Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കുടുംബം ഒരു ശ്രീകോവിൽ
കുട്ടികൾ ജീവിതം ബന്ധങ്ങൾ മാനസികാരോഗ്യം വിവാഹം വീട് സമത്വം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ സൗഹൃദം

കുടുംബം ഒരു ശ്രീകോവിൽ

By Vijeesh Kizhakke VarriumSeptember 21, 2025Updated:October 5, 20259 Comments3 Mins Read161 Views
Bookmark Now
Please login to bookmark Close

No account yet? Register

2014 ൽ ഇറങ്ങിയ “ANGRY BABIES” എന്ന സിനിമ മുഴുവൻ കാണാനുള്ള ക്ഷമ ഉണ്ടായിരുന്നില്ല. പകുതി കണ്ടങ്ങ്‌ തൃപ്തിയടഞ്ഞു. സകലകലാ വല്ലഭൻ ശ്രീ. അനൂപ്‌ മേനോൻ ഡയലോഗ് പറയുന്നതിൽ സാക്ഷാൽ സന്തോഷ്‌ പണ്ഡിറ്റിനെ കവച്ചു വെച്ചിരിക്കുന്നു. ‘ബ്യൂട്ടിഫുൾ’ എന്ന ഒറ്റച്ചിത്രത്തിന് ശേഷം പുള്ളിയുടെ ഗ്രാഫ് കുത്തനെ താഴോട്ട്. അതും ഇതും പറഞ്ഞിരിക്കാൻ നേരമില്ല വിഷയത്തിലോട്ട്‌ വരാം. വന്നു കണ്ടു കീഴടക്കി എന്നപോലെ രണ്ടു പേർ ഒന്ന് ചേർന്നു. പിന്നെ “വിവാഹമോചനം” എന്ന മഹാകാര്യത്തിലേക്കു പോകുന്ന യാത്ര.

”വിവാഹമോചനം” ഈ വാക്ക് ഇന്ന് സർവ്വസാധാരണം. ഒന്നും രണ്ടും പറഞ്ഞു തുടങ്ങുന്ന പ്രശ്നം ദാമ്പത്യ ജീവിതത്തെ അപ്പാടെ ഉലക്കുന്നു. അവസാനം അത് കുടുംബകോടതിയിൽ എത്തുന്നു. പിന്നെ വാദപ്രതിവാദങ്ങൾക്ക് ഒടുവിൽ രണ്ട് വഴിക്കാവുന്നു. പ്രേമവിവാഹമാണെങ്കിലും അല്ലാതെ 2 കുടുംബങ്ങളും തീരുമാനിച്ച് ഉറപ്പിച്ചുള്ളതാണെങ്കിലും കണക്ക് തന്നെ. അത് സമൂഹത്തിലും വലിയ മാറ്റം ഉണ്ടാക്കുന്നു. മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ് എന്നത് വെറുതെ എഴുതിവെച്ചിരിക്കുന്ന ഒന്നല്ല. കുടുംബത്തിനോടെന്ന പോലെ സമൂഹത്തോടും കടപ്പാടുണ്ട്. സ്വന്തം ജീവിതം നല്ലതാണെങ്കിൽ മാത്രമേ അവന്/ അവൾക്ക് കുടുംബ ത്തിലും അതുവഴി സമൂഹത്തിലും വില ഉണ്ടാവൂ. വെറുതെ കാണിച്ചു കൂട്ടലല്ല ജീവിതം.

കല്യാണം എന്ന മഹദ് കാര്യത്തിലൂടെ 2 ഹൃദയങ്ങൾ ഒന്ന് ചേരുന്നു എന്നതിലപ്പുറം വലിയ 2 കുടുംബങ്ങൾ ഒരു കുടക്കീഴിൽ വന്ന് ഒരു കുടുംബമായി മാറി എന്നതിലാണ്. സന്തോഷത്തിന്റെ ദിനരാത്രങ്ങൾ പെട്ടെന്ന് ഒരുനാൾ നിലക്കുന്നു. അത് തെറ്റ് ഇത് തെറ്റ് അങ്ങനെ കല്യാണം തന്നെ ഒരു വലിയ തെറ്റായി എന്ന് പരസ്പരം കണ്ടെത്തുന്നു. ഒടുവിൽ കുടുംബങ്ങൾ തമ്മിൽ ചർച്ച. അത് ഒച്ച പ്പാടിലേക്ക്… പിന്നെ കച്ച മുറുക്കി രണ്ടറ്റത്ത് മാറി നിന്ന് വെല്ലുവിളി. ഒന്നായ നിന്നെ ഇഹ രണ്ടെന്നു കണ്ടളവിൽ… ദൈവം ഒന്നേ ഉള്ളു എന്ന സങ്കൽപ്പം. അർത്ഥവത്തായ വരികൾ.

ആ സങ്കൽപ്പത്തിൽ അടിയുറച്ച് ദൈവസന്നിധിയിൽ വച്ച് ഒന്നായവർ ഇനി മുതൽ നാം രണ്ട് എന്നതിലേക്ക് എത്തിച്ചേരുന്ന അവസ്ഥ. കുഞ്ഞുകുട്ടി പരാധീനതകൾ, വാക്ക് വിഷമിപ്പിക്കുന്ന താണെങ്കിലും അതൊക്കെ ആവുന്നതിന് മുൻപേ വേർപിരിയൽ ധാരാളമായി നടക്കുന്നു. കുട്ടികൾ ആയതിനു ശേഷവും

ഒരു സങ്കോചവും കൂടാതെ വേർപിരിയുന്നു. മരുമകൾ സ്വന്തം മകൾ ആണെന്നും മരുമകൻ സ്വന്തം മകൻ ആണെന്നും ചിന്തിക്കുന്ന രക്ഷാകർത്താക്കൾ ഒരിക്കലും ഈ ഒരു സംവിധാനത്തിന് കളം ഒരുക്കില്ല. അതുപോലെ സ്വന്തം അച്ഛനെയും അമ്മയേയും കുടുംബാംങ്ങളേയും സ്നേഹിക്കുന്നത് പോലെ തന്നെ തിരിച്ചും സ്നേഹിക്കണം. മകനോ മകളോ പ്രശ്നം ആരുടെ ഭാഗത്തും ആയിക്കൊള്ളട്ടെ ഒരിക്കൽ ചേർത്ത ബന്ധത്തിന് ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും എന്ന രീതിയിലുള്ള സമീപനം അല്ല നല്ല മനസ്സോടെ നാളെയെക്കുറിച്ചുള്ള ചിന്ത വളർത്തി ശാശ്വതമായ പരിഹാരം ആണ് ആവശ്യം.

സ്വയം ന്യായീകരണങ്ങൾ ഉണ്ടാകുമെങ്കിലും മകന്റെയും മകളുടെയും നല്ല ജീവിതം സ്വപ്നം കണ്ട മാതാപിതാക്കൾ എന്ത് പിഴച്ചു. അവസാനകാലം വരെ മനസ്സിൽ വിഷമം മാത്രം. അവർ ഇഹലോകവാസം വെടിഞ്ഞാൽ കുട്ടികളുമായി ഒറ്റയാൾ പോരാട്ടം. ജോലിയുണ്ടെങ്കിലും മനസ്സുഖം ഒരിക്കലും ഇല്ലാത്ത അവസ്ഥ . കുട്ടികൾ അവരെന്തു പിഴച്ചു. അച്ഛന്റെയും അമ്മയുടെയും സ്നേഹലാളനം കിട്ടേണ്ടതിന് പകരം മനസ്സിൽ അച്ഛൻ / അമ്മ കൂടെയില്ല എന്ന ചിന്തയിൽ വെന്ത് നീറുന്നു. പല ചോദ്യങ്ങൾക്കും അവർക്ക് ഉത്തരമില്ല. പല സ്ഥലങ്ങളിലും അവർ ഒറ്റപ്പെടുന്നു. അച്ഛനും അമ്മയും ഒരു കുട്ടിയുടെ വളർച്ചയിൽ പ്രധാന പങ്കാണ് വഹിക്കുന്നത്. അവരുടെ കണ്ണ് എത്താത്ത പക്ഷം തീർച്ചയായും കുട്ടികൾ വ്യതിചലിക്കപ്പെടുന്നു. നല്ല കൂട്ടുകെട്ടുകളും മറ്റും ഉപദേശിക്കുന്നതിൽ അച്ഛനും അമ്മയും പരാജയപ്പെടുന്നു. ഉപദേശം തേടുന്നതിൽ കുട്ടികളും വിമുഖത കാട്ടുന്നു. കാരണം അച്ഛനും അമ്മയും സ്വന്തം വാശി ഉയർത്തിപ്പിടിച്ചു നിൽക്കുമ്പോൾ സംശയനിവാരണം നടത്തുന്നതിൽ എന്ത് പ്രസക്തി. പിന്നെ കൂട്ടുകെട്ട് തന്നെ ശരണം. പിതാമഹർ ചെയ്ത പുണ്യത്താൽ ചിലർ ഉയരങ്ങളിൽ എത്തുന്നു മനസ്സിൽ അമ്മയേയും അച്ഛനേയും ഒരുപോലെ സ്നേഹിച്ച്കൊണ്ട്. മറ്റുചിലർ ലോകം എന്തെന്നറിയാതെ സ്വന്തം അമ്മയേയും അച്ഛനേയും ഒരുപോലെ തള്ളിപ്പറഞ്ഞ് തങ്ങളുടെ കാഴ്ചയാണ് നേര് എന്നതിൽ മുറുകെപ്പിടിച്ച് തെറ്റുകളിലേക്ക് വീണു പോകുന്നു. സ്വന്തം കുട്ടി തെറ്റുകളിലേക്ക് പോകുന്നതു കണ്ട് സ്വയം പാശ്ചാത്തപിക്കേണ്ട അവസ്ഥയിൽ മാതാപിതാക്കൾ എത്തുന്നു. അല്ല ആ പാശ്ചാത്താപങ്ങൾക്ക് എന്ത് പ്രസക്തി ആണുള്ളത്.

വേർപിരിയലിനു ശേഷം വേറെ കല്യാണം കഴിച്ചു നല്ല രീതിയിൽ ജീവിക്കുന്നവരുമുണ്ട്. ആദ്യ കുട്ടിയെപ്പോലും അംഗീകരിക്കാനുള്ള മനസ്സുള്ളവർ.തന്റെതല്ലാത്ത കാരണത്താൽ വേർപിരിഞ്ഞതിനു ശേഷമായിരിക്കാം ഇത്. പരസ്പരം മനസ്സിലാക്കിയാൽ തീരാവുന്നതെ ഉള്ളൂ എല്ലാം. പക്ഷെ വാശി…പിടി വാശി അതാണ് വില്ലൻ ആയി നിൽക്കുന്നത്. നിയന്ത്രിക്കുന്നവർ കരകയറും.

കുടുംബം ഒരു ശ്രീകോവിലാണ് എന്ന് മനസ്സിലാക്കി ഒരുമയോടും സ്നേഹത്തോടും കൂടി സ്വാർത്ഥ മനോഭാവമില്ലാതെ മനുഷ്യൻ ജീവിച്ചു തുടങ്ങിയാൽ മാത്രമേ ഇത്തരം സാമൂഹ്യ അപചയങ്ങൾക്ക് ഒരറുതി ഉണ്ടാവൂ. ‘വസുദൈവ കുടുംബകം’ എന്നത് സാർത്ഥകമാകൂ.

Post Views: 22
4
Vijeesh Kizhakke Varrium

9 Comments

  1. Vijeesh Kizhakke Varrium on October 9, 2025 6:17 AM

    ❤️🙏🏻

    Reply
  2. Joyce on September 24, 2025 7:22 PM

    എല്ലാവരും പുരുഷനും സ്ത്രീയും സ്വാർത്ഥത വെടിഞ്ഞ് പരസ്പരം കൂട്ടാകുമ്പോൾ മാത്രമെ വിവാഹത്തിനു അർത്ഥം വരികയുള്ളൂ.

    Reply
    • Vijeesh Kizhakke Varrium on October 9, 2025 6:17 AM

      ❤️🙏🏻

      Reply
  3. Sunandha on September 24, 2025 2:16 PM

    Good 👍👍👍

    Reply
    • Vijeesh Kizhakke Varrium on October 9, 2025 6:15 AM

      ❤️🙏🏻

      Reply
  4. മിനി സുന്ദരേശൻ on September 24, 2025 1:19 PM

    നല്ല സന്ദേശമുള്ള പോസ്റ്റ്👍❤️

    Reply
    • Vijeesh Kizhakke Varrium on October 9, 2025 6:16 AM

      ❤️🙏🏻

      Reply
  5. Suma Jayamohan on September 22, 2025 6:33 PM

    👌🌹

    Reply
    • Vijeesh Kizhakke Varrium on October 9, 2025 6:17 AM

      ❤️🙏🏻

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.