നട്ടുച്ചയ്ക്ക് ഇരുട്ടു പരക്കുന്നത് സമൂഹത്തിൻ്റെ കൊടിയ ഗ്രഹണ സമയത്താണ്. വെളിച്ചങ്ങൾ മുഴുവൻ മറച്ചുകൊണ്ട് CCTV ക്യാമറകളുടച്ച് ദൃക്സാസാക്ഷികളെ വരിയുടച്ച് ചെമ്പുപൂശിയ മഹസ്സറെഴുതി ദ്വാരപാലകരുടെ തുണിയുരിഞ്ഞ് വിശ്വാസികളുടെ സ്വർണ്ണം കവരുന്ന അധികാരമീമാംസയുടെ പുതിയ രസതന്ത്രത്തിലും ഇരുട്ടുപരക്കും.
നട്ടുച്ച ഒരുന്മാദം കൂടിയാണ്. ഉറക്കത്തിലേയ്ക്കും പുനർജന്മത്തിലേയ്ക്കും പുരാവൃത്തങ്ങളിലേയ്ക്കും ജീവിതത്തിൻ്റെ ഇരുട്ടടഞ്ഞ അബോധത്തിലൂടെ കയറിപ്പോവുന്നത്. നൻ പകൽ നേരത്തെ മയക്കത്തിലൂടെ ജയിംസ് ബസ്സിറങ്ങി തമിഴ്നാട്ടിലെയേതോ ഗ്രാമത്തിലേയ്ക്കും ഭാഷയിലേയ്ക്കും ജൈവികത്തിലേയ്ക്കും നടന്നു പോകുമ്പോലെ. ഞാൻ മറന്നു പോയച്ഛാ… എന്നു പറഞ്ഞുകൊണ്ട് രഘുനാഥ് പലേരിയുടെ കഥയിലെ മകൾ അപ്പോൾ കണ്ട ഒരു വീടിൻ്റെ പടി കടന്നു പോവുമ്പോലെ. അതേ, അത്തരം ഇരുട്ടുകളുമുണ്ട് നട്ടുച്ചയ്ക്ക്.
ഏകാന്തമായ സ്ഥലങ്ങളിൽ ഉച്ചസൂര്യൻ്റെ തീക്ഷ്ണതയിൽ ഒറ്റയ്ക്കായിപ്പോകുനൊരാൾ എളുപ്പം ഭീതിയുടെ ഇരുട്ടിലായിപ്പോവുമെന്നു പറഞ്ഞത് എത്ര ശരിയാണ്.
ഇനി ഇരുട്ടായാലോ???
മേലായാൽ കഴുകിക്കളയണം…
തുണിയിലായാൽ അലക്കിയെടുക്കണം…
എഴുത്തിലായാൽ തിരുത്തി വലിച്ചെടുക്കണം..
വായനയിലായാൽ വലഞ്ഞുപോവും…
ഓരോരോ ഉച്ചക്കിറുക്കുകളേയ്…
നന്ദി.
#എന്റെരചന
#നട്ടുച്ചക്ക് ഇരുട്ടായാൽ


3 Comments
Good 👍
❤️👌🌹
❤️❤️❤️