ഒന്ന് അമ്പലക്കുളത്തിൽ കുളിച്ച് മ്മടെ സംഹാരമൂർത്തിയെ കണ്ട് വരാമെന്നോർത്ത് വിശ്വൻ റൂമിൽ നിന്നിറങ്ങി പാതി വഴിയെത്തിയില്ല ദേ, സാക്ഷാൽ മൂർത്തി ഗംഗാതീർത്ഥ ഈരടികൾ മൂളിക്കൊണ്ട് നേരെ വരുന്നു. 😃 അന്തംവിട്ട് നിന്ന വിശ്വനോട് എങ്ങോട്ടാ കുറേ ആയല്ലോ? എന്തേ പ്രത്യേകിച്ച് ഇന്നീവഴി വരാൻ? ബെസ്റ്, നല്ല ചോദ്യം? ഇനി എനിക്ക് നിവർന്ന് നിന്ന് ചോദ്യം ഉത്തരം എല്ലാമാകാമല്ലോ, അല്ലേ? എല്ലാം അറിഞ്ഞിട്ടും ഇടക്കുള്ള ഈ പറച്ചിൽ ഉണ്ടല്ലോ അതാണ് ഇങ്ങോട്ടുള്ള എന്റെ വരവ് കുറച്ചത്.. എന്തൊക്കെ കാണിച്ചുകൂട്ടിയാലും നിങ്ങൾ മുപ്പത്തിമുക്കോടികളും മ്മടെ യേശുദേവനും, അള്ളാഹുവും അടക്കം ഈ മേഖലയിൽ സഹവർത്തിക്കുന്നവരെല്ലാം കണ്ണ് തുറന്നാണിരുപ്പ്, എല്ലാം കാണുന്നു, കേൾക്കുന്നു എന്നൊക്കെയാണ് ഈ ഇരുകാലികളുടെ വെപ്പ് അതോ എല്ലാം നിങ്ങടെ പ്രഹസനമാണോ? വിശ്വാ, ഞാനാകെ സഹികെട്ടാണ് ഇറങ്ങിവരുന്നത്. തന്റെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം തന്നല്ലേ പറ്റൂ എന്നുപറഞ്ഞുകൊണ്ട് കൂവളമരത്തിന്റെ ചുവട്ടിലിരുന്നു അദ്ദേഹം. ഒന്ന് കൂളായപ്പോൾ തുടർന്നു. എത്രയോ മഹാന്മാർ മനസ്സിലാക്കിത്തന്നു എങ്കിലും ജാതി മത ഭേദമന്യേ…
Author: Vijeesh Kizhakke Varrium
അന്ന് പൗർണ്ണമി , ഉത്രാടപ്പൂനിലാവിൽ ഞങ്ങളിലേക്ക് വന്ന കണ്ണൻ ❤️ചേച്ചിക്കുട്ടിയുടെ അനിയൻകുട്ടൻ ❤️ ഒത്തിരി ഒത്തിരി ആലോചിച്ചതിനുശേഷമായിരുന്നു കുഞ്ഞൂസിന് (മോൾക്ക്) ഒരു കൂട്ട് അതും 9 വർഷത്തിനു ശേഷം. അതിലേക്കെത്തിയത് കുഞ്ഞൂസിന്റെ മനസ്സറിഞ്ഞതിനുശേഷം (എനിക്ക് മാത്രം അനിയനോ അനിയത്തിയോ ഇല്ല എന്ന അവളുടെ സങ്കടം ) ഞങ്ങളെടുത്ത തീരുമാനം. മൂന്നാമത്തെ പ്രസവം ആകുന്നതിന്റെ ഒരു ടെൻഷൻ ഞങ്ങളിൽ ഉണ്ടെങ്കിലും എല്ലാം ഭംഗിയായി.. വളരെയേറെ സന്തോഷത്തിലായിരുന്നു ഞങ്ങൾ. കുഞ്ഞുവാവ വരുന്നു എന്നറിഞ്ഞ നിമിഷം മോളൂട്ടി കരയാൻ തുടങ്ങി, സന്തോഷം കൊണ്ട്. ഞങ്ങൾ അങ്ങനെയൊരു ഭാവമാറ്റം അവളിൽ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല. കെട്ടിപ്പിടിച്ചുകൊണ്ട് ഞങ്ങൾ അവളെ ഉമ്മകൾകൊണ്ട് മൂടി. അത്രക്കും ഞങ്ങളുടെ കുട്ടി ആഗ്രഹിച്ചു എന്നത് തന്നെ ആണ് ആ സന്തോഷക്കണ്ണീരാലവൾ പറഞ്ഞത്. അനിയത്തിക്കുട്ടിയെ ആയിരുന്നു അവൾ ആഗ്രഹിച്ചത് അനിയൻകുട്ടൻ എന്ന് അറിഞ്ഞപ്പോൾ ചെറുവിഷമം വന്നെങ്കിലും പെട്ടെന്ന് തന്നെ ചോദ്യങ്ങൾ ആരാഞ്ഞുകൊണ്ട് ഉഷാറായി… കുഞ്ഞുവാവ എപ്പോൾ വരും, എന്നെപ്പോലെ ആയിരിക്കുമോ എന്നൊക്കെ നൂറുകൂട്ടം സംശയങ്ങൾ.. എല്ലാത്തിനും…
വാർദ്ധക്യം എന്നത് മനുഷ്യൻ വീണ്ടും ശൈശവാവസ്ഥയിലേക്ക് എത്തിച്ചേരുന്നു എന്നതാണ്. വളരെയധികം സ്നേഹവും പരിരക്ഷയും വേണ്ടുന്ന കാലം. ഈ ഒരു അവസ്ഥയിൽ മാതാപിതാക്കളെ ഒറ്റപ്പെടുത്തുന്ന സ്ഥിതിവിശേഷങ്ങൾ സമൂഹത്തിൽ ഇന്നും നടന്നുകൊണ്ടിരിക്കുന്നു. പക്ഷെ ഒറ്റപ്പെടൽ എന്നത് വാർദ്ധക്യം എന്ന അവസ്ഥയിൽ മാത്രമാണോ സംഭവിക്കുന്നത്? അല്ല. ഓരോ വ്യക്തിയും അവന്റെ/ അവളുടെ ജനനം മുതൽ മരണം വരെയുള്ള യാത്രയിൽ പല പല കാരണങ്ങളാൽ ഒറ്റപ്പെടുന്നുണ്ട്. ഒരു കുഞ്ഞ് ജനിച്ച ഉടനെ വലിച്ചെറിയുന്ന അമ്മമാർ, നരകത്തിൽ പോലും ഇല്ലാത്ത ശിക്ഷാരീതികൾ അടിച്ചേൽപ്പിക്കുന്ന മാതാപിതാക്കൾ… ഇത്തരത്തിൽ പോവുന്നു കലികാല കാഴ്ചകൾ. മനുഷ്യൻ എന്ന അബദ്ധസൃഷ്ടി എന്തിന് നടത്തി എന്ന് ദൈവം ആലോചിക്കുന്നുണ്ടാവും ഇപ്പോൾ. പിറന്നു വീഴുന്ന ഓരോ കുഞ്ഞിനും വേണ്ടത് അമ്മയുടെയും അച്ഛന്റെയും സ്നേഹവും സാമീപ്യവും ലാളനയും ആണ്. അമ്മ എന്ന സ്നേഹത്തിന്റെ പിറവി കൂടിയാണ് ഒരു കുഞ്ഞിന്റെ ജനനത്തിലൂടെ സംഭവിക്കുന്നത്. ഇവിടെ ജന്മനാ മാനസികവും ശാരീരികവും ആയ വൈകല്യങ്ങളുള്ള കുട്ടികൾ ധാരാളം ഉണ്ട്. ചില കുടുംബങ്ങളിൽ മാതാപിതാക്കളും ബന്ധുക്കളും ഇവരെ…
“സ്വദേശം മാള, പേര് സുരേഷ്. ഒരു ജോലി കണ്ടെത്താനുള്ള യാത്രയിൽ ഇവിടെ എത്തപ്പെട്ടു.” പറയുമ്പോൾത്തന്നെ അദ്ദേഹത്തിൽ നിസ്സഹായത നിഴലിച്ചിരുന്നു… അതെ അയാൾ നമ്മളുടെയെല്ലാം പ്രതിപുരുഷൻ എന്നപോലെ തോന്നി ഒറ്റപ്പെടൽ എന്ന വിധിയുടെ വേട്ടയാടൽ അതെപ്പോഴാണെന്ന് പ്രവചിക്കാൻ സാധ്യമല്ല ആ അവസ്ഥ കുറച്ചൊന്നുമല്ല മനുഷ്യനെ ദുഖത്തിലാഴ്ത്തുന്നത്, ലിംഗവ്യത്യാസമില്ലാതെ പക്ഷേ, തരണം ചെയ്യുന്നവർക്ക് പുതുജീവൻ വെക്കും അത് സ്വയം ആർജ്ജിക്കുന്നതായിരിക്കില്ല. സാഹചര്യങ്ങളാൽ മനസ്സിന്റെ ഉള്ളറകൾ കീറിവരിഞ്ഞ് രക്തം കിനിയുമ്പോൾ നമ്മുടെ സ്വന്തബന്ധങ്ങളോ സുഹൃദ്‌വലയമോ ദൃഢതയോടെ കൂടെനിന്നാൽ ആ പിടിവള്ളി മതി അവർക്ക് അതൊരുയർത്തെഴുന്നേൽപ്പായിരിക്കും. എല്ലാവരാലും തഴയപ്പെട്ടു എന്ന യാഥാർഥ്യം പറയാതെ മൗനത്താലുള്ള ശരീരഭാഷയിൽ എന്നിലേക്ക് അദ്ദേഹംപകർന്നു. ഹൃദയത്തിന്റെ താളം ശരിയാക്കിയതിന്റെ അവശത ഓരോവാക്കിലും നോക്കിലുമുണ്ട്. എങ്ങനെയെങ്കിലും ഒരു ജോലി ശരിയാക്കണം എന്ന് പറയുമ്പോൾ തന്നെ മൂന്ന് നാലുവട്ടം അദ്ദേഹം ചുമച്ചു. ഒരു ജോലിയും ഈ അവസ്ഥയിൽ ചെയ്യാൻ കഴിയില്ലെന്ന് അദ്ദേഹത്തിന് തന്നെ അറിയാമായിരുന്നു എങ്കിലും പ്രതീക്ഷ അർപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ ആ ഒരു കേഴൽ. മനസ്സ്…
കണ്ണുകളിലൊരു കിരുകിരുപ്പ് അതെന്നെ കുട്ടിക്കാലത്തേക്കാണ് കൊണ്ടുപോയത്. അന്ന് എൻ കണ്ണുകളിൽ ഇറ്റുവീണത് ഇന്നത്തെപ്പോലെ മരുന്നുതുള്ളികൾ ആയിരുന്നില്ല, കിളിച്ചുണ്ടൻ മാവിൻ ചോട്ടിലെ “നന്ത്യാർവട്ടപ്പൂവിൻ നീര് / കുടുംബ വീടിന്റെ തൊട്ടടുത്ത് താമസിക്കുന്ന ദേവയാനിയമ്മയുടെ മുലപ്പാലും”. പാലും നീരും എത്രകണ്ട് ഇന്ന് ഫലവത്താകും എന്നത് സംശയമാണ് ചിലപ്പോൾ കണ്ണ് വരെ അടിച്ചുപോയേക്കാം.അതിലേക്ക് നയിക്കുന്ന കാര്യങ്ങൾ ഏറെ. പക്ഷേ, അന്നത്തെ നീരിനാലും മുലപ്പാലിനാലും എന്റെ കണ്ണുകൾക്ക് ഇന്നേവരെ കുഴപ്പങ്ങൾ ഉണ്ടായിട്ടില്ല എന്നത് ഒരു സത്യവുമാണ്. മുലപ്പാലാണ് ആണ് നല്ലതെന്ന് അമ്മൂമ്മ പറയുന്നത് ഞാൻ കേട്ടിട്ടുമുണ്ട്. എന്തായാലും രണ്ടും ശരിക്കും ദിവ്യമായ ഔഷധങ്ങൾക്ക് സമമായിരുന്നത്രേ അന്ന്. ഇന്ന് നന്ത്യാർവട്ടപ്പൂവുകൾ അധികം കാണ്മാനില്ല. പിന്നെ മുലപ്പാൽ, കുഞ്ഞുങ്ങൾക്ക് നേരാവണ്ണം മുലയൂട്ടാൻ സമയമില്ലാത്ത അമ്മമാരുടെ നാടായി ലോകം മാറിക്കൊണ്ടിരിക്കുമ്പോൾ പിന്നെങ്ങനെയാണ് കണ്ണ് സൂക്കേട് മാറ്റാൻ മുലപ്പാൽ ഇറ്റിക്കുന്നത്?
നൂറിൽ തൊണ്ണൂറ്റി ഒമ്പത് പേർക്കും സ്വയം വിമർശനം ഇഷ്ടമല്ല, നമ്മളും അവരിൽ ഉൾപ്പെടുന്നു. ആരെങ്കിലും നമ്മെ വിമർശിക്കുമ്പോൾ, ഒന്ന് മനസ്സിരുത്തി ഒരു സ്വയം വിമർശനം നടത്തുന്നത് നല്ലതാണ്. അവരുടെ വിമർശനവുമായി നാം 100 ശതമാനം താദാത്മ്യം പ്രാപിക്കണമെന്ന് അർത്ഥമാക്കുന്നില്ല, പക്ഷേ നമുക്ക് നമ്മുടെ സ്വന്തം ശരിയും തെറ്റും വിലയിരുത്താൻ കഴിയും. ✨ 🌿 🌸 എന്നാൽ സ്വയം വിമർശനം ഇഷ്ടപ്പെടാത്ത ചില ആളുകളുണ്ട്, അവരുടെ തെറ്റുകൾ എത്ര ക്ഷമിക്കാൻ കഴിയാത്തതാണെങ്കിലും, അവർ ചെയ്യുന്ന എല്ലാ കാര്യങ്ങളെയും ന്യായീകരിച്ചുകൊണ്ട് വിമർശിക്കുന്നവരെ പ്രതിരോധിക്കാൻ അവർ വഴികൾ കണ്ടെത്തും. ഇനി ഞാൻ നിങ്ങളോട് മറുവശം പറയട്ടെ. എന്തിനും ഏതിനും വിമർശനം ഉന്നയിക്കുന്ന ചില വിഡ്ഢികളുമുണ്ട്. സ്വന്തം വൃത്തിഹീനമായ മനസ്സിനെ മറച്ചുകൊണ്ട് അവർ ഒരു ദയയും കൂടാതെ വിമർശിക്കുകയും പരാതിപ്പെടുകയും അപലപിക്കുകയും ചെയ്യും. 🙃 കഠിനമായ വിമർശനം വളരേ അപകടകരമാണ്, പലരെയും ആത്മഹത്യയിലേക്ക് വരെ നയിച്ചേക്കാം. എത്രയോ പ്രഗത്ഭർ തങ്ങളുടെ ആയുസ്സിനെ അങ്ങനെ ലഘൂകരിച്ചിരിക്കുന്നു എന്നറിയുമ്പോൾ, വിമർശനത്തിന്റെ…
മയിൽപ്പീലിപച്ച സാരിയിൽ തന്റെ സാന്ദ്ര ❤️ഇളവെയിലിൽ അവളുടെ മുഖം ഒന്നൂടെ പ്രകാശിച്ചു. രോഹൻ നടന്നവൾക്കരികിലെത്തി. അവരറിയാതെ കണ്ണുകളിൽ നനവ് പടർന്നു. ‘ഇച്ചേ’ എന്ന് രോഹനെ വിളിക്കാൻ മനസ്സ് പറഞ്ഞുവെങ്കിലും ഒഴിവാക്കി. ഒരു നിമിഷത്തെ മൗനം സാന്ദ്ര വെടിഞ്ഞു. രോഹൻ, Salt & Pepper look എല്ലാം മാറി… വയസ്സനാണെന്നറിയിച്ചിരിക്കുന്നു താൻ. ഹ ഹ അതെ, ഇടക്ക് കറുപ്പിക്കാറുണ്ട് പിന്നെ സ്വയം തോന്നും എന്തിനീ കോപ്രായം ന്ന്. Fully Salt ആയെന്നേ ഉള്ളൂ Sugar ന് ഒരുകുറവുമില്ല ട്ടോ. സാന്ദ്രയും ചിരിതൂകി. സാന്ദ്രാ, ശങ്കരേട്ടനാണ് പറഞ്ഞത് താൻ വന്നിരിക്കുന്നു എന്ന്. നമ്മുടെകാര്യങ്ങളെല്ലാം പുള്ളിക്ക് അറിയാം. ആഹാ അപ്പോ എനിക്കിവിടെ സ്ഥാനം ഉണ്ടാവില്ലല്ലോ? കൂട്ടുത്തരവാദിത്തത്തിൽ നിന്ന് നാമിരുവർക്കും ഒളിച്ചോടാൻ സാധിക്കില്ലല്ലോ. കഥ മുഴുവൻ കേട്ടതിന്റെ അടിസ്ഥാനത്തിൽ ശങ്കരേട്ടന്റെ അഭിപ്രായമായിരുന്നു ഇത്. ചിലപ്പോൾ ഒരു ക്രോസ്സ് വിസ്താരം ഉണ്ടായെന്ന് വരാം So, be careful. ആണെങ്കിൽ ഞാനൊന്ന് prepared ആവണം. കാരണം ഇപ്പൊ ഉള്ളിലെ മിടിപ്പിന്…
വീണ്ടും സ്വപ്നത്തിൽ അവൻ വന്നു… ❤️🙏🏻 അഭി, വിജീഷാണ് എന്തൊക്കെയുണ്ടെടാ വിശേഷം, സുഖമല്ലേടാ. .. എന്റെ ആ വിളി സത്യത്തിൽ അവനെ അത്ഭുതപ്പെടുത്തി. ഡാ വിജീ… എന്നുള്ള അവന്റെ ആ നീട്ടി വിളി അതിലെ അത്ഭുതം ഞാൻ ഇങ്ങേത്തലക്കിൽ നിന്ന് അറിഞ്ഞു കാരണം, ഉറ്റ സഹപാഠികളിലൊരാളുടെ വിളി അതും കുറേ നാളുകൾക്ക് ശേഷം. സുഖമായിരിക്കുന്നു വിജീ.. കുടുംബവും കൂടെയുണ്ട്. നീ ഗൾഫിൽ ആണെന്ന് സന്ദീപ് അതോ മുകിലോ ആരോ ഒരാൾ ആണ് പറഞ്ഞതെന്ന് തോന്നുന്നു. കോയമ്പത്തൂർ തന്നെ ആണോ വർക്ക്ഷോപ്പ്, ഒക്കെ നന്നായിപ്പോകുന്നോ ? അതേ വിജീ, ഡാ, നിന്റെ ശബ്ദത്തിന് നല്ല മാറ്റം വല്ലാത്ത ഒരു ഘനം വന്നിരിക്കുന്നു. ഫേസ്ബുക്കിൽ മോൾടെ ഡാൻസ് വീഡിയോ കണ്ടിരുന്നു നന്നായിട്ടുണ്ട് ഞാൻ ഇടക്കേ ഇതൊക്കെ നോക്കാറുള്ളൂ. അവൻ വാ തോരാതെ സംസാരിച്ചുകൊണ്ടേയിരുന്നു 😍 ഇത്തവണ വരുമ്പോൾ കാണണം. ❤️ വർക്ക്ഷോപ്പ് ആയതിനാൽ അവിധി ഒക്കെ കണക്കാ എങ്കിലും കാണാൻ ശ്രമിക്കും. അടുത്താഴ്ച അനിയൻ…
2010 ഡിസംബർ 26, ഞായറാഴ്ച്ച മകം നാളിലാണ് ഞങ്ങളുടെ ആദ്യത്തെ പുണ്യം ഒരു കുസൃതി കാണിച്ച മട്ടിൽ നൊമ്പരപ്പെടുത്തി കണ്ണുകളെ ഈറനണിയിച്ചുകൊണ്ട് ഞങ്ങളെ വിട്ട് പോയത്.. സജീവേട്ടനെ കെട്ടിപ്പിടിച്ചുകൊണ്ട് വാവിട്ട് നിലവിളിച്ചു പ്രവി അടക്കം ആരും കാണാതെ…. ആ വിഷമം ഇപ്പോഴത്തെ ഒരു ആശ്വസിപ്പിക്കൽ കൊണ്ടൊന്നുമാവില്ല എന്ന് മനസ്സിലാക്കി ഒന്നും മിണ്ടാതെ അദ്ദേഹം എന്റെ അടങ്ങലിന് കാത്തിരുന്നു, പുറത്തുതട്ടി. ഇന്നും, ഡിസംബർ 26 ആകുമ്പോൾ മനസ്സൊന്ന് പിടയും കണ്ണീരിൽ കുതിരും. പിന്നീടുള്ള ഒരു വർഷത്തെ കാത്തിരിപ്പിൽ രോഹിണിനാളിൽ ഈ അച്ഛയുടെയും അമ്മയുടെയും കയ്യിലേക്ക് പുണ്യമായ് വീണ്ടും അവൾ വന്നു… ജീവന്റെ ജീവനായ്. അമ്മയുടെ ഉദരത്തിൽ ഉള്ളപ്പോഴെ അവൾ മധുരമീനാക്ഷി, പഴനി തൊട്ട് ഇങ്ങ് രാമേശ്വരം വരെ യാത്ര ചെയ്തു. ഇതുവരെയുള്ള ജീവിതയാത്രയിൽ ഞങ്ങൾ ഏറ്റവും സന്തോഷിച്ച അനുഗ്രഹിക്കപ്പെട്ട നിമിഷങ്ങളായിരുന്നു അത്. കുഞ്ഞുസാ എന്നുള്ള എന്റെ വിളി അവൾ അന്നേ കേട്ടു തുടങ്ങിയിരുന്നു. ചെവിവെച്ചുകൊണ്ട് അവളുടെ കുറുകൽ ഞാനും കേട്ടു. 2012 ജൂലൈ…
പ്രായത്തിന്റെ അവശത നിഴലിച്ചിരുന്നുവെങ്കിലും നല്ല ഐശ്വര്യം തുളുമ്പി നിന്നിരുന്നു ആ മുഖത്ത്. “മാധവ വാര്യർ” എന്റെ മുത്തശ്ശൻ. കുറച്ച് കാലം മാത്രമേ ഞങ്ങൾക്ക് ആ സ്നേഹം അനുഭവിക്കാനുള്ള ഭാഗ്യമുണ്ടായിരുന്നുള്ളൂ. മുത്തശ്ശനെ സിനിമയിൽ അഭിനയിക്കാൻ വിളിച്ചതാണത്രെ. വില്ലൻ വേഷമായതിനാൽ പേടിച്ചു പിന്മാറി എന്ന് അമ്മൂമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. കോയമ്പത്തൂർ ജോലി നോക്കിയിരുന്ന സമയത്ത് ആയിരുന്നു അത്. പ്രായാധിക്യത്താലുള്ള അസുഖങ്ങൾ മുത്തശ്ശനെ ക്ഷീണിതനാക്കിയിരുന്നു. ഭക്ഷണം കഴിക്കുന്ന അളവ് കുറഞ്ഞു. വൈകുന്നേരങ്ങളിൽ എന്റെ രാധമ്മ, മുത്തശ്ശന് ഒരു ഗ്ലാസ് പാൽ കൊടുക്കുമായിരുന്നു. ഒരു ദിവസം പാൽ കുടിച്ചു കഴിഞ്ഞോ എന്നറിയാൻ പോയി നോക്കുമ്പോൾ പകുതി പാൽ കുടിച്ചിരിക്കുന്നു. ‘ബാക്കി പാൽ കൂടി കുടിക്കൂ അച്ഛാ’ എന്ന് പറഞ്ഞ് അമ്മ മുത്തശ്ശനെ ഒന്ന് തട്ടി വിളിച്ചു . അനക്കമില്ല നോക്കുമ്പോൾ ചുണ്ടിൽ പാൽമണം തേടിയെത്തിയ ഉറുമ്പുകൾ അരിക്കുന്നത് കണ്ടു. ‘മാധവിയേടത്തി…’ എന്ന് വിളിച്ച് ഉറക്കെ കരഞ്ഞുകൊണ്ട് അമ്മ അടുത്തുള്ള ബന്ധുവീട്ടിലേക്ക് ഓടി. എന്താമ്മേ എന്നുള്ള ഞങ്ങളുടെ ചോദ്യത്തിന്…
