Author: Priya K M

ജീവിതം പുറത്തുനിന്ന് സമ്പൂർണ്ണമായതുപോലെ തോന്നുമ്പോഴും, ഉള്ളിൽ ഒളിഞ്ഞ് കിടക്കുന്ന ഒരു ശൂന്യത നമ്മെ മൗനമായി വിഴുങ്ങുന്നുണ്ടാകാം. “പുനർജന്മത്തിന്റെ തുടക്കം” — ലക്ഷ്മിയുടെ കഥയാണ്, ഒരു സ്ത്രീയുടെ നിശബ്ദ പോരാട്ടവും ആത്മാവിലേക്കുള്ള യാത്രയുമാണ്. കുടുംബത്തിന്റെയും ജോലിയുടെയും ഉത്തരവാദിത്തങ്ങളുടെയും കെട്ടിനുള്ളിൽ തനിക്കുള്ളിലെ സ്വരത്തെ നഷ്ടപ്പെട്ട ഒരാൾ — ഒടുവിൽ ആ ശബ്ദം വീണ്ടും കേൾക്കാൻ പഠിക്കുന്ന കഥ. മൃദുവായ ഭാഷയിൽ, മനസിന്റെ ഗഹനതകളിലേക്ക് കയറുന്ന ഈ കഥ നമ്മിൽ ഓരോരുത്തർക്കും നമ്മുടെ ഉള്ളിലൊരു ലക്ഷ്മിയെ തിരിച്ചറിയാൻ സഹായിക്കും. ************* അന്ന് പുലർച്ചെ ലക്ഷ്മി ഉറക്കമുണർന്ന് കണ്ണുകൾ തുറന്നു. മുറിയിൽ ഇരുട്ട്, ചുമരിലെ ക്ലോക്കിന്‍റെ ടിക്കടിക്ക് ശബ്ദം മാത്രം. പക്ഷേ അവളുടെ മനസ്സിൽ പല നിഴലുകളും  മുമ്പേ ഉണർന്നിരുന്നു. ആ നിഴലുകള്‍ മുറിക്കുള്ളില്‍ ശബ്ദമില്ലാതെ ചുറ്റി നടക്കാന്‍ തുടങ്ങി. അവളെ നോക്കി അട്ടഹസിക്കന്‍  തുടങ്ങി.. അവളെ നോക്കി ചോദിക്കാന്‍ തുടങ്ങി.. “നീ സന്തോഷവതിയാണെന്ന് നടിക്കുന്നതെന്തിന്?” “ആരെയാണ് നീ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്?” “നിന്നെ തന്നെ നീ കബളിപ്പിക്കുന്നതെന്തിന്?”…

Read More

ആദ്യ ദര്‍ശനത്തില്‍ തന്നെ മനസ്സില്ലാഴ്ന്ന മുഖം, ഹൃദയം മന്ത്രിച്ചു  — “നീ എന്റെതാണെന്ന്.” ഒരായിരം സൂര്യപ്രഭയാല്‍ തിളങ്ങി നിന്‍ മിഴികള്‍.. ചിമ്മുന്നോരോ കണ്ണിമയും, ഹൃദയത്തിൽ തിരകളുയർത്തി നിന്‍ മന്ദസ്മിതം ഹൃദയത്തിൻ വാതിൽ തുറക്കുന്ന അദൃശ്യമായ ഒരു താക്കോലായി മാറി.. നിന്‍ ഹൃദയമിടിപ്പ് — കണ്ണുകൾ കാണാത്ത, പക്ഷേ ആത്മാവ് കേൾക്കുന്ന സംഗീതമായി തീര്‍ന്നു അതില്‍ ഞാൻ കേട്ടതോ അനന്തമായൊരു സുരക്ഷിതത്വത്തിന്റെ ശബ്ദവും… കാറ്റിൽ പൂത്തു നിന്നൊരു മല്ലികപ്പൂ പോലെ, അറിയാതെ എന്റെ ശ്വാസവുമായി കലർന്നു നീ.. പെയ്ത്തുമഴയിലെ ആദ്യതുള്ളി പോലെ, ജീവിതത്തിന്റെ വരണ്ട നിലം നനച്ചു നീ. സ്വപ്നങ്ങളിൽ നീ വന്നപ്പോൾ, അത് സ്വപ്നമല്ലെന്ന് തോന്നി, ആ സാന്നിധ്യം തന്നെയായിരുന്നു എന്റെ യാഥാർത്ഥ്യം.. നക്ഷത്രങ്ങളുടെ ആകാശവും നിന്നെ കാണാൻ വിസ്മയിച്ച് ഒരുനിമിഷം മിന്നൽ മറന്നതുപോലെ നിശ്ചലമായി.. നിന്റെ ചിരിയിൽ ഞാൻ കണ്ടു, പ്രപഞ്ചത്തിന്റെ അതിരുകൾ— പ്രകാശവും ഇരുളും ചേർന്ന് രൂപം കൊടുത്ത അദൃശ്യമായൊരു സംഗീതലോകം.. ഹൃദയതാളങ്ങൾ ഒരു വീണയുടെ നാദം പോലെ…

Read More

വൈദേഹി…. അന്നു – അവളുടെ മുഖം വിടര്‍ന്നിരുന്ന ചെന്താമര പോലെയായിരുന്നു. കവിളുകള്‍ക്ക് പിങ്കു നിറമായിരുന്നു. കണ്ണുകൾ സ്വപ്നങ്ങളാൽ നിറഞ്ഞിരുന്നു, നടപ്പിൽ ആത്മവിശ്വാസവും. ചിരിയോടെ സംസാരിച്ചാൽ, അവളുടെ ചുറ്റുമുള്ള  ലോകം മങ്ങി പോകുമായിരുന്നു. ഇന്ന് — അവളുടെ മുഖത്ത് കാലത്തിന്റെ വരകൾ ചെറുതായി പതിഞ്ഞിരിക്കുന്നു. ആ വരകൾ — വെറും ചുളിവുകളല്ല, ജീവിച്ചു തീര്‍ത്ത ദിവസങ്ങളുടെ കഥകളാണ്. ഓരോ ചുളിവിലും — ഒരു മകളുടെ കര്‍ത്തവ്യം നിറവേറ്റിയ നിറവ്.. ഒരു വലിയ സന്തോഷത്തിന്റെ ആഹ്ളാദതിമിര്‍പ്പ്,  നഷ്ടപ്പെട്ടു പോയ പ്രിയങ്കരന്‍റെ  ഓർമ്മ, ഒരു ചെറിയ സ്വപ്നത്തിന്റെ പൊട്ടിത്തെറി… കാലം ഒരുക്കി വച്ച അപ്രതീക്ഷിത സമ്മാനം.. എല്ലാം ഒളിഞ്ഞിരിക്കുന്നു. അവളുടെ കണ്ണുകൾ പറയുന്നത്: “ജീവിതം സന്തോഷം എന്ന പോലെ വേദനയേറിയതുമാണ്, പക്ഷേ അതിലും സൗന്ദര്യം ഉണ്ട്.” അവൾക്കറിയാം — യൗവനത്തിന്റെ ചിരി തിരിച്ചുവരില്ല. പക്ഷേ, കാലത്തിന്റെ സത്യങ്ങൾ സ്വീകരിച്ച് മുന്നോട്ട് പോകുന്നൊരു ശാന്തത അവളുടെ മുഖത്ത് തെളിഞ്ഞിരിക്കുന്നു. ******* ചെറുപ്പത്തില്‍  തന്നെ അച്ഛനെ നഷ്ടപ്പെട്ടപ്പോള്‍ അവളെ…

Read More

തികച്ചും അപ്രതീക്ഷിതമായാണ് അവള്‍ ആ കുന്നിഞ്ചെരുവിലെ കലാലയത്തില്‍ എത്തിച്ചേരുന്നത്. കോടമഞ്ഞു പൊതിഞ്ഞ അവിടം സ്വര്‍ഗതുല്യമായിരുന്നു. അവിടെ പഠിക്കാനെത്തുന്ന എല്ലാവരും ഒരേ മനസ്സോടെ സമ്മതിക്കുന്ന പ്രകൃതിസൌന്ദര്യം വഴിഞ്ഞൊഴുകുന്ന ആ കുന്നിന്‍ ചെരിവ് ജീവിതകാലം മുഴുവനും ഓര്‍ത്തിരിക്കാന്‍ ഉള്ളതായിരുന്നു. മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുന്ന ആ കലാലയം എന്നും അവളുടെ പ്രിയപ്പെട്ടതായിരുന്നു. ഭാവിയില്‍ ഇവിടെ തന്നെ ടീച്ചര്‍ ആയി വരണം. അവള്‍ മനസ്സില്‍ ഓര്‍ത്തു. അവളും അവളുടെ കൂട്ടുകാരികളും ക്ലാസ്സുകള്‍ ഇല്ലാത്ത സായാഹ്നങ്ങള്‍ ആ കുന്നില്‍ ചെരിവില്‍ ചിലവഴിച്ചു. കമ്പയിന്‍ സ്റ്റഡി എന്നു പറഞ്ഞു അവിടെ ഒത്തുകൂടും. പക്ഷേ നടക്കുന്നത് പ്രകൃതി ആസ്വാദനം ആയിരിയ്ക്കും. പഠിച്ചും പാട്ടുപാടിയും കഥകള്‍ പറഞ്ഞും ചിരിച്ചും ഉല്ലസിച്ചും അവര്‍ എല്ലാവരും ആ പഠനകാലം ആസ്വദിച്ചു. പ്രസന്നത നിറഞ്ഞ അവളുടെ മുഖം.. നിഷ്കളങ്കമായ ചിരി.. തമാശ കലര്‍ന്ന സംസാരം ഒക്കെയായപ്പോള്‍ എല്ലാവരുടെയും പ്രിയപ്പെട്ടവള്‍ ആയി അവള്‍ മാറി. ന്യൂ ജെന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഹേറ്റെര്‍സ് ഒട്ടും ഇല്ലാത്ത ഒരു പ്രകൃതം ആയിരുന്നു…

Read More