Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പേടിയോടും കൂട്ടുകൂടാം – ഹാലോവീൻ
അനുഭവം ആഘോഷങ്ങൾ കുട്ടികൾ

പേടിയോടും കൂട്ടുകൂടാം – ഹാലോവീൻ

By Joyce VargheseOctober 30, 2025Updated:November 1, 202510 Comments3 Mins Read139 Views
Bookmark Now
Please login to bookmark Close

No account yet? Register

‘ഭയം’ ഒരു സുഖമുള്ള ഏർപ്പാടല്ല, എന്നാൽ അതിനെയങ്ങു സ്നേഹിച്ചു മെരുക്കിയാലോ എന്നാണ് ‘Halloween’ തിയ്യറി. ഒക്ടോബർ 31 നു വൈകുന്നേരം Halloween Eve ആഘോഷിക്കുന്നു.

ഭൂതം, പ്രേത്രം, പിശാച്, യക്ഷി, കുട്ടിപ്രേതം, അസ്ഥികൂടങ്ങൾ ‘ഇജ്ജാതി ടീമ്സ് ‘, കഠാര വലിച്ചൂരിയും ചോര ഇററിച്ചും മിന്നി കത്തിയും ആളെ പേടിപ്പിക്കാൻ വീട്ടിൽ വരുന്ന ദിവസം, അതാണ്‌ Halloween.

ഹലോവീൻ ചരിത്രം :
ഇൻഡോ -യൂറോപ്യൻ വിഭാഗമായ celtic വിഭാഗം, അവരുടെ വിളവെടുപ്പ് ഉൽസവമായി കരുതുന്നു. ‘Pagan culture’ ന്റെ തുടർച്ചയായിരുന്നു ഈ ആഘോഷം. അയർലണ്ടിൽ തുടങ്ങി സ്കോട്ടീഷ്, ഇംഗ്ലീഷ് രാജ്യങ്ങളിൽ പതിനാറാം നൂറ്റാണ്ട് മുതൽ ഈ ആഘോഷമുണ്ട്‌. പത്തൊമ്പതാം നൂറ്റാണ്ടിൽ കുടിയേറ്റകാരിലൂടെ അത് അമേരിക്കയിലും കാനഡയിലുമെത്തി. ഇപ്പോൾ ലോകമെമ്പാടും വ്യാപകമായി.

ശിശിരത്തിൽ ഇലകൾ നിറം മാറി പ്രകൃതി സുന്ദരിയായി അണിങ്ങൊരുങ്ങി, അടുത്ത മഞ്ഞുകാലത്തിനു തയ്യാറെടുക്കും മുൻപ് ഒരാഘോഷം, പ്രത്യേകിച്ചും കുട്ടികൾ ഇത്രയേറെ ആസ്വദിക്കുന്ന ഒരു വൈകുന്നേരം വേറെയില്ല.

മരിച്ച ആത്മാക്കളുടെ ദിനമായ നവംബർ ഒന്നിന്റെ വിജിൽ (vigil ) ആയും പറയപ്പെടുന്നു. മരിച്ചവർ അന്ന് തിരിച്ചു പ്രിയപ്പെട്ടവരെ കാണാൻ എത്തും എന്നൊരു (അന്ധ)വിശ്വാസവും ഉണ്ട്‌. സന്ധ്യക്ക്‌ തീക്കൂട്ടിയും (bonfire ), മത്തങ്ങ വിളക്കുകൾ തൂക്കിയും ‘hallows ‘ (മരിച്ചവരെയും, saints നേയും) സ്വാഗതം ചെയ്യുന്നു. ക്രിസ്ത്യൻ വിശ്വാസത്തിലെ മരിച്ചവരുടെ ദിനത്തിന്റെ (നവംബർ ഒന്ന്) തലേദിവസമാണിത്.

മനുഷ്യർക്ക് ഉപദ്രവം ചെയ്യുന്ന സാത്താനേയും ഭൂതങ്ങളേയും ദുഷ്ടയക്ഷികളേയും അവരുടെ വേഷം കെട്ടി മുഖംമൂടിയും വെച്ചു കളിയാക്കാൻ ഒരു ദിവസം കൂടിയാണിത്. ആകെ ചമ്മി നാശമാകുമ്പോൾ അവരൊന്നും വന്നു കുഞ്ഞുങ്ങളെ ഉപദ്രവിക്കില്ല എന്ന കുട്ടിക്കഥകൾ ഈ ജെൻ z പിള്ളേർ വിശ്വസിക്കുമോ, എന്തോ?

അയർലണ്ടിലെ ഒരു രീതിയായിരുന്നു വീടുകളിൽ, ചെറിയ രീതിയിൽ പാട്ടും നൃത്തവും അവതരിപ്പിച്ചു മധുരപലഹാരങ്ങൾ പ്രതിഫലമായി വാങ്ങുക എന്നത്. അത് പോലെ ‘trick or treat ‘, ചോദിച്ചു ചെറിയ സഞ്ചികളുമായി അന്ന് വൈകുന്നേരമെത്തുന്ന കുട്ടികൾക്ക് കാൻഡി (മധുരം) നൽകിയവരെ സന്തോഷിപ്പിച്ചു വിടും. മിക്കവർക്കും ഒരു ചെറിയ സഞ്ചി നിറയാനുള്ളത്ര മിഠായികൾ ലഭിക്കും.

മുറ്റം പാവകൾ കൊണ്ടും മത്തങ്ങ വെച്ചും അലങ്കരിക്കും. അവിടെയും ചെന്നായും വേട്ടനായും കരടിയും ഭീതി പരത്തി ചിലപ്പോൾ സ്ഥലം പിടിക്കും. നാട്ടിൽ ഓണപൂക്കളങ്ങൾ ഒരുക്കുന്ന പോലെ വീടിന്റെ മുന്നിലുള്ള പുൽത്തകിടികൾ ഒരു വേറിട്ട കാഴ്ചയായി മാറും. ഒരു മാസം മുൻപ് തന്നെ കടകളിലെ അലമാരകൾ ഈ ഡെക്കറേഷൻ സാധനങ്ങൾ കൈയേറി തുടങ്ങുന്നു.

Pumpkin carving, കുട്ടികളും മുതിർന്നവരും ഒരു പോലെ ആവേശത്തോടെ ആസ്വദിക്കുന്നു. പലയിടത്തും ഇതൊരു മത്സരമായി നടത്തുന്നു. കണ്ണുകളും വായും മത്തങ്ങയിൽ കൊത്തിയെടുത്ത് ഒരു ചിരിക്കുട്ടനായി മത്തങ്ങയെ മാറ്റും. വീട്ടുമുറ്റത്തും കടകളിലും ജോലിസ്ഥലത്തും ‘അലങ്കാര ഹലോവീൻ കാഴ്ചകൾ’ മൊത്തത്തിൽ ഒരുത്സവപ്രതീതി ഉണർത്തും.

മരിച്ചുപോയവരിൽ കുഞ്ഞുങ്ങളേയും ഈ ദിവസം മറക്കുന്നില്ല. പലതരം അലങ്കരിച്ച പാവകളും ഇതിനിടയിൽ സ്ഥലം പിടിക്കുന്നു. സ്വർണ്ണനിറമുള്ള മുടിക്ക് പകരം കച്ചിയും, ചോളച്ചരടും കോർത്തു മെടഞ്ഞു വെക്കും. നീല കണ്ണുള്ള കുട്ടി പ്രേതങ്ങൾ വളരെ സൗമ്യരാണ് എന്ന് മാത്രം.

പേടിപ്പിക്കുന്ന ചിത്രങ്ങളും കഥകളും കാണുക, പറയുക, ഉച്ചത്തിൽ അലറി വിളിച്ചും ഒളിയിടങ്ങളിൽ നിന്നും പെട്ടെന്ന് അലറി ഇറങ്ങിയും പേടിപ്പിക്കുക ഇതൊക്കെ ഈ അവസരത്തിൽ വിനോദമായെടുക്കും. വെള്ളയും കറുപ്പും ചോരചുവപ്പും നിറങ്ങളിൽ കുളിച്ച ഒരു പ്രേതലോകം സൃഷ്ടിച്ചുള്ള ആഘോഷം ലോകത്തിൽ ഇതു മാത്രമാണ്. സെമിത്തേരിയും അടയാളഫലകങ്ങളും എവിടെയും ഒരുക്കിവെക്കും. ഇതാണല്ലോ ഈ കക്ഷികളുടെ വിഹാരരംഗം.

ഭയത്തിന്റെ സന്ദേശവാഹകരായി വവ്വാലും ചിലന്തിയും മാറാലയും പ്രാണികളും(ബഗ്സ്)  ഈ spooky അലങ്കാരത്തിൽ പറന്നു നിൽക്കും. കയറുകൾ കൂട്ടിക്കെട്ടി ചിലന്തിവലകളുടെ രൂപത്തിലാക്കി മുററങ്ങളിൽ വിരിച്ചിടും. വവ്വാലുകൾ പറക്കാത്ത അപസർപ്പക കഥകളില്ലല്ലോ. മൊത്തത്തിൽ ഒരു ‘കോട്ടയം പുഷ്പനാഥുസ്റ്റൈൽ’ സെറ്റപ്പാണ്.

ഹലോവീൻ costume വാങ്ങാൻ കുട്ടികൾ കടകൾ കയറിയിറങ്ങും. കീശ കാലിയാക്കുന്ന പരിപാടിയാണെന്ന് മാതാപിതാക്കൾ പരിതപിക്കുമെങ്കിലും പുത്തൻ തലമുറ തങ്ങളുടെ അവകാശങ്ങൾ നേടിയെടുത്തിരിക്കും. ഹാലോവീൻ ഉടുപ്പുകളിൽ എന്തെല്ലാം പുതുമ കൊണ്ടുവരാം എന്നു ഗവേഷണം നടത്തി, കോസ്റ്റ്യൂം മോടിപിടിപ്പിക്കുന്ന വിരുതന്മാരുമുണ്ട്. സ്കൂളിലെ ഹാലോവീൻ ആഘോഷങ്ങളിൽ ഇത്തരക്കാർ തിളങ്ങി നിൽക്കും.

ഈ സീസണിൽ, ഉഷാറാകുന്ന മത്തൻ കച്ചവടത്തിന് ഫാമുകളിൽ ധാരാളം വിളയിച്ചിടും. ആഘോഷപ്പിറ്റേന്ന് ഇതിൽ ചില മത്തങ്ങകൾക്ക് മധുരമുള്ള pumpkin pie ആകാനുള്ള സൗഭാഗ്യം ലഭിക്കും. ആ ഭാഗ്യം കിട്ടാത്തവർ ഓർഗാനിക്ക് വേസ്റ്റ് മത്തനാകും. എന്താ ചെയ്യാ, അതിന്റെ തലവര അങ്ങനെയായി !

ക്രിസ്തുമസ്സിന് നക്ഷത്രം സിംബൽ ആകുന്ന പോലെയാണ് ഹലോവീനു മത്തങ്ങ. എവിടേയും ഇളം ഓറഞ്ചു നിറത്തിലുള്ള മുഖരൂപം കൊത്തിയ മത്തങ്ങകൾ നിരന്നു നിൽക്കുന്ന കാഴ്ച ഹലോവീൻ ഫീലുണ്ടാക്കും. ചുരുക്കത്തിൽ മത്തങ്ങയാണ് സീസണിലെ ‘താരം’. ഇതിൽ വിളക്ക് (ലൈറ്റ്) തെളിയിച്ചു വീടിന് മുന്നിൽ തൂക്കിയിടും. വെളിച്ചം കത്തിക്കുന്ന വീടുകളിൽ മാത്രമെ കുട്ടികൾ വാതിലിൽ മുട്ടുകയുള്ളൂ. ആഘോഷത്തിൽ താൽപര്യമില്ലാത്തവരെ പിള്ളേർസെറ്റ് ശല്യപ്പെടുത്താതെ കടന്നുപോകും.

ചെറിയ തുണി സഞ്ചികളുമായി ഹാലോവീൻ ഉടുപ്പിട്ട് മേക്കപ്പുമായി സന്ധ്യ മുതൽ പാതിരാത്രി വരെ നിരത്തുകളിൽ കുട്ടിക്കൂട്ടങ്ങൾ നടന്നുനീങ്ങും. Trick or treat ചോദിച്ചെത്തുന്ന കുട്ടികൾക്ക് കൈ നിറയെ ചോക്ക്‌ലേറ്റ് കൊടുത്തു സന്തോഷിപ്പിച്ചു വിട്ടു ഹാലോവീൻ ആഘോഷം കൊഴുപ്പിക്കാൻ സൗഹൃദ മനോഭാവമുള്ള ഇവിടത്തെ ജനത ശ്രമിക്കാറുണ്ട്.

‘Happy Halloween’

#Halloween.

Post Views: 53
8
Joyce Varghese

I am Joyce, presently living in Toronto Canada with family. Working as analytical chemist in Canada. Hobbies : reading, gardening and more…

10 Comments

  1. Suresh on October 31, 2025 10:09 AM

    ഹലോവീൻ ആഘോഷത്തെ പറ്റി അറിയാൻ കഴിഞ്ഞു Joyce varghese
    മനോഹരമായി എഴുതി അഭിനന്ദനങ്ങൾ👌👍❤️💯❤️💯🙏🙏🙏

    Reply
    • Joyce Varghese on October 31, 2025 6:29 PM

      Thank you Suresh.
      🙏🙏🙏

      Reply
  2. Electa Joeboy on October 30, 2025 7:42 PM

    Happy halloween 🎃👻

    Halloween നേ പറ്റി കുറേ കാര്യങ്ങൾ അറിയാൻ പറ്റി👍

    Reply
    • Joyce Varghese on October 30, 2025 9:04 PM

      Thank you Electa. 🙏❤️🥰

      Reply
  3. Suma Jayamohan on October 30, 2025 7:08 PM

    ,. ജോയ്സിൻ്റെ പണ്ടത്തെ ഹാലോവീൻ ചരിതം വായിച്ചിട്ടാണ് ഞാൻ കാനഡയ്ക്കു പോയത്. അതുകൊണ്ട് കൂടുതൽ രസകരമായിരുന്നു കേട്ടോ
    അതെല്ലാം കണ്ടതുകൊണ്ട് ഈ വിവരണവും വളരെ രസകരം❤️❤️❤️

    Reply
    • Joyce Varghese on October 30, 2025 9:05 PM

      Suma, എന്റെ കുഞ്ഞെഴുത്തുകൊണ്ട് അത്രയും ഉപകാരമുണ്ടായി.🙏🥰

      Reply
  4. Sayara Fathima Karu Kunnath on October 30, 2025 6:27 PM

    സൂപ്പർ ചേച്ചി 👌🥰💗. കുറെ ആയിട്ട് ഞാനും വിചാരിക്കുന്നു.. എന്താണ് Halloween ഇങ്ങനെ ആഘോഷിക്കാൻ ഉള്ള കാരണം എന്താവും എന്നു..ഊഹിച്ചു ചേച്ചി പറഞ്ഞു പോലെ ആയിരിക്കും എന്നുള്ളത്..
    Thank you for detailed information 🥰💗😍

    Reply
    • Joyce Varghese on October 30, 2025 9:06 PM

      Sayara, ആഘോഷങ്ങൾക്കു പിറകിൽ ചെറിയ ചരിത്രം പിന്നെ കുറെ വിശ്വാസം, myth. ഇതെല്ലാം ചേർന്ന് സംഭവം കളറാകും.
      🥰

      Reply
  5. Thara Subhash on October 30, 2025 4:24 PM

    Happy Halloween!❤️❤️ informative and ofcourse readable as usual❤️❤️❤️

    Reply
    • Joyce Varghese on October 30, 2025 5:26 PM

      Thara, thank you.
      🙏❤️☠️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.