Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഞാൻ എന്റെ എനിക്ക്
കഥ കുട്ടികൾ ഗർഭം ജീവിതം ബന്ധങ്ങൾ

ഞാൻ എന്റെ എനിക്ക്

By Anju AjishOctober 5, 2025Updated:October 16, 202513 Comments3 Mins Read543 Views
Bookmark Now
Please login to bookmark Close

No account yet? Register

എന്തൊരു ഇരുട്ട്, കാലുകളൊക്കെ നന്നായ് വേദനിക്കുന്നു. കിടക്കാൻ സ്ഥലം മതിയാകില്ലായെന്ന് പരാതിപറഞ്ഞപ്പോൾ, ദേ കുട്ടയ്ക്ക് വീതി കൂടി. ഇപ്പോൾ എനിക്ക് കാലുകൾ ഇളക്കി ചെരിഞ്ഞ് കിടക്കാം. ഇപ്പോൾ വിശപ്പ് കുറച്ച് കൂടിയോ ? അതോ ലഭിക്കുന്ന ആഹാരം കുറഞ്ഞോ?

പതിവ് പോലെ കുട്ടയുടെ അരിക് ചേർന്ന് കാലുകളും കൈകളും ഇളക്കി അങ്ങനെ കിടക്കുമ്പോൾ ദേ വരുന്നു, ഞാൻ ആഗ്രഹിച്ചപോലെ മധുരം. ആവോളം രുചിച്ച് മത്ത് പിടിച്ച്, നല്ല നേർത്ത ചൂട് വെള്ളത്തിന്റെ ഈർപ്പത്തിൽ ഞാൻ രസിച്ച് ഉറങ്ങി. ഒരേ രാഗം കാതുകൾക്ക് ഇമ്പമാകുന്നതിനൊപ്പം ഒരു താരാട്ട് പോലെ എപ്പോഴും എന്നെ തഴുകുന്നുണ്ട്. 

അങ്ങനെ സുഖജീവിതം നയിച്ചു കൊണ്ടിരുന്നപ്പോൾ ഞാനത് ശ്രദ്ധിച്ചു. എന്റെ കുട്ടയിൽ എന്റെ ഭക്ഷണം പറ്റി ഒരാളുകൂടി കഴിയുന്നു.
കിട്ടുന്ന ഭക്ഷണത്തിന് ഞാൻ അവനുമായ് എന്നും വഴക്കിട്ടിരുന്നെങ്കിലും അവൻ പൊതുവെ ശാന്തനായിരുന്നു. പുറത്തുള്ള വിചിത്ര ശബ്ദങ്ങൾ എന്നെ പേടിപ്പെടുത്തുമ്പോൾ അവനതൊന്നും കാര്യമാക്കിയിരുന്നില്ല. 

ഭക്ഷണം കഴിച്ച് വളർന്നതുകൊണ്ട് ഞങ്ങൾക്ക് കിടക്കാൻ കുട്ടയിലെ സ്ഥലം
തികയില്ലെന്നായ്. ഇതെന്താ കുട്ട പഴയതുപോലെ വികസിക്കാത്തതെന്ന് വിചാരിച്ചെങ്കിലും സ്ഥലപരിമിതിയിൽ അവൻ എന്നെ കെട്ടിപിടിച്ച് ഞങ്ങൾ ഒരേ മനസ്സും രണ്ട് ശരീരവുമായ് കുട്ടയിൽ പറ്റികിടന്നു. 

ഇനി പിടിച്ച് നിൽക്കാൻ എനിക്ക് വയ്യാ! കൂട്ടുകാരന്റെ മുറുകെയുള്ള പിടുത്തത്തിൽ എനിക്ക് കൈകൾ വേദനിക്കുന്നു.
ഇവന്റെ പിടി വിട്ടില്ലെങ്കിൽ എനിക്ക് ഇനി നിലനിൽപ്പില്ലായെന്ന് മനസ്സിലാക്കിയ ഞാൻ അവനൊരു ചവിട്ടു കൊടുത്തു. നേർത്ത ചൂടുള്ള വെള്ളത്തിന്റെ അളവ് കുറയുന്നുണ്ടോയെന്നൊരു സംശയം. കുട്ട വല്ലാതെ വിറയ്ക്കുകയും ഞങ്ങളെ ഞെരുക്കുകയും ചെയ്യുന്നു. ഇനിയും കൂടെയുള്ളവനെ നിർത്തിയാൽ അപകടമാണെന്ന് തിരിച്ചറിഞ്ഞ ഞാൻ അവന്റെ തലയിൽ രണ്ടാമത് ഒരു ചവിട്ട് കൂടി കൊടുത്തപ്പോൾ പിടി വീട്ട് അവൻ കറങ്ങി തിരിഞ്ഞ് തല കുത്തനെ കിടന്നു. പിന്നെ കുട്ടയുടെ ദേഷ്യവും കൂടെ ആയപ്പോൾ അവൻ കുട്ടയിൽ നിന്നും വഴുതിപോയി. 

എന്തൊരാശ്വാസം! കുട്ടയിൽ കിട്ടിയ സ്ഥലത്തിൽ ഞാൻ നീണ്ടുനിവർന്ന് കിടന്നപ്പോൾ വീണ്ടും കുട്ട എന്നെ ഇളക്കുകയും ഞെരുക്കുകയും ചെയ്ത് കൊണ്ടിരുന്നു. ഞാൻ മുറുകെ കുട്ടയിൽ പിടിത്തമിട്ടെങ്കിലും ചവിട്ടിയിറക്കിയ കൂട്ടുകാരനാണോയെന്നറിയില്ല കാലിൽ കിടന്ന് വലിക്കുന്നു. ഞാൻ പേടിച്ചു കിടന്നപ്പോൾ ആരോ എന്റെ തലയിൽ പിടുത്തമിട്ടു കുട്ടയിൽ നിന്ന് പുറത്തെടുത്തു. ഒരു കാറ്റ് എന്റെ മൂക്കിലൂടെ കയറി ഇറങ്ങിയപ്പോൾ തൊണ്ടയിൽ നിന്നും വലിയൊരു ശബ്ദം പുറത്തേയ്ക്കു വന്നു. വേഗം ആരോ എന്നെയെടുത്ത് ഒരു മെത്തയിൽ കിടത്തി. കുട്ടയുടെ ഉള്ളിലുണ്ടായിരുന്ന നേർത്ത ചൂടും താളത്മകമായ സംഗീതവും അനുഭവിച്ചപ്പോൾ എന്റെ പേടി അല്പം കുറഞ്ഞു. പാതി മയക്കത്തിലേയ്ക്ക് വീണ എന്റെ ചുണ്ടുകൾ ആരോ ചലിപ്പിച്ചപ്പോൾ വായിൽ നിറഞ്ഞ ഇളം ചൂടുള്ള പാൽ ഞാൻ നുണഞ്ഞു. 

പിന്നെ വീണ്ടും ഞാൻ വേറൊരു മെത്തയിലേയ്ക്ക് മാറ്റപ്പെട്ടപ്പോൾ അവിടെ എനിക്ക് പരിചയമുള്ള, കുട്ടയിൽ എന്റെ ഒപ്പം കിടന്ന കൂട്ടുകാരൻ കിടന്നുറങ്ങുന്നു. നേർത്ത ചൂടോ സംഗീതമേ ഇല്ലാത്ത ആ മെത്തയിൽ ഞാൻ പേടിച്ചു കരഞ്ഞപ്പോൾ ആ കൂട്ടുകാരൻ യാതൊരു പേടിയും ഇല്ലാതെ സുഖമായ് ഉറങ്ങുന്നുണ്ടായിരുന്നു. 

പിന്നെയുള്ള കാലം ആ കൂട്ടുകാരനെ, ഏട്ടൻ എന്ന് വിളിക്കുവാൻ ഞാൻ നിർബന്ധിതയായ്. അവനെ കുട്ടയിൽ നിന്നും ചവിട്ടിയതിനെ ഓർത്തു ഞാൻ വ്യസനിച്ചു. അതുകൊണ്ടാണ് പോലും അവനെ ഏട്ടൻ എന്ന് വിളിക്കേണ്ടിവന്നതും സർവ്വത്ര അധികാരവും അവകാശവും അവന് ലഭിച്ചതും. 

വലുതായപ്പോൾ കുട്ടയുടെ ഉടമ എല്ലാവരോടും പറയുന്നത് ഞാൻ ശ്രദ്ധിച്ചു. ഏട്ടൻ സുഖപ്രസവമായിരുന്നു പക്ഷേ എന്റെ കുരുത്തക്കേടുകാരണം ഞാൻ തല തിരിച്ചില്ലപോലും. എങ്ങനെ തിരിക്കാനാ? സുരക്ഷിതവും സുഖകരവുമായ ജീവിതം കളഞ്ഞു വരാൻ ആരെങ്കിലും താല്പര്യം കാണിക്കുമോ? പിന്നെ കുട്ടയുടെ ഉടമയുടെ വയറ് തുറന്നാണ് എന്നെ പുറത്തെടുത്തത് എന്ന് പറയപ്പെടുന്നു. 

ഇതൊക്കെ പറയുമ്പോളും ഏട്ടൻ ഒന്നുമറിയാതെ, അമ്മയുടെ നല്ല കുട്ടിയായ് ഉമ്മറത്ത് കാലും നീട്ടി വച്ച് അങ്ങനെ ഇരിക്കുന്നു. ഞാനോ, സവാളയും അരിഞ്ഞു കൊണ്ടു കണ്ണും തിരുമി അടുക്കളയിലിരിക്കുന്നു !

മീൻവെട്ടികൊണ്ട്, മൂളിപ്പാട്ടുംപാടി അമ്മ മീൻതല വായിലാക്കാൻ വന്ന പൂച്ചപ്പെണ്ണിനോടും അമ്മയുടെ പ്രസവ, സിസേറിയന്റെ കഥപറയാൻ തുടങ്ങിയപ്പോൾ, അവൾ മീൻതലപെട്ടെന്ന് വായിലാക്കി ഓടികളഞ്ഞു. ഏത് നേരത്താണോ ചവിട്ടാൻ തോന്നിയത്! അല്ല ഞാൻ ആദ്യം വന്നിരുന്നെങ്കിൽ, എനിക്ക് ഉമ്മറത്ത് കാലും നീട്ടി ഇരിക്കാൻ പറ്റുമായിരുന്നോ? ഇല്ല… ! കാരണം ക്രോമോസോം മാറി പോയില്ലേ? X നേം Y നേം ഞാൻ ദേഷ്യത്തോടെ ഓർത്തു. 

ഇന്നെനിക്ക് വയസ്സ് ഇരുപത്തഞ്ചു കഴിഞ്ഞു. ഭ്രൂണമായിരുന്നപ്പോൾ തുടങ്ങിയ സ്വാർത്ഥത ഇടയ്ക്കൊക്കെ തലപൊക്കാറുണ്ട്. പക്ഷേ ഏട്ടൻ എന്റെ മേൽ അധികാരം കാണിക്കാനോ, പരിഭവം പറയാനോ ഇന്നുവരെ തുനിഞ്ഞിട്ടില്ല. കുട്ടയിൽ കേട്ട ശബ്ദത്തിനും മെത്തയിലെ എന്റെ കരച്ചിലിനും മറ്റൊരു ശബ്ദത്തിനും ഏട്ടൻ പ്രതികരിക്കാത്തതിന് കാരണം ജനിച്ചയുടനെയെല്ലാരും ഞെട്ടലോടെ അറിഞ്ഞിരുന്നു. 

ഇന്ന് എന്റെ വിവാഹപന്തലിൽ ബധിരനും ഊമയുമായ ഏട്ടൻ, അച്ഛന്റെ സ്ഥാനത്ത് നിന്ന്, എന്നെ മറ്റൊരാൾക്ക്‌ ഏൽപ്പിക്കുമ്പോൾ അമ്മയോടൊപ്പം ഞാനും ഏട്ടനെ പുണർന്നു. അമ്മ ചുമന്ന കുട്ടയിൽ ഒരുമിച്ച് കിടന്നപ്പോൾ കിട്ടിയ നേർത്ത ചൂടും കരുതലും വീണ്ടും ലഭിച്ച പ്രതീതി… 

കുറച്ച് മാസങ്ങൾക്ക് ശേഷം ആശുപത്രിയിലെ സ്കാനിംഗ് റൂമിൽ നിന്നിറങ്ങി ഞാൻ അമ്മയ്ക്കും ഏട്ടനുമൊപ്പം പുറത്ത് റിപ്പോർട്ടിനായ് കാത്തിരുന്നു. എന്റെ എല്ലാ കാര്യങ്ങളിലും ഏട്ടൻ കൂടെ തന്നെയുണ്ടായിരുന്നു. കുട്ടയിലെ പോലെ ശാന്തനായ്, എന്റെ വാശി സഹിച്ച് എന്നോടൊപ്പം നിന്നിരുന്നു. റിപ്പോർട്ട്‌ ഞാനും അമ്മയും കൂടി വായിച്ചപ്പോൾ അമ്മയെപ്പോലെ എനിക്കും ഇരട്ടകുട്ടികളാണെന്നറിഞ്ഞ നിമിഷം അമ്മ ഏട്ടന് നേരെ രണ്ട് വിരലുകൾ എടുത്ത് കാണിച്ചു കൊണ്ടു എന്നെയും ഏട്ടനെയും ചൂണ്ടി, ഞങ്ങളെ പോലെ ഇരട്ടകുട്ടികളാണെന്ന് അറിയിച്ചു. എന്നാൽ കുട്ടയിലെ അതേ സ്വാർത്ഥതയുടെ കണ്ണുകൊണ്ടു ഞാൻ ഏട്ടനെയൊന്നു നോക്കിയപ്പോൾ, ഒരു കുഞ്ഞ് ഏട്ടനെ പോലെ ബധിരനും ഊമയുമാകുമോയെന്ന എന്റെ ആകുലത മനസ്സിലാക്കിയ ഏട്ടൻ ആശുപത്രിയിൽ നിന്നും ഇറങ്ങി… ഏട്ടന്റെ മനസ്സ് നോവുമോയെന്നുപോലും ചിന്തിക്കാതെയുള്ള എന്റെ പെരുമാറ്റത്തിൽ ഞാൻ പശ്ചാത്തപിച്ചു.

കുട്ടയിൽ നിന്നും പുറത്താക്കപ്പെട്ട നവജാത ശിശുവിനെ പോലെ ഏട്ടൻ ഇപ്പോൾ മനസ്സിൽ അലറികരയുന്നുണ്ടാവാം. രണ്ട് ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്കായ്
പ്രാത്ഥിക്കാനല്ലാതെ ആ ഹൃദയത്തിന് സഹോദരിയുടെ സ്വാർത്ഥതയിൽ ഒട്ടും പരിഭവമില്ല, ഭ്രൂണം തൊട്ട്, ഇനി മരണം വരെയും…

ഞാൻ ഒരു നെടുവീർപ്പോടെ എന്റെ ഉദരത്തിലൊന്ന് സ്പർശിച്ചപ്പോൾ ആരോ അതിൽ നിന്നും ഞെരുക്കത്തോടെ പറയുന്നുണ്ടായിരുന്നു, ഞാൻ… എന്റെ… എനിക്ക്… 

 

Post Views: 50
7
Anju Ajish

ഇംഗ്ലണ്ടിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. എറണാകുളം ജില്ലയിലെ മുവാറ്റുപുഴ ആണ് സ്വദേശം. എഴുത്ത്, വായന എന്നിവ കൂടാതെ വരയും ഡാൻസും ഇഷ്ടവിഷയങ്ങൾ ആണ്.

13 Comments

  1. Joyce Varghese on October 6, 2025 6:09 PM

    സഹോദരസ്നേഹം ഇത്രയും വ്യത്യസ്തമായ ആഖ്യാനത്തിലൂടെ മികവുറ്റ രചനയാക്കി.
    Superb 👌❤️👍👏

    Reply
    • Anju Ajish on October 6, 2025 8:39 PM

      Thank you

      Reply
  2. Sherly VT on October 5, 2025 4:30 PM

    വ്യത്യസ്തമായ ഒരു കഥ വളരെ നന്നായിരിക്കുന്നു.❤️

    Reply
    • Bhanu mattel on October 6, 2025 12:00 AM

      നല്ലെഴുത്ത്, പ്രതിലിപി, ഫേസ്ബുക്കിലെ മിക്കവാറും എല്ലാറ്റിലും എന്റെ ഒരു കുഞ്ഞെഴുത്തെങ്കിലും ഇല്ലാതെയില്ല. ജീവിതത്തിലെ വെളിച്ചം അണഞ്ഞപ്പോൾ എല്ലാറ്റിലും നിന്ന് പിൻ‌വലിഞ്ഞ് ഒരു ചിതൽപ്പുറ്റിൽ ഒളിച്ചിരിക്കയായിരുന്നു. ഇനി ഒരു പുനർജ്ജനി ആകുമോ? അറിയില്ല. ഞാനറിയാത്ത, എന്നെയറിയാത്ത ജയശ്രീ മുതൽ എല്ലാ കുട്ടികളോടും ഒന്നേയുള്ളൂ. നിങ്ങളിൽ ഒരാളായി ഈ കൊച്ചിക്കാരിയെയും ചേർക്കുക. കാണാം വല്ലപ്പോഴും. ഹൃദയപൂർവ്വം
      ഭാനുമോഹൻ

      Reply
      • Suma Jayamohan on October 6, 2025 1:53 PM

        വ്യത്യസ്തമായ ചിന്തകൾ മനോഹരമായ കഥ
        നല്ലെഴുത്ത് അഞ്ജൂ❤️🌹👌

        Reply
      • anjuabraham789@gmail.com on October 6, 2025 8:46 PM

        Thank you 😊 👍

        Reply
        • Bhanu mattel on October 7, 2025 3:48 AM

          അഞ്ജു,
          ഹൃദയസ്പർശിയായ കഥ. ആശംസകൾ

          Reply
        • Thara Subhash on November 6, 2025 10:26 PM

          വളരെ വ്യത്യസ്തമായ നല്ല രചന. സഹോദര സ്നേഹത്തെ ഇങ്ങനെ ആംഗിളിൽ പരീക്ഷിച്ചത് ഗംഭീരമായി.👌❤️❤️

          Reply
      • Anju Ajish on October 7, 2025 3:40 AM

        Thank 😊

        Reply
    • Anju Ajish on October 6, 2025 8:39 PM

      Thank you

      Reply
    • anjuabraham789@gmail.com on October 6, 2025 8:41 PM

      Thank you

      Reply
  3. Electa Joeboy on October 5, 2025 2:14 PM

    ഒരുപാട് ഇഷ്ടമായി… വളരെ സുന്ദരമായ എഴുത്ത്… 🌹🌹

    Reply
    • anjuabraham789@gmail.com on October 6, 2025 8:41 PM

      Thank you

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.