Author: Pradeesh Kv

ഞാൻ പ്രദീഷ്. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിലെ വെൺമണി എന്ന ഗ്രാമപ്രദേശം ആണ് സ്ഥലം. വായന, സിനിമ, പാട്ടുകൾ ഇവയൊക്കെ പ്രിയപ്പെട്ട കാര്യങ്ങളാണ്. എഴുതാൻ ഇഷ്ടമാണ് എന്നാൽ എഴുത്ത് വലിയ പിടി ഇല്ല. എങ്കിലും ശ്രമിക്കണം, ധാരാളം വായിക്കാറുണ്ട്.

മദ്യം എന്നത് താൽക്കാലികമായി മാത്രം ആനന്ദം തരുന്ന എന്നാൽ ദീർഘകാലം നമ്മെ ദുഃഖത്തിൽ ആക്കുന്ന ഒരു വിപത്ത് തന്നെയാണ്. ചിലർ പറയും ഞാൻ വല്ലപ്പോഴുമേ കഴിക്കൂ അതിൽ എന്താണ് പ്രശ്നം എന്ന്. അവിടെയാണ് വലിയ പ്രശ്നം ഉള്ളത്.വല്ലപ്പോഴുമുള്ള ആ കഴിപ്പ് മൂലം ജീവിതത്തിൽ വലിയ നഷ്ടങ്ങൾ ഉണ്ടാകും. 2025 എന്ന കഴിഞ്ഞുപോയ വർഷത്തിൽ ഈ വല്ലപ്പോഴുമുള്ള കഴിപ്പ് ആണ് എന്നേ വലിയ അളവിൽ ബാധിച്ചത്. എന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്തിന്റെ ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങ് നടന്ന ദിവസം രാത്രിയിലാണ് ഈ സംഭവം നടക്കുന്നത്. ക്ഷണിക്കപ്പെട്ട ഭൂരിഭാഗം ആളുകളും പകൽ വന്നുപോയിക്കഴിഞ്ഞിരുന്നു. രാത്രിയിലും അവിടെ ഭക്ഷണം ഒക്കെ വിളമ്പുന്നുണ്ട്. ഏകദേശം ഒരു ഒൻപത് മണി ആയിട്ടുണ്ടാവണം. പകൽ വരാൻ കഴിയാത്ത ഏതാനും ചില ആളുകളൊക്കെ വരികയും  ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ട്.  ഞാനും സുഹൃത്തും ആ വീടിന്റെ പരിസരത്ത് നിൽക്കുകയാണ്. പെട്ടന്ന് ഒരു പയ്യൻ പന്തലിൽ ഇരുന്ന് അവന്റെ സുഹൃത്തു ക്കളോടൊപ്പം വളരെ…

Read More

ഇന്ന് എന്റെ അമ്മയുടെ ഓർമ ദിനമാണ്. എന്റെ അമ്മയെ ഓർക്കുമ്പോൾ ഒരുപാട് ഓർമകളാണ് ഉള്ളിൽ നിറയുന്നത്. 8 വർഷമാകുന്നു അമ്മ അരികിൽ നിന്നു മാറിയിട്ട്. അതിന് മുൻപ് വരെ എപ്പോഴും അമ്മയോടൊപ്പം തന്നെയാണ് കഴിഞ്ഞിട്ടുള്ളത്. അത്രയും പെട്ടന്ന് ഒരു വേർപിരിയൽ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. 51വയസ്സ് മാത്രം ഉള്ളപ്പോഴാണ് അമ്മ പെട്ടന്ന് പോയത്.  കടന്ന് പോകുന്നതിനു തൊട്ടു മുൻപ് വരെ ജീവിതം തിരികെ കിട്ടും എന്ന് തന്നെയായിരുന്നു അമ്മയുടെ പ്രതീക്ഷ.  കാരണം അർബുദം എന്ന മാരകമായ അസുഖമാണ് അമ്മക്കെന്ന് അമ്മ അറിഞ്ഞിരുന്നില്ല, ഞങ്ങൾ അത് അമ്മയോട് പറഞ്ഞതുമില്ല. വയറിനുള്ളിൽ കുറച്ച് പ്രശ്നങ്ങൾ ഉണ്ട് അത് മരുന്നുകളിലൂടെ മാറ്റാം എന്നാണ് ഞാൻ അമ്മയോട് പറഞ്ഞത്. കോട്ടയം മെഡിക്കൽ കോളേജിൽ അമ്മയെ വീൽ ചെയറിൽ ഞാൻ ഉരുട്ടിക്കൊണ്ട് പോകുമ്പോൾ അമ്മ എന്നോട് പല തവണ ചോദിച്ചു ‘ മോനെ രണ്ട് ദിവസം മുന്നേ വരെ വീട്ടിലെ കാര്യങ്ങൾ മുഴുവൻ നോക്കികൊണ്ടിരുന്ന എന്നേ എന്തിനാണ് ഇങ്ങനെ…

Read More

1985 എറണാകുളം നഗരത്തിൽ പെരുമഴയാണ്. രാത്രിയുടെ ഇരുട്ടിൽ ഡെന്നിസ് എന്ന ചെറുപ്പക്കാരൻ ആ മഴ നനഞ്ഞു നടന്നു വരുന്നു. നോർത്തിലേക്കുള്ള ലാസ്റ്റ് ബസ് പോയതിനാലാണ് അയാൾക്ക് നടക്കേണ്ടി വന്നത്. നഗരത്തിൽ ഓട്ടോറിക്ഷയുണ്ടായിരുന്നു എന്നാൽ ഓട്ടോറിക്ഷ വിളിച്ചു പോകാനുള്ള പണമപ്പോൾ കയ്യിലില്ല. അയാൾ ദുഃഖിതനും നിരാശനുമാണ്. മഹാരാജാസ് ജംഗ്ഷന് അടുത്ത് നിന്ന് നോർത്തിലെ തന്റെ ചെറിയ മുറി ലക്ഷ്യമാക്കിയാണ് നനഞ്ഞുള്ള ഈ വരവ്. 5 കിലോമീറ്റർ നടന്നാലേ നോർത്തിലെ തന്റെ മുറിയിലേക്ക് എത്താൻ സാധിക്കൂ. അദ്ദേഹത്തിന്റെ ദുഃഖത്തോടെയും നിരാശയോടെയുമുള്ള ഈ നനഞ്ഞുവരവിനു ഒരു കാരണമുണ്ട്. താൻ വലിയ പ്രതീക്ഷയോടെയും ആഗ്രഹത്തോടെയും ആദ്യമായി എഴുതിയ തിരക്കഥ കൊള്ളില്ല എന്ന് ഡയറക്ടർ പറഞ്ഞിരിക്കുന്നു. കഥ തരക്കേടില്ല എന്നാൽ അത് സിനിമ ആകണമെങ്കിൽ മറ്റൊരാൾ അത് തിരുത്തിഎഴുതണം. ഈ കാരണത്താൽ ഡയറക്ടർ തന്നെ ഈ പ്രോജെക്ടിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു. ആഴത്തിലുള്ള വായനശീലം തനിക്കുണ്ട്, ധാരാളം സിനിമകൾ കാണും, കിട്ടുന്ന നല്ല പുസ്തകങ്ങൾ ഒക്കെ വായിക്കും. ഇതുകൊണ്ടുണ്ടായ മിനിമം…

Read More

പുരുഷനിലാണ് പ്രധാനമാറ്റം വരേണ്ടത്. കാരണം അവന്റെ ബോധാബോധങ്ങളിൽ തറഞ്ഞു പോയ അറിവ്, ‘അവൾ ‘അവനു വേണ്ടിയുള്ളതാണെന്നു തന്നെയാണ്. തനിക്ക് തോന്നുമ്പോൾ ഉപയോഗിക്കാനുള്ള ഒരു വസ്തു എന്നു തന്നെയാണ്. അതാണ്‌ നമ്മുടെ ചരിത്രം. ആ ബോധം പെട്ടന്നൊന്നും ഉണർന്ന് വന്ന് സ്ത്രീയെ വ്യക്തിയായി അംഗീകരിച്ചു തുടങ്ങില്ല. അത് ബോധപൂർവ്വമുള്ള പരിശീലനത്തിലൂടെ രൂപപ്പെടുത്തി കൊണ്ടുവരികതന്നെ വേണം.എത്ര അറിഞ്ഞാലും സ്വാഭാവികമായി അത് സംഭവിക്കില്ല. സന്ദർഭം വരുമ്പോഴെല്ലാം പ്രാണി മുന്നിൽ വന്നിരുന്നാൽ പല്ലി നാവു നീട്ടിപ്പോകുന്നതുപോലെ പ്രതികരണമുണ്ടാവും. ചെറിയ പെൺകുഞ്ഞിനോട് പെരുമാറുന്നതിൽ നിന്ന് ആ പരിശീലനം തുടങ്ങേണ്ടതുണ്ട്. തന്റെ മുന്നിലിരിക്കുന്നത് ഒരു വ്യക്തിയാണെന്ന നിലയിൽ നാം നമ്മുടെ പെൺകുട്ടികളോട് പെരുമാറിത്തുടങ്ങിയാൽ ആൺകുട്ടികളും അത് കണ്ട് പഠിച്ചോളും. (ഗുരു നിത്യചൈതന്യ യതിയുടെ ശിഷ്യനായിരുന്ന ഷൗക്കത്ത് ന്റെ            ‘ തുറന്ന ആകാശങ്ങൾ’ എന്ന പുസ്തകത്തിലെ വരികളാണ് മുകളിൽ കൊടുത്തിരിക്കുന്നത്)

Read More

ഒറ്റക്ക് സമയം ചിലവഴിക്കുക എന്നത് മനോഹരമായ ഒരവസ്ഥയാണ്. ഭൂരിപക്ഷ ചിന്താഗതി അനുസരിച്ച് ഒറ്റക്കിരിക്കുന്ന ആൾ എന്തോ ദുഃഖത്തിൽ ആണെന്നാണ് വയ്പ്പ്. എന്നാൽ യാഥാർഥ്യം അങ്ങനെയല്ല. ഒറ്റക്കിരുന്ന് പുസ്തകങ്ങൾ വായിക്കുക, മുന്നോട്ടുള്ള കാര്യങ്ങൾ പ്ലാൻ ചെയ്യുക എന്നത് ഉള്ളിൽ വളരെ ആഹ്ലാദത്തോടെയും സന്തോഷത്തോടെയും ചെയ്യാവുന്ന കാര്യങ്ങളാണ്. കുറേ വർഷങ്ങൾക്ക് മുൻപ് ആൾക്കൂട്ടങ്ങളെ ഇഷ്ടപ്പെട്ടിരുന്ന എനിക്ക് പോലും ഇന്ന് അധികം ബഹളങ്ങൾ ഇല്ലാത്ത സ്ഥലത്ത് സമയം ചിലവഴിക്കുവാനാണ് ഇഷ്ടം. ഏകാന്തതയ്ക്ക് ഒരാളെ വിജയമാകുന്ന പർവതത്തിന്റെ ഏറ്റവും ഉച്ച സ്ഥാനത്ത് എത്തിക്കുവാൻ സാധിക്കുമെന്ന് മഹാന്മാർ പറഞ്ഞിട്ടുണ്ട്. അസാധാരണമായ ചിന്തകളും പുതിയ ആശയങ്ങളും നമ്മുടെ മനസ്സിലുദിക്കുന്നത് വ്യതിചലനങ്ങൾ ഇല്ലാതെ ഏകാന്തമായി നിലകൊള്ളുമ്പോഴാണ്. ഒറ്റക്ക് കാര്യങ്ങൾ തീരുമാനിച്ചാൽ ഒരാൾക്കും നമ്മെ ഡി മോട്ടിവേറ്റ് ചെയ്യാൻ കഴിയുകയില്ല. ഒറ്റക്ക് ഇരിക്കുമ്പോഴാണ് ഒരാൾക്ക് അയാളുടെ തലച്ചോറിനെ ശരിയായി പ്രയോജനപ്പെടുത്തുവാൻ കഴിയുന്നത്. കടന്ന് പൊയ്ക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തെ വരാനിരിക്കുന്ന നല്ല നാളെയ്ക്ക് വേണ്ടുന്ന ആലോചനകൾക്കും,നല്ല ചിന്തകൾക്കും വിട്ട് കൊടുക്കുക.

Read More

നാളെ സ്കൂൾ തുറക്കുകയാണ് ചിന്നുവിന് ഈ തവണ ഒരു പുത്തനുടുപ്പിട്ട് ആദ്യ ദിവസം പോകണം എന്നാണ് ആശ. എട്ട് വയസ്സാണ് ചിന്നുവിന്റെ പ്രായം എന്നാൽ പുത്തനുടുപ്പ് അവൾക്കില്ല. പുത്തനുടുപ്പ് എന്ന് പോയിട്ട് സ്കൂളിൽ വൃത്തിയായി പോകുവാൻ മാത്രം ഭേദപ്പെട്ട ഒരു നല്ല ഉടുപ്പ് പോലുമില്ല. ചിന്നുവിന്റെ അമ്മ സീതക്കും ഈ കാര്യത്തിൽ വലിയ പ്രയാസമുണ്ട്.  സീതയുടെ ഭർത്താവ് മഹേഷ്‌ നാല് കൊല്ലം മുൻപ് പെട്ടന്ന് ഒരു നെഞ്ച് വേദന വന്ന് മരണത്തിന് കീഴടങ്ങി. പൊളിഞ്ഞു വീഴാൻ തക്ക പഴക്കമുള്ള ഓട് ഇട്ട ഒരു കുഞ്ഞ് വാടക വീട്ടിലാണ് ചിന്നുവും അമ്മ സീതയും കഴിയുന്നത്.  ആ വീടിന്റെ തിണ്ണയുടെ ഓരത്ത് മഴ കണ്ട് നിൽക്കുകയാണ് ചിന്നു. പെട്ടന്ന് സീത അവിടേക്ക് വന്നു. പഴയ ഒരു സാരി ചുറ്റിയ വേഷം. സീത പറഞ്ഞു: “വാ മോളേ പോകാം. ” “അമ്മേ എനിക്ക് നാളെ പുത്തനുടുപ്പിട്ട് സ്കൂളിൽ പോണം. ” ഇത് കേട്ട സീത പെട്ടന്ന്…

Read More