വീണ്ടും സ്വപ്നത്തിൽ അവൻ വന്നു… ❤️🙏🏻
അഭി, വിജീഷാണ് എന്തൊക്കെയുണ്ടെടാ വിശേഷം, സുഖമല്ലേടാ. .. എന്റെ ആ വിളി സത്യത്തിൽ അവനെ അത്ഭുതപ്പെടുത്തി. ഡാ വിജീ… എന്നുള്ള അവന്റെ ആ നീട്ടി വിളി അതിലെ അത്ഭുതം ഞാൻ ഇങ്ങേത്തലക്കിൽ നിന്ന് അറിഞ്ഞു കാരണം, ഉറ്റ സഹപാഠികളിലൊരാളുടെ വിളി അതും കുറേ നാളുകൾക്ക് ശേഷം.
സുഖമായിരിക്കുന്നു വിജീ.. കുടുംബവും കൂടെയുണ്ട്. നീ ഗൾഫിൽ ആണെന്ന് സന്ദീപ് അതോ മുകിലോ ആരോ ഒരാൾ ആണ് പറഞ്ഞതെന്ന് തോന്നുന്നു.
കോയമ്പത്തൂർ തന്നെ ആണോ വർക്ക്ഷോപ്പ്, ഒക്കെ നന്നായിപ്പോകുന്നോ ?
അതേ വിജീ,
ഡാ, നിന്റെ ശബ്ദത്തിന് നല്ല മാറ്റം വല്ലാത്ത ഒരു ഘനം വന്നിരിക്കുന്നു. ഫേസ്ബുക്കിൽ മോൾടെ ഡാൻസ് വീഡിയോ കണ്ടിരുന്നു നന്നായിട്ടുണ്ട് ഞാൻ ഇടക്കേ ഇതൊക്കെ നോക്കാറുള്ളൂ.
അവൻ വാ തോരാതെ സംസാരിച്ചുകൊണ്ടേയിരുന്നു 😍
ഇത്തവണ വരുമ്പോൾ കാണണം. ❤️
വർക്ക്ഷോപ്പ് ആയതിനാൽ അവിധി ഒക്കെ കണക്കാ എങ്കിലും കാണാൻ ശ്രമിക്കും. അടുത്താഴ്ച അനിയൻ വരുന്നു.. ആർമിയിലാണ്. ഇവിടെനിന്ന് ഇടക്കൊരു ഗ്യാപ്പ് എടുത്ത് അവനെ കൂട്ടാൻ പോണം.
എന്നാൽ ശരി എല്ലാവരോടും അന്വേഷണം അറിയിക്കൂ.
തീർച്ചയായും. ഒത്തിരി സന്തോഷം വിജീ.
ആ ഒരു സംസാരം കഴിഞ് ഏതാനും ദിവസങ്ങൾക്ക് ശേഷം ഞാൻ കേൾക്കുന്നത് അഭി ആക്സിഡന്റിൽ മരിച്ചു എന്നാണ് 😥🙏🏻അനിയനെ കൂട്ടി റെയിൽവേ സ്റ്റേഷനിൽ നിന്ന് വരുമ്പോൾ. അനിയൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
സത്യത്തിൽ ഇല്ലാതായി ഞാൻ. 😔
ഒത്തിരി ആഗ്രഹത്തോടെ കാണണം എന്നാഗ്രഹിച്ച ആ മനസ്സിനെ പ്രാർത്ഥനയോടെ തൊഴുതു. 🙏🏻
ഇടക്കിടക്കവൻ സ്വാപ്നാടനം നടത്തുന്നു ❤️🙏🏻ഞാനിവിടെയൊക്കെത്തന്നെയുണ്ടെടാ എന്നോർമ്മിപ്പിച്ചുകൊണ്ട് ❤️
എന്റെ സ്വപ്നത്തിൽ വന്നുപോകുന്ന ചില മുഖങ്ങൾ പറയാൻ ബാക്കി വെച്ചവരാണ് എന്ന സത്യം ഞാനറിയുന്നു. അടുത്തൊന്ന് കാണാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ട്, ജീവൻ വെടിഞ്ഞുപോയവരേയും…🙏🏻
സത്യത്തിൽ ഒരു ആശയവിനിമയമില്ലെങ്കിൽ ഏവരും മരിച്ച കണക്ക് തന്നെയാണ്. ഈ ഞാൻ ജീവനോടെയുണ്ടെന്ന് നമ്മളെ സ്നേഹിക്കുന്നവരെ അറിയിക്കാനെങ്കിലും അത് നടത്തുന്നത് നല്ലതായിരിക്കും. 😌🙏🏻
ഏവർക്കും നല്ലത് വരട്ടെ 🙏🏻


6 Comments
സുഹൃത്തിനെ കാണണം എന്ന തോന്നലായിരിക്കും അയാളെ സ്വപ്നത്തിൽ കാണുന്നത്. നല്ല രചന. 😰
നന്നായെഴുതി👍👍
തിരക്കുകളുടെ പേരിൽ ബന്ധങ്ങൾ മറക്കാതിരിക്കാതിരിക്കാം
നല്ല രചന🌹👌♥️
❤️🙏🏻
മനസ്സിൽ വരുന്ന കഥകൾ എഴുതിക്കൊണ്ടേയിരിക്കു. നല്ലെഴുത്ത്. ആശംസകൾ!❤️
❤️🙏🏻