Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഹൃദയത്തിൽ നീ ഇന്നും ജീവിക്കുന്നു
കവിത ജീവിതം പ്രണയം ബന്ധങ്ങൾ സ്ത്രീ സൗഹൃദം

ഹൃദയത്തിൽ നീ ഇന്നും ജീവിക്കുന്നു

By Priya K MSeptember 11, 20258 Comments2 Mins Read119 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യ ദര്‍ശനത്തില്‍ തന്നെ മനസ്സില്ലാഴ്ന്ന മുഖം,
ഹൃദയം മന്ത്രിച്ചു  — “നീ എന്റെതാണെന്ന്.”

ഒരായിരം സൂര്യപ്രഭയാല്‍ തിളങ്ങി നിന്‍ മിഴികള്‍..

ചിമ്മുന്നോരോ കണ്ണിമയും, ഹൃദയത്തിൽ തിരകളുയർത്തി
നിന്‍ മന്ദസ്മിതം ഹൃദയത്തിൻ വാതിൽ തുറക്കുന്ന
അദൃശ്യമായ ഒരു താക്കോലായി മാറി..

നിന്‍ ഹൃദയമിടിപ്പ് — കണ്ണുകൾ കാണാത്ത,

പക്ഷേ ആത്മാവ് കേൾക്കുന്ന സംഗീതമായി തീര്‍ന്നു
അതില്‍ ഞാൻ കേട്ടതോ അനന്തമായൊരു

സുരക്ഷിതത്വത്തിന്റെ ശബ്ദവും…

കാറ്റിൽ പൂത്തു നിന്നൊരു മല്ലികപ്പൂ പോലെ,
അറിയാതെ എന്റെ ശ്വാസവുമായി കലർന്നു നീ..
പെയ്ത്തുമഴയിലെ ആദ്യതുള്ളി പോലെ,
ജീവിതത്തിന്റെ വരണ്ട നിലം നനച്ചു നീ.

സ്വപ്നങ്ങളിൽ നീ വന്നപ്പോൾ, അത് സ്വപ്നമല്ലെന്ന് തോന്നി,
ആ സാന്നിധ്യം തന്നെയായിരുന്നു എന്റെ യാഥാർത്ഥ്യം..
നക്ഷത്രങ്ങളുടെ ആകാശവും നിന്നെ കാണാൻ വിസ്മയിച്ച്
ഒരുനിമിഷം മിന്നൽ മറന്നതുപോലെ നിശ്ചലമായി..

നിന്റെ ചിരിയിൽ ഞാൻ കണ്ടു, പ്രപഞ്ചത്തിന്റെ അതിരുകൾ—
പ്രകാശവും ഇരുളും ചേർന്ന് രൂപം കൊടുത്ത
അദൃശ്യമായൊരു സംഗീതലോകം..
ഹൃദയതാളങ്ങൾ ഒരു വീണയുടെ നാദം പോലെ
എന്നിൽ മുഴങ്ങി, ഓരോ ശ്വാസവും മാധുര്യമായി..

കൈകൾ കോർത്തു നടന്ന വഴികളോ,
കാലത്തിന്റെ കരിമൺപാതകൾ പോലും
പൂക്കളുടെ വിത്തുകൾ പൊഴിഞ്ഞു നിറഞ്ഞ
ഒരു വസന്തോദ്യാനമായി മാറി.
ഓരോ ചുവടും, ഓരോ സ്പർശവും,
ജീവിതത്തിലെ പുതു നാന്‍പുകളെ വിരിയിച്ചു…

ഓരോ നിമിഷവും അമൃതമായി മാറി,
വാക്കുകളുടെ ഇടയിൽ പോലും മാധുര്യം നിറഞ്ഞു.
കാറ്റിന്റെ താളത്തിൽ കേൾവിയാകാതെ,
നിന്റെ പേരിൽ ഞാൻ കവിതകൾ രചിച്ചു.

ഒരു നാള്‍ കാറ്റിലകപ്പെട്ട ഇലയെന്നപോലെ

പറന്നകലേക്ക് പോയി നീ..

ഹൃദയം വിറച്ചു..  കൈകൾ ശൂന്യമായി
എന്റെ ലോകം മങ്ങിയൊരു ശിശിരമായി

എങ്കിലും നിന്റെ സുഗന്ധം ഇന്നും ഇവിടെ

എന്റ്റെയുള്ളില്‍ ചേര്‍ന്നലിയിച്ചു ഞാന്‍
ഓർമ്മകളുടെ കണികകൾ ചേർത്ത് ജീവിക്കുന്നു,
ഭ്രമമെങ്കിലും — എന്റെ മനസിന്റെ ശാശ്വതസത്യം..

പ്രണയം ചിലപ്പോൾ കണ്ണാടി പോലെയാണ്,
ബാഹ്യമായി കാണുന്നത് മനസ്സ് ആഗ്രഹിക്കുന്ന

രൂപത്തിന്റെ പ്രതിബിംബം മാത്രം

ഹൃദയം കാണുന്നത് സ്വന്തം സ്വപ്നങ്ങളുടെ നിറത്താൽ,
ആഗ്രഹങ്ങൾ കൊണ്ടു വരച്ചൊരു മായിക ചിത്രം..

എന്നാലും ഓർമ്മയായി നീ എന്റെ ജീവിതത്തിൽ…
ആ ഓർമ്മകൾ, കണ്ണാടിയുടെ പൊട്ടിച്ചിതറിയ
ചില്ലുകഷണങ്ങളിൽ നിന്നു തെളിയുന്ന
പ്രകാശത്തിന്റെ കിരണം പോല്‍ ഇന്നും

എന്റെ മനസ്സിനെ തെളിച്ചു കൊണ്ടിരിക്കുന്നു..

എന്റെ ഹൃദയത്തിൽ നീ ഇന്നും ജീവിക്കുന്നു,
രാത്രിയുടെ ആഴങ്ങളിൽ തെളിഞ്ഞുനിൽക്കുന്ന

ഒറ്റ നക്ഷത്രമായി..
എന്റെ കണ്ണുകൾ തേടുന്ന ശാശ്വതപ്രകാശമായി..

എന്റെ ഹൃദയത്തിൽ നീ ഇന്നും ജീവിക്കുന്നു,
ആവര്‍ത്തിച്ചു കേട്ടാലും മതിവരാത്ത ഒരു സംഗീതമായി..
കാലത്തിന്റെ തിരമാലകൾ കൊണ്ടും വേരറിയാത്ത ദൂരം കൊണ്ടും
തുടർച്ചയായി മുഴങ്ങിക്കൊണ്ടിരിക്കുന്ന അദൃശ്യമായൊരു രാഗമായി..

എന്റെ ഹൃദയത്തിൽ നീ ഇന്നും ജീവിക്കുന്നു,
പൂക്കൾ ഉണങ്ങിയാലും സുഗന്ധം നിലനിൽക്കുന്നതുപോലെ,
ഓരോ ശ്വാസത്തിലും, എന്റെ ജീവിതത്തിന്റെ ഇടിവഴികളിലും
ഒളിഞ്ഞു മുഴങ്ങുന്ന ഒരു മാധുര്യമായി..

എന്റെ ഹൃദയത്തിൽ നീ ഇന്നും ജീവിക്കുന്നു,
എന്റെ ആത്മാവിന്റെ നിത്യസ്വപ്നം പോലെ
മഴത്തുള്ളികളിൽ പ്രതിഫലിക്കുന്ന ആകാശംപോലെ,
നീ ഇല്ലെങ്കിലും, എന്റെ ഉള്ളിലെ ഓരോ സ്വപ്നവും
നിന്റെ പേരിൽ മാത്രം വിരിയുന്നു….

കാലവും ദൂരവും ഒക്കെ എന്നില്‍ നിന്നു നിന്നെ അകറ്റിയാലും,

എന്റെ ഹൃദയത്തിൽ നിന്നെ ജീവിപ്പിക്കുന്ന ഓർമ്മകൾക്ക്

ഒരിക്കലും അസ്തമയം ഇല്ല….

എന്റെ ഹൃദയത്തിൽ നീ ഇന്നും ജീവിക്കുന്നു…….

 

 

പ്രിയ കെ. എം.

Post Views: 33
3
Priya K M

8 Comments

  1. Manju on September 14, 2025 6:11 PM

    കണ്ണ് നനയിച്ചു

    Reply
    • Priya K M on September 15, 2025 10:20 AM

      ഒത്തിരി സ്നേഹം.. സന്തോഷം..

      Reply
  2. Sayara fathima k.k on September 12, 2025 8:52 PM

    🥰വളരെ ഹൃദ്യം💗, മനോഹരം 👌👌

    Reply
    • Priya K M on September 12, 2025 9:28 PM

      സന്തോഷം.. സ്നേഹം 🥰❤️

      Reply
  3. Joyce on September 12, 2025 5:42 PM

    നല്ല രചന.❤️

    Reply
    • Sayara fathima k.k on September 12, 2025 8:54 PM

      🥰വളരെ ഹൃദ്യം💗, മനോഹരം 👌👌

      Reply
    • Priya K M on September 12, 2025 9:28 PM

      സന്തോഷം.. സ്നേഹം 🥰❤️

      Reply
    • Priya K M on September 15, 2025 10:19 AM

      Thank you chechi

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.