വീട്ടിലേക്കുള്ള വഴി മദ്ധ്യേ കോട്ട എത്തിയപ്പോൾ ഹനുമാൻ സ്വാമിയേ ഒന്ന് കണ്ട് കളയാം എന്ന് വെച്ചു, ബസ്സിറങ്ങി. ഒരു വർഷത്തിലേറെയായി ഇങ്ങോട്ട് ഒന്ന് നോക്കീട്ട്. എന്തെന്നാൽ എനിക്ക് തോന്നുമ്പോഴേ ഇവരെയൊക്കെ കാണാനിറങ്ങൂ അതന്നെ ശേഷം, ഒരു വ്യായാമം എന്ന നിലക്ക് കോട്ടക്ക് ചുറ്റും നടക്കുകയും ചെയ്യും. നല്ല തിരക്കുണ്ട്… നല്ല അലങ്കാരം കണ്ണടച്ച് മനസ്സിലിരുത്തി ഏവർക്കും നല്ലത് വരുത്തണെ എന്ന പതിവ് പല്ലവി ആഞ്ജനേയനോടും പറഞ്ഞൊന്ന് പ്രദക്ഷിണം ചെയ്ത് അവിടെ നിന്ന് ലഭിച്ച പ്രസാദവും കഴിച്ചിറങ്ങി കോട്ടയെ ചുറ്റി നടക്കാൻ തുടങ്ങി. ഒരു റൗണ്ട് കഴിഞ്ഞു രണ്ട് റൗണ്ട് കൂടി ആവാം എന്ന് തോന്നി. പെട്ടെന്ന് പുറകിൽ നിന്ന് “ഡേയ്….” ബാങ്കിൽ ജോലി ചെയ്തപ്പോൾ പരിചയപ്പെട്ട ഒരു മുഖം കുറെ നാളായി കോണ്ടാക്ടിൽ ഇല്ല. എന്റെ ഈ കോലത്തെ പുള്ളി മനസ്സിലാക്കിയതിൽ ഞാൻ അത്ഭുതപ്പെട്ടു. സു: കുറേ നാളായല്ലോ താൻ ഇപ്പോ എവിടെയാ? നല്ല മാറ്റം തനിക്ക്. വർഷം കുറേ ആയില്ലേ…
Author: Vijeesh Kizhakke Varrium
“കല്യാണി” വാര്യത്ത് ഉണ്ടായിരുന്ന പശൂന്റെ പേര്. നെറ്റിയിൽ ഗോപിപ്പോട്ടുള്ള സുന്ദരിപ്പശു. ഒന്നരാടം അമ്മൂമ്മയുടെ കൂടെ അതിന്റെ കയറിൽ പിടിച്ച് പുല്ല് തീറ്റിക്കുവാൻ പോകാറുണ്ട്. പോകുന്നവഴിയിലെല്ലാം കുറച്ച് നേരം നിന്ന് അവിടുത്തെ പച്ചപ്പ് അകത്താക്കി കുണുങ്ങി കുണുങ്ങി അങ്ങ് പാടവരമ്പിലെത്തും. വാലാട്ടി കുണുങ്ങിക്കോണ്ടുള്ള അവളുടെ നടത്തം കണ്ട് ചില പോത്തന്മാരും കാളകളും അവിടെ നിന്ന് തിരിഞ്ഞു കളിക്കാറുണ്ട് 😍പക്ഷേ മ്മടെ കല്യാണികുട്ടിയുടെ അടക്കത്തെ തോൽപ്പിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല.☺️ പുല്ലുതീറ്റയോക്കെ കഴിഞ്ഞു സന്ധ്യയോടെ വാര്യത്ത് തിരികെയെത്തും. തൊഴുത്തിൽ കൊണ്ട് അമ്മൂമ്മ അവളെ കെട്ടി കാടിവെള്ളവും വയ്ക്കോലും ഇട്ടു കൊടുക്കും. ഒന്ന് തലോടി നെറ്റിയില ഉമ്മവെച്ച് ഞാൻ കിണറ്റിൻ കരയിലേക്ക് ഓടും… കാക്കക്കുളിക്കായ്. കുളി എല്ലാം കഴിഞ്ഞ് നെറ്റിയിൽ ഭസ്മവും തൊട്ട് നാമം ചൊല്ലാനിരിക്കും.. ഉക്കാനിക്കോട് ശിവക്ഷേത്രത്തിൽ നിന്നും, ഞാറക്കോട്ട് കാവിൽ നിന്നും ദീപാരാധനാ മണിമുഴക്കങ്ങൾ കേൾക്കും. ഗണപതിയിൽ തുടങ്ങി ദേവിയിൽ അവസാനിപ്പിക്കുന്ന നാമം ചൊല്ലലുകൾ…. ഒന്നാം തൃപ്പടി മുതൽ പതിനെട്ടാം തൃപ്പടി വരെ അയ്യപ്പനെ…
2014 ൽ ഇറങ്ങിയ “ANGRY BABIES” എന്ന സിനിമ മുഴുവൻ കാണാനുള്ള ക്ഷമ ഉണ്ടായിരുന്നില്ല. പകുതി കണ്ടങ്ങ് തൃപ്തിയടഞ്ഞു. സകലകലാ വല്ലഭൻ ശ്രീ. അനൂപ് മേനോൻ ഡയലോഗ് പറയുന്നതിൽ സാക്ഷാൽ സന്തോഷ് പണ്ഡിറ്റിനെ കവച്ചു വെച്ചിരിക്കുന്നു. ‘ബ്യൂട്ടിഫുൾ’ എന്ന ഒറ്റച്ചിത്രത്തിന് ശേഷം പുള്ളിയുടെ ഗ്രാഫ് കുത്തനെ താഴോട്ട്. അതും ഇതും പറഞ്ഞിരിക്കാൻ നേരമില്ല വിഷയത്തിലോട്ട് വരാം. വന്നു കണ്ടു കീഴടക്കി എന്നപോലെ രണ്ടു പേർ ഒന്ന് ചേർന്നു. പിന്നെ “വിവാഹമോചനം” എന്ന മഹാകാര്യത്തിലേക്കു പോകുന്ന യാത്ര. ”വിവാഹമോചനം” ഈ വാക്ക് ഇന്ന് സർവ്വസാധാരണം. ഒന്നും രണ്ടും പറഞ്ഞു തുടങ്ങുന്ന പ്രശ്നം ദാമ്പത്യ ജീവിതത്തെ അപ്പാടെ ഉലക്കുന്നു. അവസാനം അത് കുടുംബകോടതിയിൽ എത്തുന്നു. പിന്നെ വാദപ്രതിവാദങ്ങൾക്ക് ഒടുവിൽ രണ്ട് വഴിക്കാവുന്നു. പ്രേമവിവാഹമാണെങ്കിലും അല്ലാതെ 2 കുടുംബങ്ങളും തീരുമാനിച്ച് ഉറപ്പിച്ചുള്ളതാണെങ്കിലും കണക്ക് തന്നെ. അത് സമൂഹത്തിലും വലിയ മാറ്റം ഉണ്ടാക്കുന്നു. മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ് എന്നത് വെറുതെ എഴുതിവെച്ചിരിക്കുന്ന ഒന്നല്ല. കുടുംബത്തിനോടെന്ന പോലെ…
കഴിഞ്ഞ ദിവസത്തെ ഒരോണസദ്യ വിശേഷം. സദ്യ നല്ല സദ്യ. എല്ലാ വിഭവങ്ങളും നന്നായിരുന്നു പക്ഷേ, സദ്യ കഴിച്ചത് അത്രയേറെ വെറുത്തുകൊണ്ടാണ് എന്ന് മാത്രം. വെറുത്തു പോയത് എങ്ങനെയെന്ന് വെച്ചാൽ വിളമ്പുകാരുടെ നിസ്സഹകരണം ഒന്നുകൊണ്ടു മാത്രം. തൊടുകറികൾ അടക്കം എല്ലാം തോന്നിയപോലെ തോന്നിയ സ്ഥലത്ത് കൂടാതെ രണ്ടാമത് ചോദിക്കുന്ന വിഭവങ്ങൾ സമയത്ത് തരുന്നില്ല വരുന്നതോ വേറെ വിഭവങ്ങൾ. 😠 സദ്യയിൽ വിളമ്പാൻ ഞാനും പോയിട്ടുണ്ട്. ശ്രീ. രഘുച്ചേട്ടൻ തരുന്ന നിർദ്ദേശം ചിട്ടയോടെ പാലിച്ചുകൊണ്ടായിരുന്നു ഞങ്ങൾ അത് ചെയ്തിരുന്നത്. ഓരോരുത്തർ വിളമ്പേണ്ട വിഭവങ്ങൾ അത് ഉപ്പ് തൊട്ട് പായസം പിന്നെ മോര് വരെ വിളമ്പേണ്ടവരെ നിശ്ചയിക്കുകയും, ഇലയിൽ ഉപ്പ് തൊട്ട് തൊടുകറികൾ എല്ലാം വിളമ്പേണ്ട കൃത്യസ്ഥലം വരെ പറഞ്ഞു തരുകയും ചെയ്തിരുന്നു. ഏവരും സംതൃപ്തരായിരുന്നു എന്തെന്നാൽ ഒരു കാത്തിരിപ്പും കൂടാതെ എല്ലാ വിഭവങ്ങളും യഥാസമയം ഏവർക്കും കിട്ടിയിരുന്നു എന്നത് തന്നെ. വിഭവങ്ങൾ എത്ര തന്നെ നന്നായാലും വിളമ്പുകാർ അലമ്പിയാൽ അലങ്കോലമാവും എല്ലാം. ചിലസ്ഥലങ്ങളിൽ നടന്ന…
എന്‍റെ കുടുംബം ഉള്‍പ്പടെ ആറ് വാര്യര്‍ കുടുംബങ്ങളായിരുന്നു കണ്ണംപരിയാരം എന്ന സുന്ദരഗ്രാമത്തിലെ ഉക്കാനിക്കോട് ശിവക്ഷേത്രത്തെ ചുറ്റിപറ്റി ഉണ്ടായിരുന്നത്. ഈ ആറ് കുടുംബങ്ങള്‍ക്ക് ആയിരുന്നു അവിടെ കഴകപ്രവര്‍ത്തി ഉണ്ടായിരുന്നത്. കുലത്തൊഴിലിന്‍റെ ചുരുക്കപ്പേരാണ് “കഴകം” എന്നത്. മാലകെട്ടല്‍, നിവേദ്യത്തിനും പൂജക്കുമുള്ള പാത്രങ്ങളൊക്കെ കഴുകി വൃത്തിയാക്കല്‍ അങ്ങനെ അമ്പലത്തില്‍ പൂജ ഒഴികെയുള്ള കാര്യങ്ങളൊക്കെ കഴകപ്രവര്‍ത്തിയില്‍ പെടും. നിങ്ങളില്‍ പലരും അമ്പലങ്ങളില്‍ ഈയുള്ളവരെ കണ്ടിരിക്കും. അമ്പലവാസികളെ ഇല്ലേ? പാടങ്ങള്‍ക്കു നടുവിലായിട്ടാണ് അമ്പലം. ഭംഗി കണ്ട് തന്നെ വേണം അറിയാൻ. അങ്ങ് ദൂരെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന സഹ്യപര്‍വ്വത നിരകള്‍, അങ്ങിങ്ങായി കരിമ്പനകൂട്ടങ്ങള്‍, പാടശേഖരങ്ങൾ അങ്ങനെ എല്ലാതരത്തിലും കണ്ണിന് കുളിർമയേകുന്ന പച്ചപ്പ്. ശരിക്കും ആ ഭംഗി ഇന്നും നിലനിൽക്കുന്നു അന്നത്തേക്കാളും ഇന്നാണ് അത് കൂടുതൽ ആസ്വദിക്കുന്നത്. എങ്ങോട്ടു നോക്കിയാലും പ്രകൃതിയുടെ സൗന്ദര്യം. ഇങ്ങു കുടുംബത്തില്‍ നിന്നും നോക്കിയാല്‍ അമ്പലം കാണാം. പാടവരമ്പിലൂടെ നടന്നുവേണം ക്ഷേത്രത്തിലെത്താന്‍. വയല്‍കാറ്റേറ്റ് കൊണ്ട് പാടവരമ്പിലൂടെ അമ്മൂമ്മയുമായി സ്കൂള്‍ ഇല്ലാത്ത ദിവസങ്ങളില്‍ രാവിലെയും വൈകുന്നേരവും ചിലപ്പോൾ…
സ്ത്രീധനം അതുമായി ബന്ധപ്പെട്ട പീഡനവും ആത്മഹത്യയും കൊല്ലും കൊലയുമെല്ലാം നിരന്തരം കേട്ട് രോഷാകുലരായി അങ്കക്കലിയോടെ നിൽക്കുന്നവരാണ് പ്രബുദ്ധരായ നമ്മൾ, ഇരുകാലി സമൂഹം. ഈ കല്യാണം എന്നത് ഒഴിച്ചുകൂടാനാവാത്ത ഒരു കാര്യമാണ് എന്ന ചിന്ത മാതാപിതാക്കൾ ആദ്യമേ ഒഴിവാക്കുക. എൺപത് മോഡൽ ആയ ഞങ്ങൾ അത് ഒഴിവാക്കി. സ്കൂൾ കാലയളവുകളിൽ തന്നെ സ്നേഹത്തോടെ നല്ലത് പറഞ്ഞുകൊടുക്കുക. ഒരു പ്രായമാകുമ്പോൾ ഒരു വ്യക്തിയായി നമ്മുടെ മക്കളെ കണ്ട് അത് അവനായാലും അവളായാലും അങ്ങ് വെറുതെ വിട്ടേക്കുക . നെല്ലും പതിരുമൊക്കെ വേർതിരിച്ചെടുക്കാനുള്ള വിവരമൊക്കെ പതിന്മടങ്ങ് അവരിലുണ്ട്. പഠിച്ചു മിടുക്കിയോ മിടുക്കനോ ആയി നല്ലൊരു ജോലിയൊക്കെ സമ്പാദിച്ചു അവർ സ്വന്തം കാലിൽ നിലയുറപ്പിക്കട്ടെ കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെങ്കിൽ തുറന്നു പറയാനുള്ള ധൈര്യം അവർക്ക് കൊടുക്കുക അല്ലാതെ നിർബന്ധിച്ചുകൊണ്ട് സാമൂഹത്തെയോർത്ത് കെട്ടിച്ചുവിടലും വേണ്ട കൊണ്ടുവരലും വേണ്ട. ഞങ്ങൾ സ്നേഹിച്ചു കല്യാണം കഴിച്ചവരാണ്. എതിർപ്പുണ്ടായിരുന്നു പക്ഷേ അവസാനം ഞങ്ങളുടെ ആഗ്രഹം വീട്ടുകാർക്ക് സാധിച്ചു തരേണ്ടി വന്നു. അവിടെ വിലപേശൽ…
