Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മഴപ്പേടി
അനുഭവം ഓർമ്മകൾ കഥ

മഴപ്പേടി

By Adarsh P SankarNovember 6, 2025Updated:November 23, 202512 Comments2 Mins Read135 Views
Bookmark Now
Please login to bookmark Close

No account yet? Register

ഉണ്ണിക്കുട്ടന് ഓർമ്മ വച്ച നാൾ മുതൽ മഴയെ പേടിയായിരുന്നു. എല്ലാവരും മഴയെ ആസ്വദിക്കുമ്പോൾ പുതുമഴയുടെ മണത്തെ കുറിച്ച് പറയുമ്പോൾ അവന് എന്നും മഴ മനസ്സമാധാനം കെടുത്തുന്ന ഒന്നായി മാറിയിരുന്നു. അവന്റെ ജീവിതത്തിലെ എല്ലാ സങ്കടങ്ങളും വരുമ്പോൾ അവന് മഴ കൂട്ടായി വന്നു. അതുകൊണ്ട് മഴക്കാറ് കാണുമ്പോൾ തന്നെ അവന്റെ മനസ്സിലും ഇരുട്ട് കയറും. 

ചാറ്റൽമഴ പോലും അവന് പേമാരിയായി തോന്നി. സ്കൂളിൽ ബാലചന്ദ്രൻ സാറ് സുഗതകുമാരിയുടെ രാത്രിമഴ പഠിപ്പിക്കുമ്പോൾ അവൻ പലപ്പോഴും ചെവി പൊത്തിപ്പിടിക്കുമായിരുന്നു. കവിത മന:പാഠം ചൊല്ലാത്തതിന് മാഷിന്റെ കൈയ്യിൽ നിന്നും അടി വാങ്ങുമ്പോൾ അവന് സങ്കടം തോന്നിയില്ല. അത് അവനെ കൊണ്ട് പറ്റാത്ത കാര്യമാണ് എന്ന് സാറിനറിയില്ലല്ലോ. മഴ പെയ്ത രാത്രിയിൽ ചീവിടുകളുടെ ശബ്ദവും, തവളകളുടെ കരച്ചിലും, പാമ്പുകൾ ഇണ ചേരുമ്പോൾ ഉള്ള സീൽക്കാരവും എല്ലാം അവന്റെ ഉറക്കം കളഞ്ഞു. അങ്ങനെ എത്രയോ രാവുകൾ. 

ആ ഒറ്റമുറി വീട്ടിൽ അവനും അനിയത്തിയും നിലത്ത് പായ വിരിച്ചു ഉറങ്ങാൻ കിടക്കുമ്പോൾ നിർത്താതെ മഴ പെയ്യുമായിരുന്നു. ഷീറ്റിട്ട വീടിന്റെ ദ്വാരങ്ങളിലൂടെ മഴവെള്ളം വീണ് അവരുടെ കാലുകളെ നനച്ച് നീർച്ചാലായി ഒഴുകുമായിരുന്നു. അവരുടെ പാഠപുസ്തകങ്ങളേയും നോട്ട് ബുക്കുകളേയും നനയ്ക്കുന്ന മഴവെള്ളം. അപ്പോഴും അവർക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. കാലുകൾ മടക്കി വച്ച് നേരം വെളുക്കുന്നതും കാത്തിരിക്കും. അങ്ങനെ എത്രയോ രാവുകൾ. 

അവൻ വലുതായിട്ടും ആ പേടി മാറിയില്ല. കുഞ്ഞു മനസ്സിൽ ഏറ്റ ആഘാതം ഒരു തീരാനോവായി ഇന്നും അവനോടൊപ്പമുണ്ട്. ബുക്കുകൾ നനയാതിരിക്കാൻ പ്ലാസ്റ്റിക് ഷീറ്റിട്ട് മറച്ചു വയ്ക്കുന്ന അവന്റേയും അനിയത്തിയുടേയും ചിത്രം തെളിഞ്ഞു വരും. വിറകടുപ്പ് നനയാതിരിക്കാൻ കഷ്ടപ്പെടുന്ന അമ്മയുടെ ചിത്രം മനസ്സിലേക്ക് ഓടിവരും. പ്രളയം വന്നപ്പോൾ അതവനെ മാനസികാരോഗ്യ കേന്ദ്രത്തിൽ പോലും എത്തിച്ചു. ഇപ്പോഴും മഴ പെയ്യുമ്പോൾ ബാത്ത്റൂമിൽ കയറി കുറ്റിയിട്ടിരിക്കും. എന്തോ ഒരു ദുരന്തം വരാൻ പോകുന്നതായി അവന് തോന്നും. 

എല്ലാവരും മഴയെ വർണ്ണിക്കുമ്പോൾ, മഴയുടെ ഫോട്ടോയും വീഡിയോയും എടുക്കുമ്പോൾ അവനും ശ്രമിക്കാറുണ്ട് മഴയെ സ്നേഹിക്കാൻ. പക്ഷെ പെട്ടെന്ന് തന്നെ അവൻ വീണ്ടും ആ പഴയ പത്തു വയസ്സുകാരനായി മാറും. മഴയെ പേടിക്കുന്ന മഴവെള്ളം നനയാതിരിക്കാൻ മുട്ടുമടക്കി വീടിന്റെ കളിമൺ ചുമരിന്റെ ഒരു കോണിൽ ചാരിയിരിക്കുന്ന ആ പത്തു വയസ്സുകാരൻ. 

Post Views: 48
3
Adarsh P Sankar

Big zero

12 Comments

  1. ADARSH P SANKAR on November 22, 2025 8:59 PM

    നന്ദി 🥰

    Reply
  2. Pradeesh Kv on November 10, 2025 9:34 AM

    നന്നായിട്ടുണ്ട് 👍

    Reply
    • ADARSH P SANKAR on November 22, 2025 8:55 PM

      നന്ദി 🥰

      Reply
  3. മിനി സുന്ദരേശൻ on November 7, 2025 12:20 AM

    മഴയുടെ ദുരിതങ്ങൾ കുട്ടിക്കാലത്ത് അനുഭവിച്ചതു കൊണ്ടാകാം അവന് മഴയെ ആസ്വദിക്കാൻ കഴിയാത്തത് …… നന്നായെഴുതി👍🌹

    Reply
    • ADARSH P SANKAR on November 22, 2025 8:56 PM

      നന്ദി 🥰

      Reply
  4. Sayara fathima k.k on November 6, 2025 8:07 PM

    മഴക്കാലം ആസ്വദിക്കാൻ രസം തന്നെ ആണ്🥰. എങ്കിലും മനസ്സിൽ എവിടെയോ ദുഃഖം തളം കെട്ടി കിടക്കാറും ഉണ്ട് 🥲 നല്ല എഴുത്ത് 👌👌

    Reply
    • Thara Subhash on November 6, 2025 9:34 PM

      എനിക്കിത് നന്നായി റിലേറ്റ് ചെയ്യാൻ പറ്റി. എനിക്കും മഴ മേഘങ്ങളെ പേടിയാണ്. മഴ മാനത്തു കാണുമ്പോൾ തന്നെ ഉത്സാഹം പോകും.👌❤️❤️❤️

      Reply
    • ADARSH P SANKAR on November 22, 2025 8:57 PM

      നന്ദി 🥰

      Reply
  5. Joyce Varghese on November 6, 2025 7:11 PM

    ചില വേദനകൾ ജീവിതത്തിൽ നിന്നും പറിച്ചെടുക്കാനാവാത്ത trauma ആയി മാറും. വളരെ നന്നായി എഴുതി.
    👌👏

    Reply
  6. SHERLY. V T on November 6, 2025 6:36 PM

    ❤️❤️❤️❤️👍

    Reply
    • Sayara fathima k.k on November 6, 2025 8:07 PM

      മഴക്കാലം ആസ്വദിക്കാൻ രസം തന്നെ ആണ്🥰. എങ്കിലും മനസ്സിൽ എവിടെയോ ദുഃഖം തളം കെട്ടി കിടക്കാറും ഉണ്ട് 🥲 നല്ല എഴുത്ത് 👌👌

      Reply
  7. Suma Jayamohan on November 6, 2025 6:08 PM

    കുട്ടിക്കാലത്തെ ദുരിതങ്ങളും മനസ്സിനേൽക്കുന്ന മുറിവുകളും എന്നും പിന്തുടരും❤️
    നല്ല രചന👌🌹❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.