Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നിറക്കൂട്ടുകൾ..
ജീവിതം പ്രചോദനം സിനിമ

നിറക്കൂട്ടുകൾ..

By Pradeesh KvOctober 10, 2025Updated:October 21, 20258 Comments3 Mins Read327 Views
Bookmark Now
Please login to bookmark Close

No account yet? Register

1985 എറണാകുളം നഗരത്തിൽ പെരുമഴയാണ്. രാത്രിയുടെ ഇരുട്ടിൽ ഡെന്നിസ് എന്ന ചെറുപ്പക്കാരൻ ആ മഴ നനഞ്ഞു നടന്നു വരുന്നു. നോർത്തിലേക്കുള്ള ലാസ്റ്റ് ബസ് പോയതിനാലാണ് അയാൾക്ക് നടക്കേണ്ടി വന്നത്. നഗരത്തിൽ ഓട്ടോറിക്ഷയുണ്ടായിരുന്നു എന്നാൽ ഓട്ടോറിക്ഷ വിളിച്ചു പോകാനുള്ള പണമപ്പോൾ കയ്യിലില്ല. അയാൾ ദുഃഖിതനും നിരാശനുമാണ്. മഹാരാജാസ് ജംഗ്ഷന് അടുത്ത് നിന്ന് നോർത്തിലെ തന്റെ ചെറിയ മുറി ലക്ഷ്യമാക്കിയാണ് നനഞ്ഞുള്ള ഈ വരവ്. 5 കിലോമീറ്റർ നടന്നാലേ നോർത്തിലെ തന്റെ മുറിയിലേക്ക് എത്താൻ സാധിക്കൂ. അദ്ദേഹത്തിന്റെ ദുഃഖത്തോടെയും നിരാശയോടെയുമുള്ള ഈ നനഞ്ഞുവരവിനു ഒരു കാരണമുണ്ട്.

താൻ വലിയ പ്രതീക്ഷയോടെയും ആഗ്രഹത്തോടെയും ആദ്യമായി എഴുതിയ തിരക്കഥ കൊള്ളില്ല എന്ന് ഡയറക്ടർ പറഞ്ഞിരിക്കുന്നു. കഥ തരക്കേടില്ല എന്നാൽ അത് സിനിമ ആകണമെങ്കിൽ മറ്റൊരാൾ അത് തിരുത്തിഎഴുതണം. ഈ കാരണത്താൽ ഡയറക്ടർ തന്നെ ഈ പ്രോജെക്ടിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു.

ആഴത്തിലുള്ള വായനശീലം തനിക്കുണ്ട്, ധാരാളം സിനിമകൾ കാണും, കിട്ടുന്ന നല്ല പുസ്തകങ്ങൾ ഒക്കെ വായിക്കും. ഇതുകൊണ്ടുണ്ടായ മിനിമം ഭാഷാപരിചയം വെച്ച് തയ്യാറാക്കിയ സ്ക്രിപ്റ്റ് ആണ്‌. താൻ ആദ്യമായി ഒരു തിരക്കഥ എഴുതിയിരിക്കുന്നു.. അത് സിനിമയാകാൻ പോകുന്നു.. എന്നൊക്കെ വീട്ടുകാരോടും നാട്ടിലുള്ളവരോടും പറഞ്ഞിരുന്നു. പുതിയ ഒരു തിരക്കഥാകൃത്ത് വരുന്നു എന്ന് ചില സിനിമ വാരികകളിലും വന്നിരിക്കുന്നു. എന്നാൽ തന്റെ ഈ സ്വപ്നങ്ങളെയൊക്കെ നിരാകരിച്ചുകൊണ്ട് താൻ ആ സിനിമയിൽ നിന്നും പുറത്തായ മട്ടിലായിരിക്കുന്നു. ഈറൻസന്ധ്യ എന്നായിരുന്നു ചിത്രത്തിന്റെ പേര്. മമ്മൂട്ടിയാണ് പ്രധാന റോളിൽ. സംവിധായകൻ തന്റെ തിരക്കഥ കൊള്ളില്ല എന്ന് പറഞ്ഞുകൊണ്ട് അത് അന്നത്തെ മറ്റൊരു വലിയ തിരക്കഥാകൃത്തിനെക്കൊണ്ട് തിരുത്തി എഴുതാൻ ഏൽപ്പിച്ചത് മൂലം തനിക്കിനി ആരും ഒരവസരവും നൽകില്ല എന്നയാൾ ആശങ്കപ്പെട്ടു. അതായത് ഒരു തല്ലിപ്പൊളി എഴുത്തുകാരൻ വന്നിരിക്കുന്നു അയാളുടെ സ്ക്രിപ്റ്റ് കൊള്ളാത്തതുകൊണ്ട് അന്നത്തെ വലിയൊരു എഴുത്തുകാരനെ വെച്ച് ആ സ്ക്രിപ്റ്റ് മാറ്റുന്നു എന്ന് സിനിമ മേഖലയിലെ ആളുകൾ അറിഞ്ഞാൽ പിന്നെ ഒരു അസിസ്റ്റന്റ് ഡയറക്ടർ ആകാനുള്ള അവസരം പോലും തനിക്ക് നഷ്ടപ്പെടും എന്ന് ഡെന്നിസ് വേവലാതിപ്പെട്ടു.

അങ്ങനെ മഴ മുഴുവൻ നനഞ്ഞു നടന്ന് അവശനും നിരാശനുമായെത്തിയ ഡെന്നിസിനെ സുഹൃത്തായ അശോക് ആശ്വസിപ്പിക്കുകയും സമാധാനിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ദിവസങ്ങൾ കടന്നുപോകുന്നു. രണ്ട് മാസങ്ങൾക്ക് ശേഷം ഡെന്നിസിന്റെ മാതാവിന്റെ വീടിന് സമീപ വാസിയായ നിർമാതാവ് ജോയ്തോമസ് ഡെന്നിസിനെ അന്വേഷിച്ചെത്തുന്നു.

“എടാ ഡെന്നിസ്, നീ കഥയൊക്കെ എഴുതുമോ? കോളേജിൽ 5 വർഷം പഠിച്ചിട്ടു മാഗസിനിൽ ഒരു വരിപോലും എഴുതാത്ത നീ എങ്ങനെയാടാ ഇതൊക്കെ എഴുതിയത്?”

ഡെന്നിസ്: എടൊ ജോയി.. ഞാൻ എഴുതിയിട്ടൊന്നും ശരിയായില്ല.

 

ജോയ്: ആര് പറഞ്ഞു ശരിയായില്ല എന്ന്..?

ഈറൻ സന്ധ്യ എന്ന ചിത്രത്തിൽ സംവിധായകൻ ജേസിയുടേതും തിരക്കഥയിൽ ചില തിരുത്തുകൾ വരുത്തിയ ജോൺപോൾ സാറിന്റേതുമല്ലാത്ത നിന്റേത് മാത്രമായ ചില ടച്ചസുകൾ ആ ചിത്രത്തിലുണ്ട്. ഇത് പറഞ്ഞത് മറ്റാരുമല്ല സാക്ഷാൽ മമ്മൂട്ടിയാണ്. നീ ഓക്കേ ആണെങ്കിൽ നമുക്ക് ഒരു സിനിമ ചെയ്യാം. നിന്റെ എഴുത്ത് മമ്മൂട്ടിക്ക് വിശ്വാസം ആണെന്നാണ് പറഞ്ഞത്.

നിരാശയോടെ ജീവിച്ച ഡെന്നീസിന്റെ ഉള്ളിൽ കുളിർമഴ പെയ്തപോലെയായി ജോയിയുടെ വാക്കുകൾ. അങ്ങനെ 3 മാസക്കാലം കൊണ്ട് പുതിയൊരു സിനിമ തിരക്കഥ പൂർത്തിയാക്കി ഡെന്നിസ്. തന്റെ പുതിയ തിരക്കഥയുമായി സംവിധായകൻ ജോഷിയെ ചെന്ന് കാണുവാൻ ജോയി ഡെന്നിസിനോട് ആവശ്യപ്പെടുന്നു. ജോഷി ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തേക്കടിയിലാണ്. ഡെന്നിസ് തന്റെ തിരക്കഥയുമായി ജോഷിയുടെ സമീപം എത്തുന്നു. നിർമ്മാതാവ് ജോയ് പറഞ്ഞിട്ടാണ് താൻ വന്നതെന്ന് അറിയിക്കുകയും സ്ക്രിപ്റ്റ് കൈമാറുകയും ചെയ്യുന്നു.

സ്ക്രിപ്റ്റ് കയ്യിൽ വാങ്ങിയ ശേഷം ജോഷി അസിസ്റ്റന്റ് ഡിറക്ടറോട്‌ പറഞ്ഞു : ഒരു മുപ്പതു മിനിറ്റ് ഞാൻ വരുന്നു.

ഇത് കേട്ട് ഡെന്നിസ് ഒന്ന് ഞെട്ടി കാരണം വെറും മുപ്പതു മിനിറ്റുകൊണ്ട് ഒരു സ്ക്രിപ്റ്റ് മുഴുവൻ വായിക്കാൻ കഴിയില്ല.

കൂടാതെ തന്റെ കൂടെയുള്ള മറ്റൊരു റൈറ്ററോട് ജോഷി പറഞ്ഞു, ‘ഡാ നീ പോകരുത് ഒന്ന് വെയിറ്റ് ചെയ്യണം.’

തന്റെ സ്ക്രിപ്റ്റ് വായിച്ചു തന്നോടൊരു നോ.. പറയാനാവും ജോഷിയുടെ പുറപ്പാട് എന്ന് ഡെന്നിസ് ഭയപ്പെട്ടു.

ഒരു സീൻ വായിക്കുന്നു.. രണ്ടാം സീൻ വായിക്കുന്നു… മൂന്നാം സീൻ വായിക്കുന്നു.. അങ്ങനെ ഒരു പതിനഞ്ചു മിനിറ്റോളം വായിച്ച ശേഷം ജോഷി പറയുന്നു.

ജോഷി : അതേയ്.. ഉച്ചവരെ ഷൂട്ടിംഗ് ഇല്ല.

അങ്ങനെ ഉച്ചവരെ ഇരുന്ന് അദ്ദേഹം സ്ക്രിപ്റ്റ് മുഴുവൻ വായിക്കുന്നു.

സ്ക്രിപ്റ്റ് വായിച്ച ശേഷം ജോഷി ഡെന്നീസിനോട് പറയുന്നു: മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥകളിൽ ഒന്നാണ് ഇതെന്ന് ഞാൻ പറയില്ല. എന്നാൽ ഞാൻ ഇത്രയും കാലം ചെയ്ത സിനിമകളേക്കാൾ ഏറെ മികച്ച സ്ക്രിപ്റ്റ് ആണിത്. നമ്മൾ ഇത് ചെയ്യുന്നു.

അവിടെ ഇരുന്ന മറ്റൊരു റൈറ്ററോടായി ഡെന്നിസ് കേൾക്കാതെ, 

ജോഷി: എടാ ഡെന്നിസ് നമ്മൾ കരുതിയ പോലെയല്ല  ഹി ഈസ്‌ ടാലന്റഡ്.

നിറക്കൂട്ട് എന്ന ചിത്രം അങ്ങനെ പിറവിയെടുക്കുന്നു. ഡെന്നിസ് ജോസഫ് എന്ന ചെറുപ്പക്കാരൻ മലയാള സിനിമയിലെ മൂല്യമുള്ള എഴുത്തുകാരനുമായി മാറുന്നു.

Post Views: 44
6
Pradeesh Kv
  • Website

ഞാൻ പ്രദീഷ്. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിലെ വെൺമണി എന്ന ഗ്രാമപ്രദേശം ആണ് സ്ഥലം. വായന, സിനിമ, പാട്ടുകൾ ഇവയൊക്കെ പ്രിയപ്പെട്ട കാര്യങ്ങളാണ്. എഴുതാൻ ഇഷ്ടമാണ് എന്നാൽ എഴുത്ത് വലിയ പിടി ഇല്ല. എങ്കിലും ശ്രമിക്കണം, ധാരാളം വായിക്കാറുണ്ട്.

8 Comments

  1. Sunandha on November 12, 2025 8:06 PM

    Good start

    Reply
  2. മിനി സുന്ദരേശൻ on October 11, 2025 9:38 PM

    നന്നായി എഴുതിയല്ലോ….. തുടരുക …..ആശംസകൾ👍❤️

    Reply
    • Pradeesh Kv on October 11, 2025 9:45 PM

      Thanks ❤️

      Reply
  3. SumaJayamohan on October 11, 2025 1:56 PM

    ഇത്രയും എഴുതിയില്ലേ. ഇനിയും എഴുതാം.♥️🌹

    Reply
    • Pradeesh Kv on October 11, 2025 2:22 PM

      Thanks ❤️

      Reply
  4. Thara Subhash on October 10, 2025 2:47 PM

    ധാരാളം എഴുതാൻ നോക്കൂ. തീർച്ചയായും എഴുത്ത് വഴങ്ങി വരും. ആശംസകൾ!❤️

    Reply
    • Pradeesh k on October 10, 2025 6:24 PM

      നന്ദി.. 💞

      Reply
    • Sayara fathima k.k on November 12, 2025 7:19 PM

      നല്ല എഴുത്ത്.. 👌👌
      ഇനിയും ഒരുപാട് എഴുതു 🥰💗

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.