സ്ത്രീകൾ ഒരുങ്ങുന്നത് ആരെയോ കാണിക്കാൻ ആണെന്നുള്ള തെറ്റിദ്ധാരണ ഇപ്പോഴും സമൂഹത്തിനുണ്ട്. അങ്ങനെ ഉള്ളവരും ഉണ്ടാകും. എന്നാലും ഭൂരിപക്ഷം സ്ത്രീകളും സ്വയം സന്തോഷിക്കാൻ വേണ്ടിയാണ് ഒരുങ്ങുന്നത്. സന്തോഷിക്കാൻ പറ്റാത്തപ്പോൾ ഒരുക്കവും കുറയും. അവർ ഒരുങ്ങി എടുക്കുന്ന ഫോട്ടോകൾക്ക് പിന്നിൽ ഉള്ള ഒരുപാട് നാളത്തെ പരിശ്രമം, ഓരോരോ സാധനങ്ങൾ തേടി വാങ്ങൽ, എന്തൊക്കെ എങ്ങനെ ഒക്കെ ചേർക്കണം… ഈ ഒരു പ്രോസസ്സ് നൽകുന്ന ഒരു സന്തോഷമുണ്ട്. അത് കൊണ്ടാണ് അവരത് ആവർത്തിച്ചു കൊണ്ടിരിക്കുന്നത്. ഓരോ ആഘോഷങ്ങൾക്കായി ഇങ്ങനെ കാത്തിരിക്കുന്നത്.
ഇത്തവണത്തെ എന്റെ ഒരുക്കങ്ങളുടെ കഥ പറയട്ടെ? നാട്ടിൽ പോയപ്പോൾ ഓണത്തിന് വേണ്ടി ഒരു കേരളസാരി വാങ്ങി. എല്ലാരും മൽ കോട്ടൺ സാരികളിൽ ട്രെൻഡി ആകുമ്പോൾ ടെംപിൾ ബോർഡറിൽ ചുവന്ന കരയിൽ, പൂക്കളുടെ ബ്ലോക്ക് പ്രിന്റ്റിംഗിൽ ഒരു സിമ്പിൾ കൈത്തറി സാരിയാണ് വാങ്ങിയത്; 630 രൂപയായിരുന്നു വില. പ്രിന്റ്ഡ് ബ്ലൗസ് പീസും വാങ്ങി. ചെറിയ പഫ് വച്ചു മുക്കാൽ കൈനീളവും വച്ചു സിമ്പിൾ ആയി തയ്‌പ്പിച്ചു. ചുവപ്പിൽ (ചെങ്കൽ കളറാണ്) പൂക്കളുടെ ഡിസൈൻ ഉള്ള ഒരു ഡസൻ കുപ്പിവള വാങ്ങി;100 രൂപ ആയി.
മഞ്ജു വാര്യർ ഫേമസ് ആക്കിയ താമര മാലയും കമ്മലും നേരത്തെ വാങ്ങി വച്ചതാണ്. 500 രൂപ ആയിരുന്നു വില എന്നാണ് ഓർമ. അത് ഈ സാരിക്ക് ചേരുമെന്ന് തോന്നി. ചോക്കർ സ്റ്റൈൽ മാല എനിക്ക് ചേരുമോ എന്ന് ഉറപ്പില്ല. എന്നാലും പരീക്ഷിക്കാൻ തീരുമാനിച്ചു.
കഴിഞ്ഞ ഓണത്തിന് ചെറിയ പ്ലീട്ട്സ് അയേൺ ചെയ്തു വച്ചാണ് ഉടുത്തത്. ഇത്തവണ lazy പല്ലു സ്റ്റൈൽ ആകാമെന്ന് കരുതി. സുഹാസിനി സ്റ്റൈൽ എന്നും പറയും. എനിക്ക് വളരെ ഇഷ്ടമുള്ള ഒരു ക്ലാസിക് സാരി ഡ്രേപ്പിംഗ് സ്റ്റൈൽ ആണിത്.
മുടി ചീകി ഒതുക്കി കുളിപ്പിന്നൽ കെട്ടി വച്ചു. മൊയ്‌സ്ചറൈസർ ഇട്ടു. കണ്ണെഴുതി. പുരികം ഭംഗിയാക്കി. ലിപ് ബാമിട്ടു. പണ്ട് വാങ്ങിയൊരു non piercing ചുവന്ന കല്ല് മൂക്കുത്തിയും വച്ചു. വാച്ചും കൂടി കെട്ടിയപ്പോൾ എന്റെ ഒരുക്കം കഴിഞ്ഞു.
പിന്നെ ചാഞ്ഞും ചെരിഞ്ഞും കുറെ ഫോട്ടോ എടുത്തു. കുറെ സെൽഫിയും എടുത്തു. ഇതൊക്കെ ചെയ്തിട്ട് എനിക്ക് എന്ത് കിട്ടി എന്ന് ചോദിച്ചാൽ…കുറെ കുറെ സന്തോഷം 😍 കാലങ്ങൾ കഴിയുമ്പോൾ എടുത്ത് വച്ചു നോക്കാൻ കുറെ ഫോട്ടോകൾ. ഒരു പ്രൊജക്റ്റ് ചെയ്തു തീർക്കുമ്പോൾ കിട്ടുന്ന സംതൃപ്തി. ഇനി അടുത്ത ആഘോഷത്തിന് അടുത്ത പ്രൊജക്റ്റ് മി 💪
ഇനി പെണ്ണുങ്ങളെ നിങ്ങൾ പറയൂ…
ആരെക്കാണിക്കാനാ നിങ്ങളുടെ ഒരുക്കം?
ഒരുങ്ങിയ ഫോട്ടോ കമെന്റ് ചെയ്യൂ.
©പവിത്ര ഉണ്ണി


16 Comments
നമ്മുടെ മനസ്സിന് സന്തോഷമുണ്ടാക്കുന്ന രീതിയിൽ ഒരുങ്ങണം. കാണുന്നവർക്കും സന്തോഷം തോന്നണം. സുന്ദരിക്കുട്ടിയെ ഒത്തിരി ഇഷ്ടം❤️❤️❤️
സൂപ്പർ ആയിട്ട് ഉണ്ട് ചേച്ചി 👌🥰💗.. നമുക്ക് നമ്മളെ തന്നെ സന്തോഷിപ്പിക്കാനും, ആത്മവിശ്വാസം കിട്ടനും നന്നായി ഒന്ന് ഒരുങ്ങുന്നത് എപ്പോഴും നല്ലതാ 😍😘
സ്നേഹം 😍
celebrations വരുന്നതോളം സന്തോഷം മറ്റൊന്നുമില്ല. New Dress, jewelries, makeup എല്ലാം planning ൽ ഉണ്ടാക്കുന്ന thrill വേറൊന്നിനും കിട്ടില്ല. ഒടുവിൽ അന്നേ ദിവസത്തെ photos! അതും നോക്കി കുറേ ദിവസം ഒരു പേരറിയാ ഫീലടിച്ച് അങ്ങനിരിക്കും.. 🥰🥰
പവീ .. ഒരുക്കങ്ങൾ Pwoli ട്ടാ. അത് വായിക്കുമ്പോ തന്നെ കൂടെ ചേർന്നൊരു feel ♥️.
😍 പെണ്ണുങ്ങളുട സന്തോഷം എപ്പോഴും visible ആണ്.
സുന്ദരിയായിട്ടുണ്ട്..👌👌
നന്ദി നിഷിബാ
നമ്മുടെ സന്തോഷത്തിനെന്നു പറഞ്ഞാലും വേറൊരു കാര്യം കൂടിയുണ്ടു പവീ. “കൊള്ളാം നന്നായിരിക്കുന്നു” എന്നാരെങ്കിലും ആത്മാർത്ഥമായി പറഞ്ഞാൽ ഒരല്പം സന്തോഷക്കൂടുതലുണ്ടാവില്ലേ? സത്യം പറയണം സുന്ദരിക്കുട്ടീ❤️😀
ഉണ്ടാകും. Appreciation ആർക്കാ ഇഷ്ടമില്ലാത്തത്😃 അതിൽ അമിത സന്തോഷം ഒന്നും തോന്നാറില്ല. എന്നെ കണ്ടിട്ട് മറ്റൊരാൾ inspired ആയി self love ലേക്ക് തിരിഞ്ഞാൽ ആണ് എനിക്ക് കൂടുതൽ സന്തോഷം തോന്നുക.
സൂപ്പർ ആയിട്ട് ഉണ്ട് ചേച്ചി 👌🥰💗.. നമുക്ക് നമ്മളെ തന്നെ സന്തോഷിപ്പിക്കാനും, ആത്മവിശ്വാസം കിട്ടനും നന്നായി ഒന്ന് ഒരുങ്ങുന്നത് എപ്പോഴും നല്ലതാ 😍😘
മറ്റുള്ളവർ എന്തും പറഞ്ഞോട്ടെ. എന്റെ ഒരുക്കം നന്നായിട്ടുണ്ട് എന്ന ആത്മസംതൃപ്തിക്കു വേണ്ടി ഒരുങ്ങണം. ചിലർക്ക് സിമ്പിൾ ആയി appear ചെയ്യാൻ ആയിരിക്കും ഇഷ്ടം, ചിലർക്ക് dress up ചെയ്യാനും. അതുകൊണ്ട് ഒരുക്കം നമ്മുക്കു വേണ്ടിയാകണം.
അതേ ഇപ്പോഴും പലരും വിചാരിക്കുന്നത് ആരെയോ കാണിക്കാനാണ് സ്ത്രീകൾ ഒരുങ്ങുന്നത് എന്നാണ്
ഇന്ന് ഇതേ explanation കൊടുത്തതാണ് ഞാനും.. നമ്മുടെ സന്തോഷം നമ്മൾ തന്നെ കണ്ടെത്തണം.. നന്നായി ഒരുങ്ങി.. കുറെ ഫോട്ടോസ് എടുത്തു reels ഒക്കെ ചെയ്തപ്പോ കിട്ടുന്ന ഒരു മനസുഖം ഉണ്ട് എന്റെ സാറേ… കാണുന്നവർക്ക് കുരു പൊട്ടിക്കട്ടെ.. നമ്മുടെ മനസ്സ് നിറഞ്ഞ ഒരു ഓണക്കാലം കൂടി കടന്നു പോയി.. 🥰🥰🥰
By the by ചേച്ചിയുടെ ശാലീന സൗന്ദര്യം എന്നെ ഹഠാതാകർഷിച്ചു❤️❤️🥰
അത്രയേ ഉള്ളൂ 😃 സ്നേഹം 😍
ആരെ കാണിക്കാനാണ് ?
ഞങ്ങടെ കുശുമ്പ് കൂട്ടാൻ അല്ലാതെ വേറെയെന്തിന് 😄
😃 കുശുമ്പി ചേച്ചി