Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പേസ്മേക്കർ
ജീവിതം പ്രണയം

പേസ്മേക്കർ

By Vijeesh Kizhakke VarriumOctober 29, 2025Updated:November 13, 20255 Comments3 Mins Read124 Views
Bookmark Now
Please login to bookmark Close

No account yet? Register

മയിൽപ്പീലിപച്ച സാരിയിൽ തന്റെ സാന്ദ്ര ❤️ഇളവെയിലിൽ അവളുടെ മുഖം ഒന്നൂടെ പ്രകാശിച്ചു.

രോഹൻ നടന്നവൾക്കരികിലെത്തി.

അവരറിയാതെ കണ്ണുകളിൽ നനവ് പടർന്നു.

‘ഇച്ചേ’ എന്ന് രോഹനെ വിളിക്കാൻ മനസ്സ് പറഞ്ഞുവെങ്കിലും ഒഴിവാക്കി. ഒരു നിമിഷത്തെ മൗനം സാന്ദ്ര വെടിഞ്ഞു.

രോഹൻ, Salt & Pepper look എല്ലാം മാറി… വയസ്സനാണെന്നറിയിച്ചിരിക്കുന്നു താൻ.

ഹ ഹ അതെ, ഇടക്ക് കറുപ്പിക്കാറുണ്ട് പിന്നെ സ്വയം തോന്നും എന്തിനീ കോപ്രായം ന്ന്. Fully Salt ആയെന്നേ ഉള്ളൂ Sugar ന് ഒരുകുറവുമില്ല ട്ടോ.

സാന്ദ്രയും ചിരിതൂകി.

സാന്ദ്രാ, ശങ്കരേട്ടനാണ് പറഞ്ഞത് താൻ വന്നിരിക്കുന്നു എന്ന്. നമ്മുടെകാര്യങ്ങളെല്ലാം പുള്ളിക്ക് അറിയാം.

ആഹാ അപ്പോ എനിക്കിവിടെ സ്ഥാനം ഉണ്ടാവില്ലല്ലോ?

കൂട്ടുത്തരവാദിത്തത്തിൽ നിന്ന് നാമിരുവർക്കും ഒളിച്ചോടാൻ സാധിക്കില്ലല്ലോ. കഥ മുഴുവൻ കേട്ടതിന്റെ അടിസ്ഥാനത്തിൽ ശങ്കരേട്ടന്റെ അഭിപ്രായമായിരുന്നു ഇത്. ചിലപ്പോൾ ഒരു ക്രോസ്സ് വിസ്താരം ഉണ്ടായെന്ന് വരാം So, be careful.

ആണെങ്കിൽ ഞാനൊന്ന് prepared ആവണം. കാരണം ഇപ്പൊ ഉള്ളിലെ മിടിപ്പിന് താളം നിയന്ത്രിക്കുന്നത് ഞാനല്ലല്ലോ?

മനസ്സിലായില്ല. സാന്ദ്രാ…എനിക്കറിയേണ്ടത് താൻ സ്വയം ഞാനിവിടെ ഉണ്ടെന്നറിഞ്ഞു വന്നതോ അതോ?

അറിഞ്ഞുകൊണ്ട് വന്നത് തന്നെയാണ് രോഹൻ, സാഹചര്യം അതിലോട്ട് എത്തിച്ചേർന്നു എന്ന് പറയുന്നതാകും ഉചിതം. അമൃതയിലാണ് എനിക്ക് routine check up. ഇന്ന് യാദൃശ്ചികമായ് തന്റെ college mate ശ്രീജയെ കണ്ടു അപ്പോഴാണ് രോഹന്റെ കാര്യം….. ഇവിടെ അമ്മക്കൂടിൽ.. തികട്ടിവന്ന തേങ്ങൽ അടക്കി അവൾ ഒന്ന് വേച്ചു. പതിയെ രോഹൻ അവളെ ചെമ്പകമരച്ചോട്ടിലിട്ടിരുന്ന ബെഞ്ചിൽ ഇരുത്തി.

എടോ, നമ്മളാരും യുക്തിജീവികളല്ലല്ലോ, വികാരജീവികളല്ലേ ? മുൻവിധിയുള്ളവരും അഭിമാനവും പൊങ്ങച്ചവും കൊണ്ട് നടക്കുന്നവർ അല്ലേ?

മുൻവിധി എന്നത് എന്നെ ഉദ്ദേശിച്ചതാണോ ?

ഞാനും അതിന്റെ ഒരു ഭാഗമാണല്ലോ അപ്പോ അത് വിടൂ. തന്റെ വികാരം കണ്ടപ്പോൾ ഞാൻ ഒരു സാഹിത്യം അടിച്ചു എന്ന് മാത്രം, അല്ല കരുതൽ.

ചായ ☕️

ആവാം

ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ ഉള്ളിലെ വേദന പുറത്തു കാണിക്കാതെ സാന്ദ്ര ചോദിച്ചു, രോഹൻ എങ്ങനെ, ഇവിടെ….

നിസ്സാരം, എനിക്ക് തോന്നി ഇനി എവിടെയെങ്കിലും ഒന്ന് വീണാൽ ആരും ഉണ്ടാവില്ല എന്ന്. കയ്യിലുള്ള കുറച്ചു സമ്പാദ്യവുമായി നേരെ ഇവിടെ വന്നു ശങ്കരേട്ടനെ ഏൽപ്പിച്ചു… എന്നെ ഏറ്റെടുക്കണം എന്ന് പറഞ്ഞു.

ജീവിതത്തിൽ സ്വന്തമായി ഒന്നും ആഗ്രഹിക്കാത്ത ഒരു മനുഷ്യൻ എന്നും കൂടെയിരിക്കാൻ ആഗ്രഹിച്ചവൻ…

ചൂഷണം ചെയ്യുന്നവരെ മനസ്സിലാക്കാൻ കഴിയാതെയുള്ള രോഹന്റെ പോക്ക് എനിക്ക് സഹിക്കാൻ പറ്റിയില്ല. വേദനയോടെ ഞാൻ ഇറങ്ങി ജീവിതയാത്രയിൽ പിന്നീടങ്ങോട്ട് രോഹൻ വേണ്ട എന്ന നിശ്ചയത്തോടെ. നഷ്ടപ്പെടുത്തി എന്നതിൽ സങ്കടമുണ്ട്…കാരണം സ്നേഹം എന്നും ഇവനൊടെ തോന്നിയിട്ടുള്ളൂ…

അപ്പോ, എനിക്കിനിമുതൽ സാന്ദ്രയെ കാണാം അല്ലേ?

സാന്ദ്ര ചിന്തയിൽ നിന്നുണർന്നു, എന്ന് ഞാനും ആഗ്രഹിക്കുന്നു.

ഞാനിപ്പോ വരാം സാന്ദ്രാ..

രോഹൻ പെട്ടെന്ന് തിരിച്ചു വന്നു അവൾക്കിഷ്ടപ്പെട്ട നാല് മുഴം ജാതിമല്ലിപ്പൂ മാലയുമായി.

ചൂടിക്കോട്ടെ?

മറുപടിക്ക് കാത്തുനിൽക്കാതെ അവളുടെ മുടിയിൽ ചൂടി. എത്ര മുടിയുണ്ടായിരുന്നതാ, ഇപ്പോൾ? വെച്ച പൂ താഴെ വീഴുമോ?

രോഹൻ, ആ പ്രായമല്ല എനിക്കിപ്പോൾ ☺️

രോഹൻ ഒന്ന് കണ്ണടച്ചു നല്ല കട്ടിയുള്ള അവളുടെ ആ ഇടതൂർന്ന മുടിയും കാച്ചിയ എണ്ണയുടെ മണവും രോഹൻ ഓർത്തെടുത്തു.

ഒന്ന് ചേർത്ത് പിടിച്ചോട്ടെടോ തന്നെ?

സാഹചര്യം, അല്ലാതെ തന്നിൽ നിന്ന് ഞാൻ അകന്നിട്ടില്ല രോഹൻ. അതാണല്ലോ ഈ കണ്ടുമുട്ടൽ. പിന്നെന്തിനീ ചോദ്യം ?

ഉതിർന്നുവീഴാറായ കണ്ണീർത്തുള്ളിയെ വീഴിക്കാതെ ഇരുകണ്ണിലും ഉമ്മവെച്ചുകൊണ്ട് മാറോടണച്ചു സാന്ദ്രയുടെ മൂർദ്ധാവിൽ ചുംബിച്ചു.

ഏകദേശം 15 വർഷത്തിന് ശേഷമുള്ള കണ്ടുമുട്ടൽ അല്ലേ പ്രായത്തിന്റെ മാറ്റങ്ങൾ അല്ലാതെ വേറൊന്നും നമ്മിൽ പ്രതിഫലിച്ചിട്ടില്ല.

പ്രണയം പലതുണ്ടായിട്ടുണ്ടെങ്കിലും വശ്യമായി തോന്നിയത് നിന്നിൽ ആയിരുന്നു. ഞാൻ പലപ്പോഴായി നിന്നോട് പറഞ്ഞിട്ടുള്ളതുമാണ്. വശ്യത എന്നത് കൊണ്ട് ഞാനർത്ഥമാക്കിയത് എന്റെ പാതിയായി, എല്ലാമെല്ലാമായി എന്നും കൂടെയുണ്ടാകും എന്നത് തന്നെ. പക്ഷേ… സാഹചര്യം വിധിയായ് വേട്ടയാടിയപ്പോൾ അന്വർത്ഥമായ ആ അർത്ഥത്തെ ഞാൻ പതിയെ മനസ്സിലാക്കേണ്ടിവന്നു.

പരസ്പരം പഴിചാരി തീർത്തും വെറുക്കപ്പെട്ടവരായി മാറുകയായിരുന്നു അത്രമേൽ സ്നേഹിച്ച നമ്മൾ. നീ അകന്നു വളരെപ്പെട്ടെന്ന്.. എന്നെ തനിച്ചാക്കി ഒഴിവാക്കിപ്പോയി എന്ന് ഞാൻ ഓർക്കാൻ ആഗ്രഹിച്ചിട്ടേയില്ല. അങ്ങനെ ആവില്ല എന്നെന്റെ മനസ്സ് പലവട്ടം പറഞ്ഞു പഠിപ്പിച്ചു… മനസ്സിന്റെ കടിഞ്ഞാണിനെ ഒരുവിധേന പിടിച്ചു നിർത്തി കാരണം ആ നഷ്ടം ആർക്കും നികത്താൻ പറ്റുന്നതല്ല സാന്ദ്ര, നിനക്കൊഴികെ.

രോഹൻ, പ്രണയം എന്ന ആ സത്യം അതുതന്നെയല്ലേ നമ്മുടെ ഈ കണ്ടുമുട്ടൽ. സന്തോഷം അത് എത്രയെന്ന് പറഞ്ഞാൽ തീരില്ല… കുട്ടികൾ ഉണ്ടായിരുന്നേൽ നമ്മൾ അകലുമായിരുന്നോ?

തീർച്ചയായും, കാരണം അന്നത്തെ സാഹചര്യം ചുറ്റുപാടുകൾ എല്ലാം നിനക്കനുകൂലമായിരുന്നു. നിനക്കതേ ചെയ്യാൻ കഴിയുമായിരുന്നുള്ളൂ അപ്പോൾ ഞാനൊരു വിലങ്ങുതടിയായി നിൽക്കുന്നതിൽ എന്തർത്ഥം.

കോളേജിലെ നല്ലോർമ്മകൾ, ചെവി പഴുത്തില്ലാതായാലും പരസ്പരം മത്സരിച്ചു സംസാരിച്ചുകൊണ്ടിരുന്ന ദിനങ്ങൾ, ഒരുമിച്ചുള്ള ബൈക്ക്, ബസ്, ട്രെയിൻ, ഓട്ടോ യാത്രകൾ, ഭയം കോരിയിട്ട സർപ്പം, മഴനനഞ്ഞുകൊണ്ടുള്ള യാത്രയിലെ ജലദോഷപ്പനി, കണ്ടേതീരൂ എന്ന ഒറ്റ വാശിയിൽ കിലോമീറ്റർ താണ്ടി നീ എന്നെ കാണാൻ വന്നത്, അമ്പലത്തിൽ വച്ചുള്ള കണ്ടുമുട്ടൽ, വീട്ടിലെ ഊണ്, കൊച്ചു കൊച്ചു പിണക്കങ്ങൾ, ജോലിക്കിടയിലും ഷാനും സുനിധി ചൗഹാനും പാടിയ “हे शोना” കേൾക്കുവാൻ ഞാൻ നിന്നെ വിളിച്ചുകൊണ്ടേയിരുന്നത്.. അറിയാമെങ്കിലും നീ കാണിച്ച ദേഷ്യം… ഒടുവിൽ പിണക്കം പിന്നെ ഇണക്കം, കാണാനുള്ള തിടുക്കം, കണക്കില്ലാതെ പരസ്പരം വശ്യതയോടെ കൈമാറിയ ചുംബനങ്ങൾ, പരസ്പരം അലിഞ്ഞാഴങ്ങളിൽ ഒന്നായത് എല്ലാം നമ്മളെ ഒരുമിച്ചുള്ള ജീവിതയാത്രയിലേക്കാണെത്തിച്ചത്… എല്ലാ സന്തോഷങ്ങൾക്കുമിടയിൽ ഇരുവഴിക്ക് പിരിയേണ്ടിയും വന്നു.

എന്നും ജ്വലിച്ചുകൊണ്ടിരുന്ന ആ വശ്യത ഒന്ന് തന്നെയായിരിക്കാം നമ്മളെ നാമാക്കി ഇന്നും നിർത്തുന്നത്.

അതെ, അന്ന് ഞാൻ പറഞ്ഞിട്ടില്ലേ 90 വയസ്സിലും ആ വശ്യത നമ്മിലുണ്ടാകുമെന്ന്. ഇനിയും 40 വർഷം നമുക്കുണ്ട് സാന്ദ്രാ.

രോഹൻ, അലിഞ്ഞില്ലാതാകുന്നതിലും വലുതാണ് കൂടെയൊട്ടിയിരുന്ന് നമ്മൾ ചെയ്ത പോസ്റ്റ്മോർട്ടം, വൈകിയെങ്കിലും മനസ്സുകളെ ഇറകീഴി കീറിമുറിച്ചവസാനം വൃത്തിയായി വീണ്ടും തുന്നിക്കെട്ടിയല്ലേ.

അല്ലേ ഇച്ചേ.. രോഹന്റെ തോളിൽ ചാഞ്ഞുകൊണ്ട് അവൾ ചോദിച്ചു.

അതേ സാന്ദ്രാ, ഇല്ലാതാവുന്നില്ല നമ്മളിലെ പ്രണയം.

അവരിൽ ജീവന്റെ പുതുനാമ്പ് മൊട്ടിട്ടു 😍

Post Views: 41
4
Vijeesh Kizhakke Varrium

5 Comments

  1. Joyce Varghese on November 8, 2025 7:04 PM

    തിരച്ചറിവിൽ, തിരികെ കിട്ടിയ കൂട്ടിന് ഇരട്ടി മധുരമുണ്ടാകും. സ്വഭാവികസംഭാഷണങ്ങൾ എഴുത്തിന്റെ ഭംഗി കൂട്ടി.
    👍👏

    Reply
  2. Electa Joeboy on October 30, 2025 12:11 PM

    കാലം ഏല്പിച്ച മുറിവുകളിൽ സ്നേഹത്തിൻ്റെ തുന്നിക്കെട്ടലുകൾ അല്ലേ.. ♥️

    Reply
  3. Thara Subhash on October 29, 2025 4:17 PM

    കുറഞ്ഞ വാക്കുകളിൽ, വേഗത്തിലുള്ള കഥ പറച്ചിൽ രീതി ഇഷ്ടമായി❤️❤️

    Reply
    • Vijeesh Kizhakke Varrium on October 29, 2025 6:06 PM

      ❤️🙏🏻

      Reply
    • SumaJayamohan on November 1, 2025 3:38 PM

      കഥ ഇഷ്ടമായി♥️👌🌹

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.