Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എൻ്റെ കേരളം എത്ര സുന്ദരം
അറിവുകൾ ഓർമ്മകൾ ചരിത്രം / പൗരാണികശാസ്ത്രം സാമൂഹ്യപ്രശ്നങ്ങൾ

എൻ്റെ കേരളം എത്ര സുന്ദരം

By Suma JayamohanNovember 4, 202512 Comments3 Mins Read99 Views
Bookmark Now
Please login to bookmark Close

No account yet? Register

“എൻ്റെ കേരളം എത്ര സുന്ദരം ……” പ്രശസ്ത ഗായിക ഉഷാ ഉതുപ്പ് ആവേശത്തോടെ പാടിത്തകർത്തപ്പോഴൊക്കെ നമ്മുടെ മനസ്സും ആഹ്ലാദത്തോടെ തുള്ളിത്തുളുമ്പിയിരുന്നില്ലേ?

എത്ര സുന്ദരമാണ് നമ്മുടെ കേരളം. പ്രകൃതി കനിഞ്ഞരുളിയ മനോഹരമായ ഭൂപ്രകൃതി, തീരങ്ങളെ തഴുകി അലയടിക്കുന്ന തിരമാലകൾ, കളകളമൊഴുകുന്ന പുഴകൾ, കായലുകൾ, നാവിലെ രസമുകുളങ്ങളെ കോൾമയിർക്കൊള്ളിക്കുന്ന രുചിഭേദങ്ങൾ, ഉത്സവത്തിമിർപ്പുകൾ, കഥകളിയും ഓട്ടൻ തുള്ളലും മോഹിനിയാട്ടവും തെയ്യവും പൂരവും പടയണിയും വള്ളംകളിയും… എല്ലാം കൊണ്ടും ദൈവത്തിൻ്റെ സ്വന്തം നാടു തന്നെയല്ലേ?

1956 നവംബർ 1 ന് കേരള സംസ്ഥാനം രൂപം കൊണ്ടതു മുതൽ എല്ലാ വർഷവും മലയാളത്തനിമയുള്ള വേഷങ്ങളണിഞ്ഞും ആശംസകൾ പങ്കു വെച്ചും കേരള ചരിത്രത്തേക്കുറിച്ചു പാടിഘോഷിച്ചും നാം കേരളപ്പിറവി കൊണ്ടാടുന്നു. കേരളത്തിൽ ജീവിക്കുന്നതിൽ അഭിമാനിക്കുന്നവരാണു നാമെല്ലാം.

ഐക്യകേരളം എങ്ങനെയാണ് രൂപം കൊണ്ടത് ?

പരശുരാമൻ മഴുവെറിഞ്ഞ് കടലിൽ നിന്നുയിർ കൊണ്ട ദേശമെന്നത് ഐതിഹ്യം മാത്രം. എങ്ങനെയാണ് പുതിയൊരു സംസ്ഥാനം എന്ന ആശയമുണ്ടായത്?

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം ഭാഷാടിസ്ഥാനത്തിൽ പുതിയ സംസ്ഥാനങ്ങൾ ഉണ്ടാകണമെന്ന ശക്തമായ ആവശ്യം ജനങ്ങളിൽ നിന്നുയർന്നുവന്നിരുന്നു. അങ്ങനെയാണ് 1956 ൽ സംസ്ഥാന പുന:സംഘടന നിയമം പാസാക്കിയത്.

അന്ന് തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടു രാജ്യങ്ങളിലും മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായ മലബാറിലും കാസർഗോഡ് താലൂക്കിലുമാണ് മലയാളം മുഖ്യഭാഷയായി ഉപയോഗിക്കപ്പെട്ടിരുന്നത്. ഈ പ്രദേശങ്ങളെ കൂട്ടിച്ചേർത്തു കൊണ്ട് 1956 നവംബർ ഒന്നിന് ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമായി നമ്മുടെ കൊച്ചു കേരളം പിറന്നു. വെറും അഞ്ച് ജില്ലകളാണ് അന്നു കേരളത്തിലുണ്ടായിരുന്നത്.

ആധുനിക കേരളത്തിൻ്റെ രൂപികരണത്തിലേക്കു നയിച്ച ഈ ഐക്യത്തിൻ്റെ അനുസ്മരണയാണ് കേരളപ്പിറവി ദിനം. അതേ ദിവസമാണ് രാജപ്രമുഖൻ എന്നറിയപ്പെട്ടിരുന്ന ശ്രീചിത്തിര തിരുനാൾ മഹാരാജാവ് സ്ഥാനമൊഴിയുകയും ബി.രാമകൃഷ്ണറാവു ആദ്യ ഗവർണ്ണറായി സ്ഥാനമേൽക്കുകയും ചെയ്തത്. കേരളത്തിലെ ആദ്യ ചീഫ് ജസ്റ്റിസ് കെ.ടി. കോശിയും ആദ്യ ചീഫ് സെക്രട്ടറി എൻ. ഇ എസ് രാഘവാചാരിയുമായിരുന്നു. തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തേക്കുറിച്ച് അറിയാവുന്നവരാരും ആദ്യ പോലീസ് ഐ.ജി ആരായിരുന്നുവെന്ന് ചോദിക്കാനിടയില്ല.

നമ്മുടെ കേരളത്തിന് ഈ പേരെങ്ങനെ വന്നു?

“കേരനിരകളാടും ഹരിത ചാരു തീരം “

കേരവൃക്ഷങ്ങൾ തിങ്ങി നിറഞ്ഞ പ്രദേശം കേരളം എന്നറിയപ്പെട്ടതാവാം എന്നു നമുക്കനുമാനിക്കാം.

എന്നാൽ ‘കേരളം’ എന്ന പേരിൻ്റെ ഉത്ഭവത്തേപ്പറ്റി പല അഭിപ്രായങ്ങളുമുണ്ട്. പണ്ടു കേരളം ഭരിച്ചിരുന്ന ചേരരാജാക്കന്മാരുമായി ചേർന്ന പദമാണെന്ന് ചിലർ. സഹ്യപർവതത്തിനു പടിഞ്ഞാറുള്ള പ്രദേശത്തെ ‘ചേറളം'(ചേറ് + അളം) എന്നു വിളിച്ചെന്നും അത് ചേരളവും പിന്നിട് കേരളവും ആയെന്നും മറ്റു ചിലർ.

പല പ്രാചീന കൃതികളിലും കേരളം എന്നു തന്നെ പരാമർശിക്കുന്നതായും പറയുന്നുണ്ട്. കേരളത്തേപ്പറ്റി പരാമർശിക്കുന്ന ആദ്യകാല സംസ്കൃത ഗ്രന്ഥം ഋഗ്വേദത്തിൻ്റെ ഭാഗമായ “ഐതരേയ ആരണ്യകം” എന്ന വൈദിക ഗ്രന്ഥമാണ്. സംഘകാല കൃതിയായ പതിറ്റുപ്പത്തിലും ശങ്കരാചാര്യരുടെ ശിവാനന്ദലഹരിയിലും കാളിദാസൻ്റെ രഘു വംശത്തിലും കേരളത്തേക്കുറിച്ചു പറയുന്നുണ്ടത്രേ.

സാക്ഷരതയിലും സാമൂഹിക ചുറ്റുപാടുകളിലുമെല്ലാം ഇന്ത്യയിൽ ഒന്നാമതായി നിലകൊള്ളുന്നുവെന്ന് അഭിമാനത്തോടെ പറയുമ്പോഴും ഒളിഞ്ഞു കിടക്കുന്ന നിരവധി സത്യങ്ങൾ നാം കണ്ടില്ലെന്നു നടിക്കരുത്.

കഴിഞ്ഞ കേരളപ്പിറവി ദിനം നോക്കൂ.

ഭക്ഷണമില്ലാത്ത, വീടില്ലാത്ത, സൗജന്യചികിത്സ ലഭിക്കാത്ത ഒരാൾ പോലും കേരളത്തിലില്ലെന്നും കേരളം അതിദാരിദ്ര്യമുക്തമെന്നും പ്രഖ്യാപിച്ച ദിവസം ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതിച്ചേർക്കുമ്പോഴും ഒരു നേരമെങ്കിലും വിശപ്പടക്കാനോ ഉടുതുണിയൊന്നു മാറിയുടുക്കാനോ മഴയും വെയിലുമേൽക്കാതെ തലചായ്ക്കാനോ ഗതിയില്ലാതെ നമുക്കിടയിൽ എത്രയോ പേർ. അവരെ നാം മനഃപൂർവം വിസ്മൃതിയിലേക്കാഴ്ത്തിക്കളയുന്നു.

മാറിമാറി ഭരിച്ചും സ്വയം നേട്ടങ്ങളുണ്ടാക്കാൻ യത്നിച്ചും രാഷ്ട്രീയ കക്ഷികൾ ഭരണപക്ഷ പ്രതിപക്ഷങ്ങളായി വിലസുമ്പോൾ സാധാരണക്കാരായ പൊതുജനം കാൽക്കാശിനു വിലയില്ലാത്തവരായി മാറുന്നു.

സമ്പൂർണ്ണ സാക്ഷരതയും ഡിജിറ്റൽ സാക്ഷരതയുമെല്ലാം ആഘോഷിക്കപ്പെടുമ്പോൾ എഴുതാനും വായിക്കാനുമറിയാത്ത, പഠനത്തിനാവശ്യമായ അവശ്യ ഘടകങ്ങളൊന്നും ലഭിക്കാത്ത എത്രയോ കുഞ്ഞുങ്ങൾ നമുക്കു നേരെ വിരൽ ചൂണ്ടുന്നു.

ലഹരിയും വൈരാഗ്യബുദ്ധിയും നമ്മുടെ യുവജനങ്ങളുടെ ബുദ്ധിയെ ഭ്രാന്തമായ ആവേശങ്ങളിലേക്കു നയിക്കുമ്പോൾ, സ്ത്രീപീഡനങ്ങളും കൊലപാതകങ്ങളും ദൈനംദിനജീവിതത്തിലെ നിത്യ സംഭവങ്ങളാകുമ്പോൾ,

അഴിമതിയും സ്വജനപക്ഷപാതവും അരങ്ങുകൾ വാഴുമ്പോൾ, രക്ഷിക്കേണ്ടവർ നോക്കുകുത്തികളായി സ്വാർത്ഥതൽപ്പരരായി കനകസിംഹാസനങ്ങളിൽ വിരാജിക്കുമ്പോൾ ,

നമ്മൾ….. പാവം പൊതുജനം നിസ്സഹായരായി നോക്കി നിൽക്കേണ്ടി വരുന്നു.

പ്രതികരിക്കുന്നവർ നടുവൊടിഞ്ഞ് ആശുപത്രികളിലെ തണുപ്പിൽ മാനം നോക്കിക്കിടക്കുന്നതു നിങ്ങൾ കാണുന്നില്ലേ?

ഇതാണോ നമ്മുടെ മലയാളം? നമ്മുടെ സ്വന്തം നാട്?

ദൈവത്തിൻ്റേതെന്നു കൊണ്ടാടുന്ന സ്വർഗ്ഗീയ സുന്ദര കേരളം?

എന്തു കൊണ്ടാണ് നമ്മുടെ കുഞ്ഞുങ്ങൾ വീടും നാടും വെടിഞ്ഞ് അന്യനാടുകളിലേക്കു ചേക്കേറുന്നത്?

എല്ലാം കണ്ടും അറിഞ്ഞും ഉള്ളിലാരോ ഉള്ളുലഞ്ഞു തേങ്ങുന്നുണ്ട്.

ഇതിനൊക്കെ എന്താണൊരു പരിഹാരം?

ചിന്തിക്കാനും പ്രവർത്തിക്കാനും ഒരുപാടു വൈകിപ്പോയിരിക്കുന്നു.

ഇതൊന്നും നമ്മുടെ കൊച്ചു കേരളത്തിൻ്റെ മാത്രം ശാപമല്ല എന്നു സമാധാനിച്ചാൽ തീരുമോ പ്രശ്നങ്ങൾ?.

സ്വന്തം മനസ്സും പ്രവൃത്തികളും നന്നാക്കാൻ ശ്രമിക്കാം. ഓരോ കേരളീയനും സ്വയം ബോധവൽക്കരിക്കാൻ തുനിഞ്ഞിറങ്ങിയാൽ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടാവുന്നതേയുള്ളു. അധികാരികൾ കണ്ണുതുറക്കുന്നില്ല എന്നു പരാതിപ്പെട്ടു കൊണ്ടിരിക്കുമ്പോൾ നമ്മുടെ കണ്ണുകൾ തുറന്നു തന്നെയിരിക്കുകയാണോ എന്നൊന്നു നോക്കാൻ മറക്കരുതേ.

പക്ഷേ ഞാനാണു ശരി, ഞാൻ മാത്രമേയുള്ളു ശരി എന്ന തത്വത്തിൽ ഉറച്ചു നിൽക്കുന്നവർക്ക്

അതിനെവിടെയാണു സമയം? അതിനെവിടെയാണു മനസ്സ്?

സമത്വസുന്ദരമായ ഒരു കേരളക്കര ഇന്നു സ്വപ്നങ്ങളിൽ മാത്രമായിരിക്കുന്നു.

” വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ

വന്ദിപ്പിൻ വരേണ്യയെ , വന്ദിപ്പിൻ വരദയെ ……….”

എന്നു പാടിയ ചുണ്ടുകളാൽ

“അമ്മേ മലയാളമേ മാപ്പ് “

#എൻ്റെരചന

#കേരളമെന്നു കേട്ടാൽ…….

#കൂട്ടക്ഷരങ്ങൾ

Post Views: 95
6
Suma Jayamohan

പെൻഷനായ ഒരു രസതന്ത്രാധ്യാപിക. ചെടികളോടും പൂക്കളോടും പുസ്തകങ്ങളോടും കൂട്ടുകൂടി സസന്തോഷം കഴിയുന്നു❤️🌷

12 Comments

  1. മിനി സുന്ദരേശൻ on November 6, 2025 2:11 AM

    കേരളത്തിൻ്റെ ചരിത്രവും ഭൂമിശാസ്ത്രവും സുന്ദരമായി എഴുതി…. അതോടൊപ്പം ദൈവത്തിൻ്റെ സ്വന്തം നാടിൻ്റെ ഇന്നത്തെ അവസ്ഥയും നന്നായി പറഞ്ഞു👍❤️

    Reply
    • Suma Jayamohan on November 12, 2025 4:00 PM

      സ്നേഹം മിനീ❤️❤️

      Reply
  2. Thara Subhash on November 4, 2025 4:20 PM

    എല്ലാ കാര്യങ്ങളും പരാമർശിച്ച് ഗംഭീരമായെഴുതി. ഇഷ്ടപ്പെട്ടു👏👏👏👏❤️❤️❤️

    Reply
    • Suma Jayamohan on November 4, 2025 5:01 PM

      സ്നേഹം താരച്ചേച്ചീ❤️❤️

      Reply
  3. Sajna on November 4, 2025 4:02 PM

    ചേച്ചി.. എത്ര സുന്ദരം 👌❤️

    ഒന്നും ചോർന്നു പോകാതെ മൊത്തം എഴുതിച്ചേർത്ത എഴുത്ത്..
    പൊളിച്ചു. 👍👍

    Reply
    • Suma Jayamohan on November 4, 2025 5:01 PM

      സ്നേഹം സജ്ന❤️❤️

      Reply
      • Electa Joeboy on November 4, 2025 6:20 PM

        ചേച്ചി, എല്ലാം ഭംഗിയായി എഴുതി 👌♥️♥️

        Reply
      • Joyce Varghese on November 4, 2025 6:37 PM

        ആദ്യഭാഗം കേരളപ്പിറവിയുടെ പല അറിവുകളും പങ്കുവെച്ചു. പലതും പുതിയതായി അറിയാൻ കഴിഞ്ഞു. കേരളത്തിന്റെ ഇപ്പോഴുള്ള അവസ്ഥയിലേക്ക് എത്തിനോക്കാനും ലേഖിക ശ്രമിച്ചിട്ടുണ്ട്. സത്യസന്ധമായ എഴുത്ത്.👏
        👌❤️

        Reply
  4. Silvy Michael on November 4, 2025 2:35 PM

    ഓരോ പൗരനും സ്വന്തം അവകാശങ്ങളെക്കുറിച്ചുമാത്രമല്ല കടമകളെക്കുറിച്ച്കൂടി ബോധ്യമുള്ളവരായിത്തീരുക; അത്രതന്നെ

    Reply
    • Suma Jayamohan on November 4, 2025 5:02 PM

      അതേ സിൽവീ❤️
      പക്ഷേ മിക്കവരും സ്വാർത്ഥരായിപ്പോകുന്നു.
      സ്നേഹം❤️❤️

      Reply
  5. Pradeesh on November 4, 2025 2:00 PM

    നന്നായിട്ടുണ്ട് എഴുത്ത് 👌

    Reply
    • Suma Jayamohan on November 4, 2025 5:03 PM

      നന്ദി🙏 സ്നേഹം❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.