കണ്ണുകളിലൊരു കിരുകിരുപ്പ് അതെന്നെ കുട്ടിക്കാലത്തേക്കാണ് കൊണ്ടുപോയത്.
അന്ന് എൻ കണ്ണുകളിൽ ഇറ്റുവീണത് ഇന്നത്തെപ്പോലെ മരുന്നുതുള്ളികൾ ആയിരുന്നില്ല, കിളിച്ചുണ്ടൻ മാവിൻ ചോട്ടിലെ “നന്ത്യാർവട്ടപ്പൂവിൻ നീര് / കുടുംബ വീടിന്റെ തൊട്ടടുത്ത് താമസിക്കുന്ന ദേവയാനിയമ്മയുടെ മുലപ്പാലും”. പാലും നീരും എത്രകണ്ട് ഇന്ന് ഫലവത്താകും എന്നത് സംശയമാണ് ചിലപ്പോൾ കണ്ണ് വരെ അടിച്ചുപോയേക്കാം.അതിലേക്ക് നയിക്കുന്ന കാര്യങ്ങൾ ഏറെ.
പക്ഷേ, അന്നത്തെ നീരിനാലും മുലപ്പാലിനാലും എന്റെ കണ്ണുകൾക്ക് ഇന്നേവരെ കുഴപ്പങ്ങൾ ഉണ്ടായിട്ടില്ല എന്നത് ഒരു സത്യവുമാണ്. മുലപ്പാലാണ് ആണ് നല്ലതെന്ന് അമ്മൂമ്മ പറയുന്നത് ഞാൻ കേട്ടിട്ടുമുണ്ട്. എന്തായാലും രണ്ടും ശരിക്കും ദിവ്യമായ ഔഷധങ്ങൾക്ക് സമമായിരുന്നത്രേ അന്ന്.
ഇന്ന് നന്ത്യാർവട്ടപ്പൂവുകൾ അധികം കാണ്മാനില്ല. പിന്നെ മുലപ്പാൽ, കുഞ്ഞുങ്ങൾക്ക് നേരാവണ്ണം മുലയൂട്ടാൻ സമയമില്ലാത്ത അമ്മമാരുടെ നാടായി ലോകം മാറിക്കൊണ്ടിരിക്കുമ്പോൾ പിന്നെങ്ങനെയാണ് കണ്ണ് സൂക്കേട് മാറ്റാൻ മുലപ്പാൽ ഇറ്റിക്കുന്നത്?

3 Comments
കണ്ണിലെന്തെങ്കിലം അസ്വസ്ഥത വന്നാൽ ഇതു തന്നെയായിരുന്നു ഞങ്ങളും ചെയ്തിരുന്നത്.
ഒരു നന്ത്യാർവട്ടച്ചെടി കാത്തുസൂക്ഷിക്കുന്നുണ്ട്. പക്ഷേ ഇന്നിതൊന്നും ആരും സമ്മതിയ്ക്കില്ല
ഇതുപോലെ എത്രയെത്ര നാടൻ രീതികൾ അന്യം നിന്നു പോയിരിക്കുന്നു.
ഓർമ്മിപ്പിച്ചതിൽ സന്തോഷം♥️🌹
❤️❤️
❤️🙏🏻