Author: Adarsh P Sankar

Big zero

ഉണ്ണിക്കുട്ടന് ഓർമ്മ വച്ച നാൾ മുതൽ മഴയെ പേടിയായിരുന്നു. എല്ലാവരും മഴയെ ആസ്വദിക്കുമ്പോൾ പുതുമഴയുടെ മണത്തെ കുറിച്ച് പറയുമ്പോൾ അവന് എന്നും മഴ മനസ്സമാധാനം കെടുത്തുന്ന ഒന്നായി മാറിയിരുന്നു. അവന്റെ ജീവിതത്തിലെ എല്ലാ സങ്കടങ്ങളും വരുമ്പോൾ അവന് മഴ കൂട്ടായി വന്നു. അതുകൊണ്ട് മഴക്കാറ് കാണുമ്പോൾ തന്നെ അവന്റെ മനസ്സിലും ഇരുട്ട് കയറും.  ചാറ്റൽമഴ പോലും അവന് പേമാരിയായി തോന്നി. സ്കൂളിൽ ബാലചന്ദ്രൻ സാറ് സുഗതകുമാരിയുടെ രാത്രിമഴ പഠിപ്പിക്കുമ്പോൾ അവൻ പലപ്പോഴും ചെവി പൊത്തിപ്പിടിക്കുമായിരുന്നു. കവിത മന:പാഠം ചൊല്ലാത്തതിന് മാഷിന്റെ കൈയ്യിൽ നിന്നും അടി വാങ്ങുമ്പോൾ അവന് സങ്കടം തോന്നിയില്ല. അത് അവനെ കൊണ്ട് പറ്റാത്ത കാര്യമാണ് എന്ന് സാറിനറിയില്ലല്ലോ. മഴ പെയ്ത രാത്രിയിൽ ചീവിടുകളുടെ ശബ്ദവും, തവളകളുടെ കരച്ചിലും, പാമ്പുകൾ ഇണ ചേരുമ്പോൾ ഉള്ള സീൽക്കാരവും എല്ലാം അവന്റെ ഉറക്കം കളഞ്ഞു. അങ്ങനെ എത്രയോ രാവുകൾ.  ആ ഒറ്റമുറി വീട്ടിൽ അവനും അനിയത്തിയും നിലത്ത് പായ വിരിച്ചു ഉറങ്ങാൻ കിടക്കുമ്പോൾ…

Read More