ഒറ്റക്ക് സമയം ചിലവഴിക്കുക എന്നത് മനോഹരമായ ഒരവസ്ഥയാണ്.
ഭൂരിപക്ഷ ചിന്താഗതി അനുസരിച്ച് ഒറ്റക്കിരിക്കുന്ന ആൾ എന്തോ ദുഃഖത്തിൽ ആണെന്നാണ് വയ്പ്പ്.
എന്നാൽ യാഥാർഥ്യം അങ്ങനെയല്ല. ഒറ്റക്കിരുന്ന് പുസ്തകങ്ങൾ വായിക്കുക, മുന്നോട്ടുള്ള കാര്യങ്ങൾ പ്ലാൻ ചെയ്യുക എന്നത് ഉള്ളിൽ വളരെ ആഹ്ലാദത്തോടെയും സന്തോഷത്തോടെയും ചെയ്യാവുന്ന കാര്യങ്ങളാണ്.
കുറേ വർഷങ്ങൾക്ക് മുൻപ് ആൾക്കൂട്ടങ്ങളെ ഇഷ്ടപ്പെട്ടിരുന്ന എനിക്ക് പോലും ഇന്ന് അധികം ബഹളങ്ങൾ ഇല്ലാത്ത സ്ഥലത്ത് സമയം ചിലവഴിക്കുവാനാണ് ഇഷ്ടം.
ഏകാന്തതയ്ക്ക് ഒരാളെ വിജയമാകുന്ന പർവതത്തിന്റെ ഏറ്റവും ഉച്ച സ്ഥാനത്ത് എത്തിക്കുവാൻ സാധിക്കുമെന്ന് മഹാന്മാർ പറഞ്ഞിട്ടുണ്ട്.
അസാധാരണമായ ചിന്തകളും പുതിയ ആശയങ്ങളും നമ്മുടെ മനസ്സിലുദിക്കുന്നത് വ്യതിചലനങ്ങൾ ഇല്ലാതെ ഏകാന്തമായി നിലകൊള്ളുമ്പോഴാണ്.
ഒറ്റക്ക് കാര്യങ്ങൾ തീരുമാനിച്ചാൽ ഒരാൾക്കും നമ്മെ ഡി മോട്ടിവേറ്റ് ചെയ്യാൻ കഴിയുകയില്ല.
ഒറ്റക്ക് ഇരിക്കുമ്പോഴാണ് ഒരാൾക്ക് അയാളുടെ തലച്ചോറിനെ ശരിയായി പ്രയോജനപ്പെടുത്തുവാൻ കഴിയുന്നത്.
കടന്ന് പൊയ്ക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തെ വരാനിരിക്കുന്ന നല്ല നാളെയ്ക്ക് വേണ്ടുന്ന ആലോചനകൾക്കും,നല്ല ചിന്തകൾക്കും വിട്ട് കൊടുക്കുക.

2 Comments
👍
Thanks