ ബോർഡിൽ നോക്കി അതേപടി പകർത്തിയെഴുതുന്ന ഒരുതരം യാന്ത്രികമായ പഠനരീതിയായിരുന്നു സാധാരണ.

എന്നാൽ, രഘുവരൻ സാർ തികച്ചും വ്യത്യസ്തനാരുന്നു. അദ്ദേഹം ഒരു വിഷയം തരും, എന്നിട്ട് പറയും: “നിങ്ങളുടെ മനസ്സിലുള്ളതെന്താണോ, അത് എഴുതൂ.”

അതൊരു വിപ്ലവമായിരുന്നു. ആദ്യമൊക്കെ ഭയമായിരുന്നു. എഴുതിയത് എന്താകുമെന്ന്. എൻറെ കൈയക്ഷരം അച്ചടിച്ചത്  പോലെ ആയിരുന്നു. അത് വായിച്ചിട്ട് സാർ എൻ്റെ രചന ഉറക്കെ വായിക്കാൻ ആവശ്യപ്പെട്ടപ്പോൾ ആ ഭയം കൂടി. എല്ലാരിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ഞാൻ എഴുതുന്നത്. സർനോടൊപ്പം ക്ലാസ്സിലെ എല്ലാരും അത് ആസ്വദിക്കാൻ തുടങ്ങി.  എൻ്റെയുള്ളിലെ കഴിവ് ആദ്യമായി തിരിച്ചറിഞ്ഞത് അദ്ദേഹമായിരുന്നു. എട്ടാം ക്ലാസ്സിൽ പഠിച്ചിരുന്ന എനിക്ക് പോലും അറിയാത്തൊരു കഴിവ്.

പിന്നീടത് ഒരു ശീലമായി. കിട്ടുന്ന ഒഴിവ് സമയങ്ങളിലെല്ലാം ഞാൻ എഴുതി. വാക്കുകൾ ചിറകുള്ള പക്ഷികളെപ്പോലെ എൻ്റെ മനസ്സിൽ നിന്ന് പറന്നുയർന്നു. എൻ്റെ എഴുത്ത് സുഹൃത്തുക്കൾക്കിടയിലും കുടുംബത്തിലും കൂടെ ജോലി ചെയ്യുന്നവർക്കിടയിലും അറിയപ്പെട്ടു തുടങ്ങി. തിരക്കിട്ട ജീവിതത്തിനിടയിൽ ആ ശീലം കുറഞ്ഞുപോയെങ്കിലും, ആ വിത്ത് എൻ്റെയുള്ളിൽ എന്നും ജീവനോടെ നിന്നു.

ഇന്ന് ഞാനുമൊരു പ്രധാന അധ്യാപികയാണ്. എത്രയോ കുട്ടികൾക്ക് വഴികാട്ടിയായി നിൽക്കുമ്പോഴും, എൻ്റെ ഗുരുക്കന്മാരിൽ ഏറ്റവും പ്രിയപ്പെട്ടയാൾ രഘുവരൻ സാർ തന്നെയാണ്. പത്താം ക്ലാസ്സിലെ പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ വെച്ച് അദ്ദേഹത്തെ കണ്ടുമുട്ടിയപ്പോൾ, വർഷങ്ങൾക്കു മുമ്പ് എൻ്റെയുള്ളിൽ തെളിയിച്ച ആ വെളിച്ചത്തെക്കുറിച്ച് ഞാൻ പറഞ്ഞു. എൻ്റെ വാക്കുകൾ കേട്ട് അദ്ദേഹത്തിന്റെ മുഖത്തുണ്ടായ ആ സന്തോഷം, എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമായിരുന്നു.

ഒരുപക്ഷേ, ദേവലോകത്തിരുന്ന് ഇന്നും അദ്ദേഹത്തിൻ്റെ അനുഗ്രഹം എന്നോടൊപ്പം ഉണ്ടാകും. കാരണം, എഴുതാൻ പഠിപ്പിച്ച ഒരാളല്ല, മറിച്ച് സ്വയം എഴുതാനുള്ള ധൈര്യം തന്ന ഒരധ്യാപകനാണ് എൻറെ ഗുരു.

#ഗുരുസ്മരണ

#സുബുസുബി

Post Views: 54
5
Subitha subu

സുബിത സുബു: ഒരു principal , ഒരു എഴുത്തുകാരി ഏറ്റവും വലിയ കരുത്തും പിന്തുണയും, ഐബിഡി-ബിൽഡറായ ഭർത്താവ് സുബുവാണ്. മൂന്ന് മക്കളുടെ അമ്മയാണ്. അറിവിൻ്റെ വെളിച്ചം പകർന്നു നൽകി, സേവനരംഗത്തു ഇരുപത് വർഷമായി ഉപസന സ്കൂൾ ഓഫ് നഴ്‌സിംഗിൻ്റെ അമരക്കാരിയായി പ്രവർത്തിക്കുന്ന ഒരു അദ്ധ്യാപികയാണ് ഞാൻ. എം.എസ്.സി നഴ്‌സിംഗ് പൂർത്തിയാക്കിയ ശേഷം പ്രിൻസിപ്പൽ പദവിയിൽ എത്തിച്ചേർന്ന്നു. നഴ്‌സിംഗ് എന്നതിലുപരി സാഹിത്യത്തോട് ഏറെ താൽപ്പര്യമുണ്ട്. ചെറുപ്പം മുതലേ കഥകളും കവിതകളും ലേഖനങ്ങളും എഴുതാൻ ഇഷ്ടപ്പെട്ടിരുന്ന്നു. സമയം കിട്ടുമ്പോൾ ഒക്കെ എൻ്റെ തൂലികയ്ക്ക് ഇന്നും അവധി കൊടുത്തിട്ടില്ല.കുടുംബത്തിൻ്റെസ്നേഹവുംപിന്തുണയും ഏറ്റുവാങ്ങി, സ്വെന്തം താൽപ്പര്യങ്ങളെയും തൊഴിലിനെയും ഒരുപോലെ ചേർത്തുപിടിച്ച് മുന്നോട്ട് പോവുകയാണ്.

2 Comments

  1. Sunandha on September 12, 2025 9:58 PM

    ഭാഗ്യം.. അങ്ങനെ ഒരു ഗുരുവിനെ കിട്ടിയത് മഹാഭാഗ്യം 😍

    Reply
  2. Suma Jayamohan on September 12, 2025 8:01 AM

    ഇങ്ങനെയുള്ള ഗുരുക്കന്മാരുടെ അനുഗ്രഹങ്ങളാണ് നമ്മെ മുന്നോട്ടു നയിക്കുന്ന വെളിച്ചം.🙏🌹
    ഓർമ്മകൾ അസ്സലായി👌❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.